Kuttitharangal

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

കത്തുകള്‍ (ക്ലാസ്‌ V)

എന്റെ തുമ്പി
തുമ്പീ തുമ്പീ എന്റെ തുമ്പി

നിന്നെ ത്തേടി ഞാന്‍ വന്നല്ലോ
പല നിറമുള്ള തുമ്പി
മാനത്തു കളിക്കുന്ന തുമ്പി
നിറയട്ടങ്ങനെ നിറയട്ടെ
തുമ്പികള്‍ അങ്ങനെ നിറയട്ടെ
പാറട്ടങ്ങനെ പാറട്ടെ
മാനത്ത്‌ തുമ്പികള്‍ പാറട്ടെ
ബിബി ആന്റണി
std V

സെന്റ്‌ ആന്റണിസ്‌ എച്ച്‌.എസ്‌.
പഴുവില്‍, തൃശൂര്‍.

ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ ആശംസകള്‍
പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യ്‌ക്ക്‌ എന്റെ ആശംസകള്‍ നേരുന്നു കാരണം, ലേബര്‍ ഇന്‍ഡ്യ എന്നെ പഠനത്തില്‍ വളരെയധികം സഹായിക്കുന്നു. അതു മാത്രമല്ല ലേബര്‍ ഇന്‍ഡ്യയിലൂടെ ലോകത്തുള്ള എല്ലാ കാര്യങ്ങളും എനിക്ക്‌ അറിയാന്‍ കഴിയുന്നു. ലേബര്‍ ഇന്‍ഡ്യയില്‍ എനിക്ക്‌ വളരെ അധികം ഇഷ്ടം Intervel, factsheet, work sheet എന്നിവയാണ്‌. സ്‌കൂളില്‍ ഞാന്‍ ഇപ്പോള്‍ ഉയര്‍ന്ന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ലേബര്‍ ഇന്‍ഡ്യ ഒന്നുകൊണ്ടുതന്നെയാണ്‌. ഇത്രയും അറിവുകള്‍ നല്‍കുന്ന ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
Uma Krisha K.
std V
സെന്റ്‌ പോള്‍സ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍ കൊല്ലങ്കോട്‌.





MY DREAM
Dream Dream Dream

See good dreams
Hold it for long
And act in our life
Dream Dream Dream
See big Dreams
Hold it for long
Be it true in our life
Dream Dream Dream
See Dreams everyday
Hold it for long
Try your best in our life
Dream Dream Dream
See Dream? everynights
Hold it for long
It is our way for success

Arif Shajahan
Std V.
എന്റെ സ്വന്തം ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌
എന്നെ പഠനത്തിനു സഹായിച്ച ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ ഒരായിരം നന്ദിയുണ്ട്‌. എനിക്ക്‌ ഏറ്റവും ഇഷ്ടം G.K.യും Fact sheet ഉം ആണ്‌. ഓരോ വിഷയം കഴിയുമ്പോഴുള്ള work sheet എനിക്ക്‌ വളരെ ഉപകാരപ്രദമാണ്‌ മാസവിശേഷങ്ങള്‍ പഠനത്തിന്‌ എന്നെ കൂടുല്‍ സഹായിക്കുന്നു. എനിക്ക്‌ ഇഷ്ടപ്പെട്ട ചിത്രകഥ ബോബനും മോളിയുമാണ്‌.
അഭയ്‌ കൃഷ്‌ണ S. U
Std V
ആദിനാട്‌ Govt.U.P.S
മലയാള മീഡിയം
U.P.School, കരുനാഗപ്പള്ളി.

വര്‍ണ്ണപ്പൂമ്പാറ്റ
പലനിറമേറി ഞങ്ങള്‍
കാണും സുന്ദരിയായ പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പൊടിവീശും
ഞങ്ങളുടെ സ്വന്തം പൂമ്പാറ്റ
ചിത്രത്തൂവലും വിടര്‍ത്തി
പാറിനടക്കും പൂമ്പാറ്റ.


ഹിന്ന കെ.എസ്‌
Std V
ലൂര്‍ദ്ദ്‌ മാതാ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, ചേര്‍പ്പ്‌.

വാര്‍മഴവില്ല്‌
ഏഴു നിറങ്ങള്‍ നിറയും മഴവില്ലേ
അഴകില്‍ മികവ്‌ പുലര്‍ത്തും മഴവില്ലേ
പൂക്കളെക്കാള്‍ അഴകു വിടര്‍ത്തും മഴവില്ലേ
ഇന്ദ്രനീലത്തിന്‍ നിറമുള്ള മഴവില്ലേ
വര്‍ണ്ണങ്ങള്‍ പൊഴിക്കും മഴവില്ലേ
എന്റെ സ്വന്തം മഴവില്ലേ.

ദിവ്യ ആര്‍
Std V
എന്‍.എസ്‌.എസ്‌.ഇ.എം.യു.പി.എസ്‌. പന്തളം.

