അപ്പൂപ്പന്‍ താടി......
കാറ്റിനൊപ്പം പാറി നടക്കും
അപ്പൂപ്പന്‍ താടി
താടി കുലുക്കി പാറി നടക്കും
അപ്പൂപ്പന്‍ താടി
തുള്ളി നടക്കും അപ്പൂപ്പന്‍ തന്‍
താടിയെടുത്ത് കെട്ടീടാം.
ആനന്ദ് സജീവ്
അനിത വിദ്യാലയ
std V
താന്നിപ്പുഴ, കാലടി.
എന്റെ മാത്രം, മാതൃഭാഷ
എന്റെ മാത്രം മാതൃഭാഷ
എന്റെ സ്വന്തം മാത്രമാണ്
അമ്മ എനിക്കാദ്യമായി നുണഞ്ഞു
തന്നൊരു സമ്മാനം
ആദ്യമായി അമ്മേ എന്നു വിളിച്ച മാതൃഭാഷ
എന്റെ സ്വന്തം മാതൃഭാഷ
എന്റെ മാത്രം മാതൃഭാഷ
മാതൃഭാഷ..... മാതൃഭാഷ
അലീഷ റിജാസ്
std V
എ.എം.റ്റി.റ്റി.ഐ, വിളഭാഗം.
പറയൂ മണ്ടന്‍ പൈലറ്റേ...
``ഇടിയും മിന്നലുമുള്ളപ്പോള്‍
`പടപട' ശബ്ദം കേള്‍ക്കുമ്പോള്‍
പ്ലെയ്‌നില്‍പ്പോണത് ശരിയാണോ?
പറയൂ, മണ്ടന്‍ പൈലറ്റേ''
ഫ്‌ളെയ്‌നില്‍ പങ്ക കറങ്ങുമ്പോള്‍
`കടകട' ശബ്ദം കേള്‍ക്കുന്നു
ഇടി മഴയത്തു പറന്നെന്നാല്‍
`കട കട'യാരും കേള്‍ക്കില്ല!''
ആര്യ എസ്. നാഥ്
std V
സെന്റ് മേരീസ് ഗേള്‍സ്, എച്ച്.എസ്.
ചേര്‍ത്തല.
സ്‌നേഹം തുളുമ്പും എന്റെ അമ്മ
സ്‌നേഹം തുളുമ്പും എന്റെ അമ്മ
താരാട്ടുപാടി ഉറക്കും എന്റെ അമ്മ
ആദ്യാക്ഷരം എന്ന അമ്മ
സ്‌നേഹമഴയായി എന്റെ അമ്മ
അലിവ് പകരും എന്റെ അമ്മ
ദൈവമാണ് എന്റെ അമ്മ
ദിവ്യ വി.
std V
വിളയമാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
ചിറ്റൂര്‍.
പ്രകൃതി
എത്രസുന്ദരമാണെന്‍ പ്രകൃതി
ഭംഗിയേറിയ നമ്മുടെ പ്രകൃതി
കാണാന്‍ ഭംഗിയുള്ള നമ്മുടെ പ്രകൃതി
പച്ചപുതച്ച നെല്‍വയല്‍ പോലെ
എത്ര മനോഹരം ഈ പ്രകൃതി
കിളികള്‍ ചിലയ്‌ക്കും നാദം പോലെ
അത്രയ്‌ക്ക് രസമാണെന്‍ പ്രകൃതി
പക്ഷിമൃഗാദികള്‍ വസിക്കും എന്‍ പ്രകൃതി.
ഫാത്തിമ നൗഷാദ്
std V
സെന്റ് അന്റണീസ് ജി.എച്ച്.എസ്
ആലപ്പുഴ.
നാശത്തിന്‍െറ പാത
ദുരന്തമീ രാജ്യത്തില്‍
നശിക്കുന്ന ജീവിതങ്ങള്‍
മരണം ഉള്ള പാതകള്‍
അടുത്തു വരുന്നു
പൊട്ടുന്ന ബോംബുകള്‍
നമ്മെ ഭയപ്പെടുത്തുന്നു.
ജീവനെ നശിപ്പിക്കുന്നു.
കെസിയ ജോണ്‍
ലിറ്റില്‍ ഫ്‌ളവര്‍
ഹൈസ്‌കൂള്‍
തൃപ്പലഴികംകുണ്ടറ
2010, ഫെബ്രുവരി 14, ഞായറാഴ്‌ച
കവിതകള്‍ (ക്ലാസ് VI)
തുമ്പി
തുമ്പീ തുമ്പീ നീ വരുമോ
ഈ തുമ്പപ്പൂച്ചെടിയില്‍
തുമ്പകള്‍ പൂക്കും കാലത്ത്
വണ്ടുകള്‍ പാറും നേരത്ത്
നീ വരുമല്ലോ പൂച്ചെടിയില്‍
എന്‍ തുമ്പപ്പൂച്ചെടിയില്‍
താരകങ്ങള്‍
മാനത്തെ താരകങ്ങള്‍
ഭൂമിക്കു വിളക്കുകള്‍
മേലെ മാനത്തു നോക്കിടുമ്പോള്‍
മുല്ലപ്പൂപോലെ നിന്നിടുന്നു
രാത്രിയില്‍ മിന്നും താരകങ്ങള്‍
ഭൂമിയമ്മയുടെ മക്കളാണെ
കെ.ഗോപികാകൃഷ്‌ണന്‍
std VI
ജി.യു.പി.എസ്, ബമ്മണ്ണൂര്‍
പാലക്കാട്.
കേരളം
പച്ചപ്പുല്‍വിതാനിച്ച
കൊച്ചുപുതപ്പുംചൂടി
എന്നുടെ നാട് കേരളനാട്
ദൈവത്തിന്‍ നാട്
സായാഹ്ന സന്ധ്യയില്‍
വീടുകള്‍ തന്‍ മുറ്റത്ത്
നിലവിളക്കുകള്‍
തെളിഞ്ഞുനില്‍പ്പൂ
ഓണത്തിന്‍ കാലമായാല്‍
അത്തം പത്തു ദിനങ്ങളില്‍
പൂക്കളം തീര്‍ക്കുന്നു കേരളീയര്‍
ഡിസംബര്‍ ഇരുപത്തഞ്ച്
ക്രിസ്‌തുമസ് ആഘോഷിക്കും
ഉണ്ണിയേശു പിറന്നൊരു
പൊന്‍സുദിനം
ആര്‍പ്പുവിളികള്‍ കൊട്ടും കുഴലും
പൂരമായാല്‍ ആഘോഷം
പ്രകൃതിയമ്മ കനിഞ്ഞു നല്‍കിയ
എന്നുടെ നാട്
മീര പി.എം.
std VI
എല്‍.എഫ്.ജി.എച്ച്.എസ്
ചേലക്കര. കണ്ണൂര്‍.
ഇടറിപ്പോയ ബാല്യം
പതറിപ്പോയ ബാല്യകാലം
എന്‍ ബാല്യം
ദുരിതത്തിന്റെ മുദ്ര എന്‍ ബാല്യം
ജനിച്ച നാള്‍ മുതല്‍
കഷ്ടപ്പാടിന്‍ കാലം
അമ്മയെങ്ങോ പോയി
അച്ഛനെങ്ങോ പോയി
എന്‍ കണ്ണീര്‍ തുള്ളി മണ്ണില്‍ വീണു
ഒരു നൂലിഴത്തുമ്പത്തെന്നവണ്ണം എന്‍ ബാല്യം
പിടിച്ചു നിന്നു
എന്‍ കൊച്ചനുജന്‍ അമ്മിഞ്ഞപ്പാല്‍
കിട്ടാതെ പിടഞ്ഞു പിടഞ്ഞു
എന്‍ ഓര്‍മകളില്‍ ജ്വലിക്കുന്നു
കുട്ടിക്കാലം
നാട്ടിലേയും വീട്ടിലേയും
എച്ചില്‍പ്പാത്രം കഴുകി
തകര്‍ന്നു എന്‍ കുട്ടിക്കാലം
പൊട്ടിത്തകര്‍ന്ന ചില്ലുപോലെ
എന്‍ ജീവിതവും ബാല്യവും
പൊട്ടിത്തെറിച്ചു
പ്രീഷ്‌ണ സി.
std VI
മാങ്ങാട്ടിടം UPS
കൂത്തുപറമ്പ്, കണ്ണൂര്‍.
