Kuttitharangal

2010, ജനുവരി 14, വ്യാഴാഴ്‌ച

കവിതകള്‍ (ക്ലാസ്‌ VII)

അമ്മ
ഞാന്‍ ആദ്യാക്ഷരം കുറിച്ചനാള്‍
ഓമനിച്ചോരോന്നായി
കുഞ്ഞുനേത്രങ്ങളില്‍ അറിവിന്‍-
വെളിച്ചം പകര്‍ന്നുതന്നു
പൊന്‍പുതുമഴയുടെ ഗീതമാണെന്നമ്മ
എന്‍ പൊന്നുനാളമാണെന്നമ്മ
അറിവിന്‍ വിളക്കാണെന്നമ്മ


കൃഷ്‌ണപ്രിയ ആര്‍, Std VIII, സെന്റ്‌ തെരേസാസ്‌ 
ഹൈസ്‌കൂള്‍, മണപ്പുറം പി.ഒ,
 ആലപ്പുഴ.

പുതിയ വഴിത്താരകള്‍
വേനല്‍ക്കാലത്തിന്‍ കാറ്റൊഴിഞ്ഞു
മഴയെ കാത്തിരുന്ന കാറൊഴിഞ്ഞു
പൂമ്പാറ്റകള്‍ പാറിപ്പറന്ന്‌
തേന്‍ നുകരാന്‍ വന്നെത്തി
പുഴകള്‍ പുതിയ വീഥിയിലേക്കായ്‌
പതിയെ മാറിയൊഴുകിയെത്തി
ഞാനും മെല്ലെയൊഴിയുന്നു
ഇനിയൊരു രാവുറങ്ങുംമുമ്പേ
പുതിയ വഴിത്താരയിലേക്ക്‌


റിയ തോമസ്‌, സെന്റ്‌ ആന്റണീസ്‌
 ഹൈസ്‌കൂള്‍, പുതുക്കാട്‌.

നീ എന്‍ പ്രിയ കൂട്ടുകാരി
ഇണപ്പൂവുപോലെ
എന്നുള്ളില്‍ സ്‌നേഹം വിടര്‍ത്തിയ
എന്‍ പ്രിയ കൂട്ടുകാരി
മുത്തിലെ പവിഴങ്ങള്‍ പോലെയല്ലോ
നിന്‍ ഹൃദയം
പൂവിലെ ഇതളുകള്‍ വിരിയുന്നതുപോലെയല്ലോ
നിന്‍ സ്‌നേഹം
നീ എന്‍ പ്രിയ കൂട്ടുകാരി


കൊച്ചുറാണി ജോര്‍ജ്‌്‌, സെന്റ്‌ 
ആന്റണീസ്‌ ഹൈസ്‌കൂള്‍, 
പുതുക്കാട്‌.


പൂമ്പാറ്റ
പൂമ്പാറ്റേ പൂമ്പാറ്റേ
എന്നുടെയരികില്‍ വരുമോ നീ
എന്നോടൊപ്പം തുള്ളുന്നോ
തുമ്പിയോടൊപ്പം തുള്ളേണ്ടേ
പൂന്തോട്ടത്തില്‍ പാറേണ്ടേ
നിന്നെ ഞാനൊന്നു കണ്ടോട്ടേ
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ
കൂട്ടുകാരി പൂമ്പാറ്റേ

സിനി എസ്‌, സി.പി. ഹയര്‍സെക്കന്ററി 
സ്‌കൂള്‍, 
കുറ്റിക്കാട്‌.


മഴക്കാലം
ഇടവപ്പാതി വന്നെത്തി
ഇടമുറിയാതെ മഴയും
മണ്ണിന്‍ പുതുഗന്ധം
വിണ്ണിലേക്കുയര്‍ന്നു
മാനം നിറയെ കരിമുകില്‍ പരന്നൊഴുകി
വരണ്ട പാടങ്ങളും
വിണ്ണിനു താഴെ ജലാശയങ്ങളും
ജീവജാലങ്ങളൊക്കെയും
നിറഞ്ഞമനസ്സുമായി നിന്നു
പിന്നെ എപ്പോഴോ രൗദ്രഭാവം പൂണ്ട്‌
കലിതുള്ളി ഒഴുകി കാട്ടാറുപോലും

മുഹ്‌സിന സി, ബി.ഇ.എം.
 ഹൈസ്‌കൂള്‍, വടകര.

