നേതാവ്
നമ്മള്‍ക്കുണ്ടായിരുന്നൊരുനേതാവ്
ശാന്തിതന്‍ വെള്ളക്കൊടി പാറിച്ചൊരുനേതാവ്
കണ്ണടവച്ചൊരു നേതാവ്
കരുത്തനായൊരു നേതാവ്
അഹിംസതന്‍ നേതാവ്
ക്ഷമാശീലനായൊരു നേതാവ്
നൂല്‍നൂല്‍ക്കും നേതാവ്
നുണ പറയാത്ത നേതാവ്
നമ്മുടെ സ്വന്തം നേതാവ്
ബാപ്പു എന്നൊരു നേതാവ്
മഹേഷ് കെ. നായര്‍
std VIII
സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍
അങ്കമാലി, എറണാകുളം.
പ്രകൃതിയുടെ തുടിപ്പ്
പുലരിക്കിണ്ണത്തില്‍ തുഷാരകിരണങ്ങള്‍
കാഞ്ചനംപോലെ മിന്നി തിളങ്ങുന്നേ തിളങ്ങുന്നേ
സന്ധ്യക്ക് ചന്ദ്രന്റെ കിരണങ്ങള്‍-
വെളിച്ചമായ്
ഭൂമിയില്‍ പരക്കുന്നേ, പരക്കുന്നേ.....
ആകാശഗോപുരത്തില്‍ കണികകളായി നക്ഷത്ര- കൂട്ടങ്ങള്‍
ഒരുങ്ങിടുന്നേ ഒരുങ്ങിടുന്നേ....
അലങ്കാരം പോലെ ചെറുമിന്നാമിന്നിക്കൂട്ടം
ചെറു ബള്‍ബുകളായി മിന്നിപ്പറക്കുന്നേ
അഴകേറും നമ്മുടെ ഭൂമിതന്‍ സൗന്ദര്യം
പറയുവാന്‍ നമുക്ക് കഴിയില്ലാ കഴിയില്ലാ.
അമല്‍ പി.
std VIII
എ.ഇ.പി.എം.എച്ച്.എസ്.എസ്
ഇരുമ്പനങ്ങാട്
എന്റെ അറിവിന്റെ ശാഖ
ഒരു കാറ്റായ് എന്‍ മുന്നില്‍
വന്ന പൂവാണു നീ
എന്‍ മനസ്സിലേക്ക് അറിവിന്റെ
ചിന്തകള്‍ നയിക്കുന്ന
പെണ്‍കിളിയാണു നീ
നിന്‍ ലോലമാം ഹൃദയത്തിന്‍
നിറ ചിത്രമായി എന്‍
മനസ്സില്‍ പതിച്ച
അറിവിന്റെ ശാഖയാണു നീ
ശ്രീലക്ഷ്‌മി എം.
std VIII
ഗേള്‍സ് ഹൈസ്‌കൂള്‍
പൊന്നാനി.
പൊന്‍ പാടത്തിന്‍ നിറകുടം
പൊന്‍പാടം വിരിച്ചിടാം
പൊന്‍മണികള്‍ വിതറിടാം
പയ്യാരം ചൊല്ലി കൂടെ ആടാന്‍പോരൂ
പൊന്‍തിങ്കള്‍ കിനാവേ
നിന്‍ സുന്ദരമാം പൊന്‍പീലികള്‍
പൊന്‍പാടം വിരിച്ചിടാം
പൊന്‍മണികള്‍ വിതറിടാം
പച്ചപാവാട ചുറ്റി ആടാം
പൊന്‍തിങ്കള്‍ കിനാവേ
പൊന്‍പൂവിന്‍ സുന്ദരമാം
നിന്‍ പീലികള്‍.
ശ്രീലക്ഷ്‌മി എം.
std VIII
ഗേള്‍സ് ഹൈസ്‌കൂള്‍
പൊന്നാനി.
ചങ്ങാതി
ആഴിയില്‍ നിന്നുമുയര്‍ന്നു പൊങ്ങി
ആകാശവീഥിയിലൂടെ നീങ്ങി
എങ്ങും വെളിച്ചം വിതച്ചുപോകും
ചങ്ങാതീ നിനക്കു നന്ദി.
സിനി എസ്.
std VIII
സി.പി.എച്ച്.എസ്.എസ്
കുറ്റിക്കാട്.
പ്രിയ കൂട്ടുകാരന്‍
എന്നുമെന്‍ വഴികാട്ടിയായ്
എന്‍ പഠിത്തത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന
എന്‍ പ്രിയ കൂട്ടുകാരാ
നിനക്കു നന്ദി
ഒരുപാടു കാര്യങ്ങള്‍ നീയെനിക്ക്
അക്ഷരങ്ങളിലൂടെ വെളിപ്പെടുത്തി
എല്ലാവര്‍ക്കുമറിവ് പകര്‍ന്നു നല്‍കും
കേമനാം ലേബര്‍ ഇന്‍ഡ്യേ നിനക്കു നന്ദി.
കീര്‍ത്തി നന്ദകുമാര്‍
std VIII
ജി.എച്ച്.എസ്. പുല്ലൂറ്റ്
കൊടുങ്ങല്ലൂര്‍.
മഴതുള്ളി
മഴക്കാറുവന്നു മാനമിരുണ്ടു
മേഘങ്ങള്‍ ക്ഷോഭിതരായിത്തീര്‍ന്നു
നേര്‍ത്ത പാളികള്‍ക്കിടയിലൂടെ
പ്രകാശകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നു
മഴവരുമെന്ന പ്രതീക്ഷയോടെ
സസ്യലതാദികളും ജീവജാലങ്ങളും
ഓരോ മഴത്തുള്ളിയേയും വരവേല്‍ക്കാനായി
ഇവര്‍ കാത്തിരിക്കുന്നു.
ഒരിറ്റു ജലത്തിനായി കാത്തുനില്‍ക്കുന്ന
ധരണിയെ ജലാഭിഷേകം ചെയ്യാനെന്നപോല്‍
ആരവത്തോടെയും ആര്‍പ്പു വിളികളോടു കൂടെയും
മഴ കുതിച്ചിറങ്ങുന്നു
അമല്‍ദേവ് സി
std VIII
ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
നിശാഗന്ധി
നിശതന്‍ മടിത്തട്ടില്‍ വിരിയു-
ന്നൊരു കൊച്ചു മുല്ലപ്പൂവ്
തൂകിപ്പരക്കുന്ന പൈമ്പാലിന്‍
വര്‍ണമതില്‍ വേറിട്ടു നിന്നു
രാത്രിതന്‍ നിശബ്ദതയില്‍
ലതതന്‍ കരങ്ങളില്‍ നിന്ന്
പുഞ്ചിരിക്കുമവള്‍ തന്‍ ഗന്ധം
ഭീകരരാം യക്ഷികള്‍ വാണിടും
ഏഴിലം പാലപ്പൂവിനുപോലുമില്ലതാനും
ഈ കൂരിരുട്ടില്‍ വിരിയുന്നൊ-
രാക്കൊച്ചു നിശാഗന്ധിക്കറിയുമോ?
നാളെ എന്റെ വിധിയും
കുമാരനാശാന്റെ വീണപൂവിന്റേതു തന്നെ!
സ്‌നേഹ എം.സി
std VIII
നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി
ശലഭം
എന്‍ മനോവാടി തന്‍നെഞ്ചത്തിലിത്തിരി
കുങ്കുമം തൂകുവാനെത്തും ശലഭമേ
അറിയാതെയറിയാതെ അകതാരില്‍
വിരിയുന്നോരനുരാഗമധു നീ നുകര്‍ന്നു
ഞാനറിയാതെ അണയുന്നു നീയെന്നും
ഈ കൊച്ചു പകലുകള്‍ ധന്യമാക്കീടാന്‍
അജ്ഞനമെഴുതിയ കൊച്ചു വദനത്തിന്‍
ശോഭകണ്ടുണരുവാനാവുമോ പൈങ്കിളി
മോഹങ്ങള്‍ മോഹന സ്വപ്‌നങ്ങള്‍ മാലിനീ-
തീരത്തുനേദിച്ച പ്രേമപ്രതീകമേ
മോദമോടെന്നും ചിമ്മുമെന്നുള്ളില്‍ നിന്‍
മാദകശില്‌പം പ്രതിഷ്‌ഠിച്ചു നില്‍പ്പൂ ഞാന്‍-
അഞ്‌ജന ലക്ഷ്‌മി എസ്.
std VIII
അമൃത വിഎച്ച്‌എസ്‌എസ്. കോന്നി.
പരിശുദ്ധ സ്‌നേഹമേ....
കാരുണ്യം പൊഴിക്കേണമേ നീ എന്നുള്ളില്‍
കാരുണ്യം പൊഴിക്കേണമേ....
വിജ്ഞാനം വളര്‍ത്തേണമേ നീയെന്നില്‍
വിജ്ഞാനം വളര്‍ത്തേണമേ....
തണലായ് നീയെന്റെ ഒപ്പമുണ്ടെങ്കില്‍
അറിയില്ല ഞാനെന്‍ ദുഃഖങ്ങള്‍
കാല്‍തെന്നിവീണാല്‍ കരം പിടിക്കേണമേ നാഥാ.... കരുണാമയനായ ദൈവമേ
നീയെന്റെ ഹൃദയത്തില്‍ കുടികൊണ്ടീടണമേ..
കൈകള്‍ കൂപ്പുന്നു നിന്‍ മുന്നില്‍
അനുഗ്രഹം ചൊരിയേണമേ...
നാഥാ.... വാഴ്‌ത്തുന്നു ഞങ്ങള്‍
പരിശുദ്ധ സ്‌നേഹമേ....
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
മുഖത്തിന്‍ രഹസ്യം
പലരും എന്നോടു ചോദിച്ചു
എന്താണു നിന്‍ മുഖത്തിന്‍ രഹസ്യം?
ആരോടും പറയാതെ ഞാനാ-
രഹസ്യം ഹൃദയത്തിന്‍ കോണിലൊളിപ്പിച്ചു
പിന്നെയും ചോദിച്ചപ്പോള്‍ ഞാനാ-
രഹസ്യം പല കള്ളവും പറഞ്ഞുമൂടിവെച്ചു
ഒരുനാള്‍ ഹൃദയം തുറന്നു
ഞാനെന്‍ സഹപാഠിയോടോതി-
പിറവികൊണ്ടപ്പോള്‍ അമ്മതന്‍ ആദ്യ
ചുംബനമാണെന്‍ വദനത്തിന്‍ രഹസ്യം.
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
എന്റെ അമ്മ
എന്റെ അമ്മ ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങള്‍
മരിച്ചാലും മറക്കില്ല ഞാന്‍
തുണയായ് എന്നെ ഓമനിച്ചു
വീഴുമ്പോഴെന്റെ കരം പിടിച്ചു
വിടര്‍ന്ന പനിനീരാണമ്മ
ഒഴുകുന്നു അതില്‍ നിന്നും
സ്‌നേഹത്തിന്‍ നീരുറവ
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
കണ്ണന്റെ സംഗീതം
കുന്നിന്‍ പുറത്തിലെ ആല്‍മര-
ച്ചോട്ടില്‍ കള്ളനായുള്ളൊരു
കണ്ണന്‍ താന്‍ വന്നു
സുന്ദരമേഘങ്ങള്‍ കുണുങ്ങി പോകുമ്പോള്‍
ഉല്ലാസസംഗീതം ഒഴുകിവന്നു
അതുകേട്ട് കാലികള്‍ നൃത്തമാടി
പ്രകൃതിയോ ഈണത്തില്‍ മുഴുകിനിന്നു
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
ചന്ദ്രനെ കാണാനായി
മാനത്ത് ചന്ദ്രനെ കാണാനായി
കുഞ്ഞ് കിടന്നു കിണുങ്ങുമ്പോള്‍
താതന്‍ കുഞ്ഞിനെ വാരിയെടുത്ത്
താലോലമാട്ടി നിലാവത്ത്
ചന്ദ്രനെ കാട്ടി, താരത്തെ കാട്ടി
കുഞ്ഞിനു ചോറുകൊടുക്കുമ്പോള്‍
അമ്മ പറഞ്ഞു കൈകള്‍ കൂപ്പി
ഇത്രയും നല്ല പൊന്നുണ്ണിയെ തന്നതിന്
നന്ദിപറയുന്നു ഈ അമ്മ
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
വിശ്വനാഥന്റെ പിറവി
അന്നൊരു രാവില്‍ മഞ്ഞുരാവില്‍
ബത്‌ലഹേമില്‍ പിറന്നുണ്ണിയേശു
മാലാഖമാര്‍ വാനില്‍നിന്ന്
വാഴ്‌ത്തിപ്പാടി
താരങ്ങള്‍ മിന്നും നിലാവത്ത്
പൈത്തൊഴുത്തില്‍ ജനിച്ച വിശ്വനാഥന്‍
പൈകിടാങ്ങളാസുദിനപിറവിക്ക് സാക്ഷിയായി
മഞ്ഞുമൂടിയ താഴ്‌വരകള്‍ ജന്മദിനാശംസ നേരുന്നു.
നന്മയാം ആ നിമിഷത്തെ വരവേറ്റുകൊണ്ട്
ക്രിസ്‌മസ് മരം തലകുലുക്കി
ഒരിക്കലും മറക്കാനാവാത്ത ആ ദിനത്തെ
വിശ്വപ്രകൃതി നമസ്‌കരിച്ചു.
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
ഉണ്ണിയേശു
ബത്‌ലഹേമില്‍ പിറന്നെന്റെ ഉണ്ണിയേശു
മാരിവില്ലിന്‍ ചേലൊത്ത ഉണ്ണിയേശു
പൈത്തൊഴുത്തില്‍ ജനിച്ചെന്റെ ഉണ്ണിയേശു
പൈക്കിടാങ്ങള്‍ കൂട്ടുകാരായ് മാറിയപ്പോള്‍
ചേലുള്ള താരങ്ങള്‍ മിന്നിത്തിളങ്ങി
വാനില്‍നിന്ന് മാലാഖമാര്‍ തേരിലേന്തി
പുണ്യം ചൊരിഞ്ഞുകൊണ്ട് വാത്സല്യമേകി
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
My Mother
My mother is God
We can?t find the meaning of
Mother in any dictionary
Mother?s Love is a river
that flows everytime
It has no end.
I have no words to describe
my mother?s goodness
Now, she passed away from this world
I can?t hear her lovely voice
I can?t see her
I miss my mummy?s kiss & hugs
Her smile is flower?s smile
I want to see her pleasant face
I want to hear her nice sound
I remember my childhood
that time my mom sang lullaby
and we played hide and seek
that days are unforgettable.
Kitten
Kitten is cute
his antics are very funny like jocker
he fight against other kitten like a Boxer
It?s sound myawoo myawoo
is like melody
Listen, that sound
You will think that is a beautiful song
his tail like a Bush tree
Kitten is man?s friend
But it is an enemy of dog
If he saw meat or milk
It look that like a thief
that follow me like a shadow
and make me happy
with his funny things
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി.
കാറ്റ്
എന്റെ ഉദ്യാനത്തിലെ പൂക്കളോടു-
കൊഞ്ചിക്കുഴഞ്ഞ് കുശലം പറയുന്ന കാറ്റേ
ഈ സസ്യശാമള മനോഹരമാം
നാട്ടിലെ വിശേഷങ്ങളോ നീ ചൊല്ലുന്നത്
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന
സമുദ്രം തന്‍ മടിയിലുമുണ്ടു നീ
കേരവൃക്ഷങ്ങളാല്‍ സമ്പന്നമായ
നമ്മുടെ കേരളത്തിന്റെ നെഞ്ചിലുമുണ്ടു നീ
ഈരേഴു പതിനാലു ലോകവും ചുറ്റുന്ന
കാറ്റേ നിന്റെ ആവാസമെവിടെ
കാനനങ്ങളിലൂടെ പര്‍വതങ്ങള്‍ക്കിടയിലൂടെ
തുള്ളിക്കളിക്കുന്ന കുഞ്ഞുകാറ്റേ
ലോകമേ തറവാടെന്നാണോ നിന്‍ ചിന്ത
ലോകരാരും നിന്‍ രൂപം കണ്ടിട്ടില്ല
നീയില്ലാത്തൊരു സ്ഥലമില്ല ഭൂമിയില്‍
പക്ഷേ നീ എവിടെയാണെന്നറിയില്ല.
അമൃത എസ്സ്
std VIII
ശിവഗിരി എച്ച്.എസ്.എസ്.
ശ്രീനിവാസപുരം
വര്‍ക്കല.
മഴ വന്നപ്പോള്‍
മഴത്തുള്ളികള്‍ പൊഴിയും രാവില്‍
പുതുമണ്ണിന്‍ ഗന്ധമുയര്‍ന്നു
തവളച്ചാരുടെ കിന്നാരവും
ഇടിവെട്ടിന്‍ താളവും
ആകാശത്ത് കാര്‍മേഘം മൂടുമ്പോള്‍
ഞാന്‍ പറഞ്ഞു
ഇടവപ്പാതി തുടങ്ങാറായി
എങ്ങും മഴയുടെ തുള്ളിച്ചാട്ടം
Shamna S
std VIII
A.K.M.V.H.S.S.
Kollam.
എന്‍ പ്രിയ പത്‌നി
അന്നു നിന്നെ ഞാന്‍ ആദ്യമായി കണ്ടു
എന്‍ ഹൃദയം പറഞ്ഞു നീ എന്റേതാണ്
അന്ന് നീ ആ വാക്ക് ചെവിക്കൊണ്ടില്ലാ
ഇന്ന് നീ അത് കേട്ടു
ദേവി നീയെന്‍ പ്രിയ പത്‌നി
ഇന്ന് നീ എന്‍ സ്വന്തമായപ്പോള്‍
തുള്ളിച്ചാടുന്ന ഹൃദയത്തില്‍ കൈ വെച്ച് ഞാന്‍ പറഞ്ഞു
നീ എന്റേതാണ് എന്റെ സ്വന്തമാണ്
Shamna S
std VIII
A.K.M.V.H.S.S, Kollam.
എന്റെ സ്വപ്‌നം
എന്റെ ലോകം എന്റെ സ്വപ്‌നം
സമാധാനവും ശാന്തിയും
ഒന്നുപോല്‍ വിളയാടും
നന്മതന്‍ ലോകം എന്റെ സ്വപ്‌നം
സത്യവും സമത്വവും
സ്വാതന്ത്ര്യവും വെമ്പുന്ന
സ്‌നേഹത്തിന്‍ ലോകം എന്റെ സ്വപ്‌നം
പരസ്‌പര സ്‌നേഹവും
സഹായവും പുല്‍കിയ
സ്വായത്തലോകം എന്റെ സ്വപ്‌നം
ആതിര സി
std VIII
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.
നിലാവുള്ള രാത്രിതന്‍ സ്വപ്‌നം
നിലാവുള്ള രാത്രിയില്‍ തനിച്ചുഞാന്‍ ഇരുന്നപ്പോള്‍
ഒരിളം കാറ്റെന്നെ വിളിച്ചുണര്‍ത്തി
വെള്ളിനിറമുള്ള ആകാശം കണ്ടപ്പോള്‍-
പതുക്കെ എന്‍മനം കൊതിച്ചുപോയി
പെട്ടെന്നെവിടെ നിന്നോ ഒരു കരച്ചില്‍!
ആ കരച്ചില്‍ കേട്ടു ഞാന്‍ ഞെട്ടി
അതാ! അവിടെയൊരു മഞ്ഞക്കിളിരക്തത്തില്‍
കുളിച്ചതാ കിടക്കുന്നൂ പ്രാണവേദനയാല്‍
ഞാനാക്കിളിയെ വാരിയെടുത്തൂ പെട്ടെന്ന്-
നാക്കുമുഖത്തെന്തോ വീണതുപോലെ
എന്നമ്മമുഖത്തൊഴിച്ച ജലത്തുള്ളികള്‍ തന്‍പാടുകളെന്‍ മുഖത്ത്
ഓര്‍ത്തപ്പോള്‍ ഭയങ്കരം നിലാവുള്ള രാത്രിതന്‍ സ്വപ്‌നം.
ഗ്രീഷ്‌മ തിലകന്‍
std VIII
St. Anne?s G.H.S.S. Edathiruthy, തൃശൂര്‍
.
എന്റെ ബാല്യം
നീര്‍മാതളം പൂത്തു നില്‍ക്കുന്ന കാലം
കേരവും പനയും ചെരിഞ്ഞാടുന്ന നേരം
നനഞ്ഞു നില്‍ക്കുമെന്‍ മാനസം തന്നിലെ
ഓര്‍മകള്‍ കളിയാടുമ്പോള്‍
ഓര്‍ത്തു ഞാനെന്‍ ബാല്യം-
പലവര്‍ണ്ണങ്ങളില്‍ പൂ വിരിയുന്ന കാലം
കിളികള്‍ തന്‍ നാദം കാതോര്‍ക്കുന്ന നേരം
തളിര്‍ത്തു നില്‍ക്കുമെന്‍ മാനസം തന്നിലെ
ഓര്‍മകള്‍ കളിയാടുമ്പോള്‍
ഓര്‍ത്തു ഞാനെന്‍ ബാല്യം.
ശ്രുതി ശശികുമാര്‍
std VIII
സെന്റ് തോമസ് കോണ്‍വെന്റ്
ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒലവക്കോട്.
വസന്തം വിടപറയുന്നു
പച്ചിലകള്‍ കൊഴിയുമ്പോള്‍
പക്ഷികള്‍ കൂട്ടില്‍ ചേക്കേറുമ്പോള്‍,
മനസ്സില്‍ പൂവുകള്‍ കൊഴിയുമ്പോള്‍,
വസന്തം വിടപറയുന്നു
നീലാകാശം മറയുമ്പോള്‍,
എങ്ങും ഇരുട്ട് മൂടുമ്പോള്‍,
താരം കണ്ണു ചിമ്മുമ്പോള്‍,
വസന്തം വിടപറയുന്നു.
ശ്രുതി ശശികുമാര്‍,
std VIII
സെന്റ് തോമസ് കോണ്‍വെന്റ്, ഒലവക്കോട്, പാലക്കാട്.
എന്റെ ലേബര്‍ ഇന്‍ഡ്യ
അറിവിന്റെ താളുകളില്‍
ഒരു തൂവല്‍സ്‌പര്‍ശംപോലെ
വരുമല്ലോ എന്നരികില്‍ എന്‍
ലേബര്‍ ഇന്‍ഡ്യ
ഓരോ മാസവുമെത്തീടും
പുത്തന്‍ വിശേഷവുമായി
പുഞ്ചരി തൂകി നില്‍ക്കും
ലേബര്‍ ഇന്‍ഡ്യ...
മെഴുകുതിരി വെട്ടംപോലെ
ഒത്തിരി വെളിച്ചം പകരും
പൊന്‍മുത്താണേ എന്റെ
ലേബര്‍ ഇന്‍ഡ്യ...
മറക്കരുതേ ലേബര്‍ ഇന്‍ഡ്യ
ഓരോ മാസവുമെത്തീടാന്‍
കാത്തിരിപ്പൂ ഞാന്‍ നിന്നെ
ഓര്‍ത്തിരിപ്പൂ.