ഇണക്കം
മരം ഇണങ്ങി ജീവിക്കുന്നു ശിഖരങ്ങളോട്,
ശിഖരം ഇണങ്ങി ജീവിക്കുന്നു ഇലകളോട്,
ഇലകള്‍ ഇണങ്ങി ജീവിക്കുന്നു പൂവിനോട്,
പൂവിണങ്ങി ജീവിക്കുന്നു കായ്‌കളോട്
കായ്‌കളിണങ്ങി ജീവിക്കുന്നു ചെറുമരത്തിനോട്,
ചെറുമരമിണങ്ങി ജീവിക്കുന്നു പരിസ്ഥിതിയോട്
പരിസ്ഥിതിയിണങ്ങി ജീവിക്കുന്നു ഭൂമിയോട് ഭൂമിയിണങ്ങി ജീവിക്കുന്നു നമ്മളോട്.
അഖില്‍ മോഹന്‍
std VI
എസ്.യു.ജി.യു.എച്ച്.എസ്.എസ്.
നാല്‍കാലിക്കല്‍ പി.ഒ
ആറന്മുള
പത്തനംതിട്ട.
ചിങ്ങമാസം
ചിങ്ങമാസം വന്നു..... ചിങ്ങമാസം വന്നു
ചെങ്ങാലിപ്പുള്ളു വിളിച്ചു ചൊല്ലി
മാനം തെളിഞ്ഞു മഴക്കാറു മാറുന്നു
മഞ്ഞക്കിളികള്‍ പറന്നിടുന്നു
കുളിര്‍കാറ്റ് തൊട്ടു തലോടുന്നു
പച്ചിലക്കാടു തളിര്‍ത്തിടുന്നു
സോളമന്‍
std VI
കൂനമ്മൂച്ചി
സെന്റ് തോമസ് യു.പി.എസ്, കണ്ണൂര്‍.
പ്രഭാതം
പുലരുമ്പോള്‍ എനിക്ക് വെളിച്ചവുമായി
തഴുകിത്തഴുകി വന്നെത്തും സൂര്യന്‍
തെളിവാര്‍ന്ന മുഖവുമായി വന്നെത്തുമേ
സൂര്യപ്രകാശത്തില്‍ കിരണങ്ങളും
ആദിത്യതേജസ്സുകണ്ടു ചിരിച്ചു
ഉജ്വല മുഖവുമായി ആമ്പല്‍പ്പൂവും
ഇതുകണ്ട താമര വാടിയ മുഖവുമായി
പിറകോട്ടു പിറകോട്ടു ചലിച്ചുവല്ലോ
ഭാരതപ്പുഴയില്‍ പ്രതിബിംബം കൊണ്ടൂ
മാണിക്യംപോലെ തിളങ്ങിയല്ലോ
സൂര്യപ്രകാശത്തിനുറ്റ തോഴീ
കരിവാര്‍ന്ന മുഖവുമായി തെന്നിനീങ്ങി
കാട്ടില്‍ കിളികള്‍ ചിലച്ചുവല്ലോ
കാട്ടുപൂഞ്ചോലകള്‍ പാടി നീങ്ങി
വയലിനുചുറ്റും കോട്ടവളയ്‌ക്കും
കരിമലയന്മാര്‍ ജോലിചെയ്യുന്നൂ
ആകാശവീഥിയില്‍ പറവക്കൂട്ടം
താഴെ മണ്ണില്‍ ചെറുജീവികളും
പച്ചക്കിരീടം ഉയര്‍ത്തിനിന്നൂ
പച്ച മരങ്ങളും തോപ്പുകളും
കുസുമത്തിന്‍ മധുനുകരും വണ്ടുകളും
വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളും
ആദിത്യപ്രകാശം തിളങ്ങി നിന്നൂ
ഭൂമി ഇതുകണ്ട് ആസ്വദിച്ചു
അരുണ്‍ പി.ടി
std VI
കോറോം ദേവീസഹായം
എ.യു.പി സ്‌കൂള്‍, കണ്ണൂര്‍.
ത്രിമൂര്‍ത്തികള്‍
സംഹാര നൃത്തം ചവിട്ടും ഭഗവാനേ
അങ്ങൊരു സംഹാരരൂപിയല്ലോ
സൃഷ്ടിക്കും ബ്രഹ്മാവ്
നന്മകള്‍ നല്‍കും ശ്രീ മഹാവിഷ്‌ണുവും
ഇങ്ങനെ നല്ലൊരു ത്രിമൂര്‍ത്തി സംഗമം
നന്മകള്‍ മാത്രം ചെയ്യും ത്രിമൂര്‍ത്തികളും
ദേവേന്ദ്രന്മാരുടെ അല്‍ഭുതലീലകള്‍
ഭഗവാന്‍ കൃഷ്‌ണന്റെ രാക്ഷസീവധം
ഇങ്ങനെ എത്ര എത്ര ഭഗവാന്മാര്‍
എത്ര എത്ര അത്ഭുതലീലകള്‍
അക്ഷയ് കെ.വി
std VI
വാരം യു.പി സ്‌കൂള്‍.
പൂത്തുമ്പി
ചെല്ലക്കാറ്റില്‍ പാറിനടക്കും-
കുഞ്ഞിപൂത്തുമ്പി
ഓണക്കാലം വന്നാല്‍ പിന്നെ-
തുമ്പിക്കല്ല്യാണം
ചെല്ലക്കാറ്റിന്‍ പാടിനടക്കും-
വര്‍ണപ്പൂത്തുമ്പി,
ക്രിസ്‌മസ് വന്നാല്‍പ്പിന്നെ-
തുമ്പിക്കു പിറന്നാള്
ചെല്ലക്കാറ്റില്‍ ചാടിനടക്കും-
ഓണപ്പൂത്തുമ്പി,
ഓണവിരുന്ന് വിളിക്കാന്‍ചെല്ലും-
മഞ്ഞപ്പൂത്തുമ്പി
ചെല്ലക്കാറ്റില്‍ പറന്നുയരും-
കുഞ്ഞന്‍ പൂത്തുമ്പി,
ക്രിസ്‌മസ് സ്റ്റാറും ചൂടി നടക്കും
ക്രിസ്‌മസ് പൂത്തുമ്പി
കുഞ്ഞിക്കണ്ണും, കുഞ്ഞിച്ചിറകും
ഉള്ളൊരു പൂത്തുമ്പി.
അഖില്‍ പി. ഷാജി
സെന്റ് ബനഡിക്‌റ്റ് എം.എസ്.സി
ഹൈസ്‌കൂള്‍, തണ്ണിത്തോട്.
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
നാട്ടിലെങ്ങും ക്രിസ്‌മസ് വന്നേ
വീട്ടിലെങ്ങും പുല്‍ക്കൂടുകളും
നാട്ടിലെങ്ങും ക്രിസ്‌മസ് മരവും
കേക്കു മുറിക്കാന്‍ അപ്പൂപ്പനും
മിന്നുവതെന്നും നക്ഷത്രങ്ങള്‍
പ്രകൃതിയൊരുക്കി നക്ഷത്രങ്ങള്‍
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
ഗാന്ധി അപ്പൂപ്പന്‍
പല്ലില്ലേലും കാണാന്‍ ചേലുള്ള
മൊട്ടത്തലയനാം എന്‍ അപ്പൂപ്പന്‍
സത്യവും സ്‌നേഹവും ലോകമെങ്ങും
പരത്തീടുമെന്‍ അപ്പൂപ്പന്‍
സത്യാഗ്രഹമൊരു ആയുധമാക്കി
സ്വാതന്ത്ര്യം നമുക്കു തന്നൊരപ്പൂപ്പന്‍
ഭാരതത്തിന്‍ അഭിമാനക്കൊടി
ഇവിടെ പാറിച്ച അപ്പൂപ്പന്‍
നമുക്കു വേണ്ടി സ്വന്തം ജീവന്‍കളഞ്ഞ
നമ്മുടെ സ്വന്തം അപ്പൂപ്പന്‍
ജിതിന്‍ലാല്‍ പി.കെ
std VI
പത്മ എ യു പി സ്, കാരട്, മലപ്പുറം.