ഞാനറിയുന്ന മാധവിക്കുട്ടി
പുന്നയൂര്‍ക്കുളത്ത്‌ ജനിച്ചൊരമ്മേ
ഭാരതമാകെയറിഞ്ഞൊരമ്മേ
നാലപ്പാട്ടിന്റെ സല്‍പുത്രിയായ്‌
ബാലാമണിയമ്മതന്‍ പൊന്നോമനയായ്‌
മാധവിക്കുട്ടിയെന്നല്ലോ നാമം
സാഹിത്യമാകെയറിഞ്ഞൊരമ്മേ
സാഹിത്യമാകെ പഠിച്ചൊരമ്മേ
കവയിത്രിയായ്‌ വളര്‍ന്നൊരമ്മേ
കാവും കുളവും പരിസ്ഥിതിയും
നെയ്‌പായസത്തിന്‍ നറുമണവും
കേരളജനതയെ ലോകമെങ്ങും
ഉയര്‍ത്തിക്കാട്ടിയ കവയിത്രിയും
ഇംഗ്ലീഷ്‌ സാഹിത്യത്തിലൂടെയമ്മ
പേരും പ്രശസ്‌തിയും നേടിയമ്മ
കേരളനാടിനു നന്മനല്‍കി
കേരളമക്കള്‍ക്ക്‌ ഗുണവും നല്‍കി

കീര്‍ത്തി നന്ദകുമാര്‍, ജി.എച്ച്‌.എസ്‌ 
പുല്ലൂറ്റ്‌ കൊടുങ്ങല്ലൂര്‍
.
പുഴയോരം
മനസ്സിന്‍ മര്‍മരങ്ങള്‍
തഴുകും തീരം ഇളംവെയിലിലെ കുളിര്‍തെന്നലില്‍
ഉലയും മരങ്ങള്‍
പൂത്തുമ്പികള്‍ പാറുന്നൊരാ
നേരത്തവള്‍ ഒഴുകുന്നിതാ
പരല്‍മീനുകള്‍ പായുന്നിതാ
ഓളങ്ങള്‍ മാറ്റി
പുഴയോരത്തും പൂവിട്ടു
നില്‍ക്കുന്നു ചെടികള്‍
രാവേറെയായ്‌ നേരത്തിതാ
ഒഴുകുന്നവള്‍ കുളിരും വിതറി

ഐശ്വര്യ സോമന്‍, സ്‌.എന്‍.എം
.വി.എച്ച്‌.എസ്‌.എസ്‌, 
വണ്ണപ്പുറം


രാത്രിമഴ
ഒരുതോരാമഴ പെയ്‌ത രാവില്‍
ഞാന്‍ അനാഥയായ്‌ പോയി
അമ്മതന്‍ ചൂടില്ലാതെ
അച്ഛനും കാവലില്ലാതെ
മഴ തോരാതെ പെയ്യുന്നു
ആരുടെ മടിയില്‍ ഞാന്‍ തല ചായ്‌ച്ചുറങ്ങും
മഴയത്തലയുന്നു ഞാന്‍
ആരാരും കൂട്ടില്ലാതെ
ബന്ധുമിത്രങ്ങളില്ലാതെ
പേടിയെന്‍ പിറകിലുണ്ടെങ്കിലും
അമ്മയും അച്ഛനും
ഉറങ്ങുന്ന മണ്ണിന്‍
മാറത്തു ഞാന്‍ തല ചായ്‌ച്ചുകിടന്നു
ശരീരങ്ങളില്ലാതെ ആത്‌മാവുമാത്രമായ്‌
എന്‍ അച്ഛനും അമ്മയും
ഒരുവേള ഞാനും കൊതിച്ചുപോയി
ഞാനുമൊരാത്‌മാവായ്‌ തീര്‍ന്നുവെങ്കില്‍


കാവ്യ കിഷോര്‍, സെന്റ്‌ 
ആന്റണീസ്‌ ഹൈസ്‌കൂള്‍
, പഴുവില്‍
.
മാതൃഭാഷ
തുഞ്ചന്റെ ശാരികപ്പൈതല്‍പോലെ
കൊഞ്ചുന്നു കാതിലായ്‌ മാതൃഭാഷ
കുഞ്ചന്റെ തുള്ളലിന്‍ താളമോടെ
പുഞ്ചിരി തൂകുന്നു മാതൃഭാഷ
പിഞ്ചിളം ചുണ്ടിന്റെ ഭംഗിയോടെ
മൊഞ്ചുള്ള സുന്ദരി മാതൃഭാഷ
വഞ്ചികള്‍ പാടുന്ന കേരളത്തിന്‍
പഞ്ചാര സ്വാദൂറും മാതൃഭാഷ
പഞ്ചമം പാടുന്ന പൂങ്കുയില്‍ പോല്‍
തഞ്ചത്തിലാടുമെന്‍ മാതൃഭാഷ.

