Kuttitharangal

2011, ജൂൺ 14, ചൊവ്വാഴ്ച

കൂട്ടുകാരുടെ കൂടുതല്‍ ചിത്രങ്ങള്‍


അലീന സ്‌കറിയ
എല്‍ എഫ് എല്‍ പി എസ് വടകര
കൂത്താട്ടുകുളം


മെല്‍ബിന്‍ സൈമണ്‍
എല്‍ എഫ് ജി എച്ചച് എസ്
 മൂന്നാര്‍

ശരത്ത് ബോബന്‍സ്
സെന്റ് ജൂഡ് എച്ച് എസ് എസ് 
മുഖത്തല

ദേവിക ബാബു
വി പി എം എസ് എന്‍ ഡി പി എച്ച് എസ് എസ്
കളിമ്പ്രം


മിന്നു കെ


യദുകൃഷ്ണന്‍
ടി എച്ച് എസ്
നടുവത്ത്സനഹ എന്‍ വി
ജി യു പി സ്‌കൂള്‍
പാലക്കോട്
വേങ്ങര


ആഷ്‌വിന്‍ എ ലാല്‍
സെന്റ് മേരീസ് സ്‌കൂള്‍ 
വെണ്ണിയൂര്‍


വിശ്വജിത്ത് എം എ

സാദിയ സി
ചെഡങ്ങനാത്ത്
എടക്കഴിയൂര്‍


പ്രവീണ്‍ തോമസ്
തൂണുങ്കല്‍
ചെട്ടിക്കുളം
എറണാകുളം


ലബീന റാഫി
ലക്ഷ്മണ ചന്ദ്ര വിദ്യാലയം
പാലക്കാട്‌

ജിഷ്ണു ജി
സ്വര്‍ഗ്ഗം
പെരുന്തലേരി

2011, മേയ് 26, വ്യാഴാഴ്‌ച

ചിത്രങ്ങള്‍ (ക്ലാസ്‌ VIII)


അഭിജിത്ത് എസ്
സെന്റ് ജൂഡ് എച്ച് എസ് എസ്
മുഖത്തല കൊല്ലം

സുമയ്യ ജാസ്മിന്‍
ആര്‍ എം വി എച്ച് എസ് എസ്‌


ശരത് എസ് എം
ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നെല്ലിമൂട്‌


രാഹുല്‍ വി ആര്‍
എം ആര്‍ ആര്‍ എം എച്ച് എസ് എസ്
ചാവക്കാട്‌


മഞ്ജു പീറ്റര്‍
സെന്റ് ആന്റണീസ് എച്ച് എസ് എസ്
കച്ചേരിപ്പടി


ആദര്‍ശ് എ ആര്‍
ജി എച്ച് എസ് എസ്
എളമ്പ


അര്‍ജുന്‍ കെഎം
ജെ ഡി റ്റി ഇസ്‌ലാം ഹൈസ്‌കൂള്‍
കോഴിക്കോട
ജോയല്‍ റോയ്
സെന്റ് സിറില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
മങ്ങാട്‌


വിഷ്ണു റ്റി
കെ പി ആര്‍ പി എച്ച് എസ്
കോങ്ങാട്‌


ആദര്‍ശ് ആര്‍ എസ്
സി എഫ് എച്ച് എസ് എസ്
കൊട്ടിയം
കൊല്ലം


ഹുസ്‌ന അയൂബ്
ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പെരുമ്പാവൂര്‍

2011, മേയ് 16, തിങ്കളാഴ്‌ച

കവിതകള്‍ (ക്ലാസ് 10)

തീരുമീ ജീവിതം
ചുവടുകള്‍ വയ്ക്കുമീ കാലമാകുന്ന
വെന്തെരിയുമീ ഭൂമിക്കിനിയുണ്ടോ
ഒരു കുഞ്ഞിന്‍ ജന്മം
വന്നടുക്കുന്ന താപക്കാറ്റിന്
മുണ്ടൊരാ സംശയമിന്നോളം
ഇലക്ട്രിക് ബന്ധം താങ്ങി
നില്‍ക്കുമീ മനഷ്യജന്മമിതറിയുന്നുവോ

ജിഷ്ണു പവിത്രന്‍

ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
തലശ്ശേരി

ആവശ്യമായ എല്ലാ സഹായത്തിനും നന്ദി.

ആവശ്യമായ എല്ലാ സഹായത്തിനും നന്ദി.

2010, നവംബർ 11, വ്യാഴാഴ്‌ച

കൂട്ടുകാരുടെ രചനകള്‍ (ക്ലാസ്‌ 2)


പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌
ഞാന്‍ നിന്റെ കൂട്ടുകാരി ഐശ്വര്യ സുരേഷ്‌ ആണ്‌. എനിക്ക്‌ നിന്നെ വളരെ ഇഷ്ടമാണ്‌. നീയാണല്ലോ എന്നെ പഠിക്കാന്‍ സഹായിക്കുന്നത്‌. എനിക്ക്‌ നിന്റെ സഹായം മുന്നോട്ടുള്ള പഠിത്തത്തിനും ആവശ്യമാണ്‌. നീ എന്നും എന്നോടൊപ്പം ഉണ്ടായിരിക്കണം. ഞാന്‍ നിനക്ക്‌ ഇതിനോടൊപ്പം ഒരു സമ്മാനവും തന്നുവിടുന്നുണ്ട്‌ ഞാന്‍ വരച്ച ഒരു പടം.