അഭിനന്ദനങ്ങള്‍
പ്രകാശമായ് പ്രദീപമായ്
പ്രബോധനമായ് പ്രശംസയായ്
വരൂ എന്റെ ലേബര്‍ ഇന്‍ഡ്യേ
അറിവിന്‍ സമ്മാനങ്ങളും കൊണ്ട്
അറിവിന്‍ ഒരായിരം സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക്
സമ്മാനിക്കുന്ന പ്രിയ ലേബര്‍ ഇന്‍ഡ്യയ്‌ക്ക് എന്റെ അഭിനന്ദനങ്ങള്‍!
ജോയ്‌സ് ഡേവീസ്
std VI
സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്
തൃശൂര്‍.
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
കഥകള്‍ ചൊല്ലും ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
കളികള്‍ കാട്ടും ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
പഠനത്തില്‍ സഹായിക്കും ലേബര്‍ ഇന്‍ഡ്യ
നീനു, ഗ്ലിജിന്‍, അനുശ്രീ
std VI
സെന്റ് ജോസഫ് സി.ജി.എച്ച്. സ്‌കൂള്‍
തൃശൂര്‍.
പൂമ്പാറ്റ
വര്‍ണ്ണച്ചിറകുള്ള പൂമ്പാറ്റേ
നീ എങ്ങോട്ടുപോകുന്നു
ഞാന്‍ പൂവിലെതേന്‍
നുകരാന്‍ പോകുന്നു....
നിന്റെ ചിറകുകള്‍ക്ക്
വളരെ മനോഹരമായ തിളക്കമാണ്
നീ ഒരു ചെറിയ ജീവിയാണെങ്കിലും
നീ ഈ പ്രപഞ്ചത്തിലെ റാണിയാണ്
എല്ലാ പൂക്കള്‍ക്കും നിന്നെ വളരെ ഇഷ്ടമാണ്
ഇനി നീ തേന്‍ നുകരാന്‍
പൊയ്‌ക്കോളൂ പൂമ്പോറ്റേ....
അനൂപ് പി.
std VI
സെന്റ് മേരീസ് എച്ച്.എസ്.എസ്. സ്‌കൂള്‍, പട്ടം.
കൊച്ചു തുമ്പി
പാറി നടക്കും കൊച്ചു തുമ്പി
തേന്‍ നുകരും കൊച്ചു തുമ്പി
വര്‍ണ്ണച്ചിറകുള്ള കൊച്ചു തുമ്പി
പല നിറത്തില്‍ കൊച്ചു തുമ്പി
പൂക്കള്‍ നുകരും കൊച്ചു തുമ്പി
കുഞ്ഞിപ്പെണ്ണിന്റെ കൊച്ചു തുമ്പി
കുഞ്ഞു കുഞ്ഞുകൊച്ചുതുമ്പി
എന്റെ സ്വന്തം കൊച്ചു തുമ്പി
അശ്വതി എസ്
std VI
സെന്റ് ഇഗ്‌നേഷ്യസ്, കാഞ്ഞിരമറ്റം.
പൊന്നോണം
വന്നു ചേര്‍ന്നൂ പൊന്നോണം
തുമ്പപാടും പൊന്നോണം
പൂക്കളമൊരുക്കും അംഗനമാര്‍
ഒത്താടീടും പൊന്നോണം
പിച്ചകപ്പൂ പൊഴിക്കുന്നു
ചാരെ നിന്നു പൊന്നോണം
എന്നുമെന്നും ഓര്‍ത്തീടാന്‍
നന്മ നിറഞ്ഞൊരു പൊന്നോണം
ഓണം വരവായ് ഓണം വരവായ്
ഓണത്തപ്പനും വരവായി
ഗോപികാ ഗോപന്‍
std VI
എന്‍.വി.യു.പി.എസ്, വയലാ.
ഓണം വന്നേ
ഓണം വന്നോണം വന്നേ സോദരരേ
ഓണം വന്നോണം വന്നേ
മാവേലി വാണിരുന്ന നാട്ടിലെല്ലാം
ഓണം വന്നോണം വന്നേ
പൂക്കളെല്ലാം വിരിഞ്ഞേ
എങ്ങും പൂമണം തിങ്ങിനിന്നേ
ഓണസദ്യ ഉണ്ണാന്‍ വരുന്നില്ലേ
മാവേലി തമ്പുരാനേ....
സാന്ദ്ര S
std VI
കുലശേഖരപുരം UPS കരുനാഗപ്പള്ളി,
കൊല്ലം.
വര്‍ണ്ണവിസ്‌മയമാം മാനം
ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ചുചാര്‍ത്തിയ
വര്‍ണ്ണശില്‍പിയാം മാനം
താഴോട്ടും നോക്കി പൊട്ടിച്ചിരിക്കുന്ന
താരകക്കൂട്ടങ്ങളില്ല
അമ്പിളിമാമന്റെ കുമ്പിളിലാകെ
വെണ്മ നിറയ്‌ക്കും മാനം
സുപ്രഭാതത്തില്‍ പൊങ്ങിവിടരുന്ന
സൂര്യനമ്മാവന്‍ തന്‍ വെളിച്ചം
ഏഴുവര്‍ണ്ണങ്ങള്‍ വിസ്‌മയിച്ചീടുന്ന
മാനത്തിനോടാരോ ചൊല്ലി
ഇത്രയും ഭംഗി ആരുതന്നീടുന്നു
മാനത്തില്‍ വിസ്‌മയത്തോപ്പിന്
ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ചുചാര്‍ത്തിയ
വര്‍ണ്ണശില്‍പിയാം മാനം
അപര്‍ണ കെ.
std VI
സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി.
ഓര്‍മ്മയിലെ ഉത്സവം
ഓര്‍മയിലൊരുത്സവമുണ്ടായിരുന്നു
അന്നു ഞാന്‍ പിഞ്ചോമനയായിരുന്നു
അച്ഛനെന്നെ തോളിലേറ്റി നടന്നു
അമ്മയെന്നെ മടിയിലിരുത്തി ഉറക്കി
ഉത്സവകാലം എത്തിപ്പോയ്
പുത്തനുടുപ്പിട്ട് ഗമയില്‍ നടന്നു
ഊഞ്ഞാലിലാടി പാടിത്തിമര്‍ത്തു
പിന്നെ സദ്യ കഴിക്കാനിരുന്നു
പച്ചടി, കിച്ചടി, സാമ്പാറ്, പരിപ്പും
പപ്പടോം ഉപ്പേരീം ചേര്‍ന്നൊരു സദ്യ
ഉത്സവം കാണാന്‍ ക്ഷേത്രത്തിലെത്തി
ആനയും കുതിരയും വരിയായ് നിന്നു
കണ്‍മഷി, പമ്പരം, ബലൂണിങ്ങനെ
ചാന്തും വളയും മാലയും വാങ്ങി
എന്‍ മനമാഹ്ലാദപൂര്‍ണമായ്‌ത്തീര്‍ന്നു
നേരം വൈകി, സൂര്യന്‍ മറഞ്ഞു
അങ്ങനെയൊരുത്സവം മാഞ്ഞുപോയീ
ആതിര എസ്.
std VI
ജി.എച്ച്.എസ്.എസ്., പള്ളിമണ്‍.
പൂവാലി
നേരം വെളുക്കുമ്പോള്‍ അമ്മയെഴുന്നേറ്റ്
പൂവാലി പശുവിനെ കറന്നീടുന്നു
ഉമ്മറ വാതില്‍ക്കല്‍ ഞാനെത്തി നോക്കുമ്പോള്‍
എന്നും കണികാണും പൂവാലിയെ
കണ്‍കുളിര്‍ക്കേ ഞാന്‍ കണ്ടിടുമ്പോള്‍
പൂവാലി വാലാട്ടി നോക്കീടുന്നു
അമ്മയെനിക്ക് പൂവാലി പശുവിന്റെ
പാല്‍ പകര്‍ന്നു നല്‍കീടുമ്പോള്‍
എന്നമ്മ തന്നമ്മിഞ്ഞ പാലിന്
എന്തൊരു സ്വാദാണെന്നോര്‍ത്തു പോയ് ഞാന്‍
അനു കെ.കെ
std VI
എ.എസ്.വി.യു.പി.സ്‌കൂള്‍.