അഞ്‌ജന സോമന്‍,
 ഐ.എം.എച്ച്‌.എസ്‌ 
കലൂര്‍.


കണ്ണുനീര്‍ത്തുള്ളികള്‍
കണ്ണുനീര്‍ത്തുള്ളികളിറ്റിറ്റു
വീണതെന്നമ്മതന്‍
കടമിഴിക്കോണില്‍ നിന്നും
ഓരോരോ കണ്ണുനീര്‍ തുള്ളികളും
എന്‍ കൊച്ചു മുഖത്തായ്‌ വന്നുവീണു
ഞെട്ടി ഞാന്‍ നോക്കവേ
തേങ്ങുന്നു എന്നമ്മ
മൂകമായ്‌ രാവിന്‍ നിശ്ശബ്‌ദതയില്‍
വേവുന്നു എന്നമ്മ നീറിപ്പുകയുന്നു
പാവകന്‍ തന്നുടെ ജ്വാലകളില്‍
വാടിത്തളര്‍ന്നൊരുചെമ്പനീര്‍പ്പൂവിന്റെ
രൂപം ഞാനപ്പോള്‍ മനസ്സിലോര്‍ത്തു

ശ്രീലക്ഷ്‌മി ടി.എ, ഗവ: ഹയര്‍
 സെക്കന്‍ഡറി സ്‌കൂള്‍, 
പുളിയനം
.
എന്റെ അദ്ധ്യാപിക
എന്നെന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു
എന്റെ അദ്ധ്യാപികതന്‍ ചിത്രം
എന്നെ കൈ പിടിച്ചോരോ പടികളില്‍
കയറുവാന്‍ പ്രാപ്‌തയാക്കിയോരെന്‍ അദ്ധ്യാപിക
ഞാന്‍ കരയുമ്പോള്‍ എന്‍
കണ്ണുനീര്‍ക്കണങ്ങള്‍ തുടച്ചുനീക്കി
ആശ്വാസവാക്കുകള്‍ തന്‍
പൂക്കള്‍ വിതറുന്നൊരെന്‍ അദ്ധ്യാപിക
എന്റെ അദ്ധ്യാപിക
എന്നുടെ സ്വന്തം അധ്യാപിക


കാര്‍ത്തിക ബി, വി.എച്ച്‌.ജി.എച്ച്‌. 
എസ്‌.എസ്‌., കൊല്ലം.


ഗുരു
മുപ്പത്തി മുക്കോടി ദൈവമുണ്ടെങ്കിലും
വ്യത്യസ്‌ത വ്യത്യസ്‌ത ഭാഷയുണ്ടെങ്കിലും
വിജ്ഞാനശാഖകള്‍ ഏറെയുണ്ടെങ്കിലും
എല്ലാര്‍ക്കും സത്യമായ്‌
എല്ലാര്‍ക്കും ദൈവമായ്‌
എന്നെന്നും വിളങ്ങിടും നിത്യഗുരു
രക്തബന്ധങ്ങള്‍ മതവിശ്വാസങ്ങളും
എല്ലാം ഒന്നെന്നു ചൊല്ലിത്തന്നും
എല്ലാം സത്യമെന്നോതിത്തന്നും
സര്‍വര്‍ക്കും ദീപമാം നല്ല ഗുരു


അഭിനവ്‌ കെ.ആര്‍
 

std VII
സെന്റ്‌ ജോര്‍ജസ്‌ സി.യു.പി. സ്‌കൂള്‍, കല്ലൂര്‍.


കേരളം
നമ്മുടെ നാട്‌ കേരളം
മാമലനാട്‌ കേരളം
കാടും മേടും താഴ്‌വരയും
ചേര്‍ന്നൊരു നാട്‌ കേരളം
മലയാളത്തിന്‍ മധുരിമ തൂകും
എന്നുടെ നാട്‌ കേരളം
കേരവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞൊരു
സുന്ദരനാട്‌ കേരളം
തോടും പുഴയും കടലും കായലും
ചേര്‍ന്നൊരു നാട്‌ കേരളം
വിശ്വകവികള്‍ ജനിച്ച നാട്‌
മാവേലിത്തമ്പുരാന്‍ വാണ നാട്‌
കഥകളിതന്നുടെ ജന്മനാട്‌
എന്നുടെ സ്വന്തം കേരളം


ആതിര പി.
std VII
സെന്റ്‌ മാര്‍ട്ടിന്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍.