അലീഷ അലി
std VIII
ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, സൗത്ത് വാഴക്കുളം.
അമ്മ
സ്‌നേഹത്തിന്‍ പൂവാണ് അമ്മ,
പ്രശ്‌നത്തിന്‍ പരിഹാരമാണമ്മ;
അമ്മതന്‍ മാറില്‍ ചേരുമ്പോള്‍,
ആശ്വാസമേകും അമ്മ
അമ്മതന്‍ സ്‌നേഹത്തിന്‍
പകരം മറ്റൊന്നുമില്ല.
ബിനു ബി
std VIII
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. കൊല്ലം.
മനോഹരി പ്രകൃതി
പച്ചപ്പട്ടുവിരിച്ച നെല്ലോലകളും
തലയുയര്‍ത്തി നില്‍ക്കും മലകളും
പച്ചപ്പട്ടാര്‍ന്ന കുന്നുകളും
കളകളം പാടിയൊഴുകുന്ന പുഴയും
മനോഹരമാം പ്രകൃതിതന്‍ മക്കള്‍
ഭൂമിതന്‍ വരദാനം നമുക്ക് തന്ന സമ്മാനം
നാടിന്റെ കുടയാണീ പ്രകൃതി-
എന്റെ ജീവന്റെ തുടിപ്പാണീ പ്രകൃതി-
ബിനു ബി
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. കൊല്ലം.
std VIII
PRECIOUS RAIN
Oh! My Dear Rain
You are a Precious Rain
You are flowing in every where
Like a children!
Oh! you want be lasted
But we will go some day back
You are very small like a naughty child
Oh! My Precious Dear Rain.
Archa Murali
std VIII
Vimala Hridaya H.S.S for Girls, Pattathanam, Kollam.
പച്ചമരത്തണല്‍
പച്ചമരത്തണലില്‍ ഒറ്റയ്‌ക്കിരുന്നു ഞാന്‍
കാറ്റിന്റെ കരസ്‌പര്‍ശം വാരി പുണര്‍ന്നു ഞാന്‍
പാട്ടുകള്‍ പലതായി പാടുന്നു കുയിലമ്മ
സന്തോഷംമൂലമെന്‍ കണ്ണുകള്‍ നിറയുന്നു
പച്ചമരത്തണലില്‍ ഒറ്റയ്‌ക്കിരുന്നു ഞാനും
പാട്ടുകള്‍ പലതായി പാടിത്തുടങ്ങി
നൃത്തങ്ങള്‍ പലതായി ആടുന്നു മയിലമ്മ
പീലിവിടര്‍ത്തിനിന്നാടുന്നു മയിലമ്മ
പൂക്കള്‍ക്കിടയിലൂടെ പാറിനടക്കും തുമ്പി
ഒപ്പം പാറുവാന്‍ വേണ്ടി എന്‍ മനം കൊതിക്കുന്നു
Gopika G Nair
std VIII
Government Higher Secondary School,
Angamaly, Ernakulam dt.
സുഗന്ധത്തിന്‍ ഉത്ഭവം
കാടുകള്‍ തോറും ഒഴുകി നടക്കും
സുഗന്ധമേ നിന്റെ ഉത്ഭവം
എവിടുന്നെന്ന് ചൊല്ലൂ
മേടുകളില്‍ ചാടി ഓടി നടക്കുന്ന
നഗ്‌നമാം പാദത്തില്‍നിന്നോ
അതോ ചന്ദനമരത്തില്‍ നിന്നോ
ചൊല്ലൂ കാറ്റേ ചൊല്ലൂ
ഈ സുഗന്ധത്തിന്‍ ഉത്ഭവം എവിടെനിന്ന്
മീനു അനില്‍
std VIII, സെന്റ് മേരീസ് എച്ച്. എസ്. എസ്,
തിരുവനന്തപുരം.
എന്‍ സ്വപ്‌നം
എന്റെ സ്വപ്‌നമെന്‍-
ഹൃദയസ്‌പര്‍ശമേറ്റ്
ആഴ്‌ന്നിറങ്ങുമ്പോള്‍
ആ ഉദ്യാനത്തില്‍
ഞാനൊരു ചെറു-
പുഷ്‌പമായി വിരിഞ്ഞു നില്‍ക്കും
ജ്വലിച്ച് നില്‍ക്കുന്ന
ദീപമാണെന്‍ സ്വപ്‌നം
ഒരിക്കലും ഇരുട്ടിന്റെ
ശ്‌മശാനത്തിലേക്ക്
ആഴ്‌ന്നിറങ്ങുകയില്ല...
ഷബാന സാലി
std VIII, എന്‍.എസ്സ്.എസ്സ്.ജി.എച്ച്.എസ്.
പന്തളം.
കുറ്റസമ്മതം
അമൃതവര്‍ഷം പൊഴിക്കും മരമേ
നിന്‍ പുഞ്ചിരിതന്‍ ചാരുത
ദര്‍ശിക്കവേ, മനസ്സാം പാടത്തില്‍
മുളപൊട്ടിയല്ലോ കളകളാം ചിന്തകള്‍
കാണാമറയത്താരോ ഓതുംപോലെ
എന്നുള്ളിന്റെയുള്ളില്‍ കേഴും
മുരളിക എന്നോടോതി
``ക്രൂരനാം മര്‍ത്യാ, നിന്‍ കൊടും-
ചെയ്‌തികള്‍ തന്‍ കെടുതികള്‍ ഭവിക്കും
എന്‍ ജീവഹാനി നീ അറിയുന്നിലയോ?
കേള്‍ക്കുന്നിലയോ എന്‍ കേഴും നാദം
മൂകനായി ലജ്ജിതനായി ആ
വന്‍വൃക്ഷച്ചുവട്ടില്‍ നില്‌ക്കവേ,
എന്‍ മനഃസാക്ഷി ചോദിച്ചല്ലോ
`നീ ചെയ്യുന്നത് ശരിയാണോ?
Sam Eliyas Puthuran
std VIII,
Sobhana EMH, Kothamangalam, EKM.
വിളക്കായ് പൊഴിയാന്‍
ഒരു തന്മാത്രയായ് പൊഴിയാന്‍
എനിക്ക് ഇന്ന് ഒരു യുഗം മാത്രം മതി
ഓ..... ഒരു യുഗം മാത്രം മതി
മനസ്സിലെ ദുഃഖഭാരങ്ങള്‍
നീക്കുവാന്‍ ഒരു ശില്‍പി മാത്രം മതി
ഇന്ന് ഒരു ശില്‍പ്പി മാത്രം മതി
സന്തോഷമാം ഈ ജീവിതലക്ഷ്യത്തില്‍
ഒരു പുഷ്‌പ തണ്ടു മതി
ഇന്ന് ഒരു പുഷ്‌പ തണ്ടു മതി
പാറിപ്പറന്നു നീ ദൂരേ
പോകുമ്പോള്‍ ഒരു ഇറ്റു കണ്ണീര്‍ മതി
എനിക്കായ് ഒരിറ്റു കണ്ണീര്‍ മതി
ഒരു തന്മാത്രയായ് പൊഴിഞ്ഞ ജീവിതം
വിളക്കായ് മാറേണമേ
ഈ ലോക വിളക്കായ് മാറേണമേ
എന്റെ വിളക്കായ് മാറേണമേ
രാഗി കെ.പി.
std VIII, P.V.S.H.S പറപ്പൂക്കര സ്‌കൂള്‍,
മുത്രത്തിക്കര.
മഴവില്ല്
അരുണ കിരണങ്ങളെങ്ങോ മറഞ്ഞു
കാര്‍കൊണ്ടലെങ്ങും പടര്‍ന്നുനിന്നു
തൂവെള്ളമേഘങ്ങളെങ്ങോ മറഞ്ഞു
ഘോരാരവങ്ങള്‍ തുടങ്ങയായി
മാനത്തു വര്‍ണ്ണങ്ങല്‍ ചിന്നിച്ചിതറി
അങ്ങനെ ചേലൊത്ത മഴവില്ലായി
മാനത്തൂടങ്ങിങ്ങുകളിയാടി നിന്നൊരാ
മഴവില്ലു പിന്നെയും മാഞ്ഞുപോയി.
ആര്യാ ഗോപന്‍ എം
std VIII,
ദര്‍ശന എച്ച്.എസ്സ്.എസ്. നെടുമങ്ങാട്,
തിരുവനന്തപുരം.
കാത്തിരിപ്പ്
കാത്തിരിപ്പ്! ജീവസ്‌പന്ദനമില്ലാത്ത
ജഡത്തിനൊരു കാത്തിരിപ്പ്!
മരണദേവനെ വാരിപ്പുണരുവാന്‍
കാത്തിരിപ്പ്
പ്രത്യാശയില്ലാത്ത മനസ്സിലെന്നും ഒരു-
കാത്തിരിപ്പ്
ജീവന്റെ ദീപനാളമാം സ്‌നേഹത്തിന്‍
സാമീപ്യം നുകരുവാനായ് കാത്തിരിപ്പ്
എന്തേ ഇത്ര വൈകുന്നു എന്‍ കാത്തിരിപ്പേ
നിന്‍ സാമീപ്യം ഞാനത്ര ആശിച്ചുപോയ്.
Sneha Raj
std VIII, നവാമുകുന്ദ H.S.S
തിരുനാവായ.
ഒരു മഴ പെയ്‌തു
മാനത്തുനിന്നൊരു കുഞ്ഞുമഴ മേഘം
ആരാരുമറിയാതെ തേങ്ങിടുന്നു
കുളിര്‍ചോരും മഴയായി മാറ്റുവാനിന്നവള്‍
നീരാവിയായി പോയതാവാം
സുന്ദരിയാമൊരു അമ്മ പ്രകൃതിയെ
അവള്‍ വന്നു മെല്ലെ ഉണര്‍ത്തിടുന്നു
ഓരോ ഇലയിലും ഓരോ ശിലയിലും
അവള്‍ മെല്ലെ വന്നൊന്ന് ചാഞ്ഞിടുന്നു
അവിടെ വസിക്കുന്ന മാനുഷരെല്ലാരും
അവളെയും കണ്ട് രസിച്ചിടുന്നു
പിഞ്ചുകിടാങ്ങള്‍ക്ക് ആഹ്ലാദമാമൊരു
തോണിയും കൂടെ ഒഴുക്കിടുന്നു
തോടും നിറഞ്ഞു പുഴയും നിറഞ്ഞു
കൃഷിഭൂമിയെല്ലാം വിളഞ്ഞുനിന്നു
അവള്‍ക്കു പിന്നിലായ് വന്നൊരു മിന്നല്‍
ജീവജാലങ്ങളെ പേടിപ്പിച്ചു
അങ്ങനെയുള്ളൊരു കാലഘട്ടത്തെ
മനുഷ്യര്‍ ഇടവപ്പാതിയെന്നോതിടുന്നു
ജീവജാലങ്ങളും പൂമരച്ചില്ലയും
അവളുടെ നാദങ്ങള്‍ കേട്ടുനിന്നു
ആരാരും കാണാതെ ഇറ്റിറ്റു വീഴുമ്പോള്‍
അമ്മ പ്രകൃതിയും തേങ്ങിപ്പോവും
സങ്കടമുള്ളൊരു ദയനീയാവസ്ഥയില്‍
അവളൊരു സംഗീതമായിടുന്നു
Savitha Swaminathan
std VIII, G.H.S.S
Pazhayannur
അമ്മക്കിളി
തരുശാഖ തന്നിലെ കൂടൊന്നതില്‍ചെറു-
പ്പക്ഷികള്‍ ക്കരഞ്ഞിടുന്നു
അന്തിക്കൂട്ടില്‍ ചേക്കേറുവാന്‍ തുനിയുന്നൊ-
രമ്മക്കിളിക്കു സന്താവുമുണ്ടായ്!
അന്നത്തിനയ് ചുണ്ട് മെല്ലെത്തുറന്നൊരാ
കുഞ്ഞുങ്ങള്‍ തന്നുടല്‍ വീണുപോകെ
മാതൃവാത്സല്യം നിറയുമാ നേരത്ത്
കുഞ്ഞുങ്ങള്‍ തന്നുടെ പശിയൊന്നുപോയ്
അന്നമിന്നേകിയ അമ്മതന്‍ മേനിയെ
മെല്ലെ പുണരുന്നു കരുണയാലെ
സ്‌നേഹത്തിന്‍ ആര്‍ദ്രത പിച്ചവെയ്‌ക്കുന്നൊരി
തരുശാഖതന്നിലെ കൂടൊന്നിതില്‍!
ഹര്‍ഷം പൊഴിക്കുന്നു വീണ്ടും
ആന്ദനാദമാനന്ദ നിര്‍വൃതിയില്‍
മലരുകള്‍ വിരിയുന്നു പൂമണം വീശുന്നു
മാരുതന്‍ മെല്ലെയണഞ്ഞിടുന്നു
അമ്മതന്‍ ചുംബന ലഹരിയില്‍ പക്ഷി-
ക്കുഞ്ഞുങ്ങള്‍ ഹര്‍ഷം പൊഴിച്ചിടുന്നു.
അയനമോള്‍ തോമസ്
S.S.H.S തോപ്പുപാറ.
എന്തു ഭംഗി
തത്തിനടക്കും തത്തമ്മേ
പാട്ടുകള്‍ പാടും കുയിലമ്മേ
കൂടുകള്‍ കെട്ടും കാക്കമ്മേ
നൃത്തം ചെയ്യും മയിലമ്മേ
കളകളം ഒഴുകും നദികളെ
പാറിപ്പറക്കും പറവകളേ
സുഗന്ധം പരത്തും പൂക്കളേ
നിങ്ങളെ കാണാനെന്തുഭംഗി.
Poojitha K.S
std VIII, St. Joseph C.G.H.S Karuvannur.
ആന
കറുകറുത്തൊരു മലയാണേ
കടുകുപോലെ കണ്ണുകളുണ്ടേ
കമ്പുപോലെ കൊമ്പുകളുണ്ടേ
തൂണുപോലെ കാലുകളുണ്ടേ
പാളപോലെ ചെവികളുണ്ടേ
പാമ്പുപോലൊരു വാലുണ്ടേ
ഉത്സവത്തിന് ഈ മലയുണ്ടേ
മലയുടെ പേരെന്ത് ചൊല്ലീടാമോ?
Poojitha K.S.
std VII
St: Joseph C.G.H.S, Karuvannur.
അപ്പുക്കുട്ടന്‍
ഉണ്ണി വന്നു മാന്തി
ഉണ്ണി മണ്ണു മാന്തി
ചേച്ചി വന്നു കുത്തി
ചേച്ചി പൊട്ടുകുത്തി
ചേട്ടന്‍ വന്നു ചവിട്ടി
ചേട്ടന്‍ സൈക്കിള്‍ ചവിട്ടി
അമ്മ വന്നടിച്ചു
അമ്മ മുറ്റമടിച്ചു
അച്ഛന്‍ വന്നു നുള്ളി
അച്ഛന്‍ പൂക്കള്‍ നുള്ളി
ജെസ്‌ന ജോയ്
std VIII, St. Joseph C.G.H.S, Karuvannur.
എന്‍ സുഹൃത്ത്
അന്ധകാര ലോകത്തില്‍ പ്രകാശനാളമായ്
ഇടറി വീഴുമ്പോള്‍ കൈത്താങ്ങായ്
പരിഭവമകറ്റും മനസുമായ്
ദുഃഖങ്ങളിലാശ്വാസമായ്
സന്തോഷങ്ങളില്‍ കൂട്ടായ്
കണ്ണുനീരില്‍ ഒരു നീര്‍കണമായ്
വരുന്നു എന്‍ സുഹൃത്ത്
പഠിക്കുമ്പോള്‍ പുസ്‌തകത്താളായ്
എഴുതുവാന്‍ താളിയോലയായ്
മനസില്‍ വികാരങ്ങളെ അക്ഷരങ്ങളാക്കുവാന്‍
തൂലികയായ്
വരുന്നു എന്‍ സുഹൃത്ത്
വിജയങ്ങളില്‍ ആഹ്ലാദവുമായ്
തോല്‌വികളില്‍ പ്രോത്സാഹനമായ്
ജീവിതത്തിന്‍ തോഴിയായ്
വരുന്നു എന്‍ സുഹൃത്ത്
എന്നെന്നും കൂടെ നില്‌ക്കാന്‍
മനസില്‍ സ്‌നേഹക്കൊട്ടാരം തീര്‍ക്കാന്‍
മനസില്‍ സ്‌നേഹകണവുമായ്
വരുന്നൂ എന്‍ സുഹൃത്ത്
ക്രിസ്റ്റീനാ മേരി രാജന്‍
std VIII, എസ്.ബി.എച്ച്.എസ്.എസ്. വെണ്ണിക്കുളം.
റോസാപ്പൂവ്
റോസാ റോസാ റോസാപ്പൂവേ
നിന്നെ കാണാന്‍ എന്തുരസം
പലനിറമേകി നീ വിരിയുമ്പോള്‍
വസന്തം വാരിച്ചൊരിയുന്നു
പൂമ്പാറ്റകള്‍ നിന്നെക്കണ്ട്
നിന്നിലെ തേന്‍ നുകരാന്‍
നിന്‍ചാരെ അണയുന്നു.
ആഷിക് കെ.എസ്
std VIII
ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം H.S. ചേര്‍പ്പ്.
My Family....
Oh! my family
Oh! my family
What a good
What a good
Little father, mother
Little brother, sister
What a beauty
What a beauty.
My family is lovely
My family is sweety
I am a lucky girl
I am a lucky girl
I like my family
I love my family
What a nice life
What a good life
Hanna Saifudheen
std VIII
Umbichy Hajee Higher Secondary School, Chalyam.
ചന്ദ്രന്‍
മാനത്തുണ്ടൊരു പൊന്‍വിളക്ക്
രാത്രിയില്‍ കത്തും പൊന്‍വിളക്ക്
നക്ഷത്രങ്ങളിലിടയിലൂടെ
പതുങ്ങി നില്‍ക്കും പൊന്‍വിളക്ക്
ദൈവത്തിന്റെ സമ്മാനമാണേ
തുണയായുള്ളൊരു പൊന്‍വിളക്ക്
Fairousa Beevi
U.H.H.S.S School, Chaliyam.
മരണം
എല്ലാവര്‍ക്കും ഭയനിമിഷം
മരണത്തിന്റെ ഭയനിമിഷം
വേദനകൊണ്ട് പിടയും നമ്മള്‍
പൊട്ടിക്കരയും ആ നിമിഷം
എല്ലാവരെയും തേടുന്നു
മരണം എന്നുള്ള ആ വാക്ക്
മരണത്തില്‍നിന്നെല്ലാവരേയും
നമ്മുടെ ദൈവം കാക്കട്ടെ!
Khuloodh
std VIII, U.H.H.S.S. School, Chalyam.
മഴ
കാര്‍മേഘങ്ങളിരുണ്ടല്ലോ
മഴ മഴ മഴമഴ വന്നല്ലോ
ഇടിയും കാറ്റും വന്നല്ലോ
തെങ്ങും മരവും ആടുന്നു
കുളത്തില്‍ തവളകള്‍ പാടുന്നു!
കുട്ടികള്‍ ഓടി കളിക്കുന്നു
കിളികള്‍ കൂടുകള്‍ അണയുന്നു
പെരു മഴ പെരുമഴ നല്ല മഴ
ശറ പറ ശര പറ പെയ്യുന്നു
Hasnath K
std VIII
Umbichy Hajee Higher Secondary School. Chaliyam.
തലമുറ
സീരിയല്‍ സിനിമകള്‍
പാട്ടുകള്‍ വാര്‍ത്തകള്‍
വീട്ടമ്മമാര്‍ക്കൊരു ടൈംപാസ്
വിവിധ ചാനലുകള്‍
കാണുവാന്‍ കുട്ടികള്‍
വീട്ടമ്മമാര്‍ക്ക് കൂട്ടുണ്ട്
ഒരു നേരം പോലും കുട്ടികളെ നോക്കാന്‍
വീട്ടമ്മമാര്‍ക്ക് നേരമില്ല
കാരണം ചോദിച്ചാല്‍ തട്ടിക്കയറുക
വീട്ടമ്മമാര്‍ക്ക് ശീലമാണ്
ഈ തലമുറ ഇങ്ങനെയാണെങ്കില്‍
വരും തലമുറ എങ്ങനെയാകും?
അശ്വതി ഊരാളത്ത്,
std VIII, G.G.V.H.S. School, ഫറോക്ക്.
സ്വപ്‌ന സൗന്ദര്യം
എന്റെ നീര്‍മാതളത്തിന്റെ പൂത്തു-
നില്‍ക്കുന്ന ചില്ലനോക്കി നില്‍ക്കവേ,
കണ്ടു ഞാനൊരു സ്വപ്‌നസൗന്ദര്യത്തെ
ചാഞ്ഞു കിടന്നിരുന്ന നീര്‍മാതളക്കൊമ്പില്‍,
വിശറിപോലെ വിടര്‍ത്തിയ
സ്വര്‍ണ്ണച്ചിറകുകളുമായ്, ചന്തമേറിയ
പക്ഷി വന്നിരുന്നു
കുഞ്ഞു താരകത്തെപ്പോലെ, ആ-
പക്ഷി ഏകയായിരുന്നു
വിഷാദമേറിയ, മനസ്സുമായ് ആ-
പക്ഷിയെ ഞാന്‍ നോക്കിനിന്നു
പക്ഷി തന്റെ നീലിമയേറും കണ്ണുകള്‍-
കൊണ്ടെന്നെ നോക്കി,
വിടചൊല്ലി അത് പാറിപറന്നകലവേ
ഒരു സ്വപ്‌നസൗന്ദര്യമായതെന്നില്‍
നിറഞ്ഞുനിന്നു.
Thanumol Thankachan
std VIII
St. Jude?s English Medium Higher Secondary School,
Karanakodom, Palarivattom.
ഇരുള്‍ മറ
ഏകാന്തതയുടെ തടവറയില്‍
വിഭ്രാന്തിയുടെ ഇരുളറയില്‍
മോചിതനാവാന്‍ കാത്തിരിക്കും
മരുപക്ഷിയെപ്പോലെ
തിമിരം ബാധിച്ച നയനം
മോചനത്തിനുവേണ്ടി കേഴുന്നു
കാറ്റടിക്കും ഈ ഇരുള്‍മറയും
മുഖപടം മാറ്റും ഹിമബിന്ദുവും
തണുത്തുറയും ശിഥിലമേഘവും
ശരത്‌കാല ചന്ദ്രികയായ് പാടുന്നു.
കാറ്റിലുലയും വെണ്‍പറവകളും
പുളകിതയാകും യാമിനിയും
കിരണരശ്‌മിക്കുവേണ്ടി പിടയുന്നു
കൂടുതേടി അലയും വെണ്‍പറവകളായ്
കൊഴിയുന്ന പൂക്കളായ്
തകരുന്ന ജീവനും
നിശ്ചലമാകും പ്രകൃതിയും
ഭാവിതന്‍ പ്രതീക്ഷയെ ഇരുള്‍ മറയ്‌ക്കുന്നു
.