എന്ന്‌ കൂട്ടുകാരി
ഐശ്വര്യ സുരേഷ്‌, തെള്ളകം

റോസ്‌മേരി എം. ജോസ്‌
                                              KTTM LPS ഇടമറ്റം

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

കൂടുതല്‍ ചിത്രങ്ങള്‍ (ക്ലാസ്‌ 9)

 ശ്രീപ്രിയ കെ
 സെന്‍റ്‌ ഫിലോമിനാസ്‌ ജി എച്ച്‌ എസ്‌
പൂന്തുറ


അരുണ്‍ എം എസ്‌
ഡി ബി എച്ച്‌ എസ്‌ എസ്‌ ചെറിയനാട്‌

ശ്യാംജിത്ത്‌ എം പി
എം എച്ച്‌ എസ്‌ എസ്‌ ചീരാല്‍
വയനാട്‌


അക്ഷയ്‌ ബാബു
എല്‍ എഫ്‌ സി എച്ച്‌ എസ്‌ എസ്‌

കൊരട്ടി


ഫസ്‌ന ടി
ജി എച്ച്‌ എസ്‌ എസ്‌ മാവൂര്‍


ജെറിന്‍ മാത്യു
എബനേസര്‍ എച്ച്‌ എസ്‌
ഈട്ടിച്ചുവട്‌
റാന്നി
\

മഞ്ജു പീറ്റര്‍
സെന്റ് ആന്റണീസ് എച്ച് എസ് എസ്
കച്ചേരിപ്പടി


2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കുട്ടുകാരുടെ രചനകള്‍ (കവിതകള്‍)ക്ലാസ്‌ 9

മഴ
ഞാനെന്‍ വീടിന്‍ വരാന്തയില്‍
ആകാശക്കാഴ്‌ച നുകര്‍ന്നിരിക്കെ
മാനത്ത്‌ കറുപ്പിന്‍ കുപ്പായ
ക്കാര്‍ അണിനിരന്നു
മഴഗാനമോതി മഴയിങ്ങു
നുള്ളിപ്പറന്നുവന്നു
പുതുമഴ ഗന്ധം പരന്നു നിന്നു
മഴയില്‍ ഇതളുപൊഴിയുന്ന
പനിനീര്‍ പുഷ്‌പം എന്നോ
ടെന്ന പോല്‍ വിട ചൊല്ലി
കാറ്റിന്‍ കിളിതന്‍ കിളിക്കൂട്‌
തകര്‍ന്നു മഴയില്‍ ഒലിച്ചുപോയി
മഴദു:ഖം തന്നു വിട ചൊല്ലി
കറുപ്പിന്‍ കുപ്പായക്കാര്‍ 


കൃഷ്‌ണപ്രിയ ആര്‍
സെന്‍റ്‌ തെരേസാസ്‌ ഹൈസ്‌കൂള്‍
മണപ്പുറം പിഒ

ആലപ്പു

സ്‌കൂളിലെ പൂന്തോട്ടം
കുട്ടികളെത്തി സ്‌കൂളിന്‍ മുറ്റം
പെട്ടെന്നൊരു പൂവാടിയുമായി
പാതി വിടര്‍ന്ന പലനിറമുള്ളവ
പതിയെ വിടരും മൊട്ടുകളെന്നിവ
പല നിറമായി പല ഗുണമായ്‌
പാറി നടക്കും പറവകളായ്‌
ചെല്ലക്കിളികള്‍ പോലെ ചിലക്കും
ചെല്ലക്കുസൃതികള്‍ കാട്ടിരസിക്കും
കുഞ്ഞിക്കണ്ണില്‍ പുഞ്ചിരി വിരിയും
കുഞ്ഞിക്കാറ്റില്‍ നൃത്തം വെയ്‌ക്കും
നാനാവര്‍ണവിരാജിതമായൊരു
നന്മകള്‍ വിരിയും പൂന്തോട്ടം


അഖില്‍ എസ്‌ രാജ്‌
എല്‍ എം എസ്‌ എച്ച്‌ എസ്‌ എസ്‌
അമരവിള


യാത്രയായ ബാല്യകാലം
പുഴയിലെ ഓളത്തില്‍ നീരാടി
വിണ്ണിലെ നക്ഷത്രമായിപ്പാറി
കനവിലെ കടവില്‍ വന്നെത്തിനോക്കി
നിനവിലെ മേഘമായ്‌ ദൂരെയാടി
മിഴികള്‍ സാക്ഷിയായ്‌ മാറി നില്‍ക്കേ
മൊഴികള്‍ മൗനമായ്‌ അങ്ങകന്നു.
ഹൃത്തില്‍ പൊതിഞ്ഞ പൊന്‍ സാന്ത്വനം പോല്‍
പ്രകൃതിയാം അമ്മ കനിഞ്ഞരുളി
കാര്‍മേഘമിരുളുന്ന ഭൂമിയാകെ
മാനമിരുണ്ടു പേമാരി വന്നു.
കത്തുന്ന നെഞ്ചകം പേടിയോടെ
ആരുണ്ടിവിടെ കാവല്‍ക്കാരനായ്‌
മധു നുകരാന്‍ വന്ന വണ്ടുപോയി
കാറ്റുവീശാതെയായ്‌ ആ രംഗത്തില്‍
വീണ്ടും ഉയര്‍ന്നു ആ പേടി സ്വപ്‌നം
ആരുണ്ടിവിടെ കാവല്‍ക്കാരനായ്‌
പോകുന്നു ബാല്യകാലം പതിയെ
അറിയാതെ യാത്രയായ്‌ ബാല്യകാലം