ഹായ്‌ ചങ്ങാതീ!

ആറ്റിന്‍കരയിലൊരല്‌പം തങ്ങി
അറ്റം കാണാ വയലിലിറങ്ങി
ആടിപ്പാടി നടക്കും കാറ്റേ
ഞാനാണല്ലോ നിന്‍ ചങ്ങാതി!
കാനനക്കാഴ്‌ചകള്‍ കണ്ടു രസിച്ച്‌
കാടും മേടും താഴ്‌വരയും
ചുറ്റിക്കറങ്ങി നടക്കും കാറ്റേ
ഞാനാണല്ലോ നിന്‍ ചങ്ങാതി!
തോടും പുഴയും കടലും കായലും
നിന്‍താളത്തില്‍ ആടീടുന്നു
ആടിപ്പാടി രസിക്കും കാറ്റേ
ഞാനാണല്ലോ നിന്‍ ചങ്ങാതി!




ആതിര പി.
std VII
സെന്റ്‌ മാര്‍ട്ടിന്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍.


മലനിരകള്‍

മലനിരകള്‍ വാഴും മലയാളമേ
മരതക ഭംഗിയേറും മലയാളമേ ഹരിതകശോഭയില്‍ നിരയായി നില്‍ക്കും
അഴകുവിടര്‍ത്തും മലയാളമേ
സൂര്യകിരണങ്ങളേറ്റുതിളങ്ങും
മലനിരയിലെ വെള്ളവുമല്ലോ
ഇളംകാറ്റില്‍ പാറിനടക്കും
കിളികള്‍ തന്‍ ചിറകടിയും
പച്ചയാം വിരിപ്പിന്നഴകും
അരികിലണയാത്തതെന്തേ
എത്ര സുന്ദരമാണീ മലനിരകള്‍


വിപിന്‍ കെ.വി
std VII
സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌.സ്‌കൂള്‍
കട്ടപ്പന.


തത്തമ്മ
കാവേരിപ്പുഴ താണ്ടി വരുന്നു
നാടന്‍തത്തകള്‍ രണ്ടെണ്ണം
തത്തിത്തത്തി മുറ്റത്ത്‌
നൃത്തം വയ്‌ക്കും തത്തമ്മേ....
ചക്കര തത്തമ്മേ
തത്തമ്മയുടെ നൃത്തം കണ്ട്‌
പീലി നിവര്‍ത്തുന്നു മയിലമ്മ


ഗോപിക ബി
std VII
ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍, വെയിലൂര്‍.


ആകാശദൂതന്‍
മിന്നിത്തിളങ്ങുമാ നക്ഷത്രക്കൂട്ടില്‍
വിണ്ണിലെ ആകാശദൂതന്‍
ചെപ്പു തുറക്കും പൊന്നിന്‍കൂട്ടില്‍
മിന്നിത്തിളങ്ങുന്നു ദൂതന്‍
വാനിലെ നക്ഷത്രശോഭയാല്‍
കാലിക്കിടാങ്ങള്‍ പൊന്നില്‍ കുളിച്ചു
നക്ഷത്രമുത്തുകള്‍ കോര്‍ത്തെടുത്തു
വിണ്ണിലെ മാലാഖമാര്‍ കൂട്ടിനെത്തി
പൊന്നിന്‍ മുത്തുമായ്‌ വന്നെത്തി
നക്ഷത്രചെപ്പുകള്‍ കോര്‍ത്തെടുത്തൂ
ആ ശോഭയില്‍ മുങ്ങിനിന്നു
നമ്മുടെ ആകാശദൂതന്‍ (2)


അനിഷ ജയന്‍
std VII
എ.യു.പി. സ്‌കൂള്‍
പൂക്കോട്ടുംപാടം
.