ആല്‍മരത്തിന്റെ സന്തോഷം
ഒരു അമ്പലത്തിനുമുമ്പില്‍ ഒരു വലിയ ആല്‍മരമുണ്ടായിരുന്നു. ആ ആല്‍മരത്തിന്‌ എപ്പോഴും സങ്കടമാണ്‌. കാരണം അമ്പലത്തില്‍ ഒരുപാട്‌ ആള്‍ക്കാര്‍ വരാറുണ്ടായിരുന്നു പക്ഷേ ഒരാളുപോലും ആ ആല്‍മരത്തിനു ചുവട്ടില്‍ പോവാറുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ആ ആല്‍മരം പൊട്ടിക്കരഞ്ഞുപോയി. ആ സന്ദര്‍ഭത്തില്‍ കുറെ കിളികള്‍ കൂട്‌ ഇല്ലാതെ അലയുന്നത്‌ കണ്ട്‌ ആല്‍മരം ചോദിച്ചു: ``അല്ലയോ കിളികളേ നിങ്ങളെന്താ അലഞ്ഞുതിരിയുന്നത്‌? നിങ്ങള്‍ക്കെവിടെയാണ്‌ പോവേണ്ടത്‌? ആല്‍മരത്തിന്റെ ചോദ്യം കേട്ട്‌ കിളികള്‍ പറഞ്ഞു, ``ഞങ്ങള്‍ക്ക്‌ താമസിക്കാന്‍ ഒരു ഇടമില്ല.'' `ഇതു കേട്ട്‌ സങ്കടം തോന്നിയ ആല്‍മരം കിളികളോടായ്‌ ഇങ്ങനെ പറഞ്ഞു, `കൂട്‌ കൂട്ടാന്‍ ഇടമില്ലാത്തതുകൊണ്ട്‌ വിഷമിക്കേണ്ട. എന്റെ ചില്ലകളില്‍ കൂട്‌ കൂട്ടി താമസിച്ചോളൂ. കിളികള്‍ അന്നുമുതല്‍ ആല്‍മരത്തില്‍ കൂട്‌ കൂട്ടുകയും അവര്‍ നല്ല ചങ്ങാതിമാരായി ജീവിക്കുകയും ചെയ്‌തു.
ചന്ദന രാജേഷ്‌ സി
Std V
V.S.U.P School

ചിത്രപതംഗം
മഞ്ഞു കൊഴിഞ്ഞ രാത്രിയില്‍
കുഞ്ഞു കുഞ്ഞു സ്വപ്‌നമായി
ആരോരും കാണാതെ
മന്ദം മന്ദം വന്നൊരു
ചിത്രപതംഗമേ നീ
നിന്റെ ചിറകില്‍ ഈ വര്‍ണ്ണ-
നിറങ്ങള്‍ ആരു കനിഞ്ഞു തന്നു
ഒന്നരികില്‍ വരാമോ..?
ഒന്നിച്ചെന്നെ കൂട്ടാമോ?
 

ചന്ദന രാജേഷ്‌ സി.
Std V
V.S.U.P School.


എന്റെ കേരളം
കേരളമെന്നുടെ നാടാണ്‌
കേരം തിങ്ങും നാടാണ്‌
കലകള്‍തന്നുടെ നാടാണ്‌
ഉറക്കുപാട്ടിന്‍ സ്വരമാണ്‌
ആഹാ! കാണാന്‍ എന്തുരസം
പുല്‍മേടുകളും വയലുകളും
തിങ്ങിനിറഞ്ഞ നാടാണ്‌
പുഴകള്‍ ഇളകി ഒഴുകിപ്പോം
കേരളം എന്നുടെ നാടാണ്‌
നമ്മുടെ സ്വന്തം നാടാണ്‌
കേരളമെന്നൊരു മലനാട്‌


ഷഹന S.
Std V
G.H.S mannancherry

പ്രിയപ്പെട്ട സ്‌നേഹിതാ,
നിന്നെ എനിക്ക്‌ എന്തൊരിഷ്ടമാണെന്നോ. നീ സൂപ്പര്‍സ്റ്റാര്‍ ആകുന്നുണ്ട്‌. ഞാന്‍ നിന്റെ ആരാധികയാണ്‌. ഉറങ്ങിക്കിടന്ന ഞങ്ങളിലെ അണഞ്ഞ വിളക്കിനെ നീ പ്രകാശിപ്പിച്ചു. കൊടുങ്കാറ്റിലെ അണയാത്തവിളക്കായി നീ എപ്പോഴും എന്റെ കൂടെയുണ്ട്‌. ഞാന്‍ രണ്ടാം ക്ലാസുമുതല്‍ നിന്റെ കൂട്ടുകാരിയാണ്‌. അധിക വിവരങ്ങളും, പദപ്രശ്‌നങ്ങളും, മറ്റും ഇഷ്ടമായി. ലേബര്‍ ഇന്‍ഡ്യ കിട്ടിയാല്‍ ആദ്യം നോക്കുക പദപ്രശ്‌നമാണ്‌.

ഷഹന എസ്‌.
Std V
G.H.S. Mannacherry. 



DISTRICT
ഹോംപേജ്‌