ഐശ്വര്യ യു ആര്‍
ഗവ. എച്ച്‌ എസ്‌ എസ്‌ തേവന്നൂര്‍

അമ്മക്കൊരു കൂട്ട്‌
ന്‍ എന്നമ്മയെ സ്‌നേഹിപ്പൂ
ആ അമ്മ തന്‍ കണ്ണീരാല്‍
നനഞ്ഞു നില്‍ക്കവേ ഈ ഭൂമിയില്‍
തളരുകയാണെന്നമ്മ
തീരാത്ത നൊമ്പരമാണീ മാലിന്യമെന്ന്‌
അമ്മ തന്‍ ചൊല്ലവേ
എന്‍ മനസ്സിന്‍ താളുകളില്‍
തീരാത്ത ദുഖമായ്‌ തീരവേ
എന്നമ്മയെ സ്‌നേഹിപ്പു ഞാന്‍

അമ്മ തന്‍ തീരാത്ത നൊമ്പരത്തില്‍
കടെ കൂട്ടായ്‌ നില്‍ക്കുമീ ഞാന്
‍അമ്മക്കൊരു സാന്ത്വനമായ്‌
അമമകെകാരുമ്മ നല്‍കി
കൂട്ടായിരിക്കുമ്‌ കണ്‍മണി
അനിമോള്‍ മാത്യു
മുളങ്ങാട്ടില്‍
ചെറുപാറ തിമിരി

എന്‍െറ കേരളം

കേരം തിങ്ങും നാടാണ്‌
കലകള്‍ തന്നുടെ നാടാണ്‌
ഉണര്‍ത്തുപാട്ടിന്‍ കുളിരാണ്‌
പച്ചവിരിച്ചൊരു പട്ടാണ്‌
ആഹാ കാണാനെന്തു രസം
പുല്‍മേടുകളും പൂല്‍വയലുകളും
തിങ്ങിനിറഞ്ഞൊരു നാടാണ്‌
ചേരളമെന്നൊരു പേരുണ്ട്‌
പതിനാലെണ്ണം അതിലുണ്ട്‌.
എന്നും നമ്മുടെ സ്വന്തം നാട്‌
കേരളമെന്നൊരു മലനാട്‌

സവിതാ സ്വാമിനാഥന്‍
ജി എച്ച്‌ എസ്‌ എസ്‌
പഴയന്നൂര്‍

പുതുമണ്ണിന്‍ പുതുവരവ്‌

അന്ന്‌ പെയ്‌ത മഴയില്‍
പുതുമണ്ണിന്‍ പുതുമണം
ഞാനറിയാതെ എന്നെ തഴുകി
ആ നറുമണം എന്‍െറ
നാഡീസിരകളില്‍ അരിച്ചുകയറി
അപ്പോള്‍ പ്രകൃതിയേയും
ദൈവസൃഷ്‌ടിയേയും കുറിച്ചുള്ള
ബോധം എന്നില്‍ ഉണര്‍ന്നു
ആ ഈശ്വരസൃഷ്‌ടിയെ ഞാനറിയാതെ
എന്‍െറ നാവു സ്‌തുതിച്ചുപോയി

റിയ മറിയം മാത്യു
എ എം എം എച്ച്‌ എസ്‌ എസ്‌
ഒതറ

ഓര്‍മകള്‍ വാടാതെ

വിദ്യാലയത്തിന്‍െറ പടിപ്പുരക്കോണില്‍
വിദ്യ നുകരുന്ന ശലഭങ്ങള്‍ ഞങ്ങള്‍
പലതരം ലക്ഷ്യങ്ങളുള്ളിലൊതുക്കി
പാറിപ്പറക്കുന്ന കൂട്ടുകാര്‍ ഞങ്ങള്‍
വിജയം മാത്രം മുന്നില്‍ക്കണ്ട്‌
വാടാതെ തളരാതെ പോകുന്നു ഞങ്ങള്‍
അറിവുകളങ്ങനെ വിരിയും വീഥിയില്‍
അറിവുകളങ്ങനെ മൂളുന്നു ഞങ്ങള്‍