വൃക്ഷം
എന്നും തണല്‍നല്‍കും വൃക്ഷം
എന്നും കുളിരേകും വൃക്ഷം
എന്നും അഭയമരുളും വൃക്ഷം
വൃക്ഷമാണെന്നെന്നുമെന്റെയെല്ലാം
എന്നമ്മയാണ്‌ വൃക്ഷം
എന്നച്ഛനാണ്‌ വൃക്ഷം
എന്‍ ജേഷ്‌ഠനാണ്‌ വൃക്ഷം
വൃക്ഷമാണെന്നുമെന്റെയെല്ലാം
ആനന്ദു പി
std VII
എം.എം.എച്ച്‌.എസ്സ്‌. നരിയമ്പാറ.


OH! WHAT A BIG SKY IS IT?
Oh! what a big sky is it?
It is so wonderful
Sky wear the sun in the morning
And wear the stars and moon at the night
Stars and moon is shining in the sky
Moon is playing with the little stars
He hind behind the clouds
I hoist my two hands
And pick up the moon
But the moon fly return to the sky
Oh! what a Big sky is it?
Deepa Dinesh
std VII
Sri Harihara Vilasam High School, Karakkad.


തൃശ്ശൂര്‍പൂരം
മലയാള മാസം മേടം പിറന്നു
തൃശ്ശൂര്‍ പൂരം അടുത്തുവന്നു
പൂരം കാണാന്‍ പോരുന്നോ
നാട്ടാരേ നിങ്ങള്‍
നെറ്റിപ്പട്ടമണിഞ്ഞൊരാനയേ കാണാം
പഞ്ചവാദ്യം കേള്‍ക്കാം
ചെണ്ടമേളം കാണാം
കുടമാറ്റം കണ്ടിട്ട്‌ തിരികെപ്പോരാം
ദീപ ദിനേശ്‌
std VII
ശ്രീ ഹരിഹരവിലാസം ഹൈസ്‌കൂള്‍,
കാരക്കാട്‌.


വേനല്‍മഴ
ആകാശമാകെ കറുത്തു വിണ്ണില്‍
ആദിത്യദേവന്‍ മറഞ്ഞു രസിക്കുന്നു
ഭൂമിതന്‍ പ്രാര്‍ത്ഥന കേട്ടു വാനം
പാരിലാഹ്ലാദമഴ ചൊരിഞ്ഞു
പക്ഷികളാനന്ദഗാനം പാടി
പൂക്കള്‍ മഴയില്‍ മുഖം കഴുകി
വാടി നില്‍ക്കുന്ന മരത്തിന്‍ തളിര്‍
താഴേനിന്നെത്തി നോക്കി വീണ്ടും
വേനല്‍മഴ പെയ്‌തന്നേരം പാരി-
ലാനന്ദഗാനം മുഴങ്ങിടുന്നു.
കീര്‍ത്തി ചന്ദ്രന്‍ സി.
std VII
സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കമുകിന്‍കോട്‌.


എന്റെ കൂട്ടുകാരി
എന്റെ സ്വന്തം കൂട്ടുകാരി - എന്നും
എന്നെയുണര്‍ത്തും പാട്ടുകാരി
സ്‌നേഹത്തിന്‍ വെണ്ണിലാവാണവള്‍ - എന്നും
കൂട്ടിനെത്തും നന്മയാണവള്‍
അസ്വസ്ഥ മനസ്സിനാശ്വാസമാണവള്‍ - എന്നും
തണലേകും ഒരു വൃക്ഷത്തെപ്പോല്‍
കാറ്റും കുളിരും പോലവള്‍ - എന്നും
കാരുണ്യത്തിന്‍ വിളക്കായ്‌.
ഇരുട്ടിലെ വെളിച്ചമാണവള്‍ - എന്നും
കൂടെ ആത്മധൈര്യമായി വഴികാട്ടിയായി
അര്‍ച്ചന പി.ആര്‍
std VII
സെന്റ്‌ തെരേസാസ്‌ കോണ്‍വെന്റ്‌
നെയ്യാറ്റിന്‍കര


ഉണ്ണിക്കണ്ണന്‍
ഓടിവാ ഓടിവാ ഉണ്ണിക്കണ്ണാ
ഓമല്‍ പീലി ചൂടി വാ
ഗോക്കളെ മേക്കാന്‍ ഓടി വാ
എന്‍ ഓമനക്കണ്ണാ ഓടി വാ
ഓടിവാ ഓടിവാ ഉണ്ണിക്കണ്ണാ
ഓടക്കുഴലൂതി ഓടിവാ
എന്‍ ഓമനക്കണ്ണാ....
എന്‍ പൊന്നുണ്ണിക്കണ്ണാ
ഓടിവാ എന്‍ പൊന്നുണ്ണിക്കണ്ണാ
എന്‍ ചാരത്തു ഓടിവായോ
വെണ്ണയുണ്ണാന്‍ ഓടിവാ
എന്റെ പഞ്ചാരമുത്തേ ഓടിവായോ
ഓടി വാ ഓടി വാ
കണ്ണാ... എന്‍ പൊന്നുണ്ണിക്കണ്ണാ.
ആതിര പി.ബി
std VII
ജി.എച്ച്‌.എസ്‌.എസ്‌. മുപ്ലിയം, തൃശൂര്‍.