ഇടക്കര.
റോസാപ്പൂവേ
ആരും കൊതിക്കും നിന്നഴക്
പല വര്‍ണ്ണങ്ങളിലുള്ള നിന്നെ
പലരും സ്‌നേഹിച്ചു പോകും
നിന്റെ സുഗന്ധം പരക്കുമ്പോള്‍
എന്തിനേയും മറക്കും ഞങ്ങള്‍
നിന്നെ പറിക്കാന്‍ വരുമ്പോള്‍
നീ കുത്തി നോവിക്കുന്നതെന്തേ?
ഷാനിബ ബഷിര്‍
std VI
ദിനുല്‍ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. സ്‌കൂള്‍.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
റോസേ റോസേ വളരൂ നീ
നിന്നുടെ കണ്ണു തുറക്കൂ നീ
ലോകം നിനക്കു കാണണ്ടേ
ലോകത്തിനായ് പൂക്കണ്ടേ
നെഹ്‌റുജി താന്‍ പൂവല്ലേ
വേഗം വേഗം വളരൂ നീ
ലോകത്തിനായ് പൂക്കും നീ
നന്നായി നന്നായി വളരും നീ
നല്ലൊരു പൂവിനെ തരണം നീ
എന്നുടെ സ്വന്തം പൂവല്ലേ
റോസേ റോസേ വളരൂ നീ
Bency Babu
std VIS.B.H.S.S Vennikkulam.
ആരോട് പറയും?
കരകവിഞ്ഞൊഴുകുന്ന പുഴതന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
കാറ്റില്‍ പൊഴിയുന്ന ഇലതന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
മനുഷ്യനാല്‍ നശിക്കുന്ന കാടിന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
ഇവരുടെ സങ്കടം കേള്‍ക്കാനു-
മറിയാനും ആരുണ്ടിന്നീ ഭൂമിയില്‍?
കാടും പുഴയും മരവും ഇലയും
ഉപകാരിയാണെന്നോര്‍ക്കണം
തണലുനല്‍കുന്നത് മരങ്ങളാണേ!
വെള്ളം നല്‍കുന്നതോ പുഴകള്‍!
ഇവനശിപ്പിച്ചീടരുതേ നാം
ഇനിവരുന്നൊരു തലമുറയ്‌ക്കായ്!
സുബിന്യ മേരി ജോര്‍ജ്
std VI
G.V.H.S.S കരിങ്കുറ്റി, കല്‍പ്പറ്റ, വയനാട്.
Smile
I want to smile
I want to smile
A very big smile today
Lovely bright and red cheeks
Will give me a glowing day!
Lekshmi T.J.
std VI
All Saints English Medium High School,
Chayam, Vithura.
പനിനീര്‍പ്പൂവ്
റോസാപ്പൂവേ നിന്നഴ
മാലിന്യം കൂടുന്നു
രോഗങ്ങള്‍ കൂടുന്നു
ആരോഗ്യം സൂക്ഷിക്കൂ നാട്ടുകാരേ,
നാട്ടിലും വീട്ടിലും
തോട്ടിലും ആറ്റിലും
ചപ്പുചവറുകള്‍ കൂടുന്നല്ലോ
മന്തും മലമ്പനീം
ചിക്കുന്‍ ഗുനിയയും കൂടുന്നല്ലോ
അഭിരാമി പി.സി.
std VI
സെന്റ് ജോസഫ് യു.പി.സ്‌കൂള്‍, പൂഞ്ഞാര്‍.
HOLIDAYS
Holidays Holidays
What a Holidays
The Onam days Holidays
What a Holidays
The flowers are Blooms
With a smell of love and peace
It?s what a Holiday of love.
The Christmas days Holidays
What a Holidays
The Santhaclaus come and
Give the gift of Joy and peace
It?s what a Holiday of peace.
The Vishu days Holidays
What a Holidays
Where ever I look I see
The lightening of the joy
These holidays are smiling
With me with bright full 10 days
I loving these days Holidays
What a Happy Holidays.
Reshma Ravi
std VI
S.C.G.H.S.S Kottakkal, Mala.
നിലാവിന്റെ കുസൃതികള്‍
നിലാവിന്റെ ഭംഗി നിറഞ്ഞുനില്‍ക്കെ
നിരാഗന്ധി പൂത്തു ഗന്ധം നിരക്കെ
ഭൂലോകം നക്ഷത്രശോഭയാല്‍ തിളങ്ങുന്നേ
അമ്പിളിമാമന്‍ നറുപുഞ്ചിരി തൂകി
പാരിന് നുറുങ്ങുവെട്ടം കാന്തിയാല്‍ തെളിക്കെ
നിലാവിലും മിന്നാമിനുങ്ങുകള്‍ മിന്നിത്തിളങ്ങി
പൂമ്പാറ്റയെപോലെ ഓടിക്കളിക്കെ...
നിലാവിന്റെ ചെറുകാറ്റ് ചെടികളില്‍ തട്ടി
ചെടികളും കുളിരാല്‍ നൃത്തം കളിക്കേ
തിരുവോണനാളിന്റെ കുസൃതി നിറഞ്ഞ
നിലാവുള്ള രാത്രി ഒരോര്‍മ്മയായ് മനസ്സില്‍
പതിയവേ.....
രേഷ്‌മ രവി
S.C.G.H.S.S Kottakkal, Mala.
അറിവിന്റെ ജാലകമേ
ഒന്ന് ഉണരൂ....
ഞാന്‍ ജനിച്ചതും ഇന്‍ഡ്യയില്‍
ഞാന്‍ വളര്‍ന്നതും ഇന്‍ഡ്യയില്‍
ഞാന്‍ പഠിച്ചതും ഇന്‍ഡ്യയില്‍
ഞാന്‍ വായിക്കുന്നതോ ലേബര്‍ ഇന്‍ഡ്യയും
രമ്യശ്രീ കെ.പി.
കൃഷ്‌ണപ്രസാദ് (H), കാഞ്ഞിക്കുളം, പാലക്കാട്.
അമ്മ
വാല്‍സല്യമാകുമെന്നമ്മ
പാലാഴിപോലെയെന്നമ്മ
അകതാരിലെന്നും വെളിച്ചമായി
നിന്നൊരെന്‍ ദീപമാണെന്നുമെന്നമ്മ
അറിവിന്റെ നാളമെന്നമ്മ
കനവിന്റെ താളമെന്നമ്മ
ഇരുളുമെന്‍ അകതാരിലൊരു
സൂര്യശോഭയായ് എന്നെന്നുമുണ്ട് എന്നമ്മ
എന്‍ പുണ്യമാണെന്നുമെന്നമ്മ
Keerthy Krishnan
std VI
Govt. H.S.School, Punalur.