ദീപ്‌തി കെ.എച്ച്
std VIII
S.N.V.SKT. H.S.S. നോര്‍ത്ത് പറവൂര്‍,
എറണാകുളം.
എന്റെ ദുഃസ്വപ്‌നം
കരിമ്പന തന്‍ ചോട്ടിലെ വീഥിയിലൂടെ
ഞാന്‍ വീട്ടിലേക്കു മടങ്ങവേ
യക്ഷിതന്‍ അട്ടഹാസശബ്ദങ്ങള്‍ കേട്ടു
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കവേ
നീണ്ട ദംഷ്ട്രങ്ങളുമായി, തീക്കണ്ണുകളുമായി
അവള്‍ നില്‍ക്കുന്നു
ഭയന്നു കൊണ്ടു ഞാന്‍ ഓടി
അട്ടഹസിച്ചുകൊണ്ട് അവള്‍ എന്റെ
പിറകെ ഒഴുകി വരുന്നു
ഞാന്‍ ഓട്ടത്തിന്‍വേഗത കൂട്ടി
ഓടിയോടി ഞാന്‍ ഒരുകുഴിയില്‍ വീണു
ഉടനേ ഞാനെന്‍ കണ്ണു തുറന്നു
അത് വെറുമൊരു സ്വപ്‌നം മാത്രം
ഒരു ദുഃസ്വപ്‌നം
ഷാല്‍മണ്‍ ബി.എസ്.
std VIII
സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്.,
തിരുവനന്തപുരം.
നഗരത്തിലെ ലോഫ്‌ളോര്‍
നിരത്തിലോടും ലോഫ്‌ളോര്‍ ബസ്
ജനങ്ങളുടെ ലോഫ്‌ളോര്‍ ബസ്
എഫ്.എം. കേട്ട് ഏസിയും അടിച്ച്
നമ്മളിരിക്കും ലോഫ്‌ളോറില്‍
ജപ്പാന്‍ റോഡും കുണ്ടും കുഴിയും
പുഷ്‌പം പോലെ ലോഫ്‌ളോറില്‍
കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍
കുളിര് കോരുന്ന ലോഫ്‌ളോര്‍
ചാടിക്കയറാന്‍ പറ്റില്ല അതാണ് വോള്‍വോ സ്റ്റൈല്‍
സെന്‍സറുണ്ട് വാതിലുകള്‍ക്ക് ഇതാണ് നമ്മുടെ വോള്‍വോ
മൈക്കുമുണ്ട് പ്ലഗ് പോയിന്റും റോഡിന്‍ സുന്ദരി വോള്‍വോ
കുതിച്ചുപായും വോള്‍വോ നമ്മളിരിക്കും ലോഫ്‌ളോറില്‍
ഒരു സൂപ്പര്‍ സ്റ്റാര്‍ ലോഫ്‌ളോര്‍.
ഷാല്‍മണ്‍ ബി.എസ്.
std VIII
സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. തിരുവനന്തപുരം.
പുഴ ഒഴുകുന്നു
ഒഴുകുകയാണ് പുഴ ഒഴുകുകയാണ്
ഒരു പാടു ഭാരങ്ങളും ചുമലിലേറ്റി
തീരാത്ത മോഹങ്ങളും ചുമന്ന്
ശോകത്തിന്‍ നടുവിലും ഭവ്യതയോടെ ഒഴുകുന്നു
മലബാറിനെ കുളിപ്പിച്ച് കുളിരണിയിച്ച്
മന്ദം മന്ദമായ് ഒഴുകുന്നു
പുഴതന്‍ നൃത്തചിലങ്കതന്‍ ശബ്ദം
സുഖം നല്‍കുന്നു
പുഴതന്‍ ഹൃദയമാം മണല്‍ത്തരികളെ
വാരിയെടുക്കുന്ന മര്‍ത്യന്‍ തന്‍ അന്ത്യം
പുഴതന്‍ അഗാധമാം ഹൃത്തില്‍
ആഷ്‌ന കെ. തോമസ്
std VIII
ഇരിട്ടി ഹൈസ്‌കൂള്‍, കണ്ണൂര്‍.
മുത്തച്ഛന്‍
അമ്മേ നമ്മുടെ മാവേലി മുത്തച്ഛന്‍
ഉമ്മറമുറ്റത്തു വന്നുവല്ലോ!
ഓലക്കുടയും പിടിച്ചുകൊണ്ടേ
ഓമല്‍ച്ചിരിയും ചിരിച്ചുകൊണ്ടേ
മെല്ലെ നടന്നുവരുന്ന മുത്തച്ഛനെ
എല്ലാരും ചേര്‍ന്നങ്ങെതിരേറ്റു
അമ്മിണിക്കുഞ്ഞിനെ വാരിയെടുത്തിട്ടൊ-
രുമ്മ കൊടുത്തു മുത്തച്ഛന്‍
കല്‍ക്കണ്ടവും നല്‍ മുന്തിരിയും ഞങ്ങള്‍-
ക്കൊക്കെയും തന്നു മുത്തച്ഛന്‍
ഞങ്ങളെ വീട്ടിനിപ്പോവല്ലേ മുത്തച്ഛാ
അങ്ങനെ ഞങ്ങള്‍ പറഞ്ഞപ്പോള്‍
ഒന്നും മറുപടി മുത്തച്ഛന്‍ ചൊന്നില്ല
കണ്ണു നിറഞ്ഞതെന്തമ്മേ!
നിധിന്‍ ജേക്കബ്
std VIII
ASBHSS. Vennikkulam
പിതാവ്
എവിടെയാണൊരു കുഞ്ഞു പിറവിയെടുക്കുന്ന-
തവിടെപ്പിറവി കൊള്ളുന്നൊരച്ഛന്‍
എവിടെയാണൊരു കുഞ്ഞു തേങ്ങിക്കരയുന്നത-
വിടെപ്പിറക്കുന്നു വാത്സല്യവും
അമ്മയാം പൃഥ്വിതന്‍ മാറിലൂടങ്ങനെ
പിച്ച നടക്കുമ്പോളെത്തുന്നു രക്ഷയായ്
അമ്മയെന്നാദ്യമായ് ചൊല്ലിപ്പഠിക്കുമ്പോ
ഴൊപ്പമെത്തുന്നൊരു വാക്യവുമച്ഛന്‍ താന്‍
ജീവിതത്തിന്റെ മുള്‍പ്പാതയില്‍ താന്‍ സ്വയം
പാദുകമായി മാറുന്നൊരച്ഛന്‍
ജീവിതത്തിന്റെയഗാധമാം നിശയിലൂടൊരു
കൊച്ചു സൂര്യനായ് മാറുമച്ഛന്‍
വാത്സല്യമാണെന്നച്ഛന്‍
നന്മയാണെന്നച്ഛന്‍
സാന്ത്വനമാണച്ഛന്‍
ദയയുമാണെന്നച്ഛന്‍
ഒടുവില്‍ തിരഞ്ഞു നാം ചെന്നു കാണുന്നൊ-
രു വൃദ്ധസദനത്തിലെന്നുമച്ഛന്‍
എലിസബത്ത് S.
std VIII
ചേര്‍ത്തല സൗത്ത് ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍,
ചേര്‍ത്തല, ആലപ്പുഴ.
എന്റെ അഗാധമായ സ്‌നേഹം
സ്‌നേഹത്തിന്റെ തെന്നല്‍
പൂന്തെന്നലായ് വിടരും
പുഷ്‌പത്തിന്റെ ഗന്ധം പടരും
അഗാധമായ് ഓര്‍മ്മയില്‍ എന്നും വിടരാന്‍
സ്‌നേഹത്തിന്‍ നറുവെണ്‍ മലരിന്‍ വാത്സല്യം
പൂക്കളില്‍ നിന്നും വിടരും അഗാധമാം സ്‌നേഹം
കാലത്തിന്‍ വാത്സല്യം പോലെ
മാമരങ്ങള്‍ തിങ്ങി നില്‍ക്കും സ്‌നേഹപുഷ്‌പമേ
കണ്ണുനീര്‍ പോലെ വീണ്ടെടുക്കും
സ്‌നേഹത്തിന്‍ പൂമലരേ
കാത്തുനില്‍ക്കും എന്‍ സ്‌നേഹത്തിന്‍ വെണ്‍മലരേ....
ഗോപിക കെ.ജി
std VIII , സെന്റ് ജോസഫ് സി.ജി.എച്ച്.എസ്., കരുവന്നൂര്‍.
പ്രകൃതിയും ഞാനും
പ്രകൃതിതന്‍ മാറില്‍ ചാരിനില്‍ക്കുന്നൊരു
കളിവീണയാകുന്നു എന്‍ മാനസം;
മഴയും പുഴയും പൂന്തോപ്പും
കുളിരും കിളിയും മാന്തോപ്പും
അമ്പരചുംബികള്‍ മാമരങ്ങള്‍
തീരം തിങ്ങും കേരങ്ങള്‍
ശിഖരം വിടര്‍ന്നൊരു അരയാലും
നാദമനോഹരി പൂങ്കുയിലും
നൃത്തമാടും മയിലുകളും
മന്ദമാരുതന്‍ തഴുകി
താലോലിക്കും പൂഞ്ചോലകളും
പൊന്‍കിരണപ്രഭവിതറും
പൊന്‍നെല്‍ക്കതിരുകളും
എത്രമനോഹരി പ്രകൃതി നീ
നിന്‍ ഉള്ളം തീവ്രവാദികള്‍, യുദ്ധക്കൊതിയര്‍
തകര്‍ക്കുമ്പോഴും ഉള്ളിലെ
കനല്‍ കടിച്ചമര്‍ത്തി
ഉള്ളില്‍ ഉരുകും വിഷാദം
മാറിലൊതുക്കി വിതുമ്പി
നിന്‍ മക്കളെ നെഞ്ചോടമര്‍ത്തി
നിന്‍ കനിവാല്‍ താലോലിപ്പൂ
പ്രകൃതി നിത്യം വശ്യമനോഹരി നീ.
Christy Mary Jose
std VIII
De Paul Higher Secondary School, Nazareth Hill.
ഇനിയുമോ! ആ ദുരന്ത വര്‍ഷം
`മറന്നുപോയ പാഠപുസ്‌തകത്തിന്‍ താളുപോല്‍
ഇനി വെറുമൊരു ഓര്‍മ്മമാത്രമായി അകലുന്നു `2009'
ദുരന്തങ്ങളാല്‍ നിറഞ്ഞ ആ ദുരന്ത വര്‍ഷം
പോയി മറയുന്നു
വരുന്നു ഒരു നിശാശലഭത്തെപ്പോലെ
ഒരു നവവത്സരം കൂടി
ഇനിയും ദുരന്തങ്ങള്‍, ഇനിയും തീവ്രവാദത്തിന്‍
കാല്‍പ്പെരുമാറ്റങ്ങള്‍
രാഷ്ട്രീയ പകപോക്കലുകള്‍
അരുതേ! ഈ നവവത്സരവേളയില്‍
ഇനിയുമൊരു കൂട്ടക്കുരുതി
ഒരു പുതിയ നറുപുഷ്‌പംപോലെ
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടുപോലെ
മനുഷ്യര്‍തന്‍ മക്കള്‍ കൊതിക്കേണ്ടത് നന്മകള്‍ മാത്രം
നവവത്സരത്തിന്‍ പുതുനന്മകള്‍മാത്രം''
സവിനയ പ്രേമരാജന്‍ എന്‍
std VIII
കെ.പി.സി.എച്ച്.എസ്.എസ്, പട്ടാന്നൂര്‍.
ജനനം
എന്തിനു ഞാന്‍ ജനിച്ചു
മനുഷ്യന്റെ ക്രൂരതകള്‍ കേള്‍ക്കാനോ
എന്തിനു പക്ഷിമൃഗാദികള്‍ ജനിച്ചു
മനുഷ്യന്റെ ക്രൂരതകള്‍ അനുഭവിക്കാനോ
എന്തിനു മനുഷ്യന്‍ ജനിച്ചു
മനുഷ്യന്‍ മനുഷ്യരോട് തമ്മിലടിച്ച് മരിക്കാനോ.
ജിജില കെ.
std VIII
G.G.V.H.S, Feroke
കനല്‍ക്കിനാവ്
ഒരു മഴത്തുള്ളിക്കായ് എന്‍ മനസ്സു കൊതിക്കവേ
വന്നുവെന്‍ മുന്നിലായ് കനല്‍ക്കട്ട പോലൊരു തീനാളം
ഒരു മഞ്ഞുതുള്ളിക്കായ് ഞാന്‍ നോക്കി നില്‍ക്കവേ
വന്നുവെന്‍ മുന്നിലായ് കനത്ത വേനല്‍
വയലുകള്‍ കണ്ട കനവുകള്‍ മയങ്ങിയേ പോയ്
നെല്‍ക്കതിര്‍ പൂത്തുവെന്നാരോ പറഞ്ഞു
കള്ളമെന്നറിയാതെ മനസില്‍ കരിമുകില്‍ ചാഞ്ഞു
ഒരു നെല്‍ക്കതിരിനായി കുട്ടികള്‍ നിരന്നു
വാടിയ കതിര്‍ കണ്ടു മടങ്ങി
പെട്ടെന്നെങ്ങോ ആകാശത്ത് കരിമുകില്‍ ചാഞ്ഞു
പൈതല്‍ മഴയത്ത് നീങ്ങിയപ്പോള്‍
കണ്ണുകള്‍ തിളങ്ങിയേപോയി
വാടിയ നെല്‍ക്കതിര്‍ ഞൊടിയിടയില്‍ പൊങ്ങിപ്പാടി
സ്വപ്‌നങ്ങളൊന്നും മായുകില്ല.....
സ്വപ്‌നങ്ങളൊന്നും മറയുകില്ല.....
ലേയാമോള്‍ ജൂഡ്
std VIII
സെന്റ് റാഫേല്‍സ് H.S, എഴുപുന്ന.
ആകാശസുന്ദരിമാര്‍
മാനത്തെ പൊട്ടുസൂര്യനാണ്
മായാത്ത വിളക്ക് ചന്ദ്രനാണ്
വെണ്‍ ചെമ്മരിയാട് മേയും പോലെ
മാനത്തെ പൊട്ടു സൂര്യനാണ്
മായാത്ത വിളക്ക് ചന്ദ്രനാണ്
സൂര്യന്‍ വിരിഞ്ഞ് മുത്തു പൊഴിച്ചിടും നേരം
അംബുജം പൊട്ടി വിടര്‍ന്നീടും
ചന്ദ്രന്‍ തിരുവായ് തുറക്കുമ്പോള്‍
ആമ്പല്‍ ചിരിച്ചു തുടങ്ങീടും
ലേയാമോള്‍ജൂഡ്
std VIII
സെന്റ് റാഫേല്‍സ് H.S, എഴുപുന്ന
മരിക്കാത്ത ഓര്‍മ
ഓര്‍മയുണ്ടെനിക്കിപ്പോഴും!
അന്നൊരാ അവധിക്കാലത്ത്
ഓടിയെന്‍ ചാരത്തുനിന്നവന്‍,
വാലൊന്നൊരിത്തിരിയാട്ടുന്ന നേരം
സ്‌നേഹമോടെ ഞാനൊന്ന് തലോടി
എന്‍ കൈക്കുമ്പിളിലവനൊരു കിന്നരക്കുട്ടനായ്
നീളുന്ന ചെമ്മണ്‍പാത കഴിഞ്ഞിട്ട്,
വേലിയില്‍ നിന്നൊരു നല്ലിറക്കം
ഓട് മേഞ്ഞ എന്‍ വീടിന്റെ മുറ്റത്ത്
എന്നുമെനിക്കൊരു കൂട്ടായവന്‍
ജീവനായിരുന്നെനിക്കെന്നാലിന്നവന്‍
ഒരു ജീവനില്ലാത്തതായി മാറിയോ പോയ്
ഓര്‍മകളിനിയും മരിക്കാതെയങ്ങനെ
ഒരു കുഞ്ഞുനൊമ്പരം ഇനിയെന്റെ തേങ്ങല്‍;
ഓര്‍മയുള്ളതൊക്കെയും ഇനിയൊരു
പാഴ്‌സ്വപ്‌നമായ് മാറാതിരുന്നെങ്കില്‍
ആര്യപ്രഭ. പി.എസ്
std VIII എ.എസ്.എച്ച്.എസ്.എസ്, പാരിപ്പള്ളി.
ഓര്‍ക്കുകില്ലേ....?
ഒരു വിരി തണലിനായി
ഒരു മരം നട്ടിടുമ്പോള്‍
ഓര്‍ക്കുകില്ല,
ഒരു മനസ്സിന്‍ കിളിക്കൂട്ടില്‍
വന്നണഞ്ഞിടുന്നതെന്തെന്ന്?
ഒരു തരി വിറകിനായി
ഒരു മരം വെട്ടിടുമ്പോള്‍
ഓര്‍ക്കുകില്ല
ഒരു ജീവകണത്തിനായി
തേങ്ങിടും മനുഷ്യരെ
ഒരു ജീവനാം മനസ്സിലൂടെ
ഒരു മരം ഞെരുങ്ങിയമരുമ്പോഴും
ഓര്‍ക്കുകില്ല,
ഒരു നെഞ്ചിന്‍ ജീവാമൃതം
വന്നണഞ്ഞിടുന്നതെവിടെ നിന്നെന്ന്?
രേഷ്‌മ ആര്‍
std VIII
ബിഷപ്പ് എം.എം.സി.എസ്.പി.എം. ഹൈസ്‌കൂള്‍,
ശാസ്‌താംകോട്ട, കൊല്ലം.
കൊച്ചരുവി
മാമലമേട്ടില്‍ നിന്നു വരുന്നു
സുന്ദരമായൊരു കൊച്ചരുവി
മന്ദമായി വീശുമൊരിളംകാറ്റില്‍
ചാഞ്ചാടിയാടും കൊച്ചരുവി
തുള്ളി-തുള്ളി വരവായി
നീല വിരിക്കും പാലരുവി
വെള്ളി പാദസരങ്ങള്‍ കിലുക്കി
തുള്ളി വരുന്നൊരു കൊച്ചരുവി
വിടരുന്ന മിഴികള്‍ പോലെ നില്‍ക്കും
സുന്ദരമായൊരു കൊച്ചരുവി
അനിഷ സി.ജെ
std VIII
S.N. Trust H.S.S, നാട്ടിക, തൃശൂര്‍.
മഴമുത്തുകള്‍
ആകാശത്ത് കരിമ്പടം വിരിച്ചപോലെ
കാര്‍മേഘങ്ങള്‍ പരന്നു നില്‍ക്കുന്നു,
തെല്ലിടനേരം ഞാന്‍ കാര്‍മേഘങ്ങളെ
നോക്കി നിന്നു, തീച്ചൂള പോല്‍
ജ്വലിച്ചു നിന്ന സൂര്യനെ മേഘങ്ങള്‍
മറയ്‌ക്കവെ മുത്തു പോലെ മഴത്തുള്ളികള്‍
ഇറ്റിറ്റു വീഴുന്നത് ഞാന്‍ കണ്ടു
മുറ്റത്ത് തലകറങ്ങി നിന്ന തെച്ചിപ്പൂവ്
പതിയെ മിഴി തുറന്നു,
മഴതന്‍ സംഗീതം ഞാന്‍ കാതോര്‍ത്തു
ചിലമ്പിച്ച സ്വരംപോലെ
വാനിന്നതിരുകള്‍ തേടി ചിറകു വിടര്‍ത്തും
പക്ഷിതന്‍ ചിറകടി പോലെ; എന്തു രസം!
ചുവന്ന പനിനീര്‍പ്പൂവിനിതളുകളില്‍ മുത്തുപോല്‍
കോര്‍ത്തിണക്കിയ മഴുത്തുള്ളികള്‍ പുഞ്ചിരി തൂകി
മഴയുടെ മനോഹാരിതയില്‍
തെല്ലിട നേരം ഞാന്‍ മയങ്ങിപ്പോയി
മഴയുടെ നാളില്‍ ഞാനും കുട നിവര്‍ത്തി!
ശ്വേത വി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് G.H.S തലശ്ശേരി, കണ്ണൂര്‍.
Our Lord
God my lord, Almighty
You are the creator
Of this universe,
Your are the creator
Of this world we live in,
You are the creator
Of this beautiful sky
The shining sun
And the luminous stars,
The white moon
And the numerous galaxy
You are the creator
Of the chirping birds
Four-legged beings
And us the two-legged beings
Oh! creator please don?t
Be a distructor
You created the huricanes
You created the Tsunami
You created the Earthquakes
The volcanic abruptions
But my lord, my God
You are the kindest
You are a loving father
A caring father
Oh! Creator
You are omnippresent
You are omnipotent
You are omniscent
Thanking you lord for
Everythings you gave us
Ignoring our disqualifications
Taniya E. George
std VIII
St. Anne?s GHS School, Puthancave, Alappuzha.
അധ്വാനം
തരിശുനിലങ്ങള്‍ വെട്ടിയിളക്കി
പുതുതലമുറയുടെ പുതുമകള്‍ കാട്ടി
പുത്തന്‍വിത്തുകള്‍ മണ്ണില്‍ വിതച്ചു
പുലരിക്കതിര്‍ പോല്‍ മുളപൊട്ടി
ഞാറു നടാനായ് വേലക്കാര്‍
മണ്ണിലിറങ്ങി അധ്വാനിച്ചു
പുതുമഴ പാടത്തെത്തി
നെല്ലിന് പുതുമഴയേകി
നെല്ല് തഴച്ച് വളര്‍ന്നു തുടങ്ങി
കൊയ്യാനായുധമേന്തി വേലക്കാര്‍
കൊയ്‌തു മെതിച്ച് പുത്തരി-
ച്ചോറുണ്ടാക്കി അധ്വാനം
അക്ഷയ പി.വി
std VIII
G.K.P.C.H.S.School,
വെള്ളിയാംപറമ്പ്
ഉറുമ്പ്
കാണാനിത്തിരിയുള്ളെന്നാലും
കരവിരുതൊത്തിരിയുള്ളൊരു കൂട്ടര്‍
കൂട്ടത്തോടെ വസിക്കുമിവര്‍തന്‍
കൂട്ടായ്‌മമഹത്വം കേമംതന്നെ
വെള്ളവും തീയുമൊഴിച്ചുള്ളിടങ്ങള്‍
താവളമാക്കുന്നീക്കൂട്ടര്‍,
ഒന്നിനു പിറകെ ഒന്നൊന്നായി
ജാഥകണക്കെ നടന്നീടുന്നിവര്‍
ഇരയെകിട്ടിക്കഴിഞ്ഞെന്നാലതു
കൂട്ടത്തോടെ സേവിക്കുന്നു,
ശിഷ്ടമെങ്ങാനുണ്ടെന്നാകിലോ
കരുതുന്നുവതും പിന്നേക്കായ്
അരിമണി താങ്ങിപ്പോകുന്നൊരു കാഴ്‌ച
അത്ഭുതമോടെ നോക്കുന്നേരം
`ഐകമത്യം മഹാബല' മെന്നവര്‍
നമ്മെ നോക്കി പറയുന്നുവോ എന്തോ..?