അശ്വതി ബി
എം എം എച്ച്‌ എസ്‌ എസ്‌
നിലമേല്‍

സങ്കല്‌പ സ്വപ്‌നം

ഒരു ചെറുപുഞ്ചിരി നീ തൂകിയ നേരം
ഞാന്‍ അത്‌ നോക്കി നിന്നു മൂകം
നിന്നില്‍ നിന്നുയര്‍ന്ന ആ തളിര്‍വസന്തം
എന്‍െറ ആത്‌മാവില്‍ കുളിരേറുന്നു
നിന്‍െറ സ്വരം എന്‍െറ കാതില്‍ കേള്‍ക്കുമ്പോള്‍
എനിക്ക്‌ സ്വര്‍ണച്ചിറക്‌ മുളച്ചെന്നു തോന്നും
നാം എന്നും ഒന്നായിരിക്കട്ടെ
ഈ വിണ്ണിന്‍െറ ഹൃത്തില്‍

പാര്‍വതി കൃഷ്‌ണകുമാര്‍
എന്‍ എസ്‌ എസ്‌ ഇ എം എച്ച്‌ എസ്‌
ചങ്ങനാശ്ശേരി

മര്‍മ്മരം

കാവുകള്‍ തിങ്ങിനില്‍ക്കും പോലുള്ള
ആ ഇടവഴിയിലൂടെ ഞാന്‍ നടന്നുനീങ്ങി
പടര്‍ന്നു പന്തലിച്ചൊരാലിന്‍ ചുവട്ടില്‍
ഞാന്‍ ഇരുന്നു
കേട്ടൂ ഞാന്‍ വൃക്ഷത്തിന്‍ മര്‍മ്മസ്വരം
ആ സ്വരത്തെ ഞാന്‍ തിരിച്ചറിഞ്ഞു
ആ മര്‍മ്മസ്വരത്തെ ഞാന്‍ തിരിച്ചറിഞ്ഞു
എന്തു മധരമാണീ സ്വരം

പ്രസീബ ജെ ബി
ഗവ. എച്ച്‌ എസ്‌ എസ്‌
മൈലക്കല്‍

എന്‍െറ മരം

സൂര്യതേജസ്സാര്‍ന്ന ചെന്തളിര്‍മേനിയില്‍
ചന്ദ്രപ്രഭാക്കുളിര്‍ക്കഞ്ചുകം എന്‍മരം
വെണ്‍നുരചാര്‍ത്തിനാല്‍ വെള്ളികൊലുസിട്ടു
തീരഹരിത നികുഞ്ചകവാടത്തിലെന്‍മരം
മണ്ണിന്‍െറ നിധിസഞ്ചയത്തിലേക്ക്‌
എന്‍ മരത്തിന്‍െറ വേരുകള്‍
മരത്തിന്‍െറ ശാഖോപശാഖകളില്‍
മണ്ണിന്‍െറ സ്വപ്‌നങ്ങള്‍
അഴിയാബന്ധത്തിന്‍ പൊരുളായ്‌
കല്‌പവികല്‍പങ്ങള്‍ തന്‍സായൂജ്യമായ്‌
എന്നുമെന്നും സഹസ്രധ്വനി മുഴക്കം
ശിലാമുഖങ്ങളിലൂടെ പടരും എന്‍മരം
നീ എന്നും പുനര്‍ജനിക്കും
നിന്‍െറ താരുണ്യങ്ങളില്‍ നിന്ന്‌
തത്തിക്കളിക്കുന്ന ശാരികേ കൈരളി
അന്തര്‍ദാഹങ്ങളായെന്നും
ആദിയും അര്‍ത്ഥവും സമൃദ്ധിയും
എന്‍ മനസ്സിന്‍െറ കല്‍പാന്തവും നീ
നീ എനിക്കെന്നും നിറവ്‌
നീയാണെന്നെ ഗാഡം പുണരും നിര്‍വൃതി

പവിത്ര മോഹന്‍ എം പി
സെന്‍റ്‌ തെരേസാസ്‌ കോണ്‍വെന്‍റ്‌ ജി എച്ച്‌ എസ്‌ എസ്‌
നെയ്യാറ്റിന്‍കര

ഭൂമി ഇരുട്ടിലേക്ക്‌

ഭൂമിയില്‍ ഇരുട്ട്‌ പരന്നു തുടങ്ങി
ഓരോ വീട്ടിലും കൃത്രിമ
വെളിച്ചം നിറഞ്ഞു.
എങ്ങും നേര്‍ത്ത ശബ്‌ദം മാത്രം
പ്രപഞ്ചമാകെ ഇരുട്ടിലാണ്ടു.
കേഴുന്നില്ല കിളികള്‍
വിരിയുന്നില്ല പൂവുകള്‍
എങ്ങും നിശ്ശബ്‌ദത മാത്രം
പ്രപഞ്ചമാകെ മാറിപ്പോയി
പേടിയേറുന്നൊരു ജീവനുകള്‍
എങ്ങും നിറയുന്നൊരന്ധകാര
ത്തിലേക്കു തുറിച്ചു
നോക്കിയിരിപ്പൂ മനുജന്‍

ശ്രീലക്ഷ്‌മി കുമാര്‍
കെ എന്‍ എം വി എച്ച്‌ എസ്‌ സ്‌കൂള്‍
വാടാനപ്പള്ളി

ഓണം
കര്‍ക്കിടകത്തിന്‍ പേമാരി പോയി
പുഞ്ചിരി തൂകി ചിങ്ങമുദിച്ചു
പൊന്നിന്‍ കണിയായ്‌ തിരുവോണത്തെ
നമ്മള്‍ക്കായ്‌ സമ്മാനിച്ചു.
എല്ലാക്കൂട്ടം പൂക്കളിറുത്ത്‌
അത്തം മുതല്‍ നാം പൂക്കളമിട്ട്‌
തിരുവോണത്തിന്‌ പായസം വെച്ച്‌