ജൈവവൈവിധ്യം
കേള്‍ക്കൂ കേള്‍ക്കൂ സോദരരേ
തടയുക നാം വംശനാശം
ലക്ഷംതോറും പലപല ജീവികള്‍
കണ്ണികളാല്‍ വളര്‍ന്നീടും
ജൈവത്തിന്‍െറ വൈവിധ്യത്തെ
അറിഞ്ഞിടുക നാം ഓരോരുത്തരും
ഏതെങ്കിലുമൊരു കണ്ണി വിട്ടാല്‍
ഈ ഭൂവില്‍ വന്‍നാശം തന്നെ
സ്‌റ്റീവ് വി ജെ
ജി വി എച്ച് എസ് എസ് കടമക്കുടി
ഇതളുകള്‍ വിരിയുമ്പോള്‍
നനതന്‍ പൂവൃക്ഷം ആവണം
ജീവിതം
അതില്‍ നിന്നും കൊഴിയരുത് ഇതളുകള്‍
വീണ്ടും
മെഴുകുതിരിനാളം പോല്‍ കത്തിജ്ജ്വലിക്കാന്‍
ഉരുകിത്തീരുംവരെ പ്രകാശമേകി
മരിക്കാന്‍
വാടിക്കൊഴിഞ്ഞ പൂവ് പോലെയാകരുത്
നമ്മുടെ ഹൃദയവും ജീവിതവും
അമൃത സുഭാഷ്
ഹോളിഫാമിലി ഹൈസ്‌കൂള്‍
അങ്കമാലി
വിദ്യാലയമാണെന്‍ ജീവിതമാളിക
വിദ്യാഭ്യാസം ഞാന്‍ നിലകെട്ടിപ്പൊക്കും
പടികള്‍ ചവിട്ടി ഞാന്‍ ഉയരത്തിലെത്തും
അധ്യാപകര്‍ എന്‍ നേര്‍വഴികാട്ടും
ചുവടുകള്‍ പലതും പാളിപ്പോയെങ്കിലും
ചുവടുവെയ്‌പുകള്‍ ഇനിയും കാട്ടും ഞാന്‍
ചിമ്മിനിവിളക്കുകള്‍ കൊളുത്തി ഞാന്‍ പഠിക്കും
എല്ലാ പരീക്ഷയിലും വിജയിച്ചുപോകും
അപര്‍ണ എസ്
ഗവ. യു പി സ്‌കൂള്‍
നിലമേല്‍
പൂങ്കോഴി വരുന്നേ
കുഴഞ്ഞ മണ്ണില്‍
ഇഴഞ്ഞു വരുന്നു
കുഞ്ഞന്‍ ഞാഞ്ഞൂല്
കൊതിച്ചുതുള്ളി
പ്പാഞ്ഞു വരുന്നു
മഞ്ഞപ്പൂങ്കോഴി
കണ്ണന്‍ എം വി
സെന്‍റ് തെരേസാസ് യു പി സ്‌കൂള്‍
മാണിക്യപുരം
തുമ്പീ തുമ്പീ നീ വരുമോ
ഈ തുമ്പപ്പൂച്ചെടിയില്‍
തുമ്പകള്‍ പൂക്കും കാലത്ത്
വണ്ടുകള്‍ പാറും നേരത്ത്
നീ വരുമല്ലോ പൂച്ചെടിയില്‍
എന്‍ തുമ്പപ്പൂച്ചെടിയില്‍
താരകങ്ങള്‍
മാനത്തെ താരകങ്ങള്‍
ഭൂമിക്കു വിളക്കുകള്‍
മേലെ മാനത്തു നോക്കിടുമ്പോള്‍
മുല്ലപ്പൂപോലെ നിന്നിടുന്നു
രാത്രിയില്‍ മിന്നും താരകങ്ങള്‍
ഭൂമിയമ്മയുടെ മക്കളാണെ
കെ.ഗോപികാകൃഷ്‌ണന്‍
std VI
ജി.യു.പി.എസ്, ബമ്മണ്ണൂര്‍
പാലക്കാട്.
കേരളം
പച്ചപ്പുല്‍വിതാനിച്ച
കൊച്ചുപുതപ്പുംചൂടി
എന്നുടെ നാട് കേരളനാട്
ദൈവത്തിന്‍ നാട്
സായാഹ്ന സന്ധ്യയില്‍
വീടുകള്‍ തന്‍ മുറ്റത്ത്
നിലവിളക്കുകള്‍
തെളിഞ്ഞുനില്‍പ്പൂ
ഓണത്തിന്‍ കാലമായാല്‍
അത്തം പത്തു ദിനങ്ങളില്‍
പൂക്കളം തീര്‍ക്കുന്നു കേരളീയര്‍
ഡിസംബര്‍ ഇരുപത്തഞ്ച്
ക്രിസ്‌തുമസ് ആഘോഷിക്കും
ഉണ്ണിയേശു പിറന്നൊരു
പൊന്‍സുദിനം
ആര്‍പ്പുവിളികള്‍ കൊട്ടും കുഴലും
പൂരമായാല്‍ ആഘോഷം
പ്രകൃതിയമ്മ കനിഞ്ഞു നല്‍കിയ
എന്നുടെ നാട്
മീര പി.എം.
std VI
എല്‍.എഫ്.ജി.എച്ച്.എസ്
ചേലക്കര. കണ്ണൂര്‍.
ഇടറിപ്പോയ ബാല്യം
പതറിപ്പോയ ബാല്യകാലം
എന്‍ ബാല്യം
ദുരിതത്തിന്റെ മുദ്ര എന്‍ ബാല്യം
ജനിച്ച നാള്‍ മുതല്‍
കഷ്ടപ്പാടിന്‍ കാലം
അമ്മയെങ്ങോ പോയി
അച്ഛനെങ്ങോ പോയി
എന്‍ കണ്ണീര്‍ തുള്ളി മണ്ണില്‍ വീണു
ഒരു നൂലിഴത്തുമ്പത്തെന്നവണ്ണം എന്‍ ബാല്യം
പിടിച്ചു നിന്നു
എന്‍ കൊച്ചനുജന്‍ അമ്മിഞ്ഞപ്പാല്‍
കിട്ടാതെ പിടഞ്ഞു പിടഞ്ഞു
എന്‍ ഓര്‍മകളില്‍ ജ്വലിക്കുന്നു
കുട്ടിക്കാലം
നാട്ടിലേയും വീട്ടിലേയും
എച്ചില്‍പ്പാത്രം കഴുകി
തകര്‍ന്നു എന്‍ കുട്ടിക്കാലം
പൊട്ടിത്തകര്‍ന്ന ചില്ലുപോലെ
എന്‍ ജീവിതവും ബാല്യവും
പൊട്ടിത്തെറിച്ചു
പ്രീഷ്‌ണ സി.
std VI
മാങ്ങാട്ടിടം UPS
കൂത്തുപറമ്പ്, കണ്ണൂര്‍.
ഇണക്കം
മരം ഇണങ്ങി ജീവിക്കുന്നു ശിഖരങ്ങളോട്,
ശിഖരം ഇണങ്ങി ജീവിക്കുന്നു ഇലകളോട്,
ഇലകള്‍ ഇണങ്ങി ജീവിക്കുന്നു പൂവിനോട്,
പൂവിണങ്ങി ജീവിക്കുന്നു കായ്‌കളോട്
കായ്‌കളിണങ്ങി ജീവിക്കുന്നു ചെറുമരത്തിനോട്,
ചെറുമരമിണങ്ങി ജീവിക്കുന്നു പരിസ്ഥിതിയോട്
പരിസ്ഥിതിയിണങ്ങി ജീവിക്കുന്നു ഭൂമിയോട് ഭൂമിയിണങ്ങി ജീവിക്കുന്നു നമ്മളോട്.
അഖില്‍ മോഹന്‍
std VI
എസ്.യു.ജി.യു.എച്ച്.എസ്.എസ്.
നാല്‍കാലിക്കല്‍ പി.ഒ
ആറന്മുള
പത്തനംതിട്ട.
ചിങ്ങമാസം
ചിങ്ങമാസം വന്നു..... ചിങ്ങമാസം വന്നു
ചെങ്ങാലിപ്പുള്ളു വിളിച്ചു ചൊല്ലി
മാനം തെളിഞ്ഞു മഴക്കാറു മാറുന്നു
മഞ്ഞക്കിളികള്‍ പറന്നിടുന്നു
കുളിര്‍കാറ്റ് തൊട്ടു തലോടുന്നു
പച്ചിലക്കാടു തളിര്‍ത്തിടുന്നു
സോളമന്‍
std VI
കൂനമ്മൂച്ചി
സെന്റ് തോമസ് യു.പി.എസ്, കണ്ണൂര്‍.