ശ്രീരാഗ് കെ.ബി
std VIII
P.J.M.S.G.H.S.S, Kandassankadavu
Thrissur.
സ്വപ്‌നം
സ്വപ്‌നത്തിന്റെ വഴികള്‍ വിശാലമാണ്
അതിലേക്കുള്ള യാത്രകള്‍
മധുരം നിറഞ്ഞതാണ്
ഹൃദയം തുളുമ്പുന്ന ഓര്‍മകളും,
മനസില്‍ കുളിരുന്ന തെന്നലും,
നിറഞ്ഞ വഴികള്‍
ദുഃഖങ്ങളെയും ഓര്‍മകളെയും
പിന്‍നിര്‍ത്തിയുള്ള യാത്ര
ഇരുളടഞ്ഞ മനസിലേക്കുള്ള വെളിച്ചം
വഴി തെളിക്കെുമ്പോള്‍,
ഒരു അണയാത്ത നാളം
കത്തി ജ്വലിക്കുന്നു
ഒരു നാള്‍ അത് നിറവേറ്റുവാനാഗ്രഹിക്കുന്നു,
വിതുമ്പുന്ന ഹൃദയമിടിപ്പ്
ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു; കാതോര്‍ക്കുന്നു!
അവിഷ്‌ണ B.S
std VIII
C.K.C.G.H.S, പൊന്നുരുന്നി.
താമരപ്പൊയ്‌കയില്‍...
താമരപ്പൊയ്‌കയില്‍ നീന്തിക്കളിക്കുന്ന
താറാവിന്‍ കുഞ്ഞേ നീ ചൊല്ലാമോ?
ഇത്ര ചെറുപ്പത്തില്‍ നീന്തിക്കളിക്കുവാന്‍
ആരാണു നിന്നെ പഠിപ്പിച്ചത്?
നീന്തിക്കളിച്ചു രസിച്ചു വരുമ്പോളൊരു
ചെന്താമരപ്പൂ നീ കൊണ്ടുവരാമോ?
രോഷ്‌നി ആര്‍
ഇ.ഇ.എം.എച്ച്.എസ്. കല്ലിശ്ശേരി,
ചെങ്ങന്നൂര്‍
My Dream
I would like to fly like a bird
Light in the air without a care
I would like to drink
The nectar in the flower
Like the butterfly, beautiful
I would like to hum like a beetle
Hiding in the bush unnoticed
Aathira P.T
std VIII
Sacred Heart G.H.S., Thalassery.
മഴ വന്നപ്പോള്‍
മഴ മഴ മഴ മഴ വന്നപ്പോള്‍
മഴയുടെ ശബ്‌ദം കേട്ടപ്പോള്‍
കരയും മഴയുടെ നിറയും പുഴയുടെ
വേനല്‍ക്കാലം വന്നപ്പോള്‍
കണ്ണീരെല്ലാം വറ്റീല്ലോ
ഭൂമിയെല്ലാം വരണ്ടുവല്ലോ
മഴ മഴ മഴ പെയ്‌തല്ലോ
ആഹ്ലാദത്തിന്‍ കുടക്കീഴില്‍
നാട്ടാരെല്ലാം വന്നല്ലോ.
വിനീഷ വില്‍സന്‍
std VIII
സെന്റ് ജോസഫ് സ്‌കൂള്‍
C.G.H.S.S ഹൈസ്‌കൂള്‍
പറമ്പിത്തറ.
ലേബര്‍ ഇന്‍ഡ്യ നല്ലൊരു പഠനസഹായി
എന്റെ നല്ലൊരു പഠനസഹായിയാണ് ലേബര്‍ ഇന്‍ഡ്യ. എന്റെ എല്ലാ സംശയങ്ങളും ഞാന്‍ ലേബര്‍ ഇന്‍ഡ്യ നോക്കിയാണ് തീര്‍ക്കുന്നത്. G.K, Work sheet, Fact sheet ബോബനും മോളിയും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യയില്‍ നിന്നും കിട്ടുന്ന അറിവാണ് എന്നെ പഠനത്തിന് സഹായിക്കുന്നത്. അറിവിന്റെയും നിനോദത്തിന്റെയും ഉറവിടമായ ലേബര്‍ ഇന്‍ഡ്യ ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Lidya S.
std VIII
St. Aloysius H.S.S, Kollam.
ജീവന്റെ ചെപ്പ്‌തുറന്ന ലേബര്‍ ഇന്‍ഡ്യക്ക്
ലേബര്‍ ഇന്‍ഡ്യ എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യയില്‍ നിന്ന് കിട്ടുന്ന പുത്തനറിവുകളാണ് എന്നെ കൂടുതല്‍ പഠിക്കാന്‍ സഹായിക്കുന്നത്. ലേബര്‍ ഇന്‍ഡ്യയിലെ കാകുരോ, സുഡോകു, കെന്‍കെന്‍ എന്നീ കളികള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Princy Cleetus
std VIII
St. Aloysius H.S.S, Kollam.
എന്റെ സ്‌നേഹിതന്‍
വിജ്ഞാനത്തിന്റെയും, അറിവിന്റെയും വാതില്‍ തുറന്ന്, നന്മകള്‍ പകര്‍ന്നു തരുന്ന എന്റെ ലേബര്‍ ഇന്‍ഡ്യക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
രേഷ്‌മ ആര്‍.യു
std VIII
എം.ജി.എച്ച്.എസ്.എസ്. സ്‌കൂള്‍, കണിയാപുരം.
എന്‍െറ വയനാട്
പുതിയ പൂവ് വിരിഞ്ഞല്ലോ
പ്രഭാതത്തിന്‍ പൂവാണ്
വയനാട്ടിന്‍ നന്മയാണ്
കേരം തിങ്ങും നാടാണ്
പച്ച നിറയും നാടാണ്
പൂക്കള്‍ ചൊരിയും നാടാണ്
കലകള്‍ വിരിയും നാടാണ്
മതസൗഹാര്‍ദ്ദം ഉണ്ടിവിടെ
സമത്വമുളെളാരു നാടാണ്
എന്‍െറ സ്വന്തം നാടാണ്.
ആഷ്‌ലി മരിയഅസംപ്ഷന് ഹൈസ്‌കൂള്‍.
കടലു കാണാത്ത പുഴ
തുള്ളിക്കൊരു കുടം മഴ പെയ്‌തു
മലയിറങ്ങി കാടിറങ്ങി
കളം കളം ജലമിറങ്ങി
നീര്‍ച്ചാലൊരു തോടായ്
തേനരുവിയായ് നിറഞ്ഞൊഴുകി
മൈലുകള്‍ താണ്ടി കരകള്‍ തഴുകി
കടലിനെത്തേടി പുഴയൊഴുകി
അതു പണ്ട്
ഇപ്പോള്‍ ഒരു കണ്ണീര്‍ച്ചാലായ്
പുഴയൊഴുകി
കടലിനെത്തേടി പുഴയൊഴുകി
രേഷ്‌മ കെ
ഡി എച്ച് ഒ എച്ച് എസ് എസ്
പൂക്കരത്തറ
ഇന്‍ഡ്യ അമ്പതുവര്‍ഷം കഴിഞ്ഞാല്‍
അമ്പതുവര്‍ഷം കഴിഞ്ഞാല്‍ നമ്മുടെ രാജ്യംവലിയ നേട്ടം കൈവരിക്കും. പണ്ടത്തെ എല്ലാ കാര്യങ്ങളും വളരെ മാറിയിരിക്കും. അന്ന് കുട്ടികള്‍ക്ക് വേനലും മഴയും താണ്ടി സ്‌കൂളില്‍ പോകേണ്ട കാര്യമൊന്നുമില്ല. അധ്യാപകര്‍ക്കും സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോകേണ്ട കാര്യമല്ല. കാര്യമെന്താണെന്നാ? ഓരോ കുട്ടിയുടെയും വീട്ടില്‍ ഓരോ വെബ്‌ക്യാമറ ഉണ്ടാകും. അധ്യാപകരുടെ വീട്ടിലും വെബ്‌ക്യാമറ ഉണ്ടാകും. അപ്പോള്‍ പഠിക്കേണ്ട സമയത് കുട്ടികള്‍ കുട്ടികള്‍ വെബ്‌ക്യാമറ ഓണ്‍ ചെയ്‌ത് വീട്ടിലിരുന്നാല്‍ മതി. ഇപ്പോള്‍ പെട്രോള്‍ ഉപയോഗിച്ചാണ് വണ്ടി ഓടുന്നത്. എന്നാല്‍ അമ്പതുവര്‍ഷം കഴിഞ്ഞാല്‍ സൗരോര്‍ജ്ജമായിരിക്കും വ്യാപകമായി ഉപയോഗിക്കുക. കൃഷിയില്‍ രാവിലെ വിത്തെറിഞ്ഞ് വൈകുന്നേരം വിളവെടുക്കുന്ന രീതി വന്നേക്കാം. റോബോട്ടുകളായിരിക്കാം കൃഷിയിറക്കുന്നതും വിളവെടുക്കുന്നതുമെല്ലാം. പാചകം ചെയ്യാന്‍ സോളാര്‍ ഗ്യാസ് വന്നേക്കാം. എങ്ങനെയുണ്ട് എന്‍െറ ഭാവന.
അര്‍ജൂന്‍, രാജേഷ്
ഗിരിജാലയം പി ഒ
തലശ്ശേരി
പ്രിയ കൂട്ടുകാരാ,
നിന്‍െറ ഓരോ വരികളും എന്‍െറ മനസ്സിന്‍െറ ഓരോ മലര്‍പൂക്കളായി വിരിഞ്ഞുനില്‍ക്കുന്നു. എന്‍െറ ഹൃദയത്തില്‍ നിന്‍െറ ഓരോ പാഠവും അക്ഷരപ്പൂക്കളായി നിറഞ്ഞു കവിയുന്നു എന്നും സൂര്യനുദിക്കുമ്പോള്‍ ഞാന്‍ കണികാണുന്നത് നിന്‍െറ ഓരോ വാക്കുകളാണ് . നിന്നെപ്പോലുള്ള കുട്ടുകാരനെ കിട്ടാന്‍ കുറച്ചുവൈകിയെങ്കിലും ആ വൈകല്‍ സ്‌നേഹത്തിന്‍െറ മലര്‍മൊട്ടുകള്‍ വിരിയിക്കാനാണെന്ന് ഞാനിപ്പോള്‍ അറിയുന്നു. എനിക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് നീ എന്ന നല്ല കൂട്ടുകാരനാണ്. എന്നെ പഠിപ്പിക്കുന്ന ചില ടീച്ചര്‍മാര്‍ക്കുവരെ നിന്‍െറ സഹായങ്ങള്‍ പലപ്പോഴും വേണ്ടിവരാറുണ്ട്. `കുസൃതികുഞ്ഞായി'യിലുണ്ടാകുന്ന കുസൃതി ചോദ്യങ്ങള്‍ പലപ്പോഴും എന്നെ ഇരുത്തി ചിരിപ്പിക്കാറുണ്ട്. നിന്‍െറ തമാശകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. സ്‌നേഹംകൊണ്ടുള്ള നന്ദി പറഞ്ഞുകൊണ്ട് ഞാനെന്‍െറ കത്തു ചുരുക്കുന്നു.
എന്ന്,
ആദിത്ത് പ്രകാശ്
viii E
St. Joseph?s higher secondary school thalassery.
വെണ്‍ നിലാവ്
പൗര്‍ണമി രാവില്‍ അവളെന്നെ
തഴുകിയുണര്‍ത്താന്‍ മറന്നുപോയോ
പൊന്നശോകത്തിന്‍ ശോഭയാല്‍
പറന്നുവന്ന പെണ്‍കൊടി
നീ എങ്ങുപോയി മറഞ്ഞു
എന്നിലെ ആനന്ദോത്‌സവത്തില്‍
ഭംഗം വരുത്തരുതേ നീ
ആതിര ശിദാസന്‍
സെന്റ് മേരീസ് ജി എച്ച് എസ് എസ്
ചൊവ്വന്നൂര്‍
തൃശ്ശൂര്‍
മുറ്റത്തൊരു മാവില്ലേ
മാവില്ലേ മാവിലയില്ലേ
മാവിന്മേല്‍ ചില്ലകളില്ലേ
ചില്ലകളില്‍ കിളികള്‍ വരില്ലേ
ചെറുപൂക്കള്‍ വിരിയുകയില്ലേ
തേനില്ലേ പൂമ്പൊടിയില്ലേ
തേനീച്ചകളെത്തുകയില്ലേ?
ഗ്രീഷ്മ ആര്‍
എം ജി എം യു പി സ്‌കൂള്‍
ഊരുപൊയ്ക
എന്റെ കേരളം
കേരളമെന്നുടെ നാടാണ്
കേരം തിങ്ങും നാടാണ്
കലകള്‍ തന്നുടെ നാടാണ്
ഉറക്കുപാട്ടിന്‍ സ്വരമാണ്
പച്ചവിരിച്ചൊരു നാടാണ്
ആഹാ കാണാനെന്തു രസം
പുല്‍മേടുകളും വയലുകളും
തിങ്ങി നിറഞ്ഞൊരു നാടാണ്
ഉണരുക ഉണരുക സോദരരെ
ഉണരുക ഉണരുക സോദരരെ
വരിക നമുക്കൊത്തൊരുമിക്കാം
സ്വര്‍ഗവാതില്‍ പണിയാം
അനൂപ് ജയറാം
എസ് ഡി വി എച്ച് എസ് എസ്
പേരാമംഗലം
തൃശ്ശൂര്‍
ഭൂമിയാണമ്മ
ഭൂമിമാതാവിനെ വന്ദിപ്പിന്‍ മക്കളെ
നമ്മള്‍ തന്‍ അമ്മയെ വന്ദിപ്പിന്‍ മക്കളെ
ഭൂമിയെന്നമ്മയെ സ്‌നേഹിപ്പിന്‍ മക്കളെ
നന്മ തന്‍ കാരുണ്യം കാക്കുവിന്‍ മക്കളെ
സ്വജീവനാം ഭൂമിയെ കാത്തുകൊള്‍ക നാം
നിന്നുടെ ജീവന്നമൃതം നുകരൂ
വന്ദിപ്പിന്‍ മക്കളെ വന്ദിപ്പിന്‍ മക്കളെ
അഖില എ
സി ജി എച്ച് എസ് എസ്
വടക്കഞ്ചേരി.
എന്റെ സ്വന്തം മാസിക
ഓര്‍മയില്‍ എന്നും നീ മാത്രം
എന്റെ ജീവന്‍ നീ മാത്രം
നീ ഇല്ലെങ്കില്‍ ഞാനില്ല
നീ വരാന്‍ ലേറ്റ് ആയാല്‍
എനിക്കാകെ സങ്കടം
അശ്വതി എ
ജി എച്ച് എസ് എസ് പാനയില്‍,
ആലുമ്മൂട്
എന്റെ കൊച്ചു പ്രകൃതി
അഭയമാണു നീ എനിക്കഭയമാണു നീ
വായു നല്‍കും ദേവനാണു നീ
സ്‌നേഹമാണ് നിന്‍ രൂപം
വഴികാട്ടിയാണ് നിന്‍രൂപം
സബീന എം എ
മാര്‍ത്തോമ്മ എച്ച് എസ് എസ്
പത്തനംതിട്ട
വീട്വേലിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കും എന്‍ വീട്
നന്മകളെന്നും വാരിവിതറും എന്‍വീട്
എന്‍വീട്ടില്‍ ഐശ്വര്യത്തിന്‍ നിറദീപം
കൊളുത്തീടുമെന്‍ അമ്മ
അധ്വാനത്തിന്‍ ഭാരമൊഴിച്ചിട്ട്
ദീര്‍ഘനിശ്വാസമിടും എന്‍ അച്ചന്‍
അനുരാജ് പി എസ്
എസ് വി എം എം വി എച്ച് എസ് എസ്
വെണ്ടാര്‍
മേഘക്കൊട്ടാരം
മാനത്തു മൂടി നില്‍ക്കും മേഘക്കൂടാരം
മെല്ലെ മെല്ലെ എവിടേക്കോ പായുന്നു.
ഭംഗിയാര്‍ന്ന നിന്നെ നോക്കുമ്പോള്‍
മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം
പറയൂ മേഘമേ നീ ആരാണ് ?
മാനത്ത പാല്‍നിലാവിന്റെ സഖിയോ
ചെറു താരകങ്ങള്‍ നിന്റെ തോഴിമാരോ?
അതുകൊണ്ടാണോ നിനക്കിത്ര ചന്തം
രാധിക ആര്‍ പിള്ള
സെന്റ് മേരീസ് ജി എച്ച് എസ് എസ്
കായംകുളം
വിലാപം
ഇന്നത്തെ നാടിന്റെ ദുര്‍വിധിയോര്‍ത്ത്
ഞാനിന്ന് കേഴുന്നു.
കീടനാശിനി തന്‍ പ്രയോഗത്താല്‍
ദുരിത ഭാരമേറുന്നു മാലോകര്‍
കുഞ്ഞുങ്ങള്‍ വിലാപങ്ങള്‍ കേട്ട്
നെഞ്ചുരുകുന്ന ജനനിമാര്‍
ഹാ കഷ്ടം വിധിയെ
ന്നോര്‍ത്തു കേഴുന്നു നാം
ആരതി കൃഷ്ണ
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നെടുമങ്ങാട്
നീലരാവ്
നീലനിലാവിന്റെ നിറമെഴും താരകങ്ങള്‍
നിശ്ചലബിംബമായി പുഞ്ചിരിച്ചു
നീലാഞ്ചനയായി നിറമോലും സന്ധ്യകള്‍
പടിവാതില്‍ ചാരാതെ നോക്കിനിന്നു.
നിന്നില്‍ നിന്നൊഴുകുന്ന സുന്ദര സുരഭില
ചന്ദനവര്‍ണങ്ങള്‍ വാരിത്തൂകി
നിന്നോടനുരാഗം മൂളിനില്‍ക്കുന്നിതാ
മുറ്റത്തെ മുക്കുറ്റിപ്പൂച്ചെണ്ടുകള്‍
ആര്യ രാജന്‍
സി കെ ജി എം എച്ച് എസ് എസ്
കോഴിക്കോട്
വസന്തകാലം
വരവായി വരവായി വസന്തകാലം
പൂക്കള്‍ വിരിയുന്ന കാലമായി
വീടായ വീടൊക്കെ പൂമണം പരത്തി
വരവായി വരവായി വസന്തകാലം
പല നിറത്തില്‍ പല മണത്തില്‍
പല തരത്തില്‍ വസന്തകാലം
നാടെല്ലാം പൂക്കള്‍ വിരിഞ്ഞു
പൂമ്പാറ്റകളെല്ലാും പൂക്കളില്‍ നിറഞ്ഞു
വരവായി വരവായി വസന്തകാലം
വരവായി വരവായി വസന്തകാലം
റീനാ ബാബു
എസ് എന്‍ ഡി പി എച്ച് എസ് എസ്
മുട്ടത്തുകോണം
പ്രകൃതിയുടെ കാമുകി
കുന്നിന്‍മുകളിലെ കാറ്റിനോടും പിന്നെ
പൂക്കളോടും ചെറു പക്ഷികളോടും
പ്രണയമാണിനി എനിക്കെന്നുമൊന്നും
ആഘാതത്തില്‍ പിരിഞ്ഞൊരി കാമുകിയെന്നപോല്‍
ഞാനിന്നു യാത്രയായിടുന്നു
പൂക്കള്‍ വിരിയുന്ന പൂക്കാലത്തെയും
മഴ പെയ്തിടുന്നൊരാ മഴക്കാലത്തേയും
മഞ്ഞു പെയ്തിടുന്ന ശൈത്യകാലത്തേയും
അഗാധമായി ഞാനിന്നു പ്രണയിച്ചുപോയി
ആതിര വി
ബി ഇ എം എച്ച് എസ് എസ്
പരപ്പനങ്ങാടി
ഉത്ഭവം കൊള്ളുന്ന ഉദ്യാനവാടി
നൊമ്പരമായ് പൂക്കുമെന്‍ ജാലകവാതില്‍ക്കല്‍
പൂവുമായ് എത്തുന്നു ഒരു നൂറു ശലഭങ്ങള്‍
പാറിപ്പറന്നിഹ ഓടുന്നിതെല്ലാം
പൂമ്പൊടി വീശുന്നു പൂമണം പോലെ
ശരണ്യ കണ്ണന്‍
ജി എച്ച് എസ് എസ് കുനിശ്ശേരി
പാലക്കാട്
അമ്മത്തൊട്ടില്‍
നന്മയാം അമ്മ തിന്മയാം അമ്മ
സ്‌നേഹവാതില്‍ നിറദീപമാം അമ്മ
കിന്നാരം പാടിയുറക്കിയ മരത്തണലില്‍
ഒരു പൂങ്കാറ്റുപോലെന്‍ അമ്മ
അശ്വതി എം
ജി എച്ച് എസ് എസ്
മാടമ്പാറ
അമ്പിളി
മൂകമാമിരുട്ടിന്റെ ചങ്ങാതി പോലെ
കാണുന്നു ഞാനെന്നുമമ്പിളിയെ
തൂവെള്ളിക്കിണ്ണം പോലാണമ്പിളി
പുഞ്ചിരി തൂവുന്ന പൊന്നമ്പിളി
സ്ഫടികമാം മുത്തുകള്‍ കോര്‍ത്തുവെച്ച
കൊച്ചോടമാവുന്നു എന്നമ്പിളി
അജ്ഞാത സത്യങ്ങള്‍ പേറിനില്‍ക്കും
കൊച്ചുകുറുമ്പനാമെന്നമ്പിളി
ആതിര സി വി
സി ജി എച്ച് എസ് എസ്
കണ്ണൂര്
അമ്മ
സ്‌നേഹമാം കടലിന്റെ തിരകളാണെന്നമ്മ
ആര്‍ദ്രമാം കടലിന്റെ ആഴമാണെന്നമ്മ
അഴകാം പൂവിനെപ്പോലെസൗമ്യമാം കാറ്റിനെപ്പോലെ
അറിവിന്റെ ആദ്യ മധുരമേക കനിവിന്റെ ആദ്യ നിറമേകി
ഹൃദയത്തിന്‍ പൂക്കളാണെന്നമ്മ ഹൃദയത്തില്‍ രാഗമാണെന്നമ്മ
മുഹമ്മദ് ഖൈസ് എം
എം ഇ ടി സ്‌കൂള്‍
മണ്ണാര്‍ക്കാട്
|
മണ്ണാര്‍ക്കാട്
അമ്മ തന്‍ നൊമ്പരം
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി നീയെത്ര സുന്ദരി
വയലുകള്‍ നിന്റെ വാര്‍മുടികള്‍
ആറുകള്‍ നിന്റെ കണ്‍പീലികള്‍
മലകള്‍ നിന്റെ ശരീരത്തെ പൊതിയുന്നു.