ഓണപ്പാട്ടും ഓണക്കളികളും
ആടിപ്പാടി ആഘോഷിച്ച്‌
മാവേലിമന്നനെ വരവേല്‍ക്കും കാലം
പൊന്നോണത്തിന്‍ മധുരിമകാലം

ജെയ്‌സി ഴക എം
സെന്‍റ്‌മേരീസ്‌ ഹൈസ്‌കൂള്‍
കാരിയേലി

എന്‍െറ അനിയന്‍

എന്‍െറ വീട്ടിലെനിക്കുണ്ട്‌
മൊഞ്ചഴകുള്ളൊരു കുഞ്ഞനിയന്‍
തേനൂറും നല്‍പുഞ്ചിരിയാ
കുറുമ്പ്‌ കാട്ടാന്‍ ബഹുകേമന്‍
സ്‌നേഹമെന്നാല്‍ എന്നനിയന്‍
ത്യാഗമെന്നാല്‍എന്നനിയന്‍
നന്മയെന്നാല്‍ എന്നനിയന്‍
എന്‍െറ സ്വന്തം പൊന്നനിയന്‍

സൗമ്യ ബി നായര്‍
എം ടി ഡി എം എച്ച്‌ എസ്‌
മാലൂര്‍

ദാസിയാം അമ്മ

അറിയാതെ പാപങ്ങള്‍ ചെയ്യുന്ന നേരത്ത്‌
താങ്ങായ്‌ തണലായ്‌ നില്‍ക്കുമെന്നമ്മ
രാഗമാധേശ്വരി എന്നമ്മ
പ്രശസ്‌തയാണെന്നമ്മ
സ്‌നേഹത്താല്‍ എന്നെ ഉണര്‍ത്തുന്ന അമ്മ
ലക്ഷ്‌മി മഹേശ്വരി എന്നമ്മ

വൈശാഖന്‍ എ എസ്‌
എന്‍ എസ്‌ വി വി എച്ച്‌ എസ്‌ എസ്‌
വാലക്കോട്‌ പുനലൂര്‍

എനിക്കെന്‍െറ ശൈശവം തിരിച്ചുവേണം

അമ്മിഞ്ഞപ്പാലിന്‍ മണവും
പാല്‍പ്പല്ലുകള്‍ വിടരും സ്‌മിതവും
കൊഞ്ചല്‍ നിറയും ആദ്യാക്ഷരങ്ങളും
കിങ്ങിണിനാദമുയരും കാലടികളും
കളങ്കം തീണ്ടാത്ത മിഴിയിണകളും
ഓമനത്വം വിളങ്ങും വദനവും
അമ്മ തന്‍ ഓര്‍മയിലെ ശൈശവമാണിത്‌
മനോവേദനകളില്ലാത്ത ആ ശൈശവ
മാണ്‌ ഞാന്‍ ഇന്നെന്‍െറ
കൗമാരത്തില്‍ കൊതിക്കുന്നത്‌
ലോകത്തിന്‍ ചാപല്യങ്ങളേശാത്ത
നിഷ്‌കളങ്കതയുടെ ആ കാലം
എന്നെന്നും തുടരുമായിരുന്നെങ്കില്‍
ജീവിതമെത്ര ധന്യമാകുമായിരുന്നു.


ഗിഫ്‌റ്റി ബെന്നി
സെന്‍റ്‌ സെബാസ്‌റ്റിയന്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കൂടരഞ്ഞി.
വേര്‍പാട്‌
മിഴിയില്‍ തോരാത്ത കണ്ണീരുമായി അകലുന്നു
ഓര്‍മതന്‍ ചെപ്പിലെ ആ കുട്ടിക്കാലം
ദാരിദ്ര്യം നിറഞ്ഞുനില്‍ക്കും ആ ചെറ്റക്കുടിലില്‍
അടുപ്പിലെ തീ പുകഞ്ഞിട്ട്‌ ഏറെക്കാലമായി
അരനിക്കറും ഒട്ടിയ വയറുമായി നില്‍ക്കുന്നു പൂപൈതല്‍
അമ്മ എങ്ങോ പോയി രണ്ടരി വറ്റു കിട്ടാന്‍
തന്‍െറ കുഞ്ഞിന്‍ വിശപ്പടക്കാന്‍
കീറിയ തുണിയുമായി നില്‍ക്കുന്ന
സ്‌ത്രീയെയാരും ഗൗനിച്ചില്ല

ശ്രീജിത്ത്‌ ജെ സി
ജി എച്ച്‌ എസ്‌ എസ്‌
വെഞ്ഞാറമ്മൂട്‌

നമ്മുടെ സ്വന്തം ലേബര്‍ ഇന്‍ഡ്യ

പഠിക്കാനായി ടെക്‌സ്‌റ്റ്‌ തുറന്നാല്‍
സംശയങ്ങള്‍ സംശയങ്ങള്‍
കുട്ടിനായി ലേബര്‍ ഇന്‍ഡ്യ
എന്‍െറയൊപ്പമുണ്ടല്ലോ
അറിവുകള്‍ പകരും ലേബര്‍ ഇന്‍ഡ്യ
നമ്മുടെ സ്വന്തം ലേബര്‍ ഇന്‍ഡ്യ