പ്രഭാതം
പുലരുമ്പോള്‍ എനിക്ക് വെളിച്ചവുമായി
തഴുകിത്തഴുകി വന്നെത്തും സൂര്യന്‍
തെളിവാര്‍ന്ന മുഖവുമായി വന്നെത്തുമേ
സൂര്യപ്രകാശത്തില്‍ കിരണങ്ങളും
ആദിത്യതേജസ്സുകണ്ടു ചിരിച്ചു
ഉജ്വല മുഖവുമായി ആമ്പല്‍പ്പൂവും
ഇതുകണ്ട താമര വാടിയ മുഖവുമായി
പിറകോട്ടു പിറകോട്ടു ചലിച്ചുവല്ലോ
ഭാരതപ്പുഴയില്‍ പ്രതിബിംബം കൊണ്ടൂ
മാണിക്യംപോലെ തിളങ്ങിയല്ലോ
സൂര്യപ്രകാശത്തിനുറ്റ തോഴീ
കരിവാര്‍ന്ന മുഖവുമായി തെന്നിനീങ്ങി
കാട്ടില്‍ കിളികള്‍ ചിലച്ചുവല്ലോ
കാട്ടുപൂഞ്ചോലകള്‍ പാടി നീങ്ങി
വയലിനുചുറ്റും കോട്ടവളയ്‌ക്കും
കരിമലയന്മാര്‍ ജോലിചെയ്യുന്നൂ
ആകാശവീഥിയില്‍ പറവക്കൂട്ടം
താഴെ മണ്ണില്‍ ചെറുജീവികളും
പച്ചക്കിരീടം ഉയര്‍ത്തിനിന്നൂ
പച്ച മരങ്ങളും തോപ്പുകളും
കുസുമത്തിന്‍ മധുനുകരും വണ്ടുകളും
വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളും
ആദിത്യപ്രകാശം തിളങ്ങി നിന്നൂ
ഭൂമി ഇതുകണ്ട് ആസ്വദിച്ചു
അരുണ്‍ പി.ടി
std VI
കോറോം ദേവീസഹായം
എ.യു.പി സ്‌കൂള്‍, കണ്ണൂര്‍.
ത്രിമൂര്‍ത്തികള്‍
സംഹാര നൃത്തം ചവിട്ടും ഭഗവാനേ
അങ്ങൊരു സംഹാരരൂപിയല്ലോ
സൃഷ്ടിക്കും ബ്രഹ്മാവ്
നന്മകള്‍ നല്‍കും ശ്രീ മഹാവിഷ്‌ണുവും
ഇങ്ങനെ നല്ലൊരു ത്രിമൂര്‍ത്തി സംഗമം
നന്മകള്‍ മാത്രം ചെയ്യും ത്രിമൂര്‍ത്തികളും
ദേവേന്ദ്രന്മാരുടെ അല്‍ഭുതലീലകള്‍
ഭഗവാന്‍ കൃഷ്‌ണന്റെ രാക്ഷസീവധം
ഇങ്ങനെ എത്ര എത്ര ഭഗവാന്മാര്‍
എത്ര എത്ര അത്ഭുതലീലകള്‍
അക്ഷയ് കെ.വി
std VI
വാരം യു.പി സ്‌കൂള്‍.
പൂത്തുമ്പി
ചെല്ലക്കാറ്റില്‍ പാറിനടക്കും-
കുഞ്ഞിപൂത്തുമ്പി
ഓണക്കാലം വന്നാല്‍ പിന്നെ-
തുമ്പിക്കല്ല്യാണം
ചെല്ലക്കാറ്റിന്‍ പാടിനടക്കും-
വര്‍ണപ്പൂത്തുമ്പി,
ക്രിസ്‌മസ് വന്നാല്‍പ്പിന്നെ-
തുമ്പിക്കു പിറന്നാള്
ചെല്ലക്കാറ്റില്‍ ചാടിനടക്കും-
ഓണപ്പൂത്തുമ്പി,
ഓണവിരുന്ന് വിളിക്കാന്‍ചെല്ലും-
മഞ്ഞപ്പൂത്തുമ്പി
ചെല്ലക്കാറ്റില്‍ പറന്നുയരും-
കുഞ്ഞന്‍ പൂത്തുമ്പി,
ക്രിസ്‌മസ് സ്റ്റാറും ചൂടി നടക്കും
ക്രിസ്‌മസ് പൂത്തുമ്പി
കുഞ്ഞിക്കണ്ണും, കുഞ്ഞിച്ചിറകും
ഉള്ളൊരു പൂത്തുമ്പി.
അഖില്‍ പി. ഷാജി
സെന്റ് ബനഡിക്‌റ്റ് എം.എസ്.സി
ഹൈസ്‌കൂള്‍, തണ്ണിത്തോട്.
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
നാട്ടിലെങ്ങും ക്രിസ്‌മസ് വന്നേ
വീട്ടിലെങ്ങും പുല്‍ക്കൂടുകളും
നാട്ടിലെങ്ങും ക്രിസ്‌മസ് മരവും
കേക്കു മുറിക്കാന്‍ അപ്പൂപ്പനും
മിന്നുവതെന്നും നക്ഷത്രങ്ങള്‍
പ്രകൃതിയൊരുക്കി നക്ഷത്രങ്ങള്‍
ക്രിസ്‌മസ് വന്നേ ക്രിസ്‌മസ് വന്നേ
ഗാന്ധി അപ്പൂപ്പന്‍
പല്ലില്ലേലും കാണാന്‍ ചേലുള്ള
മൊട്ടത്തലയനാം എന്‍ അപ്പൂപ്പന്‍
സത്യവും സ്‌നേഹവും ലോകമെങ്ങും
പരത്തീടുമെന്‍ അപ്പൂപ്പന്‍
സത്യാഗ്രഹമൊരു ആയുധമാക്കി
സ്വാതന്ത്ര്യം നമുക്കു തന്നൊരപ്പൂപ്പന്‍
ഭാരതത്തിന്‍ അഭിമാനക്കൊടി
ഇവിടെ പാറിച്ച അപ്പൂപ്പന്‍
നമുക്കു വേണ്ടി സ്വന്തം ജീവന്‍കളഞ്ഞ
നമ്മുടെ സ്വന്തം അപ്പൂപ്പന്‍
ജിതിന്‍ലാല്‍ പി.കെ
std VI
പത്മ എ യു പി സ്, കാരട്, മലപ്പുറം.
അഭിനന്ദനങ്ങള്‍
പ്രകാശമായ് പ്രദീപമായ്
പ്രബോധനമായ് പ്രശംസയായ്
വരൂ എന്റെ ലേബര്‍ ഇന്‍ഡ്യേ
അറിവിന്‍ സമ്മാനങ്ങളും കൊണ്ട്
അറിവിന്‍ ഒരായിരം സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക്
സമ്മാനിക്കുന്ന പ്രിയ ലേബര്‍ ഇന്‍ഡ്യയ്‌ക്ക് എന്റെ അഭിനന്ദനങ്ങള്‍!
ജോയ്‌സ് ഡേവീസ്
std VI
സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്
തൃശൂര്‍.
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
കഥകള്‍ ചൊല്ലും ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
കളികള്‍ കാട്ടും ലേബര്‍ ഇന്‍ഡ്യ
സൂപ്പര്‍ സൂപ്പര്‍ ലേബര്‍ ഇന്‍ഡ്യ
പഠനത്തില്‍ സഹായിക്കും ലേബര്‍ ഇന്‍ഡ്യ
നീനു, ഗ്ലിജിന്‍, അനുശ്രീ
std VI
സെന്റ് ജോസഫ് സി.ജി.എച്ച്. സ്‌കൂള്‍
തൃശൂര്‍.
പൂമ്പാറ്റ
വര്‍ണ്ണച്ചിറകുള്ള പൂമ്പാറ്റേ
നീ എങ്ങോട്ടുപോകുന്നു
ഞാന്‍ പൂവിലെതേന്‍
നുകരാന്‍ പോകുന്നു....
നിന്റെ ചിറകുകള്‍ക്ക്
വളരെ മനോഹരമായ തിളക്കമാണ്
നീ ഒരു ചെറിയ ജീവിയാണെങ്കിലും
നീ ഈ പ്രപഞ്ചത്തിലെ റാണിയാണ്
എല്ലാ പൂക്കള്‍ക്കും നിന്നെ വളരെ ഇഷ്ടമാണ്
ഇനി നീ തേന്‍ നുകരാന്‍
പൊയ്‌ക്കോളൂ പൂമ്പോറ്റേ....