പുണരുന്നു
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി പ്രകൃതി മനോഹരി
മഞ്ചു പീറ്റര്‍
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
എറണാകുളം
നമ്മള്‍ക്കുണ്ടായിരുന്നൊരുനേതാവ്
ശാന്തിതന്‍ വെള്ളക്കൊടി പാറിച്ചൊരുനേതാവ്
കണ്ണടവച്ചൊരു നേതാവ്
കരുത്തനായൊരു നേതാവ്
അഹിംസതന്‍ നേതാവ്
ക്ഷമാശീലനായൊരു നേതാവ്
നൂല്‍നൂല്‍ക്കും നേതാവ്
നുണ പറയാത്ത നേതാവ്
നമ്മുടെ സ്വന്തം നേതാവ്
ബാപ്പു എന്നൊരു നേതാവ്
മഹേഷ് കെ. നായര്‍
std VIII
സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍
അങ്കമാലി, എറണാകുളം.
പ്രകൃതിയുടെ തുടിപ്പ്
പുലരിക്കിണ്ണത്തില്‍ തുഷാരകിരണങ്ങള്‍
കാഞ്ചനംപോലെ മിന്നി തിളങ്ങുന്നേ തിളങ്ങുന്നേ
സന്ധ്യക്ക് ചന്ദ്രന്റെ കിരണങ്ങള്‍-
വെളിച്ചമായ്
ഭൂമിയില്‍ പരക്കുന്നേ, പരക്കുന്നേ.....
ആകാശഗോപുരത്തില്‍ കണികകളായി നക്ഷത്ര- കൂട്ടങ്ങള്‍
ഒരുങ്ങിടുന്നേ ഒരുങ്ങിടുന്നേ....
അലങ്കാരം പോലെ ചെറുമിന്നാമിന്നിക്കൂട്ടം
ചെറു ബള്‍ബുകളായി മിന്നിപ്പറക്കുന്നേ
അഴകേറും നമ്മുടെ ഭൂമിതന്‍ സൗന്ദര്യം
പറയുവാന്‍ നമുക്ക് കഴിയില്ലാ കഴിയില്ലാ.
അമല്‍ പി.
std VIII
എ.ഇ.പി.എം.എച്ച്.എസ്.എസ്
ഇരുമ്പനങ്ങാട്
എന്റെ അറിവിന്റെ ശാഖ
ഒരു കാറ്റായ് എന്‍ മുന്നില്‍
വന്ന പൂവാണു നീ
എന്‍ മനസ്സിലേക്ക് അറിവിന്റെ
ചിന്തകള്‍ നയിക്കുന്ന
പെണ്‍കിളിയാണു നീ
നിന്‍ ലോലമാം ഹൃദയത്തിന്‍
നിറ ചിത്രമായി എന്‍
മനസ്സില്‍ പതിച്ച
അറിവിന്റെ ശാഖയാണു നീ
ശ്രീലക്ഷ്‌മി എം.
std VIII
ഗേള്‍സ് ഹൈസ്‌കൂള്‍
പൊന്നാനി.
പൊന്‍ പാടത്തിന്‍ നിറകുടം
പൊന്‍പാടം വിരിച്ചിടാം
പൊന്‍മണികള്‍ വിതറിടാം
പയ്യാരം ചൊല്ലി കൂടെ ആടാന്‍പോരൂ
പൊന്‍തിങ്കള്‍ കിനാവേ
നിന്‍ സുന്ദരമാം പൊന്‍പീലികള്‍
പൊന്‍പാടം വിരിച്ചിടാം
പൊന്‍മണികള്‍ വിതറിടാം
പച്ചപാവാട ചുറ്റി ആടാം
പൊന്‍തിങ്കള്‍ കിനാവേ
പൊന്‍പൂവിന്‍ സുന്ദരമാം
നിന്‍ പീലികള്‍.
ശ്രീലക്ഷ്‌മി എം.
std VIII
ഗേള്‍സ് ഹൈസ്‌കൂള്‍
പൊന്നാനി.
ചങ്ങാതി
ആഴിയില്‍ നിന്നുമുയര്‍ന്നു പൊങ്ങി
ആകാശവീഥിയിലൂടെ നീങ്ങി
എങ്ങും വെളിച്ചം വിതച്ചുപോകും
ചങ്ങാതീ നിനക്കു നന്ദി.
സിനി എസ്.
std VIII
സി.പി.എച്ച്.എസ്.എസ്
കുറ്റിക്കാട്.
പ്രിയ കൂട്ടുകാരന്‍
എന്നുമെന്‍ വഴികാട്ടിയായ്
എന്‍ പഠിത്തത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന
എന്‍ പ്രിയ കൂട്ടുകാരാ
നിനക്കു നന്ദി
ഒരുപാടു കാര്യങ്ങള്‍ നീയെനിക്ക്
അക്ഷരങ്ങളിലൂടെ വെളിപ്പെടുത്തി
എല്ലാവര്‍ക്കുമറിവ് പകര്‍ന്നു നല്‍കും
കേമനാം ലേബര്‍ ഇന്‍ഡ്യേ നിനക്കു നന്ദി.
കീര്‍ത്തി നന്ദകുമാര്‍
std VIII
ജി.എച്ച്.എസ്. പുല്ലൂറ്റ്
കൊടുങ്ങല്ലൂര്‍.
മഴതുള്ളി
മഴക്കാറുവന്നു മാനമിരുണ്ടു
മേഘങ്ങള്‍ ക്ഷോഭിതരായിത്തീര്‍ന്നു
നേര്‍ത്ത പാളികള്‍ക്കിടയിലൂടെ
പ്രകാശകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നു
മഴവരുമെന്ന പ്രതീക്ഷയോടെ
സസ്യലതാദികളും ജീവജാലങ്ങളും
ഓരോ മഴത്തുള്ളിയേയും വരവേല്‍ക്കാനായി
ഇവര്‍ കാത്തിരിക്കുന്നു.
ഒരിറ്റു ജലത്തിനായി കാത്തുനില്‍ക്കുന്ന
ധരണിയെ ജലാഭിഷേകം ചെയ്യാനെന്നപോല്‍
ആരവത്തോടെയും ആര്‍പ്പു വിളികളോടു കൂടെയും
മഴ കുതിച്ചിറങ്ങുന്നു
അമല്‍ദേവ് സി
std VIII
ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
നിശാഗന്ധി
നിശതന്‍ മടിത്തട്ടില്‍ വിരിയു-
ന്നൊരു കൊച്ചു മുല്ലപ്പൂവ്
തൂകിപ്പരക്കുന്ന പൈമ്പാലിന്‍
വര്‍ണമതില്‍ വേറിട്ടു നിന്നു
രാത്രിതന്‍ നിശബ്ദതയില്‍
ലതതന്‍ കരങ്ങളില്‍ നിന്ന്
പുഞ്ചിരിക്കുമവള്‍ തന്‍ ഗന്ധം
ഭീകരരാം യക്ഷികള്‍ വാണിടും
ഏഴിലം പാലപ്പൂവിനുപോലുമില്ലതാനും
ഈ കൂരിരുട്ടില്‍ വിരിയുന്നൊ-
രാക്കൊച്ചു നിശാഗന്ധിക്കറിയുമോ?
നാളെ എന്റെ വിധിയും
കുമാരനാശാന്റെ വീണപൂവിന്റേതു തന്നെ!
സ്‌നേഹ എം.സി
std VIII
നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി
ശലഭം
എന്‍ മനോവാടി തന്‍നെഞ്ചത്തിലിത്തിരി
കുങ്കുമം തൂകുവാനെത്തും ശലഭമേ
അറിയാതെയറിയാതെ അകതാരില്‍
വിരിയുന്നോരനുരാഗമധു നീ നുകര്‍ന്നു
ഞാനറിയാതെ അണയുന്നു നീയെന്നും
ഈ കൊച്ചു പകലുകള്‍ ധന്യമാക്കീടാന്‍
അജ്ഞനമെഴുതിയ കൊച്ചു വദനത്തിന്‍
ശോഭകണ്ടുണരുവാനാവുമോ പൈങ്കിളി
മോഹങ്ങള്‍ മോഹന സ്വപ്‌നങ്ങള്‍ മാലിനീ-
തീരത്തുനേദിച്ച പ്രേമപ്രതീകമേ
മോദമോടെന്നും ചിമ്മുമെന്നുള്ളില്‍ നിന്‍
മാദകശില്‌പം പ്രതിഷ്‌ഠിച്ചു നില്‍പ്പൂ ഞാന്‍-
അഞ്‌ജന ലക്ഷ്‌മി എസ്.
std VIII
അമൃത വിഎച്ച്‌എസ്‌എസ്. കോന്നി.
പരിശുദ്ധ സ്‌നേഹമേ....
കാരുണ്യം പൊഴിക്കേണമേ നീ എന്നുള്ളില്‍
കാരുണ്യം പൊഴിക്കേണമേ....
വിജ്ഞാനം വളര്‍ത്തേണമേ നീയെന്നില്‍
വിജ്ഞാനം വളര്‍ത്തേണമേ....
തണലായ് നീയെന്റെ ഒപ്പമുണ്ടെങ്കില്‍
അറിയില്ല ഞാനെന്‍ ദുഃഖങ്ങള്‍
കാല്‍തെന്നിവീണാല്‍ കരം പിടിക്കേണമേ നാഥാ.... കരുണാമയനായ ദൈവമേ
നീയെന്റെ ഹൃദയത്തില്‍ കുടികൊണ്ടീടണമേ..
കൈകള്‍ കൂപ്പുന്നു നിന്‍ മുന്നില്‍
അനുഗ്രഹം ചൊരിയേണമേ...
നാഥാ.... വാഴ്‌ത്തുന്നു ഞങ്ങള്‍
പരിശുദ്ധ സ്‌നേഹമേ....
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
മുഖത്തിന്‍ രഹസ്യം
പലരും എന്നോടു ചോദിച്ചു
എന്താണു നിന്‍ മുഖത്തിന്‍ രഹസ്യം?
ആരോടും പറയാതെ ഞാനാ-
രഹസ്യം ഹൃദയത്തിന്‍ കോണിലൊളിപ്പിച്ചു
പിന്നെയും ചോദിച്ചപ്പോള്‍ ഞാനാ-
രഹസ്യം പല കള്ളവും പറഞ്ഞുമൂടിവെച്ചു
ഒരുനാള്‍ ഹൃദയം തുറന്നു
ഞാനെന്‍ സഹപാഠിയോടോതി-
പിറവികൊണ്ടപ്പോള്‍ അമ്മതന്‍ ആദ്യ
ചുംബനമാണെന്‍ വദനത്തിന്‍ രഹസ്യം.
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
എന്റെ അമ്മ
എന്റെ അമ്മ ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങള്‍
മരിച്ചാലും മറക്കില്ല ഞാന്‍
തുണയായ് എന്നെ ഓമനിച്ചു
വീഴുമ്പോഴെന്റെ കരം പിടിച്ചു
വിടര്‍ന്ന പനിനീരാണമ്മ
ഒഴുകുന്നു അതില്‍ നിന്നും
സ്‌നേഹത്തിന്‍ നീരുറവ
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
കണ്ണന്റെ സംഗീതം
കുന്നിന്‍ പുറത്തിലെ ആല്‍മര-
ച്ചോട്ടില്‍ കള്ളനായുള്ളൊരു
കണ്ണന്‍ താന്‍ വന്നു
സുന്ദരമേഘങ്ങള്‍ കുണുങ്ങി പോകുമ്പോള്‍
ഉല്ലാസസംഗീതം ഒഴുകിവന്നു
അതുകേട്ട് കാലികള്‍ നൃത്തമാടി
പ്രകൃതിയോ ഈണത്തില്‍ മുഴുകിനിന്നു
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
ചന്ദ്രനെ കാണാനായി
മാനത്ത് ചന്ദ്രനെ കാണാനായി
കുഞ്ഞ് കിടന്നു കിണുങ്ങുമ്പോള്‍
താതന്‍ കുഞ്ഞിനെ വാരിയെടുത്ത്
താലോലമാട്ടി നിലാവത്ത്
ചന്ദ്രനെ കാട്ടി, താരത്തെ കാട്ടി
കുഞ്ഞിനു ചോറുകൊടുക്കുമ്പോള്‍
അമ്മ പറഞ്ഞു കൈകള്‍ കൂപ്പി
ഇത്രയും നല്ല പൊന്നുണ്ണിയെ തന്നതിന്
നന്ദിപറയുന്നു ഈ അമ്മ
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
വിശ്വനാഥന്റെ പിറവി
അന്നൊരു രാവില്‍ മഞ്ഞുരാവില്‍
ബത്‌ലഹേമില്‍ പിറന്നുണ്ണിയേശു
മാലാഖമാര്‍ വാനില്‍നിന്ന്
വാഴ്‌ത്തിപ്പാടി
താരങ്ങള്‍ മിന്നും നിലാവത്ത്
പൈത്തൊഴുത്തില്‍ ജനിച്ച വിശ്വനാഥന്‍
പൈകിടാങ്ങളാസുദിനപിറവിക്ക് സാക്ഷിയായി
മഞ്ഞുമൂടിയ താഴ്‌വരകള്‍ ജന്മദിനാശംസ നേരുന്നു.
നന്മയാം ആ നിമിഷത്തെ വരവേറ്റുകൊണ്ട്
ക്രിസ്‌മസ് മരം തലകുലുക്കി
ഒരിക്കലും മറക്കാനാവാത്ത ആ ദിനത്തെ
വിശ്വപ്രകൃതി നമസ്‌കരിച്ചു.
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
ഉണ്ണിയേശു
ബത്‌ലഹേമില്‍ പിറന്നെന്റെ ഉണ്ണിയേശു
മാരിവില്ലിന്‍ ചേലൊത്ത ഉണ്ണിയേശു
പൈത്തൊഴുത്തില്‍ ജനിച്ചെന്റെ ഉണ്ണിയേശു
പൈക്കിടാങ്ങള്‍ കൂട്ടുകാരായ് മാറിയപ്പോള്‍
ചേലുള്ള താരങ്ങള്‍ മിന്നിത്തിളങ്ങി
വാനില്‍നിന്ന് മാലാഖമാര്‍ തേരിലേന്തി
പുണ്യം ചൊരിഞ്ഞുകൊണ്ട് വാത്സല്യമേകി
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി, കണ്ണൂര്‍.
My Mother
My mother is God
We can?t find the meaning of
Mother in any dictionary
Mother?s Love is a river
that flows everytime
It has no end.
I have no words to describe
my mother?s goodness
Now, she passed away from this world
I can?t hear her lovely voice
I can?t see her
I miss my mummy?s kiss & hugs
Her smile is flower?s smile
I want to see her pleasant face
I want to hear her nice sound
I remember my childhood
that time my mom sang lullaby
and we played hide and seek
that days are unforgettable.
Kitten
Kitten is cute
his antics are very funny like jocker
he fight against other kitten like a Boxer
It?s sound myawoo myawoo
is like melody
Listen, that sound
You will think that is a beautiful song
his tail like a Bush tree
Kitten is man?s friend
But it is an enemy of dog
If he saw meat or milk
It look that like a thief
that follow me like a shadow
and make me happy
with his funny things
നിഫാര സി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍
തലശ്ശേരി.
കാറ്റ്
എന്റെ ഉദ്യാനത്തിലെ പൂക്കളോടു-
കൊഞ്ചിക്കുഴഞ്ഞ് കുശലം പറയുന്ന കാറ്റേ
ഈ സസ്യശാമള മനോഹരമാം
നാട്ടിലെ വിശേഷങ്ങളോ നീ ചൊല്ലുന്നത്
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന
സമുദ്രം തന്‍ മടിയിലുമുണ്ടു നീ
കേരവൃക്ഷങ്ങളാല്‍ സമ്പന്നമായ
നമ്മുടെ കേരളത്തിന്റെ നെഞ്ചിലുമുണ്ടു നീ
ഈരേഴു പതിനാലു ലോകവും ചുറ്റുന്ന
കാറ്റേ നിന്റെ ആവാസമെവിടെ
കാനനങ്ങളിലൂടെ പര്‍വതങ്ങള്‍ക്കിടയിലൂടെ
തുള്ളിക്കളിക്കുന്ന കുഞ്ഞുകാറ്റേ
ലോകമേ തറവാടെന്നാണോ നിന്‍ ചിന്ത
ലോകരാരും നിന്‍ രൂപം കണ്ടിട്ടില്ല
നീയില്ലാത്തൊരു സ്ഥലമില്ല ഭൂമിയില്‍
പക്ഷേ നീ എവിടെയാണെന്നറിയില്ല.
അമൃത എസ്സ്
std VIII
ശിവഗിരി എച്ച്.എസ്.എസ്.
ശ്രീനിവാസപുരം
വര്‍ക്കല.
മഴ വന്നപ്പോള്‍
മഴത്തുള്ളികള്‍ പൊഴിയും രാവില്‍
പുതുമണ്ണിന്‍ ഗന്ധമുയര്‍ന്നു
തവളച്ചാരുടെ കിന്നാരവും
ഇടിവെട്ടിന്‍ താളവും
ആകാശത്ത് കാര്‍മേഘം മൂടുമ്പോള്‍
ഞാന്‍ പറഞ്ഞു
ഇടവപ്പാതി തുടങ്ങാറായി
എങ്ങും മഴയുടെ തുള്ളിച്ചാട്ടം
Shamna S
std VIII
A.K.M.V.H.S.S.
Kollam.
എന്‍ പ്രിയ പത്‌നി
അന്നു നിന്നെ ഞാന്‍ ആദ്യമായി കണ്ടു
എന്‍ ഹൃദയം പറഞ്ഞു നീ എന്റേതാണ്
അന്ന് നീ ആ വാക്ക് ചെവിക്കൊണ്ടില്ലാ
ഇന്ന് നീ അത് കേട്ടു
ദേവി നീയെന്‍ പ്രിയ പത്‌നി
ഇന്ന് നീ എന്‍ സ്വന്തമായപ്പോള്‍
തുള്ളിച്ചാടുന്ന ഹൃദയത്തില്‍ കൈ വെച്ച് ഞാന്‍ പറഞ്ഞു
നീ എന്റേതാണ് എന്റെ സ്വന്തമാണ്
Shamna S
std VIII
A.K.M.V.H.S.S, Kollam.
എന്റെ സ്വപ്‌നം
എന്റെ ലോകം എന്റെ സ്വപ്‌നം
സമാധാനവും ശാന്തിയും
ഒന്നുപോല്‍ വിളയാടും
നന്മതന്‍ ലോകം എന്റെ സ്വപ്‌നം
സത്യവും സമത്വവും
സ്വാതന്ത്ര്യവും വെമ്പുന്ന
സ്‌നേഹത്തിന്‍ ലോകം എന്റെ സ്വപ്‌നം
പരസ്‌പര സ്‌നേഹവും
സഹായവും പുല്‍കിയ
സ്വായത്തലോകം എന്റെ സ്വപ്‌നം
ആതിര സി
std VIII
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.
നിലാവുള്ള രാത്രിതന്‍ സ്വപ്‌നം
നിലാവുള്ള രാത്രിയില്‍ തനിച്ചുഞാന്‍ ഇരുന്നപ്പോള്‍
ഒരിളം കാറ്റെന്നെ വിളിച്ചുണര്‍ത്തി
വെള്ളിനിറമുള്ള ആകാശം കണ്ടപ്പോള്‍-
പതുക്കെ എന്‍മനം കൊതിച്ചുപോയി
പെട്ടെന്നെവിടെ നിന്നോ ഒരു കരച്ചില്‍!
ആ കരച്ചില്‍ കേട്ടു ഞാന്‍ ഞെട്ടി
അതാ! അവിടെയൊരു മഞ്ഞക്കിളിരക്തത്തില്‍
കുളിച്ചതാ കിടക്കുന്നൂ പ്രാണവേദനയാല്‍
ഞാനാക്കിളിയെ വാരിയെടുത്തൂ പെട്ടെന്ന്-
നാക്കുമുഖത്തെന്തോ വീണതുപോലെ
എന്നമ്മമുഖത്തൊഴിച്ച ജലത്തുള്ളികള്‍ തന്‍പാടുകളെന്‍ മുഖത്ത്
ഓര്‍ത്തപ്പോള്‍ ഭയങ്കരം നിലാവുള്ള രാത്രിതന്‍ സ്വപ്‌നം.
ഗ്രീഷ്‌മ തിലകന്‍
std VIII
St. Anne?s G.H.S.S. Edathiruthy, തൃശൂര്‍
.
എന്റെ ബാല്യം
നീര്‍മാതളം പൂത്തു നില്‍ക്കുന്ന കാലം
കേരവും പനയും ചെരിഞ്ഞാടുന്ന നേരം
നനഞ്ഞു നില്‍ക്കുമെന്‍ മാനസം തന്നിലെ
ഓര്‍മകള്‍ കളിയാടുമ്പോള്‍
ഓര്‍ത്തു ഞാനെന്‍ ബാല്യം-
പലവര്‍ണ്ണങ്ങളില്‍ പൂ വിരിയുന്ന കാലം
കിളികള്‍ തന്‍ നാദം കാതോര്‍ക്കുന്ന നേരം
തളിര്‍ത്തു നില്‍ക്കുമെന്‍ മാനസം തന്നിലെ
ഓര്‍മകള്‍ കളിയാടുമ്പോള്‍
ഓര്‍ത്തു ഞാനെന്‍ ബാല്യം.
ശ്രുതി ശശികുമാര്‍
std VIII
സെന്റ് തോമസ് കോണ്‍വെന്റ്
ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒലവക്കോട്.
വസന്തം വിടപറയുന്നു
പച്ചിലകള്‍ കൊഴിയുമ്പോള്‍
പക്ഷികള്‍ കൂട്ടില്‍ ചേക്കേറുമ്പോള്‍,
മനസ്സില്‍ പൂവുകള്‍ കൊഴിയുമ്പോള്‍,
വസന്തം വിടപറയുന്നു
നീലാകാശം മറയുമ്പോള്‍,
എങ്ങും ഇരുട്ട് മൂടുമ്പോള്‍,
താരം കണ്ണു ചിമ്മുമ്പോള്‍,
വസന്തം വിടപറയുന്നു.
ശ്രുതി ശശികുമാര്‍,
std VIII
സെന്റ് തോമസ് കോണ്‍വെന്റ്, ഒലവക്കോട്, പാലക്കാട്.
എന്റെ ലേബര്‍ ഇന്‍ഡ്യ
അറിവിന്റെ താളുകളില്‍
ഒരു തൂവല്‍സ്‌പര്‍ശംപോലെ
വരുമല്ലോ എന്നരികില്‍ എന്‍
ലേബര്‍ ഇന്‍ഡ്യ
ഓരോ മാസവുമെത്തീടും
പുത്തന്‍ വിശേഷവുമായി
പുഞ്ചരി തൂകി നില്‍ക്കും
ലേബര്‍ ഇന്‍ഡ്യ...
മെഴുകുതിരി വെട്ടംപോലെ
ഒത്തിരി വെളിച്ചം പകരും
പൊന്‍മുത്താണേ എന്റെ
ലേബര്‍ ഇന്‍ഡ്യ...
മറക്കരുതേ ലേബര്‍ ഇന്‍ഡ്യ
ഓരോ മാസവുമെത്തീടാന്‍
കാത്തിരിപ്പൂ ഞാന്‍ നിന്നെ
ഓര്‍ത്തിരിപ്പൂ.