ശ്രീഹരി പി
സെന്‍റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍
പറപ്പൂര്‍

പ്രകൃതി മനോഹരി
പ്രകൃതിസുന്ദരി
കാടുകള്‍ തിങ്ങനില്‍ക്കുന്ന പ്രകൃതി
വിശ്വമോഹിനി ദേവി പ്രകൃതി
സസ്യലതാദികള്‍ നിറഞ്ഞൊരു പ്രകൃതി
പ്രപഞ്ചമാം പ്രകൃതിമനോഹരി
ഹരിതവര്‍ണമീ പ്രകൃതി
ജീവന്‍ തുടിക്കുമീ പ്രകൃതി
പ്രകൃതി എന്തു സുന്ദരി

വിഷ്‌ണുപ്രസാദ്‌ സി ബി
ഗവ. ഹയര്‍ ഴസക്കന്‍ഡറി സ്‌കൂള്‍
പുളിയനം

നീലാകാശം
വെണ്ണിലാവൊഴുകുന്ന
പൊന്നുഷസ്സാകുന്ന താരങ്ങളെ
ഇരുളിന്‍ കരിമഷിയലിയും നേരത്ത്‌
ദീപം കൊളുത്തുവതാര്‍ക്കുവേണ്ടി
രത്‌നത്തിന്‍ ശോഭയും പൂവിന്‍ വര്‍ണവും
ചലിച്ചെഴുതിയ വാക്കുകളില്‍
നിന്‍െറ നേത്രങ്ങള്‍ പോലും വര്‍ണിക്കുമേതോ
മധുരിക്കും ഗാനമതേതോ

അര്‍ച്ചന കെ
സേക്രട്ട്‌ ഹാര്‍ട്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
തലശ്ശേരി

എന്‍െറ പ്രിയ തോഴിക്ക്‌

മയില്‍ പീലി പോലെ സാന്ത്വനമായി
പര്‍വ്വതനിരയില്‍ നിന്നിറങ്ങും കൊച്ചരുവി
ചിന്നിച്ചിന്നി നീ എവിടെ പൊന്തും
വെണ്‍തരികളെ തഴുകിത്തഴുകി
ഒഴുകുമെന്‍ പ്രിയ തോഴി എവിടെയാണു നീ

അയ്‌ലിന്‍ സോനുജ വര്‍ഗീസ്‌
സെന്‍റ്‌ സെബാസ്‌റ്റിയനസ്‌ ഹയര്‍
സെക്കന്‍ഡറി സ്‌കൂള്‍
കൂടരഞ്ഞി

വസന്തകാലം
ചാമരങ്ങള്‍ വീശി ഇടനാഴിയില്‍
കാറ്റിന്‍ മന്ത്രവീണകള്‍ ശ്രുതി
മീട്ടുന്ന പൊന്‍ വസന്തമേ പാതിരാ
രാവെന്ന പോലെ ഞാന്‍ മാറി
ഏഴഴക്‌ ചാരിയ കണ്‍മണീ
ഓര്‍മതന്‍ താളിലെ ശിശിരമേകാലത്തിന്‍
വജ്രമുത്തുകള്‍ ഇറ്റീടുന്ന
ശിശിരകാലമേ എന്നെയും ഓര്‍ക്കു നീ

ജയലക്ഷ്‌മി ഐ എസ്‌
ജി എച്ച്‌ എസ്‌ എസ്‌
പുളിയനം

ആകാശക്കാഴ്‌ച
സന്ധ്യതന്‍ പട്ടുടുത്തു നില്‍ക്കും സുന്ദരി
നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി നില്‍ക്കും
പെണ്ണേ നീയിതെവിടേക്കു പോകുന്നു
ചുറ്റും വെണ്‍ തൂവല്‍ കൊണ്ടു മൂടും

എം ആര്‍ ചിത്ര
പി റ്റി എം വൈ എച്ച്‌ എസ്‌ എസ്‌
ഇടപ്പാലം വിളയൂര്‍

ആദ്യത്തെ സ്‌മരണകള്‍
മാമരക്കൊമ്പത്തൊരുണ്ണിയൂഞ്ഞാല്‍
മാമരം മുട്ടതില്‍ ആടുന്ന ഉണ്ണിയും
മണിയൊത്ത മാലക്കിലുക്കവുമായി
കണിക്കൊന്ന പൂക്കുന്ന കാലത്തുതന്നുണ്ണി
കണിവെയ്‌ക്കും കണ്ണനാം തന്നെയുണ്ണി
ഏതോ രാത്രിയില്‍ അമ്മയെ വിട്ടുണ്ണി
നിദ്രയിലാണ്ടങ്ങു പോയനേരം
അലറിക്കരഞ്ഞമ്മ ഒരു മുറിക്കുള്ളിലെ
ജനലഴി എണ്ണിക്കഴിഞ്ഞു നാളും
കനവില്‍ വന്നുണ്ണി മാടിവിളിക്കുമ്പോള്‍
അമ്മ തന്‍ സമ്മാനം സ്‌മരണ മാത്രം