അനൂപ് പി.
std VI
സെന്റ് മേരീസ് എച്ച്.എസ്.എസ്. സ്‌കൂള്‍, പട്ടം.
കൊച്ചു തുമ്പി
പാറി നടക്കും കൊച്ചു തുമ്പി
തേന്‍ നുകരും കൊച്ചു തുമ്പി
വര്‍ണ്ണച്ചിറകുള്ള കൊച്ചു തുമ്പി
പല നിറത്തില്‍ കൊച്ചു തുമ്പി
പൂക്കള്‍ നുകരും കൊച്ചു തുമ്പി
കുഞ്ഞിപ്പെണ്ണിന്റെ കൊച്ചു തുമ്പി
കുഞ്ഞു കുഞ്ഞുകൊച്ചുതുമ്പി
എന്റെ സ്വന്തം കൊച്ചു തുമ്പി
അശ്വതി എസ്
std VI
സെന്റ് ഇഗ്‌നേഷ്യസ്, കാഞ്ഞിരമറ്റം.
പൊന്നോണം
വന്നു ചേര്‍ന്നൂ പൊന്നോണം
തുമ്പപാടും പൊന്നോണം
പൂക്കളമൊരുക്കും അംഗനമാര്‍
ഒത്താടീടും പൊന്നോണം
പിച്ചകപ്പൂ പൊഴിക്കുന്നു
ചാരെ നിന്നു പൊന്നോണം
എന്നുമെന്നും ഓര്‍ത്തീടാന്‍
നന്മ നിറഞ്ഞൊരു പൊന്നോണം
ഓണം വരവായ് ഓണം വരവായ്
ഓണത്തപ്പനും വരവായി
ഗോപികാ ഗോപന്‍
std VI
എന്‍.വി.യു.പി.എസ്, വയലാ.
ഓണം വന്നേ
ഓണം വന്നോണം വന്നേ സോദരരേ
ഓണം വന്നോണം വന്നേ
മാവേലി വാണിരുന്ന നാട്ടിലെല്ലാം
ഓണം വന്നോണം വന്നേ
പൂക്കളെല്ലാം വിരിഞ്ഞേ
എങ്ങും പൂമണം തിങ്ങിനിന്നേ
ഓണസദ്യ ഉണ്ണാന്‍ വരുന്നില്ലേ
മാവേലി തമ്പുരാനേ....
സാന്ദ്ര S
std VI
കുലശേഖരപുരം UPS കരുനാഗപ്പള്ളി,
കൊല്ലം.
വര്‍ണ്ണവിസ്‌മയമാം മാനം
ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ചുചാര്‍ത്തിയ
വര്‍ണ്ണശില്‍പിയാം മാനം
താഴോട്ടും നോക്കി പൊട്ടിച്ചിരിക്കുന്ന
താരകക്കൂട്ടങ്ങളില്ല
അമ്പിളിമാമന്റെ കുമ്പിളിലാകെ
വെണ്മ നിറയ്‌ക്കും മാനം
സുപ്രഭാതത്തില്‍ പൊങ്ങിവിടരുന്ന
സൂര്യനമ്മാവന്‍ തന്‍ വെളിച്ചം
ഏഴുവര്‍ണ്ണങ്ങള്‍ വിസ്‌മയിച്ചീടുന്ന
മാനത്തിനോടാരോ ചൊല്ലി
ഇത്രയും ഭംഗി ആരുതന്നീടുന്നു
മാനത്തില്‍ വിസ്‌മയത്തോപ്പിന്
ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ചുചാര്‍ത്തിയ
വര്‍ണ്ണശില്‍പിയാം മാനം
അപര്‍ണ കെ.
std VI
സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി.
ഓര്‍മ്മയിലെ ഉത്സവം
ഓര്‍മയിലൊരുത്സവമുണ്ടായിരുന്നു
അന്നു ഞാന്‍ പിഞ്ചോമനയായിരുന്നു
അച്ഛനെന്നെ തോളിലേറ്റി നടന്നു
അമ്മയെന്നെ മടിയിലിരുത്തി ഉറക്കി
ഉത്സവകാലം എത്തിപ്പോയ്
പുത്തനുടുപ്പിട്ട് ഗമയില്‍ നടന്നു
ഊഞ്ഞാലിലാടി പാടിത്തിമര്‍ത്തു
പിന്നെ സദ്യ കഴിക്കാനിരുന്നു
പച്ചടി, കിച്ചടി, സാമ്പാറ്, പരിപ്പും
പപ്പടോം ഉപ്പേരീം ചേര്‍ന്നൊരു സദ്യ
ഉത്സവം കാണാന്‍ ക്ഷേത്രത്തിലെത്തി
ആനയും കുതിരയും വരിയായ് നിന്നു
കണ്‍മഷി, പമ്പരം, ബലൂണിങ്ങനെ
ചാന്തും വളയും മാലയും വാങ്ങി
എന്‍ മനമാഹ്ലാദപൂര്‍ണമായ്‌ത്തീര്‍ന്നു
നേരം വൈകി, സൂര്യന്‍ മറഞ്ഞു
അങ്ങനെയൊരുത്സവം മാഞ്ഞുപോയീ
ആതിര എസ്.
std VI
ജി.എച്ച്.എസ്.എസ്., പള്ളിമണ്‍.
പൂവാലി
നേരം വെളുക്കുമ്പോള്‍ അമ്മയെഴുന്നേറ്റ്
പൂവാലി പശുവിനെ കറന്നീടുന്നു
ഉമ്മറ വാതില്‍ക്കല്‍ ഞാനെത്തി നോക്കുമ്പോള്‍
എന്നും കണികാണും പൂവാലിയെ
കണ്‍കുളിര്‍ക്കേ ഞാന്‍ കണ്ടിടുമ്പോള്‍
പൂവാലി വാലാട്ടി നോക്കീടുന്നു
അമ്മയെനിക്ക് പൂവാലി പശുവിന്റെ
പാല്‍ പകര്‍ന്നു നല്‍കീടുമ്പോള്‍
എന്നമ്മ തന്നമ്മിഞ്ഞ പാലിന്
എന്തൊരു സ്വാദാണെന്നോര്‍ത്തു പോയ് ഞാന്‍
അനു കെ.കെ
std VI
എ.എസ്.വി.യു.പി.സ്‌കൂള്‍.
ഇടക്കര.
റോസാപ്പൂവേ
ആരും കൊതിക്കും നിന്നഴക്
പല വര്‍ണ്ണങ്ങളിലുള്ള നിന്നെ
പലരും സ്‌നേഹിച്ചു പോകും
നിന്റെ സുഗന്ധം പരക്കുമ്പോള്‍
എന്തിനേയും മറക്കും ഞങ്ങള്‍
നിന്നെ പറിക്കാന്‍ വരുമ്പോള്‍
നീ കുത്തി നോവിക്കുന്നതെന്തേ?
ഷാനിബ ബഷിര്‍
std VI
ദിനുല്‍ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. സ്‌കൂള്‍.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
റോസേ റോസേ വളരൂ നീ
നിന്നുടെ കണ്ണു തുറക്കൂ നീ
ലോകം നിനക്കു കാണണ്ടേ
ലോകത്തിനായ് പൂക്കണ്ടേ
നെഹ്‌റുജി താന്‍ പൂവല്ലേ
വേഗം വേഗം വളരൂ നീ
ലോകത്തിനായ് പൂക്കും നീ
നന്നായി നന്നായി വളരും നീ
നല്ലൊരു പൂവിനെ തരണം നീ
എന്നുടെ സ്വന്തം പൂവല്ലേ
റോസേ റോസേ വളരൂ നീ
Bency Babu
std VIS.B.H.S.S Vennikkulam.
ആരോട് പറയും?
കരകവിഞ്ഞൊഴുകുന്ന പുഴതന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
കാറ്റില്‍ പൊഴിയുന്ന ഇലതന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
മനുഷ്യനാല്‍ നശിക്കുന്ന കാടിന്റെ
സങ്കടം ആരോടുപറയുമെന്നമ്മേ?