അലീഷ അലി
std VIII
ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, സൗത്ത് വാഴക്കുളം.
അമ്മ
സ്‌നേഹത്തിന്‍ പൂവാണ് അമ്മ,
പ്രശ്‌നത്തിന്‍ പരിഹാരമാണമ്മ;
അമ്മതന്‍ മാറില്‍ ചേരുമ്പോള്‍,
ആശ്വാസമേകും അമ്മ
അമ്മതന്‍ സ്‌നേഹത്തിന്‍
പകരം മറ്റൊന്നുമില്ല.
ബിനു ബി
std VIII
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. കൊല്ലം.
മനോഹരി പ്രകൃതി
പച്ചപ്പട്ടുവിരിച്ച നെല്ലോലകളും
തലയുയര്‍ത്തി നില്‍ക്കും മലകളും
പച്ചപ്പട്ടാര്‍ന്ന കുന്നുകളും
കളകളം പാടിയൊഴുകുന്ന പുഴയും
മനോഹരമാം പ്രകൃതിതന്‍ മക്കള്‍
ഭൂമിതന്‍ വരദാനം നമുക്ക് തന്ന സമ്മാനം
നാടിന്റെ കുടയാണീ പ്രകൃതി-
എന്റെ ജീവന്റെ തുടിപ്പാണീ പ്രകൃതി-
ബിനു ബി
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. കൊല്ലം.
std VIII
PRECIOUS RAIN
Oh! My Dear Rain
You are a Precious Rain
You are flowing in every where
Like a children!
Oh! you want be lasted
But we will go some day back
You are very small like a naughty child
Oh! My Precious Dear Rain.
Archa Murali
std VIII
Vimala Hridaya H.S.S for Girls, Pattathanam, Kollam.
പച്ചമരത്തണല്‍
പച്ചമരത്തണലില്‍ ഒറ്റയ്‌ക്കിരുന്നു ഞാന്‍
കാറ്റിന്റെ കരസ്‌പര്‍ശം വാരി പുണര്‍ന്നു ഞാന്‍
പാട്ടുകള്‍ പലതായി പാടുന്നു കുയിലമ്മ
സന്തോഷംമൂലമെന്‍ കണ്ണുകള്‍ നിറയുന്നു
പച്ചമരത്തണലില്‍ ഒറ്റയ്‌ക്കിരുന്നു ഞാനും
പാട്ടുകള്‍ പലതായി പാടിത്തുടങ്ങി
നൃത്തങ്ങള്‍ പലതായി ആടുന്നു മയിലമ്മ
പീലിവിടര്‍ത്തിനിന്നാടുന്നു മയിലമ്മ
പൂക്കള്‍ക്കിടയിലൂടെ പാറിനടക്കും തുമ്പി
ഒപ്പം പാറുവാന്‍ വേണ്ടി എന്‍ മനം കൊതിക്കുന്നു
Gopika G Nair
std VIII
Government Higher Secondary School,
Angamaly, Ernakulam dt.
സുഗന്ധത്തിന്‍ ഉത്ഭവം
കാടുകള്‍ തോറും ഒഴുകി നടക്കും
സുഗന്ധമേ നിന്റെ ഉത്ഭവം
എവിടുന്നെന്ന് ചൊല്ലൂ
മേടുകളില്‍ ചാടി ഓടി നടക്കുന്ന
നഗ്‌നമാം പാദത്തില്‍നിന്നോ
അതോ ചന്ദനമരത്തില്‍ നിന്നോ
ചൊല്ലൂ കാറ്റേ ചൊല്ലൂ
ഈ സുഗന്ധത്തിന്‍ ഉത്ഭവം എവിടെനിന്ന്
മീനു അനില്‍
std VIII, സെന്റ് മേരീസ് എച്ച്. എസ്. എസ്,
തിരുവനന്തപുരം.
എന്‍ സ്വപ്‌നം
എന്റെ സ്വപ്‌നമെന്‍-
ഹൃദയസ്‌പര്‍ശമേറ്റ്
ആഴ്‌ന്നിറങ്ങുമ്പോള്‍
ആ ഉദ്യാനത്തില്‍
ഞാനൊരു ചെറു-
പുഷ്‌പമായി വിരിഞ്ഞു നില്‍ക്കും
ജ്വലിച്ച് നില്‍ക്കുന്ന
ദീപമാണെന്‍ സ്വപ്‌നം
ഒരിക്കലും ഇരുട്ടിന്റെ
ശ്‌മശാനത്തിലേക്ക്
ആഴ്‌ന്നിറങ്ങുകയില്ല...
ഷബാന സാലി
std VIII, എന്‍.എസ്സ്.എസ്സ്.ജി.എച്ച്.എസ്.
പന്തളം.
കുറ്റസമ്മതം
അമൃതവര്‍ഷം പൊഴിക്കും മരമേ
നിന്‍ പുഞ്ചിരിതന്‍ ചാരുത
ദര്‍ശിക്കവേ, മനസ്സാം പാടത്തില്‍
മുളപൊട്ടിയല്ലോ കളകളാം ചിന്തകള്‍
കാണാമറയത്താരോ ഓതുംപോലെ
എന്നുള്ളിന്റെയുള്ളില്‍ കേഴും
മുരളിക എന്നോടോതി
``ക്രൂരനാം മര്‍ത്യാ, നിന്‍ കൊടും-
ചെയ്‌തികള്‍ തന്‍ കെടുതികള്‍ ഭവിക്കും
എന്‍ ജീവഹാനി നീ അറിയുന്നിലയോ?
കേള്‍ക്കുന്നിലയോ എന്‍ കേഴും നാദം
മൂകനായി ലജ്ജിതനായി ആ
വന്‍വൃക്ഷച്ചുവട്ടില്‍ നില്‌ക്കവേ,
എന്‍ മനഃസാക്ഷി ചോദിച്ചല്ലോ
`നീ ചെയ്യുന്നത് ശരിയാണോ?
Sam Eliyas Puthuran
std VIII,
Sobhana EMH, Kothamangalam, EKM.
വിളക്കായ് പൊഴിയാന്‍
ഒരു തന്മാത്രയായ് പൊഴിയാന്‍
എനിക്ക് ഇന്ന് ഒരു യുഗം മാത്രം മതി
ഓ..... ഒരു യുഗം മാത്രം മതി
മനസ്സിലെ ദുഃഖഭാരങ്ങള്‍
നീക്കുവാന്‍ ഒരു ശില്‍പി മാത്രം മതി
ഇന്ന് ഒരു ശില്‍പ്പി മാത്രം മതി
സന്തോഷമാം ഈ ജീവിതലക്ഷ്യത്തില്‍
ഒരു പുഷ്‌പ തണ്ടു മതി
ഇന്ന് ഒരു പുഷ്‌പ തണ്ടു മതി
പാറിപ്പറന്നു നീ ദൂരേ
പോകുമ്പോള്‍ ഒരു ഇറ്റു കണ്ണീര്‍ മതി
എനിക്കായ് ഒരിറ്റു കണ്ണീര്‍ മതി
ഒരു തന്മാത്രയായ് പൊഴിഞ്ഞ ജീവിതം
വിളക്കായ് മാറേണമേ
ഈ ലോക വിളക്കായ് മാറേണമേ
എന്റെ വിളക്കായ് മാറേണമേ
രാഗി കെ.പി.
std VIII, P.V.S.H.S പറപ്പൂക്കര സ്‌കൂള്‍,
മുത്രത്തിക്കര.
മഴവില്ല്
അരുണ കിരണങ്ങളെങ്ങോ മറഞ്ഞു
കാര്‍കൊണ്ടലെങ്ങും പടര്‍ന്നുനിന്നു
തൂവെള്ളമേഘങ്ങളെങ്ങോ മറഞ്ഞു
ഘോരാരവങ്ങള്‍ തുടങ്ങയായി
മാനത്തു വര്‍ണ്ണങ്ങല്‍ ചിന്നിച്ചിതറി
അങ്ങനെ ചേലൊത്ത മഴവില്ലായി
മാനത്തൂടങ്ങിങ്ങുകളിയാടി നിന്നൊരാ
മഴവില്ലു പിന്നെയും മാഞ്ഞുപോയി.
ആര്യാ ഗോപന്‍ എം
std VIII,
ദര്‍ശന എച്ച്.എസ്സ്.എസ്. നെടുമങ്ങാട്,
തിരുവനന്തപുരം.
കാത്തിരിപ്പ്
കാത്തിരിപ്പ്! ജീവസ്‌പന്ദനമില്ലാത്ത
ജഡത്തിനൊരു കാത്തിരിപ്പ്!
മരണദേവനെ വാരിപ്പുണരുവാന്‍
കാത്തിരിപ്പ്
പ്രത്യാശയില്ലാത്ത മനസ്സിലെന്നും ഒരു-
കാത്തിരിപ്പ്
ജീവന്റെ ദീപനാളമാം സ്‌നേഹത്തിന്‍
സാമീപ്യം നുകരുവാനായ് കാത്തിരിപ്പ്
എന്തേ ഇത്ര വൈകുന്നു എന്‍ കാത്തിരിപ്പേ
നിന്‍ സാമീപ്യം ഞാനത്ര ആശിച്ചുപോയ്.
Sneha Raj
std VIII, നവാമുകുന്ദ H.S.S
തിരുനാവായ.
ഒരു മഴ പെയ്‌തു
മാനത്തുനിന്നൊരു കുഞ്ഞുമഴ മേഘം
ആരാരുമറിയാതെ തേങ്ങിടുന്നു
കുളിര്‍ചോരും മഴയായി മാറ്റുവാനിന്നവള്‍
നീരാവിയായി പോയതാവാം
സുന്ദരിയാമൊരു അമ്മ പ്രകൃതിയെ
അവള്‍ വന്നു മെല്ലെ ഉണര്‍ത്തിടുന്നു
ഓരോ ഇലയിലും ഓരോ ശിലയിലും
അവള്‍ മെല്ലെ വന്നൊന്ന് ചാഞ്ഞിടുന്നു
അവിടെ വസിക്കുന്ന മാനുഷരെല്ലാരും
അവളെയും കണ്ട് രസിച്ചിടുന്നു
പിഞ്ചുകിടാങ്ങള്‍ക്ക് ആഹ്ലാദമാമൊരു
തോണിയും കൂടെ ഒഴുക്കിടുന്നു
തോടും നിറഞ്ഞു പുഴയും നിറഞ്ഞു
കൃഷിഭൂമിയെല്ലാം വിളഞ്ഞുനിന്നു
അവള്‍ക്കു പിന്നിലായ് വന്നൊരു മിന്നല്‍
ജീവജാലങ്ങളെ പേടിപ്പിച്ചു
അങ്ങനെയുള്ളൊരു കാലഘട്ടത്തെ
മനുഷ്യര്‍ ഇടവപ്പാതിയെന്നോതിടുന്നു
ജീവജാലങ്ങളും പൂമരച്ചില്ലയും
അവളുടെ നാദങ്ങള്‍ കേട്ടുനിന്നു
ആരാരും കാണാതെ ഇറ്റിറ്റു വീഴുമ്പോള്‍
അമ്മ പ്രകൃതിയും തേങ്ങിപ്പോവും
സങ്കടമുള്ളൊരു ദയനീയാവസ്ഥയില്‍
അവളൊരു സംഗീതമായിടുന്നു
Savitha Swaminathan
std VIII, G.H.S.S
Pazhayannur
അമ്മക്കിളി
തരുശാഖ തന്നിലെ കൂടൊന്നതില്‍ചെറു-
പ്പക്ഷികള്‍ ക്കരഞ്ഞിടുന്നു
അന്തിക്കൂട്ടില്‍ ചേക്കേറുവാന്‍ തുനിയുന്നൊ-
രമ്മക്കിളിക്കു സന്താവുമുണ്ടായ്!
അന്നത്തിനയ് ചുണ്ട് മെല്ലെത്തുറന്നൊരാ
കുഞ്ഞുങ്ങള്‍ തന്നുടല്‍ വീണുപോകെ
മാതൃവാത്സല്യം നിറയുമാ നേരത്ത്
കുഞ്ഞുങ്ങള്‍ തന്നുടെ പശിയൊന്നുപോയ്
അന്നമിന്നേകിയ അമ്മതന്‍ മേനിയെ
മെല്ലെ പുണരുന്നു കരുണയാലെ
സ്‌നേഹത്തിന്‍ ആര്‍ദ്രത പിച്ചവെയ്‌ക്കുന്നൊരി
തരുശാഖതന്നിലെ കൂടൊന്നിതില്‍!
ഹര്‍ഷം പൊഴിക്കുന്നു വീണ്ടും
ആന്ദനാദമാനന്ദ നിര്‍വൃതിയില്‍
മലരുകള്‍ വിരിയുന്നു പൂമണം വീശുന്നു
മാരുതന്‍ മെല്ലെയണഞ്ഞിടുന്നു
അമ്മതന്‍ ചുംബന ലഹരിയില്‍ പക്ഷി-
ക്കുഞ്ഞുങ്ങള്‍ ഹര്‍ഷം പൊഴിച്ചിടുന്നു.
അയനമോള്‍ തോമസ്
S.S.H.S തോപ്പുപാറ.
എന്തു ഭംഗി
തത്തിനടക്കും തത്തമ്മേ
പാട്ടുകള്‍ പാടും കുയിലമ്മേ
കൂടുകള്‍ കെട്ടും കാക്കമ്മേ
നൃത്തം ചെയ്യും മയിലമ്മേ
കളകളം ഒഴുകും നദികളെ
പാറിപ്പറക്കും പറവകളേ
സുഗന്ധം പരത്തും പൂക്കളേ
നിങ്ങളെ കാണാനെന്തുഭംഗി.
Poojitha K.S
std VIII, St. Joseph C.G.H.S Karuvannur.
ആന
കറുകറുത്തൊരു മലയാണേ
കടുകുപോലെ കണ്ണുകളുണ്ടേ
കമ്പുപോലെ കൊമ്പുകളുണ്ടേ
തൂണുപോലെ കാലുകളുണ്ടേ
പാളപോലെ ചെവികളുണ്ടേ
പാമ്പുപോലൊരു വാലുണ്ടേ
ഉത്സവത്തിന് ഈ മലയുണ്ടേ
മലയുടെ പേരെന്ത് ചൊല്ലീടാമോ?
Poojitha K.S.
std VII
St: Joseph C.G.H.S, Karuvannur.
അപ്പുക്കുട്ടന്‍
ഉണ്ണി വന്നു മാന്തി
ഉണ്ണി മണ്ണു മാന്തി
ചേച്ചി വന്നു കുത്തി
ചേച്ചി പൊട്ടുകുത്തി
ചേട്ടന്‍ വന്നു ചവിട്ടി
ചേട്ടന്‍ സൈക്കിള്‍ ചവിട്ടി
അമ്മ വന്നടിച്ചു
അമ്മ മുറ്റമടിച്ചു
അച്ഛന്‍ വന്നു നുള്ളി
അച്ഛന്‍ പൂക്കള്‍ നുള്ളി
ജെസ്‌ന ജോയ്
std VIII, St. Joseph C.G.H.S, Karuvannur.
എന്‍ സുഹൃത്ത്
അന്ധകാര ലോകത്തില്‍ പ്രകാശനാളമായ്
ഇടറി വീഴുമ്പോള്‍ കൈത്താങ്ങായ്
പരിഭവമകറ്റും മനസുമായ്
ദുഃഖങ്ങളിലാശ്വാസമായ്
സന്തോഷങ്ങളില്‍ കൂട്ടായ്
കണ്ണുനീരില്‍ ഒരു നീര്‍കണമായ്
വരുന്നു എന്‍ സുഹൃത്ത്
പഠിക്കുമ്പോള്‍ പുസ്‌തകത്താളായ്
എഴുതുവാന്‍ താളിയോലയായ്
മനസില്‍ വികാരങ്ങളെ അക്ഷരങ്ങളാക്കുവാന്‍
തൂലികയായ്
വരുന്നു എന്‍ സുഹൃത്ത്
വിജയങ്ങളില്‍ ആഹ്ലാദവുമായ്
തോല്‌വികളില്‍ പ്രോത്സാഹനമായ്
ജീവിതത്തിന്‍ തോഴിയായ്
വരുന്നു എന്‍ സുഹൃത്ത്
എന്നെന്നും കൂടെ നില്‌ക്കാന്‍
മനസില്‍ സ്‌നേഹക്കൊട്ടാരം തീര്‍ക്കാന്‍
മനസില്‍ സ്‌നേഹകണവുമായ്
വരുന്നൂ എന്‍ സുഹൃത്ത്
ക്രിസ്റ്റീനാ മേരി രാജന്‍
std VIII, എസ്.ബി.എച്ച്.എസ്.എസ്. വെണ്ണിക്കുളം.
റോസാപ്പൂവ്
റോസാ റോസാ റോസാപ്പൂവേ
നിന്നെ കാണാന്‍ എന്തുരസം
പലനിറമേകി നീ വിരിയുമ്പോള്‍
വസന്തം വാരിച്ചൊരിയുന്നു
പൂമ്പാറ്റകള്‍ നിന്നെക്കണ്ട്
നിന്നിലെ തേന്‍ നുകരാന്‍
നിന്‍ചാരെ അണയുന്നു.
ആഷിക് കെ.എസ്
std VIII
ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം H.S. ചേര്‍പ്പ്.
My Family....
Oh! my family
Oh! my family
What a good
What a good
Little father, mother
Little brother, sister
What a beauty
What a beauty.
My family is lovely
My family is sweety
I am a lucky girl
I am a lucky girl
I like my family
I love my family
What a nice life
What a good life
Hanna Saifudheen
std VIII
Umbichy Hajee Higher Secondary School, Chalyam.
ചന്ദ്രന്‍
മാനത്തുണ്ടൊരു പൊന്‍വിളക്ക്
രാത്രിയില്‍ കത്തും പൊന്‍വിളക്ക്
നക്ഷത്രങ്ങളിലിടയിലൂടെ
പതുങ്ങി നില്‍ക്കും പൊന്‍വിളക്ക്
ദൈവത്തിന്റെ സമ്മാനമാണേ
തുണയായുള്ളൊരു പൊന്‍വിളക്ക്
Fairousa Beevi
U.H.H.S.S School, Chaliyam.
മരണം
എല്ലാവര്‍ക്കും ഭയനിമിഷം
മരണത്തിന്റെ ഭയനിമിഷം
വേദനകൊണ്ട് പിടയും നമ്മള്‍
പൊട്ടിക്കരയും ആ നിമിഷം
എല്ലാവരെയും തേടുന്നു
മരണം എന്നുള്ള ആ വാക്ക്
മരണത്തില്‍നിന്നെല്ലാവരേയും
നമ്മുടെ ദൈവം കാക്കട്ടെ!
Khuloodh
std VIII, U.H.H.S.S. School, Chalyam.
മഴ
കാര്‍മേഘങ്ങളിരുണ്ടല്ലോ
മഴ മഴ മഴമഴ വന്നല്ലോ
ഇടിയും കാറ്റും വന്നല്ലോ
തെങ്ങും മരവും ആടുന്നു
കുളത്തില്‍ തവളകള്‍ പാടുന്നു!
കുട്ടികള്‍ ഓടി കളിക്കുന്നു
കിളികള്‍ കൂടുകള്‍ അണയുന്നു
പെരു മഴ പെരുമഴ നല്ല മഴ
ശറ പറ ശര പറ പെയ്യുന്നു
Hasnath K
std VIII
Umbichy Hajee Higher Secondary School. Chaliyam.
തലമുറ
സീരിയല്‍ സിനിമകള്‍
പാട്ടുകള്‍ വാര്‍ത്തകള്‍
വീട്ടമ്മമാര്‍ക്കൊരു ടൈംപാസ്
വിവിധ ചാനലുകള്‍
കാണുവാന്‍ കുട്ടികള്‍
വീട്ടമ്മമാര്‍ക്ക് കൂട്ടുണ്ട്
ഒരു നേരം പോലും കുട്ടികളെ നോക്കാന്‍
വീട്ടമ്മമാര്‍ക്ക് നേരമില്ല
കാരണം ചോദിച്ചാല്‍ തട്ടിക്കയറുക
വീട്ടമ്മമാര്‍ക്ക് ശീലമാണ്
ഈ തലമുറ ഇങ്ങനെയാണെങ്കില്‍
വരും തലമുറ എങ്ങനെയാകും?
അശ്വതി ഊരാളത്ത്,
std VIII, G.G.V.H.S. School, ഫറോക്ക്.
സ്വപ്‌ന സൗന്ദര്യം
എന്റെ നീര്‍മാതളത്തിന്റെ പൂത്തു-
നില്‍ക്കുന്ന ചില്ലനോക്കി നില്‍ക്കവേ,
കണ്ടു ഞാനൊരു സ്വപ്‌നസൗന്ദര്യത്തെ
ചാഞ്ഞു കിടന്നിരുന്ന നീര്‍മാതളക്കൊമ്പില്‍,
വിശറിപോലെ വിടര്‍ത്തിയ
സ്വര്‍ണ്ണച്ചിറകുകളുമായ്, ചന്തമേറിയ
പക്ഷി വന്നിരുന്നു
കുഞ്ഞു താരകത്തെപ്പോലെ, ആ-
പക്ഷി ഏകയായിരുന്നു
വിഷാദമേറിയ, മനസ്സുമായ് ആ-
പക്ഷിയെ ഞാന്‍ നോക്കിനിന്നു
പക്ഷി തന്റെ നീലിമയേറും കണ്ണുകള്‍-
കൊണ്ടെന്നെ നോക്കി,
വിടചൊല്ലി അത് പാറിപറന്നകലവേ
ഒരു സ്വപ്‌നസൗന്ദര്യമായതെന്നില്‍
നിറഞ്ഞുനിന്നു.
Thanumol Thankachan
std VIII
St. Jude?s English Medium Higher Secondary School,
Karanakodom, Palarivattom.
ഇരുള്‍ മറ
ഏകാന്തതയുടെ തടവറയില്‍
വിഭ്രാന്തിയുടെ ഇരുളറയില്‍
മോചിതനാവാന്‍ കാത്തിരിക്കും
മരുപക്ഷിയെപ്പോലെ
തിമിരം ബാധിച്ച നയനം
മോചനത്തിനുവേണ്ടി കേഴുന്നു
കാറ്റടിക്കും ഈ ഇരുള്‍മറയും
മുഖപടം മാറ്റും ഹിമബിന്ദുവും
തണുത്തുറയും ശിഥിലമേഘവും
ശരത്‌കാല ചന്ദ്രികയായ് പാടുന്നു.
കാറ്റിലുലയും വെണ്‍പറവകളും
പുളകിതയാകും യാമിനിയും
കിരണരശ്‌മിക്കുവേണ്ടി പിടയുന്നു
കൂടുതേടി അലയും വെണ്‍പറവകളായ്
കൊഴിയുന്ന പൂക്കളായ്
തകരുന്ന ജീവനും
നിശ്ചലമാകും പ്രകൃതിയും
ഭാവിതന്‍ പ്രതീക്ഷയെ ഇരുള്‍ മറയ്‌ക്കുന്നു
.