ദീപ കെ
വി ഐ എം എച്ച്‌ എസ്സ്‌ പല്ലശ്ശന
പാലക്കാട്‌

പ്രകൃതി
മനോഹരിയാണു നീ
ഇളം പൈതലാണു നീ
ഒരിക്കലും വാടാത്ത
ചുംബനമായി നില്‍ക്കും
സങ്കടം വന്നാലും
സന്തോഷം വന്നാലും
താങ്ങായും തണലായും
നില്‍ക്കും അമ്മ
മനോഹരിയാണു നീ
ഇളം പൈതലാണ്‌ നീ

വിജിത്ത്‌ വി കെ
വി പി എം എച്ച്‌ എസ്‌
വെള്ളറട

കൂട്ടുകാരന്‍
പോകരുതേ നീ എന്‍ പ്രാണരൂപാ
എന്നെത്തനിച്ചാക്കി പോകരുതേ
എന്‍ ജീവനാണു നീ പൊന്നുഷസ്സേ
എന്നും എന്നരികില്‍ നീ ഉണ്ടാകില്ലേ
തെറ്റായ പാതകള്‍ വെട്ടിനീക്കി
ശരിയായ പാത നീ തുറന്നുതന്നു

വിഷ്‌ണുപ്രസാദ്‌
യു എച്ച്‌ എസ്‌
അന്നനാട്‌

എത്തുമെന്നമ്മ

 എന്നരികില്‍ എത്തുമെന്നമ്മ
അമ്മ തന്‍ മാറോടു ചേരുമൊരു
ഹൃദയസ്‌പര്‍ശിയാം
വെണ്‍മുകില്‍ ഞാന്‍നിന്‍ ഹൃദയതാളം കേട്ട്‌
മാറോടു ചേരാന്‍ കൊതിച്ചിടുന്നു

അലീന ജോണ്‍സണ്‍
സെന്‍റ്‌ ആന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കൊടുങ്ങല്ലൂര്‍

അച്ഛന്‍

എന്‍ തണല്‍ എന്‍ അച്ഛന്‍
അച്ഛന്‍െറ മാറോട്‌ ചേരുമ്പോള്‍
അച്ഛന്‍െറ ചൂട്‌ അറിയുമ്പോള്‍
ദുഖങ്ങള്‍ ഉള്ളില്‍ ഒതുക്കി
എന്‍ മുന്നില്‍ പുഞ്ചിരി
തൂകുന്നു അച്ഛന്‍
അച്ഛന്‍െറ സ്വപ്‌നം
ഞാനാണെന്ന സ്വപ്‌നം
ഇന്നെനിക്കറിയാം

നയന ഗിരീഷ്‌ എ
സെന്‍റ ആന്‍റണീസ്‌ ഹൈസ്‌കൂള്‍
പഴുവില്‍

ചിറകില്ലാകാക്കകള്‍

നാറുന്ന നഗരത്തില്‍
കൊത്തിപ്പെറുക്കുന്നു
ഒരു നേരം വയര്‍
നിറയുവാന്‍ വേണ്ടി
നാലഞ്ചുമക്കളെ
പോറ്റി വളര്‍ത്തണം
നാലോല കൂരയില്‍
മേഞ്ഞിടേണം , നാളെ
മൂക്കടക്കാതെയീ നാടുറങ്ങീടുവാന്‍
തളരാതറക്കാതെ
എല്ലാം സഹിക്കണം

ശ്രീജിഷ്‌ കെ ആര്‍
റ്റി ആര്‍ കെ എച്ച്‌ എസ്സ്‌ എസ്സ്‌
വാണിയംകുളം

പ്രകൃതി മനോഹരി
കേരളത്തനിമയില്‍
നിന്നുയര്‍ന്നു വന്ന
പ്രകൃതി മനോഹരി
നിന്‍ മണിമുത്തം
ഏറ്റലിഞ്ഞു ഞാന്‍
നിന്‍ പ്രഭാത കിരണത്തില്‍
മഞ്ഞുതുള്ളി പോലലിഞ്ഞു ഞാന്‍

അര്‍ജുന്‍ എസ്‌
ഗവ. വി എച്ച്‌ എസ്‌ എസ്‌
അഞ്ചല്‍

ഭൂമി

ഭൂമി അമ്മ തന്നെ
പൊന്‍ ഓമന മക്കളെ
പുണരുന്ന എന്‍ അമ്മ പൊന്‍ അമ്മ
മാനും മയിലും കുയിലും കിളികളും
പുണരും ആര്‍ദ്രമാം നിമിശങ്ങളില്‍
അമ്മ തന്‍ ഈ മടിത്തട്ടില്‍
എന്നും ഞാന്‍ ഒരു രാഗമായി
പാടും ആര്‍ദ്രമാം നിമിശങ്ങള്‍
ഭൂമി അമ്മ തന്നെ
എന്‍ അമ്മ തന്നെ

രേഷ്‌മ വി ആര്‍
സെന്‍റ്‌ തെരേസാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
മണപ്പുറം