ഇവരുടെ സങ്കടം കേള്‍ക്കാനു-
മറിയാനും ആരുണ്ടിന്നീ ഭൂമിയില്‍?
കാടും പുഴയും മരവും ഇലയും
ഉപകാരിയാണെന്നോര്‍ക്കണം
തണലുനല്‍കുന്നത് മരങ്ങളാണേ!
വെള്ളം നല്‍കുന്നതോ പുഴകള്‍!
ഇവനശിപ്പിച്ചീടരുതേ നാം
ഇനിവരുന്നൊരു തലമുറയ്‌ക്കായ്!
സുബിന്യ മേരി ജോര്‍ജ്
std VI
G.V.H.S.S കരിങ്കുറ്റി, കല്‍പ്പറ്റ, വയനാട്.
Smile
I want to smile
I want to smile
A very big smile today
Lovely bright and red cheeks
Will give me a glowing day!
Lekshmi T.J.
std VI
All Saints English Medium High School,
Chayam, Vithura.
പനിനീര്‍പ്പൂവ്
റോസാപ്പൂവേ നിന്നഴ
മാലിന്യം കൂടുന്നു
രോഗങ്ങള്‍ കൂടുന്നു
ആരോഗ്യം സൂക്ഷിക്കൂ നാട്ടുകാരേ,
നാട്ടിലും വീട്ടിലും
തോട്ടിലും ആറ്റിലും
ചപ്പുചവറുകള്‍ കൂടുന്നല്ലോ
മന്തും മലമ്പനീം
ചിക്കുന്‍ ഗുനിയയും കൂടുന്നല്ലോ
അഭിരാമി പി.സി.
std VI
സെന്റ് ജോസഫ് യു.പി.സ്‌കൂള്‍, പൂഞ്ഞാര്‍.
HOLIDAYS
Holidays Holidays
What a Holidays
The Onam days Holidays
What a Holidays
The flowers are Blooms
With a smell of love and peace
It?s what a Holiday of love.
The Christmas days Holidays
What a Holidays
The Santhaclaus come and
Give the gift of Joy and peace
It?s what a Holiday of peace.
The Vishu days Holidays
What a Holidays
Where ever I look I see
The lightening of the joy
These holidays are smiling
With me with bright full 10 days
I loving these days Holidays
What a Happy Holidays.
Reshma Ravi
std VI
S.C.G.H.S.S Kottakkal, Mala.
നിലാവിന്റെ കുസൃതികള്‍
നിലാവിന്റെ ഭംഗി നിറഞ്ഞുനില്‍ക്കെ
നിരാഗന്ധി പൂത്തു ഗന്ധം നിരക്കെ
ഭൂലോകം നക്ഷത്രശോഭയാല്‍ തിളങ്ങുന്നേ
അമ്പിളിമാമന്‍ നറുപുഞ്ചിരി തൂകി
പാരിന് നുറുങ്ങുവെട്ടം കാന്തിയാല്‍ തെളിക്കെ
നിലാവിലും മിന്നാമിനുങ്ങുകള്‍ മിന്നിത്തിളങ്ങി
പൂമ്പാറ്റയെപോലെ ഓടിക്കളിക്കെ...
നിലാവിന്റെ ചെറുകാറ്റ് ചെടികളില്‍ തട്ടി
ചെടികളും കുളിരാല്‍ നൃത്തം കളിക്കേ
തിരുവോണനാളിന്റെ കുസൃതി നിറഞ്ഞ
നിലാവുള്ള രാത്രി ഒരോര്‍മ്മയായ് മനസ്സില്‍
പതിയവേ.....
രേഷ്‌മ രവി
S.C.G.H.S.S Kottakkal, Mala.
അറിവിന്റെ ജാലകമേ
ഒന്ന് ഉണരൂ....
ഞാന്‍ ജനിച്ചതും ഇന്‍ഡ്യയില്‍
ഞാന്‍ വളര്‍ന്നതും ഇന്‍ഡ്യയില്‍
ഞാന്‍ പഠിച്ചതും ഇന്‍ഡ്യയില്‍
ഞാന്‍ വായിക്കുന്നതോ ലേബര്‍ ഇന്‍ഡ്യയും
രമ്യശ്രീ കെ.പി.
കൃഷ്‌ണപ്രസാദ് (H), കാഞ്ഞിക്കുളം, പാലക്കാട്.
അമ്മ
വാല്‍സല്യമാകുമെന്നമ്മ
പാലാഴിപോലെയെന്നമ്മ
അകതാരിലെന്നും വെളിച്ചമായി
നിന്നൊരെന്‍ ദീപമാണെന്നുമെന്നമ്മ
അറിവിന്റെ നാളമെന്നമ്മ
കനവിന്റെ താളമെന്നമ്മ
ഇരുളുമെന്‍ അകതാരിലൊരു
സൂര്യശോഭയായ് എന്നെന്നുമുണ്ട് എന്നമ്മ
എന്‍ പുണ്യമാണെന്നുമെന്നമ്മ
Keerthy Krishnan
std VI
Govt. H.S.School, Punalur.
ജൈവവൈവിധ്യം
കേള്‍ക്കൂ കേള്‍ക്കൂ സോദരരേ
തടയുക നാം വംശനാശം
ലക്ഷംതോറും പലപല ജീവികള്‍
കണ്ണികളാല്‍ വളര്‍ന്നീടും
ജൈവത്തിന്‍െറ വൈവിധ്യത്തെ
അറിഞ്ഞിടുക നാം ഓരോരുത്തരും
ഏതെങ്കിലുമൊരു കണ്ണി വിട്ടാല്‍
ഈ ഭൂവില്‍ വന്‍നാശം തന്നെ
സ്‌റ്റീവ് വി ജെ
ജി വി എച്ച് എസ് എസ് കടമക്കുടി
ഇതളുകള്‍ വിരിയുമ്പോള്‍
നനതന്‍ പൂവൃക്ഷം ആവണം
ജീവിതം
അതില്‍ നിന്നും കൊഴിയരുത് ഇതളുകള്‍
വീണ്ടും
മെഴുകുതിരിനാളം പോല്‍ കത്തിജ്ജ്വലിക്കാന്‍
ഉരുകിത്തീരുംവരെ പ്രകാശമേകി
മരിക്കാന്‍
വാടിക്കൊഴിഞ്ഞ പൂവ് പോലെയാകരുത്
നമ്മുടെ ഹൃദയവും ജീവിതവും
അമൃത സുഭാഷ്
ഹോളിഫാമിലി ഹൈസ്‌കൂള്‍
അങ്കമാലി
വിദ്യാലയമാണെന്‍ ജീവിതമാളിക
വിദ്യാഭ്യാസം ഞാന്‍ നിലകെട്ടിപ്പൊക്കും
പടികള്‍ ചവിട്ടി ഞാന്‍ ഉയരത്തിലെത്തും
അധ്യാപകര്‍ എന്‍ നേര്‍വഴികാട്ടും
ചുവടുകള്‍ പലതും പാളിപ്പോയെങ്കിലും
ചുവടുവെയ്‌പുകള്‍ ഇനിയും കാട്ടും ഞാന്‍
ചിമ്മിനിവിളക്കുകള്‍ കൊളുത്തി ഞാന്‍ പഠിക്കും
എല്ലാ പരീക്ഷയിലും വിജയിച്ചുപോകും
അപര്‍ണ എസ്
ഗവ. യു പി സ്‌കൂള്‍
നിലമേല്‍
പൂങ്കോഴി വരുന്നേ
കുഴഞ്ഞ മണ്ണില്‍
ഇഴഞ്ഞു വരുന്നു
കുഞ്ഞന്‍ ഞാഞ്ഞൂല്
കൊതിച്ചുതുള്ളി
പ്പാഞ്ഞു വരുന്നു
മഞ്ഞപ്പൂങ്കോഴി
കണ്ണന്‍ എം വി
സെന്‍റ് തെരേസാസ് യു പി സ്‌കൂള്‍
മാണിക്യപുരം
ലേബലുകള്‍:
കവിതകള്‍ (ക്ലാസ് VI)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)