ദീപ്‌തി കെ.എച്ച്
std VIII
S.N.V.SKT. H.S.S. നോര്‍ത്ത് പറവൂര്‍,
എറണാകുളം.
എന്റെ ദുഃസ്വപ്‌നം
കരിമ്പന തന്‍ ചോട്ടിലെ വീഥിയിലൂടെ
ഞാന്‍ വീട്ടിലേക്കു മടങ്ങവേ
യക്ഷിതന്‍ അട്ടഹാസശബ്ദങ്ങള്‍ കേട്ടു
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കവേ
നീണ്ട ദംഷ്ട്രങ്ങളുമായി, തീക്കണ്ണുകളുമായി
അവള്‍ നില്‍ക്കുന്നു
ഭയന്നു കൊണ്ടു ഞാന്‍ ഓടി
അട്ടഹസിച്ചുകൊണ്ട് അവള്‍ എന്റെ
പിറകെ ഒഴുകി വരുന്നു
ഞാന്‍ ഓട്ടത്തിന്‍വേഗത കൂട്ടി
ഓടിയോടി ഞാന്‍ ഒരുകുഴിയില്‍ വീണു
ഉടനേ ഞാനെന്‍ കണ്ണു തുറന്നു
അത് വെറുമൊരു സ്വപ്‌നം മാത്രം
ഒരു ദുഃസ്വപ്‌നം
ഷാല്‍മണ്‍ ബി.എസ്.
std VIII
സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്.,
തിരുവനന്തപുരം.
നഗരത്തിലെ ലോഫ്‌ളോര്‍
നിരത്തിലോടും ലോഫ്‌ളോര്‍ ബസ്
ജനങ്ങളുടെ ലോഫ്‌ളോര്‍ ബസ്
എഫ്.എം. കേട്ട് ഏസിയും അടിച്ച്
നമ്മളിരിക്കും ലോഫ്‌ളോറില്‍
ജപ്പാന്‍ റോഡും കുണ്ടും കുഴിയും
പുഷ്‌പം പോലെ ലോഫ്‌ളോറില്‍
കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍
കുളിര് കോരുന്ന ലോഫ്‌ളോര്‍
ചാടിക്കയറാന്‍ പറ്റില്ല അതാണ് വോള്‍വോ സ്റ്റൈല്‍
സെന്‍സറുണ്ട് വാതിലുകള്‍ക്ക് ഇതാണ് നമ്മുടെ വോള്‍വോ
മൈക്കുമുണ്ട് പ്ലഗ് പോയിന്റും റോഡിന്‍ സുന്ദരി വോള്‍വോ
കുതിച്ചുപായും വോള്‍വോ നമ്മളിരിക്കും ലോഫ്‌ളോറില്‍
ഒരു സൂപ്പര്‍ സ്റ്റാര്‍ ലോഫ്‌ളോര്‍.
ഷാല്‍മണ്‍ ബി.എസ്.
std VIII
സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. തിരുവനന്തപുരം.
പുഴ ഒഴുകുന്നു
ഒഴുകുകയാണ് പുഴ ഒഴുകുകയാണ്
ഒരു പാടു ഭാരങ്ങളും ചുമലിലേറ്റി
തീരാത്ത മോഹങ്ങളും ചുമന്ന്
ശോകത്തിന്‍ നടുവിലും ഭവ്യതയോടെ ഒഴുകുന്നു
മലബാറിനെ കുളിപ്പിച്ച് കുളിരണിയിച്ച്
മന്ദം മന്ദമായ് ഒഴുകുന്നു
പുഴതന്‍ നൃത്തചിലങ്കതന്‍ ശബ്ദം
സുഖം നല്‍കുന്നു
പുഴതന്‍ ഹൃദയമാം മണല്‍ത്തരികളെ
വാരിയെടുക്കുന്ന മര്‍ത്യന്‍ തന്‍ അന്ത്യം
പുഴതന്‍ അഗാധമാം ഹൃത്തില്‍
ആഷ്‌ന കെ. തോമസ്
std VIII
ഇരിട്ടി ഹൈസ്‌കൂള്‍, കണ്ണൂര്‍.
മുത്തച്ഛന്‍
അമ്മേ നമ്മുടെ മാവേലി മുത്തച്ഛന്‍
ഉമ്മറമുറ്റത്തു വന്നുവല്ലോ!
ഓലക്കുടയും പിടിച്ചുകൊണ്ടേ
ഓമല്‍ച്ചിരിയും ചിരിച്ചുകൊണ്ടേ
മെല്ലെ നടന്നുവരുന്ന മുത്തച്ഛനെ
എല്ലാരും ചേര്‍ന്നങ്ങെതിരേറ്റു
അമ്മിണിക്കുഞ്ഞിനെ വാരിയെടുത്തിട്ടൊ-
രുമ്മ കൊടുത്തു മുത്തച്ഛന്‍
കല്‍ക്കണ്ടവും നല്‍ മുന്തിരിയും ഞങ്ങള്‍-
ക്കൊക്കെയും തന്നു മുത്തച്ഛന്‍
ഞങ്ങളെ വീട്ടിനിപ്പോവല്ലേ മുത്തച്ഛാ
അങ്ങനെ ഞങ്ങള്‍ പറഞ്ഞപ്പോള്‍
ഒന്നും മറുപടി മുത്തച്ഛന്‍ ചൊന്നില്ല
കണ്ണു നിറഞ്ഞതെന്തമ്മേ!
നിധിന്‍ ജേക്കബ്
std VIII
ASBHSS. Vennikkulam
പിതാവ്
എവിടെയാണൊരു കുഞ്ഞു പിറവിയെടുക്കുന്ന-
തവിടെപ്പിറവി കൊള്ളുന്നൊരച്ഛന്‍
എവിടെയാണൊരു കുഞ്ഞു തേങ്ങിക്കരയുന്നത-
വിടെപ്പിറക്കുന്നു വാത്സല്യവും
അമ്മയാം പൃഥ്വിതന്‍ മാറിലൂടങ്ങനെ
പിച്ച നടക്കുമ്പോളെത്തുന്നു രക്ഷയായ്
അമ്മയെന്നാദ്യമായ് ചൊല്ലിപ്പഠിക്കുമ്പോ
ഴൊപ്പമെത്തുന്നൊരു വാക്യവുമച്ഛന്‍ താന്‍
ജീവിതത്തിന്റെ മുള്‍പ്പാതയില്‍ താന്‍ സ്വയം
പാദുകമായി മാറുന്നൊരച്ഛന്‍
ജീവിതത്തിന്റെയഗാധമാം നിശയിലൂടൊരു
കൊച്ചു സൂര്യനായ് മാറുമച്ഛന്‍
വാത്സല്യമാണെന്നച്ഛന്‍
നന്മയാണെന്നച്ഛന്‍
സാന്ത്വനമാണച്ഛന്‍
ദയയുമാണെന്നച്ഛന്‍
ഒടുവില്‍ തിരഞ്ഞു നാം ചെന്നു കാണുന്നൊ-
രു വൃദ്ധസദനത്തിലെന്നുമച്ഛന്‍
എലിസബത്ത് S.
std VIII
ചേര്‍ത്തല സൗത്ത് ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍,
ചേര്‍ത്തല, ആലപ്പുഴ.
എന്റെ അഗാധമായ സ്‌നേഹം
സ്‌നേഹത്തിന്റെ തെന്നല്‍
പൂന്തെന്നലായ് വിടരും
പുഷ്‌പത്തിന്റെ ഗന്ധം പടരും
അഗാധമായ് ഓര്‍മ്മയില്‍ എന്നും വിടരാന്‍
സ്‌നേഹത്തിന്‍ നറുവെണ്‍ മലരിന്‍ വാത്സല്യം
പൂക്കളില്‍ നിന്നും വിടരും അഗാധമാം സ്‌നേഹം
കാലത്തിന്‍ വാത്സല്യം പോലെ
മാമരങ്ങള്‍ തിങ്ങി നില്‍ക്കും സ്‌നേഹപുഷ്‌പമേ
കണ്ണുനീര്‍ പോലെ വീണ്ടെടുക്കും
സ്‌നേഹത്തിന്‍ പൂമലരേ
കാത്തുനില്‍ക്കും എന്‍ സ്‌നേഹത്തിന്‍ വെണ്‍മലരേ....
ഗോപിക കെ.ജി
std VIII , സെന്റ് ജോസഫ് സി.ജി.എച്ച്.എസ്., കരുവന്നൂര്‍.
പ്രകൃതിയും ഞാനും
പ്രകൃതിതന്‍ മാറില്‍ ചാരിനില്‍ക്കുന്നൊരു
കളിവീണയാകുന്നു എന്‍ മാനസം;
മഴയും പുഴയും പൂന്തോപ്പും
കുളിരും കിളിയും മാന്തോപ്പും
അമ്പരചുംബികള്‍ മാമരങ്ങള്‍
തീരം തിങ്ങും കേരങ്ങള്‍
ശിഖരം വിടര്‍ന്നൊരു അരയാലും
നാദമനോഹരി പൂങ്കുയിലും
നൃത്തമാടും മയിലുകളും
മന്ദമാരുതന്‍ തഴുകി
താലോലിക്കും പൂഞ്ചോലകളും
പൊന്‍കിരണപ്രഭവിതറും
പൊന്‍നെല്‍ക്കതിരുകളും
എത്രമനോഹരി പ്രകൃതി നീ
നിന്‍ ഉള്ളം തീവ്രവാദികള്‍, യുദ്ധക്കൊതിയര്‍
തകര്‍ക്കുമ്പോഴും ഉള്ളിലെ
കനല്‍ കടിച്ചമര്‍ത്തി
ഉള്ളില്‍ ഉരുകും വിഷാദം
മാറിലൊതുക്കി വിതുമ്പി
നിന്‍ മക്കളെ നെഞ്ചോടമര്‍ത്തി
നിന്‍ കനിവാല്‍ താലോലിപ്പൂ
പ്രകൃതി നിത്യം വശ്യമനോഹരി നീ.
Christy Mary Jose
std VIII
De Paul Higher Secondary School, Nazareth Hill.
ഇനിയുമോ! ആ ദുരന്ത വര്‍ഷം
`മറന്നുപോയ പാഠപുസ്‌തകത്തിന്‍ താളുപോല്‍
ഇനി വെറുമൊരു ഓര്‍മ്മമാത്രമായി അകലുന്നു `2009'
ദുരന്തങ്ങളാല്‍ നിറഞ്ഞ ആ ദുരന്ത വര്‍ഷം
പോയി മറയുന്നു
വരുന്നു ഒരു നിശാശലഭത്തെപ്പോലെ
ഒരു നവവത്സരം കൂടി
ഇനിയും ദുരന്തങ്ങള്‍, ഇനിയും തീവ്രവാദത്തിന്‍
കാല്‍പ്പെരുമാറ്റങ്ങള്‍
രാഷ്ട്രീയ പകപോക്കലുകള്‍
അരുതേ! ഈ നവവത്സരവേളയില്‍
ഇനിയുമൊരു കൂട്ടക്കുരുതി
ഒരു പുതിയ നറുപുഷ്‌പംപോലെ
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടുപോലെ
മനുഷ്യര്‍തന്‍ മക്കള്‍ കൊതിക്കേണ്ടത് നന്മകള്‍ മാത്രം
നവവത്സരത്തിന്‍ പുതുനന്മകള്‍മാത്രം''
സവിനയ പ്രേമരാജന്‍ എന്‍
std VIII
കെ.പി.സി.എച്ച്.എസ്.എസ്, പട്ടാന്നൂര്‍.
ജനനം
എന്തിനു ഞാന്‍ ജനിച്ചു
മനുഷ്യന്റെ ക്രൂരതകള്‍ കേള്‍ക്കാനോ
എന്തിനു പക്ഷിമൃഗാദികള്‍ ജനിച്ചു
മനുഷ്യന്റെ ക്രൂരതകള്‍ അനുഭവിക്കാനോ
എന്തിനു മനുഷ്യന്‍ ജനിച്ചു
മനുഷ്യന്‍ മനുഷ്യരോട് തമ്മിലടിച്ച് മരിക്കാനോ.
ജിജില കെ.
std VIII
G.G.V.H.S, Feroke
കനല്‍ക്കിനാവ്
ഒരു മഴത്തുള്ളിക്കായ് എന്‍ മനസ്സു കൊതിക്കവേ
വന്നുവെന്‍ മുന്നിലായ് കനല്‍ക്കട്ട പോലൊരു തീനാളം
ഒരു മഞ്ഞുതുള്ളിക്കായ് ഞാന്‍ നോക്കി നില്‍ക്കവേ
വന്നുവെന്‍ മുന്നിലായ് കനത്ത വേനല്‍
വയലുകള്‍ കണ്ട കനവുകള്‍ മയങ്ങിയേ പോയ്
നെല്‍ക്കതിര്‍ പൂത്തുവെന്നാരോ പറഞ്ഞു
കള്ളമെന്നറിയാതെ മനസില്‍ കരിമുകില്‍ ചാഞ്ഞു
ഒരു നെല്‍ക്കതിരിനായി കുട്ടികള്‍ നിരന്നു
വാടിയ കതിര്‍ കണ്ടു മടങ്ങി
പെട്ടെന്നെങ്ങോ ആകാശത്ത് കരിമുകില്‍ ചാഞ്ഞു
പൈതല്‍ മഴയത്ത് നീങ്ങിയപ്പോള്‍
കണ്ണുകള്‍ തിളങ്ങിയേപോയി
വാടിയ നെല്‍ക്കതിര്‍ ഞൊടിയിടയില്‍ പൊങ്ങിപ്പാടി
സ്വപ്‌നങ്ങളൊന്നും മായുകില്ല.....
സ്വപ്‌നങ്ങളൊന്നും മറയുകില്ല.....
ലേയാമോള്‍ ജൂഡ്
std VIII
സെന്റ് റാഫേല്‍സ് H.S, എഴുപുന്ന.
ആകാശസുന്ദരിമാര്‍
മാനത്തെ പൊട്ടുസൂര്യനാണ്
മായാത്ത വിളക്ക് ചന്ദ്രനാണ്
വെണ്‍ ചെമ്മരിയാട് മേയും പോലെ
മാനത്തെ പൊട്ടു സൂര്യനാണ്
മായാത്ത വിളക്ക് ചന്ദ്രനാണ്
സൂര്യന്‍ വിരിഞ്ഞ് മുത്തു പൊഴിച്ചിടും നേരം
അംബുജം പൊട്ടി വിടര്‍ന്നീടും
ചന്ദ്രന്‍ തിരുവായ് തുറക്കുമ്പോള്‍
ആമ്പല്‍ ചിരിച്ചു തുടങ്ങീടും
ലേയാമോള്‍ജൂഡ്
std VIII
സെന്റ് റാഫേല്‍സ് H.S, എഴുപുന്ന
മരിക്കാത്ത ഓര്‍മ
ഓര്‍മയുണ്ടെനിക്കിപ്പോഴും!
അന്നൊരാ അവധിക്കാലത്ത്
ഓടിയെന്‍ ചാരത്തുനിന്നവന്‍,
വാലൊന്നൊരിത്തിരിയാട്ടുന്ന നേരം
സ്‌നേഹമോടെ ഞാനൊന്ന് തലോടി
എന്‍ കൈക്കുമ്പിളിലവനൊരു കിന്നരക്കുട്ടനായ്
നീളുന്ന ചെമ്മണ്‍പാത കഴിഞ്ഞിട്ട്,
വേലിയില്‍ നിന്നൊരു നല്ലിറക്കം
ഓട് മേഞ്ഞ എന്‍ വീടിന്റെ മുറ്റത്ത്
എന്നുമെനിക്കൊരു കൂട്ടായവന്‍
ജീവനായിരുന്നെനിക്കെന്നാലിന്നവന്‍
ഒരു ജീവനില്ലാത്തതായി മാറിയോ പോയ്
ഓര്‍മകളിനിയും മരിക്കാതെയങ്ങനെ
ഒരു കുഞ്ഞുനൊമ്പരം ഇനിയെന്റെ തേങ്ങല്‍;
ഓര്‍മയുള്ളതൊക്കെയും ഇനിയൊരു
പാഴ്‌സ്വപ്‌നമായ് മാറാതിരുന്നെങ്കില്‍
ആര്യപ്രഭ. പി.എസ്
std VIII എ.എസ്.എച്ച്.എസ്.എസ്, പാരിപ്പള്ളി.
ഓര്‍ക്കുകില്ലേ....?
ഒരു വിരി തണലിനായി
ഒരു മരം നട്ടിടുമ്പോള്‍
ഓര്‍ക്കുകില്ല,
ഒരു മനസ്സിന്‍ കിളിക്കൂട്ടില്‍
വന്നണഞ്ഞിടുന്നതെന്തെന്ന്?
ഒരു തരി വിറകിനായി
ഒരു മരം വെട്ടിടുമ്പോള്‍
ഓര്‍ക്കുകില്ല
ഒരു ജീവകണത്തിനായി
തേങ്ങിടും മനുഷ്യരെ
ഒരു ജീവനാം മനസ്സിലൂടെ
ഒരു മരം ഞെരുങ്ങിയമരുമ്പോഴും
ഓര്‍ക്കുകില്ല,
ഒരു നെഞ്ചിന്‍ ജീവാമൃതം
വന്നണഞ്ഞിടുന്നതെവിടെ നിന്നെന്ന്?
രേഷ്‌മ ആര്‍
std VIII
ബിഷപ്പ് എം.എം.സി.എസ്.പി.എം. ഹൈസ്‌കൂള്‍,
ശാസ്‌താംകോട്ട, കൊല്ലം.
കൊച്ചരുവി
മാമലമേട്ടില്‍ നിന്നു വരുന്നു
സുന്ദരമായൊരു കൊച്ചരുവി
മന്ദമായി വീശുമൊരിളംകാറ്റില്‍
ചാഞ്ചാടിയാടും കൊച്ചരുവി
തുള്ളി-തുള്ളി വരവായി
നീല വിരിക്കും പാലരുവി
വെള്ളി പാദസരങ്ങള്‍ കിലുക്കി
തുള്ളി വരുന്നൊരു കൊച്ചരുവി
വിടരുന്ന മിഴികള്‍ പോലെ നില്‍ക്കും
സുന്ദരമായൊരു കൊച്ചരുവി
അനിഷ സി.ജെ
std VIII
S.N. Trust H.S.S, നാട്ടിക, തൃശൂര്‍.
മഴമുത്തുകള്‍
ആകാശത്ത് കരിമ്പടം വിരിച്ചപോലെ
കാര്‍മേഘങ്ങള്‍ പരന്നു നില്‍ക്കുന്നു,
തെല്ലിടനേരം ഞാന്‍ കാര്‍മേഘങ്ങളെ
നോക്കി നിന്നു, തീച്ചൂള പോല്‍
ജ്വലിച്ചു നിന്ന സൂര്യനെ മേഘങ്ങള്‍
മറയ്‌ക്കവെ മുത്തു പോലെ മഴത്തുള്ളികള്‍
ഇറ്റിറ്റു വീഴുന്നത് ഞാന്‍ കണ്ടു
മുറ്റത്ത് തലകറങ്ങി നിന്ന തെച്ചിപ്പൂവ്
പതിയെ മിഴി തുറന്നു,
മഴതന്‍ സംഗീതം ഞാന്‍ കാതോര്‍ത്തു
ചിലമ്പിച്ച സ്വരംപോലെ
വാനിന്നതിരുകള്‍ തേടി ചിറകു വിടര്‍ത്തും
പക്ഷിതന്‍ ചിറകടി പോലെ; എന്തു രസം!
ചുവന്ന പനിനീര്‍പ്പൂവിനിതളുകളില്‍ മുത്തുപോല്‍
കോര്‍ത്തിണക്കിയ മഴുത്തുള്ളികള്‍ പുഞ്ചിരി തൂകി
മഴയുടെ മനോഹാരിതയില്‍
തെല്ലിട നേരം ഞാന്‍ മയങ്ങിപ്പോയി
മഴയുടെ നാളില്‍ ഞാനും കുട നിവര്‍ത്തി!
ശ്വേത വി.കെ
std VIII
സേക്രട്ട് ഹാര്‍ട്ട് G.H.S തലശ്ശേരി, കണ്ണൂര്‍.
Our Lord
God my lord, Almighty
You are the creator
Of this universe,
Your are the creator
Of this world we live in,
You are the creator
Of this beautiful sky
The shining sun
And the luminous stars,
The white moon
And the numerous galaxy
You are the creator
Of the chirping birds
Four-legged beings
And us the two-legged beings
Oh! creator please don?t
Be a distructor
You created the huricanes
You created the Tsunami
You created the Earthquakes
The volcanic abruptions
But my lord, my God
You are the kindest
You are a loving father
A caring father
Oh! Creator
You are omnippresent
You are omnipotent
You are omniscent
Thanking you lord for
Everythings you gave us
Ignoring our disqualifications
Taniya E. George
std VIII
St. Anne?s GHS School, Puthancave, Alappuzha.
അധ്വാനം
തരിശുനിലങ്ങള്‍ വെട്ടിയിളക്കി
പുതുതലമുറയുടെ പുതുമകള്‍ കാട്ടി
പുത്തന്‍വിത്തുകള്‍ മണ്ണില്‍ വിതച്ചു
പുലരിക്കതിര്‍ പോല്‍ മുളപൊട്ടി
ഞാറു നടാനായ് വേലക്കാര്‍
മണ്ണിലിറങ്ങി അധ്വാനിച്ചു
പുതുമഴ പാടത്തെത്തി
നെല്ലിന് പുതുമഴയേകി
നെല്ല് തഴച്ച് വളര്‍ന്നു തുടങ്ങി
കൊയ്യാനായുധമേന്തി വേലക്കാര്‍
കൊയ്‌തു മെതിച്ച് പുത്തരി-
ച്ചോറുണ്ടാക്കി അധ്വാനം
അക്ഷയ പി.വി
std VIII
G.K.P.C.H.S.School,
വെള്ളിയാംപറമ്പ്
ഉറുമ്പ്
കാണാനിത്തിരിയുള്ളെന്നാലും
കരവിരുതൊത്തിരിയുള്ളൊരു കൂട്ടര്‍
കൂട്ടത്തോടെ വസിക്കുമിവര്‍തന്‍
കൂട്ടായ്‌മമഹത്വം കേമംതന്നെ
വെള്ളവും തീയുമൊഴിച്ചുള്ളിടങ്ങള്‍
താവളമാക്കുന്നീക്കൂട്ടര്‍,
ഒന്നിനു പിറകെ ഒന്നൊന്നായി
ജാഥകണക്കെ നടന്നീടുന്നിവര്‍
ഇരയെകിട്ടിക്കഴിഞ്ഞെന്നാലതു
കൂട്ടത്തോടെ സേവിക്കുന്നു,
ശിഷ്ടമെങ്ങാനുണ്ടെന്നാകിലോ
കരുതുന്നുവതും പിന്നേക്കായ്
അരിമണി താങ്ങിപ്പോകുന്നൊരു കാഴ്‌ച
അത്ഭുതമോടെ നോക്കുന്നേരം
`ഐകമത്യം മഹാബല' മെന്നവര്‍
നമ്മെ നോക്കി പറയുന്നുവോ എന്തോ..?