അമ്മ തന്‍ അടുക്കള
കരിയും പുകയും
പറ്റിയിരിക്കും
അമ്മയുടെ വ്വന്തം രാജ്യം
അമ്മയ്‌ക്കായ്‌ ഒരു രാജ്യം
അമ്മയില്ലെങ്കില്‍ കത്തിതീരുമൊരു രാജ്യം

അരുണ്‍ പി
പി എസ്‌ എച്ച്‌ എസ്‌ ചിറ്റൂര്‍
പാലക്കാട്‌

സ്‌നേഹംസ്വപ്‌നത്തിന്നഗാധ ഗര്‍ത്തങ്ങളില്‍
മധുരമൂറും സ്‌മരണകള്‍ക്കായികൊഴിഞ്ഞുപോയ കാലത്തിന്‍ മറവിലേക്കു
മുടലെടുത്തോരെന്‍െറ സ്‌നേഹം
പുല്‍നാമ്പില്‍ തിളങ്ങുന്ന മഞ്ഞുതുള്ളികള്‍
സൂര്യന്‍ തന്‍ രശ്‌മികള്‍ പരക്കും ഭൂവില്‍
ഇറ്റിറ്റു വീഴുന്ന പുതുമഴത്തുള്ളികള്‍ പോലെ
തേന്‍ നുകരുന്നു എന്‍ സ്‌നേഹം

ജീമ ജോര്‍ജ്‌
സെന്‍റ്‌ റോക്‌സ്‌ സ്‌കൂള്‍
തോപ്പ്‌

അമ്മ


എന്‍െറ അമ്മയാണ്‌ എനിക്ക്‌ എല്ലാം
ദൈവത്തിന്‍െറ സ്ഥാനമാണ്‌ അമ്മയുടേത്‌
എന്‍െറ എല്ലാ കാര്യങ്ങളും നോക്കുന്നത്‌ അമ്മയാണ്‌
എനിക്ക്‌ ആവശ്യമുള്ളതെല്ലാം അമ്മ തരുന്നു

ആതിര ദാസന്‍
സെന്‍റ്‌ ജോസഫ്‌ സി ജി എച്ച്‌ എസ്‌
കരുവന്നൂര്‍

വഴികാട്ടി


അറിവ്‌ അമൃതാണ്‌
അതിനുവേണ്ടി വായിക്കുക
അതിനുവേണ്ടി എഴുതുക
അതിനുവേണ്ടി പഠിക്കുക
അപ്പോള്‍ ലേബര്‍ ഇന്‍ഡ്യ
നമ്മുടെ കൂടെ ഉണ്ടാകും

റാഷിദ്‌ എം പി
എം എം എച്ച്‌ എസ്‌ എസ്‌
നിലമേല്‍
കൊല്ലം

എന്‍െറ മരം


സൂര്യതേജസ്സാര്‍ന്ന ചെന്തളിര്‍മേനിയില്‍
ചന്ദ്രപ്രഭാക്കുളിര്‍ക്കഞ്ചുകം എന്‍മരം
വെണ്‍നുര ചാര്‍ത്തിനാല്‍ വെള്ളിക്കൊലുസിട്ടു
തീരഹരിത നികുഞ്ചകവാടത്തിലെന്‍മരം
മണ്ണിന്‍െറ നിധിസഞ്ചയത്തിലേക്ക്‌
എന്‍മരത്തിന്‍െറ വേരുകള്‍
മരത്തിന്‍െറ ശാഖോപശാഖകളില്‍
മണ്ണിന്‍െറ സ്വപ്‌നങ്ങള്‍
അഴിയാബന്ധത്തിന്‍ പൊരുളായ്‌
കല്‌പവികല്‍പങ്ങള്‍ തന്‍ സായൂജ്യമായി
എന്നുമെന്നും സഹസ്രധ്വനി മുഴക്കും
ശിലാമുഖങ്ങളിലൂടെ പടരും എന്‍മരം


പവിത്ര മോഹന്‍ എം പി
സെന്‍റ്‌ തെരേസാസ്‌ കോണ്‍വെന്‍റ്‌ ജി എച്ച്‌ എസ്‌ എസ്‌
നെയ്യാറ്റിന്‍കര

ഭൂമി ഇരുട്ടിലേക്ക്‌


ഭൂമിയില്‍ ഇരുട്ട്‌ പരന്നു തുടങ്ങി
ഓരോ വീട്ടിലും കൃത്രിമ
വെളിച്ചം നിറഞ്ഞു
എങ്ങും നേര്‍ത്ത ശബ്‌ദം മാത്രം
പ്രപഞ്ചമാകെ ഇരുട്ടിലാണ്ടു
കേഴുന്നതിലില്ല കിളികള്‍
വിരിയുന്നില്ല പൂവുകള്‍
എങ്ങും നിശ്ശബ്‌ദത മാത്രം
പ്രപഞ്ചമാകെ മാറിപ്പോയി

ശ്രീലക്ഷ്‌മി കെ കുമാര്‍
കെ എന്‍ എം വി എച്ച്‌ എസ്‌ സ്‌കൂള്‍
വാടാനപ്പള്ളി