ശ്രീരാഗ് കെ.ബി
std VIII
P.J.M.S.G.H.S.S, Kandassankadavu
Thrissur.
സ്വപ്‌നം
സ്വപ്‌നത്തിന്റെ വഴികള്‍ വിശാലമാണ്
അതിലേക്കുള്ള യാത്രകള്‍
മധുരം നിറഞ്ഞതാണ്
ഹൃദയം തുളുമ്പുന്ന ഓര്‍മകളും,
മനസില്‍ കുളിരുന്ന തെന്നലും,
നിറഞ്ഞ വഴികള്‍
ദുഃഖങ്ങളെയും ഓര്‍മകളെയും
പിന്‍നിര്‍ത്തിയുള്ള യാത്ര
ഇരുളടഞ്ഞ മനസിലേക്കുള്ള വെളിച്ചം
വഴി തെളിക്കെുമ്പോള്‍,
ഒരു അണയാത്ത നാളം
കത്തി ജ്വലിക്കുന്നു
ഒരു നാള്‍ അത് നിറവേറ്റുവാനാഗ്രഹിക്കുന്നു,
വിതുമ്പുന്ന ഹൃദയമിടിപ്പ്
ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു; കാതോര്‍ക്കുന്നു!
അവിഷ്‌ണ B.S
std VIII
C.K.C.G.H.S, പൊന്നുരുന്നി.
താമരപ്പൊയ്‌കയില്‍...
താമരപ്പൊയ്‌കയില്‍ നീന്തിക്കളിക്കുന്ന
താറാവിന്‍ കുഞ്ഞേ നീ ചൊല്ലാമോ?
ഇത്ര ചെറുപ്പത്തില്‍ നീന്തിക്കളിക്കുവാന്‍
ആരാണു നിന്നെ പഠിപ്പിച്ചത്?
നീന്തിക്കളിച്ചു രസിച്ചു വരുമ്പോളൊരു
ചെന്താമരപ്പൂ നീ കൊണ്ടുവരാമോ?
രോഷ്‌നി ആര്‍
ഇ.ഇ.എം.എച്ച്.എസ്. കല്ലിശ്ശേരി,
ചെങ്ങന്നൂര്‍
My Dream
I would like to fly like a bird
Light in the air without a care
I would like to drink
The nectar in the flower
Like the butterfly, beautiful
I would like to hum like a beetle
Hiding in the bush unnoticed
Aathira P.T
std VIII
Sacred Heart G.H.S., Thalassery.
മഴ വന്നപ്പോള്‍
മഴ മഴ മഴ മഴ വന്നപ്പോള്‍
മഴയുടെ ശബ്‌ദം കേട്ടപ്പോള്‍
കരയും മഴയുടെ നിറയും പുഴയുടെ
വേനല്‍ക്കാലം വന്നപ്പോള്‍
കണ്ണീരെല്ലാം വറ്റീല്ലോ
ഭൂമിയെല്ലാം വരണ്ടുവല്ലോ
മഴ മഴ മഴ പെയ്‌തല്ലോ
ആഹ്ലാദത്തിന്‍ കുടക്കീഴില്‍
നാട്ടാരെല്ലാം വന്നല്ലോ.
വിനീഷ വില്‍സന്‍
std VIII
സെന്റ് ജോസഫ് സ്‌കൂള്‍
C.G.H.S.S ഹൈസ്‌കൂള്‍
പറമ്പിത്തറ.
ലേബര്‍ ഇന്‍ഡ്യ നല്ലൊരു പഠനസഹായി
എന്റെ നല്ലൊരു പഠനസഹായിയാണ് ലേബര്‍ ഇന്‍ഡ്യ. എന്റെ എല്ലാ സംശയങ്ങളും ഞാന്‍ ലേബര്‍ ഇന്‍ഡ്യ നോക്കിയാണ് തീര്‍ക്കുന്നത്. G.K, Work sheet, Fact sheet ബോബനും മോളിയും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യയില്‍ നിന്നും കിട്ടുന്ന അറിവാണ് എന്നെ പഠനത്തിന് സഹായിക്കുന്നത്. അറിവിന്റെയും നിനോദത്തിന്റെയും ഉറവിടമായ ലേബര്‍ ഇന്‍ഡ്യ ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Lidya S.
std VIII
St. Aloysius H.S.S, Kollam.
ജീവന്റെ ചെപ്പ്‌തുറന്ന ലേബര്‍ ഇന്‍ഡ്യക്ക്
ലേബര്‍ ഇന്‍ഡ്യ എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യയില്‍ നിന്ന് കിട്ടുന്ന പുത്തനറിവുകളാണ് എന്നെ കൂടുതല്‍ പഠിക്കാന്‍ സഹായിക്കുന്നത്. ലേബര്‍ ഇന്‍ഡ്യയിലെ കാകുരോ, സുഡോകു, കെന്‍കെന്‍ എന്നീ കളികള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ലേബര്‍ ഇന്‍ഡ്യ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Princy Cleetus
std VIII
St. Aloysius H.S.S, Kollam.
എന്റെ സ്‌നേഹിതന്‍
വിജ്ഞാനത്തിന്റെയും, അറിവിന്റെയും വാതില്‍ തുറന്ന്, നന്മകള്‍ പകര്‍ന്നു തരുന്ന എന്റെ ലേബര്‍ ഇന്‍ഡ്യക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
രേഷ്‌മ ആര്‍.യു
std VIII
എം.ജി.എച്ച്.എസ്.എസ്. സ്‌കൂള്‍, കണിയാപുരം.
എന്‍െറ വയനാട്
പുതിയ പൂവ് വിരിഞ്ഞല്ലോ
പ്രഭാതത്തിന്‍ പൂവാണ്
വയനാട്ടിന്‍ നന്മയാണ്
കേരം തിങ്ങും നാടാണ്
പച്ച നിറയും നാടാണ്
പൂക്കള്‍ ചൊരിയും നാടാണ്
കലകള്‍ വിരിയും നാടാണ്
മതസൗഹാര്‍ദ്ദം ഉണ്ടിവിടെ
സമത്വമുളെളാരു നാടാണ്
എന്‍െറ സ്വന്തം നാടാണ്.
ആഷ്‌ലി മരിയഅസംപ്ഷന് ഹൈസ്‌കൂള്‍.
കടലു കാണാത്ത പുഴ
തുള്ളിക്കൊരു കുടം മഴ പെയ്‌തു
മലയിറങ്ങി കാടിറങ്ങി
കളം കളം ജലമിറങ്ങി
നീര്‍ച്ചാലൊരു തോടായ്
തേനരുവിയായ് നിറഞ്ഞൊഴുകി
മൈലുകള്‍ താണ്ടി കരകള്‍ തഴുകി
കടലിനെത്തേടി പുഴയൊഴുകി
അതു പണ്ട്
ഇപ്പോള്‍ ഒരു കണ്ണീര്‍ച്ചാലായ്
പുഴയൊഴുകി
കടലിനെത്തേടി പുഴയൊഴുകി
രേഷ്‌മ കെ
ഡി എച്ച് ഒ എച്ച് എസ് എസ്
പൂക്കരത്തറ
ഇന്‍ഡ്യ അമ്പതുവര്‍ഷം കഴിഞ്ഞാല്‍
അമ്പതുവര്‍ഷം കഴിഞ്ഞാല്‍ നമ്മുടെ രാജ്യംവലിയ നേട്ടം കൈവരിക്കും. പണ്ടത്തെ എല്ലാ കാര്യങ്ങളും വളരെ മാറിയിരിക്കും. അന്ന് കുട്ടികള്‍ക്ക് വേനലും മഴയും താണ്ടി സ്‌കൂളില്‍ പോകേണ്ട കാര്യമൊന്നുമില്ല. അധ്യാപകര്‍ക്കും സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോകേണ്ട കാര്യമല്ല. കാര്യമെന്താണെന്നാ? ഓരോ കുട്ടിയുടെയും വീട്ടില്‍ ഓരോ വെബ്‌ക്യാമറ ഉണ്ടാകും. അധ്യാപകരുടെ വീട്ടിലും വെബ്‌ക്യാമറ ഉണ്ടാകും. അപ്പോള്‍ പഠിക്കേണ്ട സമയത് കുട്ടികള്‍ കുട്ടികള്‍ വെബ്‌ക്യാമറ ഓണ്‍ ചെയ്‌ത് വീട്ടിലിരുന്നാല്‍ മതി. ഇപ്പോള്‍ പെട്രോള്‍ ഉപയോഗിച്ചാണ് വണ്ടി ഓടുന്നത്. എന്നാല്‍ അമ്പതുവര്‍ഷം കഴിഞ്ഞാല്‍ സൗരോര്‍ജ്ജമായിരിക്കും വ്യാപകമായി ഉപയോഗിക്കുക. കൃഷിയില്‍ രാവിലെ വിത്തെറിഞ്ഞ് വൈകുന്നേരം വിളവെടുക്കുന്ന രീതി വന്നേക്കാം. റോബോട്ടുകളായിരിക്കാം കൃഷിയിറക്കുന്നതും വിളവെടുക്കുന്നതുമെല്ലാം. പാചകം ചെയ്യാന്‍ സോളാര്‍ ഗ്യാസ് വന്നേക്കാം. എങ്ങനെയുണ്ട് എന്‍െറ ഭാവന.
അര്‍ജൂന്‍, രാജേഷ്
ഗിരിജാലയം പി ഒ
തലശ്ശേരി
പ്രിയ കൂട്ടുകാരാ,
നിന്‍െറ ഓരോ വരികളും എന്‍െറ മനസ്സിന്‍െറ ഓരോ മലര്‍പൂക്കളായി വിരിഞ്ഞുനില്‍ക്കുന്നു. എന്‍െറ ഹൃദയത്തില്‍ നിന്‍െറ ഓരോ പാഠവും അക്ഷരപ്പൂക്കളായി നിറഞ്ഞു കവിയുന്നു എന്നും സൂര്യനുദിക്കുമ്പോള്‍ ഞാന്‍ കണികാണുന്നത് നിന്‍െറ ഓരോ വാക്കുകളാണ് . നിന്നെപ്പോലുള്ള കുട്ടുകാരനെ കിട്ടാന്‍ കുറച്ചുവൈകിയെങ്കിലും ആ വൈകല്‍ സ്‌നേഹത്തിന്‍െറ മലര്‍മൊട്ടുകള്‍ വിരിയിക്കാനാണെന്ന് ഞാനിപ്പോള്‍ അറിയുന്നു. എനിക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് നീ എന്ന നല്ല കൂട്ടുകാരനാണ്. എന്നെ പഠിപ്പിക്കുന്ന ചില ടീച്ചര്‍മാര്‍ക്കുവരെ നിന്‍െറ സഹായങ്ങള്‍ പലപ്പോഴും വേണ്ടിവരാറുണ്ട്. `കുസൃതികുഞ്ഞായി'യിലുണ്ടാകുന്ന കുസൃതി ചോദ്യങ്ങള്‍ പലപ്പോഴും എന്നെ ഇരുത്തി ചിരിപ്പിക്കാറുണ്ട്. നിന്‍െറ തമാശകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. സ്‌നേഹംകൊണ്ടുള്ള നന്ദി പറഞ്ഞുകൊണ്ട് ഞാനെന്‍െറ കത്തു ചുരുക്കുന്നു.
എന്ന്,
ആദിത്ത് പ്രകാശ്
viii E
St. Joseph?s higher secondary school thalassery.
വെണ്‍ നിലാവ്
പൗര്‍ണമി രാവില്‍ അവളെന്നെ
തഴുകിയുണര്‍ത്താന്‍ മറന്നുപോയോ
പൊന്നശോകത്തിന്‍ ശോഭയാല്‍
പറന്നുവന്ന പെണ്‍കൊടി
നീ എങ്ങുപോയി മറഞ്ഞു
എന്നിലെ ആനന്ദോത്‌സവത്തില്‍
ഭംഗം വരുത്തരുതേ നീ
ആതിര ശിദാസന്‍
സെന്റ് മേരീസ് ജി എച്ച് എസ് എസ്
ചൊവ്വന്നൂര്‍
തൃശ്ശൂര്‍
മുറ്റത്തൊരു മാവില്ലേ
മാവില്ലേ മാവിലയില്ലേ
മാവിന്മേല്‍ ചില്ലകളില്ലേ
ചില്ലകളില്‍ കിളികള്‍ വരില്ലേ
ചെറുപൂക്കള്‍ വിരിയുകയില്ലേ
തേനില്ലേ പൂമ്പൊടിയില്ലേ
തേനീച്ചകളെത്തുകയില്ലേ?
ഗ്രീഷ്മ ആര്‍
എം ജി എം യു പി സ്‌കൂള്‍
ഊരുപൊയ്ക
എന്റെ കേരളം
കേരളമെന്നുടെ നാടാണ്
കേരം തിങ്ങും നാടാണ്
കലകള്‍ തന്നുടെ നാടാണ്
ഉറക്കുപാട്ടിന്‍ സ്വരമാണ്
പച്ചവിരിച്ചൊരു നാടാണ്
ആഹാ കാണാനെന്തു രസം
പുല്‍മേടുകളും വയലുകളും
തിങ്ങി നിറഞ്ഞൊരു നാടാണ്
ഉണരുക ഉണരുക സോദരരെ
ഉണരുക ഉണരുക സോദരരെ
വരിക നമുക്കൊത്തൊരുമിക്കാം
സ്വര്‍ഗവാതില്‍ പണിയാം
അനൂപ് ജയറാം
എസ് ഡി വി എച്ച് എസ് എസ്
പേരാമംഗലം
തൃശ്ശൂര്‍
ഭൂമിയാണമ്മ
ഭൂമിമാതാവിനെ വന്ദിപ്പിന്‍ മക്കളെ
നമ്മള്‍ തന്‍ അമ്മയെ വന്ദിപ്പിന്‍ മക്കളെ
ഭൂമിയെന്നമ്മയെ സ്‌നേഹിപ്പിന്‍ മക്കളെ
നന്മ തന്‍ കാരുണ്യം കാക്കുവിന്‍ മക്കളെ
സ്വജീവനാം ഭൂമിയെ കാത്തുകൊള്‍ക നാം
നിന്നുടെ ജീവന്നമൃതം നുകരൂ
വന്ദിപ്പിന്‍ മക്കളെ വന്ദിപ്പിന്‍ മക്കളെ
അഖില എ
സി ജി എച്ച് എസ് എസ്
വടക്കഞ്ചേരി.
എന്റെ സ്വന്തം മാസിക
ഓര്‍മയില്‍ എന്നും നീ മാത്രം
എന്റെ ജീവന്‍ നീ മാത്രം
നീ ഇല്ലെങ്കില്‍ ഞാനില്ല
നീ വരാന്‍ ലേറ്റ് ആയാല്‍
എനിക്കാകെ സങ്കടം
അശ്വതി എ
ജി എച്ച് എസ് എസ് പാനയില്‍,
ആലുമ്മൂട്
എന്റെ കൊച്ചു പ്രകൃതി
അഭയമാണു നീ എനിക്കഭയമാണു നീ
വായു നല്‍കും ദേവനാണു നീ
സ്‌നേഹമാണ് നിന്‍ രൂപം
വഴികാട്ടിയാണ് നിന്‍രൂപം
സബീന എം എ
മാര്‍ത്തോമ്മ എച്ച് എസ് എസ്
പത്തനംതിട്ട
വീട്വേലിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കും എന്‍ വീട്
നന്മകളെന്നും വാരിവിതറും എന്‍വീട്
എന്‍വീട്ടില്‍ ഐശ്വര്യത്തിന്‍ നിറദീപം
കൊളുത്തീടുമെന്‍ അമ്മ
അധ്വാനത്തിന്‍ ഭാരമൊഴിച്ചിട്ട്
ദീര്‍ഘനിശ്വാസമിടും എന്‍ അച്ചന്‍
അനുരാജ് പി എസ്
എസ് വി എം എം വി എച്ച് എസ് എസ്
വെണ്ടാര്‍
മേഘക്കൊട്ടാരം
മാനത്തു മൂടി നില്‍ക്കും മേഘക്കൂടാരം
മെല്ലെ മെല്ലെ എവിടേക്കോ പായുന്നു.
ഭംഗിയാര്‍ന്ന നിന്നെ നോക്കുമ്പോള്‍
മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം
പറയൂ മേഘമേ നീ ആരാണ് ?
മാനത്ത പാല്‍നിലാവിന്റെ സഖിയോ
ചെറു താരകങ്ങള്‍ നിന്റെ തോഴിമാരോ?
അതുകൊണ്ടാണോ നിനക്കിത്ര ചന്തം
രാധിക ആര്‍ പിള്ള
സെന്റ് മേരീസ് ജി എച്ച് എസ് എസ്
കായംകുളം
വിലാപം
ഇന്നത്തെ നാടിന്റെ ദുര്‍വിധിയോര്‍ത്ത്
ഞാനിന്ന് കേഴുന്നു.
കീടനാശിനി തന്‍ പ്രയോഗത്താല്‍
ദുരിത ഭാരമേറുന്നു മാലോകര്‍
കുഞ്ഞുങ്ങള്‍ വിലാപങ്ങള്‍ കേട്ട്
നെഞ്ചുരുകുന്ന ജനനിമാര്‍
ഹാ കഷ്ടം വിധിയെ
ന്നോര്‍ത്തു കേഴുന്നു നാം
ആരതി കൃഷ്ണ
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നെടുമങ്ങാട്
നീലരാവ്
നീലനിലാവിന്റെ നിറമെഴും താരകങ്ങള്‍
നിശ്ചലബിംബമായി പുഞ്ചിരിച്ചു
നീലാഞ്ചനയായി നിറമോലും സന്ധ്യകള്‍
പടിവാതില്‍ ചാരാതെ നോക്കിനിന്നു.
നിന്നില്‍ നിന്നൊഴുകുന്ന സുന്ദര സുരഭില
ചന്ദനവര്‍ണങ്ങള്‍ വാരിത്തൂകി
നിന്നോടനുരാഗം മൂളിനില്‍ക്കുന്നിതാ
മുറ്റത്തെ മുക്കുറ്റിപ്പൂച്ചെണ്ടുകള്‍
ആര്യ രാജന്‍
സി കെ ജി എം എച്ച് എസ് എസ്
കോഴിക്കോട്
വസന്തകാലം
വരവായി വരവായി വസന്തകാലം
പൂക്കള്‍ വിരിയുന്ന കാലമായി
വീടായ വീടൊക്കെ പൂമണം പരത്തി
വരവായി വരവായി വസന്തകാലം
പല നിറത്തില്‍ പല മണത്തില്‍
പല തരത്തില്‍ വസന്തകാലം
നാടെല്ലാം പൂക്കള്‍ വിരിഞ്ഞു
പൂമ്പാറ്റകളെല്ലാും പൂക്കളില്‍ നിറഞ്ഞു
വരവായി വരവായി വസന്തകാലം
വരവായി വരവായി വസന്തകാലം
റീനാ ബാബു
എസ് എന്‍ ഡി പി എച്ച് എസ് എസ്
മുട്ടത്തുകോണം
പ്രകൃതിയുടെ കാമുകി
കുന്നിന്‍മുകളിലെ കാറ്റിനോടും പിന്നെ
പൂക്കളോടും ചെറു പക്ഷികളോടും
പ്രണയമാണിനി എനിക്കെന്നുമൊന്നും
ആഘാതത്തില്‍ പിരിഞ്ഞൊരി കാമുകിയെന്നപോല്‍
ഞാനിന്നു യാത്രയായിടുന്നു
പൂക്കള്‍ വിരിയുന്ന പൂക്കാലത്തെയും
മഴ പെയ്തിടുന്നൊരാ മഴക്കാലത്തേയും
മഞ്ഞു പെയ്തിടുന്ന ശൈത്യകാലത്തേയും
അഗാധമായി ഞാനിന്നു പ്രണയിച്ചുപോയി
ആതിര വി
ബി ഇ എം എച്ച് എസ് എസ്
പരപ്പനങ്ങാടി
ഉത്ഭവം കൊള്ളുന്ന ഉദ്യാനവാടി
നൊമ്പരമായ് പൂക്കുമെന്‍ ജാലകവാതില്‍ക്കല്‍
പൂവുമായ് എത്തുന്നു ഒരു നൂറു ശലഭങ്ങള്‍
പാറിപ്പറന്നിഹ ഓടുന്നിതെല്ലാം
പൂമ്പൊടി വീശുന്നു പൂമണം പോലെ
ശരണ്യ കണ്ണന്‍
ജി എച്ച് എസ് എസ് കുനിശ്ശേരി
പാലക്കാട്
അമ്മത്തൊട്ടില്‍
നന്മയാം അമ്മ തിന്മയാം അമ്മ
സ്‌നേഹവാതില്‍ നിറദീപമാം അമ്മ
കിന്നാരം പാടിയുറക്കിയ മരത്തണലില്‍
ഒരു പൂങ്കാറ്റുപോലെന്‍ അമ്മ
അശ്വതി എം
ജി എച്ച് എസ് എസ്
മാടമ്പാറ
അമ്പിളി
മൂകമാമിരുട്ടിന്റെ ചങ്ങാതി പോലെ
കാണുന്നു ഞാനെന്നുമമ്പിളിയെ
തൂവെള്ളിക്കിണ്ണം പോലാണമ്പിളി
പുഞ്ചിരി തൂവുന്ന പൊന്നമ്പിളി
സ്ഫടികമാം മുത്തുകള്‍ കോര്‍ത്തുവെച്ച
കൊച്ചോടമാവുന്നു എന്നമ്പിളി
അജ്ഞാത സത്യങ്ങള്‍ പേറിനില്‍ക്കും
കൊച്ചുകുറുമ്പനാമെന്നമ്പിളി
ആതിര സി വി
സി ജി എച്ച് എസ് എസ്
കണ്ണൂര്
അമ്മ
സ്‌നേഹമാം കടലിന്റെ തിരകളാണെന്നമ്മ
ആര്‍ദ്രമാം കടലിന്റെ ആഴമാണെന്നമ്മ
അഴകാം പൂവിനെപ്പോലെസൗമ്യമാം കാറ്റിനെപ്പോലെ
അറിവിന്റെ ആദ്യ മധുരമേക കനിവിന്റെ ആദ്യ നിറമേകി
ഹൃദയത്തിന്‍ പൂക്കളാണെന്നമ്മ ഹൃദയത്തില്‍ രാഗമാണെന്നമ്മ
മുഹമ്മദ് ഖൈസ് എം
എം ഇ ടി സ്‌കൂള്‍
മണ്ണാര്‍ക്കാട്
|
മണ്ണാര്‍ക്കാട്
അമ്മ തന്‍ നൊമ്പരം
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി നീയെത്ര സുന്ദരി
വയലുകള്‍ നിന്റെ വാര്‍മുടികള്‍
ആറുകള്‍ നിന്റെ കണ്‍പീലികള്‍
മലകള്‍ നിന്റെ ശരീരത്തെ പൊതിയുന്നു.
പുണരുന്നു
പ്രകൃതി പ്രകൃതി മനോഹരി
പ്രകൃതി പ്രകൃതി മനോഹരി
മഞ്ചു പീറ്റര്‍
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
എറണാകുളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