തേന്‍മാവിന്‍ ചോട്ടില്‍
എന്‍ മലര്‍തോപ്പില്‍
നില്‍ക്കുന്നൊരാ തേന്‍മാവിന്‍
ചോട്ടില്‍ ചെന്നനേരം ഓര്‍ത്തൂ
ഞാനെന്‍ ബാല്യ കുസൃതികള്‍
പണ്ടു ഞാനതിന്‍ കൈയി-
ലിരിക്കവേ പുളിയുറുമ്പിന്‍
കടിയേറ്റതും താഴെവീണതും
ഓര്‍ത്തൂ ഞാനെല്ലാം.
നൊമ്പരങ്ങള്‍ പങ്കുവെക്കാനാ-
യതിന്‍ചോട്ടില്‍ ഓടിച്ചെന്നതും
തളിരില പന്തലിലിരുന്ന കിളിയോട്‌
കിന്നാരം ചൊല്ലിയതും
എല്ലാമെല്ലാം ഓര്‍ത്തു ഞാനി
ന്നൊരുനിമിഷനേരം
എന്നും നല്‍ സ്വപ്‌നങ്ങള്‍ മാത്രം
നല്‍കിയ തേന്മാവിന്‍ ചോട്ടിലിരുന്നു
വീണ്ടുമൊരു ബാല്യത്തിലേക്കു
തിരിച്ചു പോകാന്‍ കൊതിച്ചുഞാന്‍.
സ്‌റ്റെല്ല മെറിന്‍ തോമസ്‌
std VII
സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍
പൂവത്തുശ്ശേരി.


പുഴതന്‍ തേങ്ങല്‍
ദുഃഖം നിറഞ്ഞതാണെന്‍ ജീവിതം
കറകള്‍പുരണ്ടതാണെന്‍ ജീവിതം
സന്തോഷമെന്നൊരു പുണ്യനാമം
മണ്‍മറഞ്ഞതാണെന്‍ ജീവിതം
പണ്ടൊരുനാള്‍ സന്തോഷമോടെ
പുഞ്ചിരിക്കും കാട്ടുപൂവായി പിറന്നു
പെട്ടെന്നു സന്തോഷം മണ്‍മറഞ്ഞു
എന്‍ ജീവിതത്തില്‍ കറപുരണ്ടു
സന്തോഷമെന്നൊരു പുണ്യനാമം
മണ്‍മറഞ്ഞോരെന്റെ ജീവിതത്തില്‍
മാനവന്‍ തന്നുടെ ദുഷ്‌ക്കരജീവിതം
എന്നെ അഴുക്കിന്റെ കൂട്ടമാക്കി
എന്‍ സിരകളിലൊഴുകുന്നൊരഴുക്കുരക്തം
എന്‍ ഹൃദയത്തെ ദുഷ്‌ക്കരമാക്കി
അഴുക്കുരക്തം ഒഴുകിയ എന്നുടെ
സന്തോഷം എങ്ങോപോയ്‌ മറഞ്ഞു
പൂവായിരുന്നയെന്‍ പുഞ്ചിരി നിന്നുപോയ്‌
എന്‍ മുഖംതന്നിലെ സന്തോഷം മാഞ്ഞുപോയ്‌
എന്‍ സുഹൃത്തുക്കളാം കൊച്ചുമത്സങ്ങളോ
മരണത്തിനിരയായി നില്‍പ്പതു ഞാന്‍കണ്ടു
എന്‍ സുഹൃത്തുക്കളാം കൊച്ചുമത്സ്യങ്ങളെ
ഭക്ഷിച്ചു കഴിഞ്ഞൊരു കൊക്കമ്മാവന്‍
പട്ടിണിക്കിരയായി നില്‍പ്പതു ഞാന്‍ കണ്ടു
അങ്ങനെ ഞാനും ഇരയായി നിന്നു
മരണത്തിന്‍ മുന്നില്‍ ഇരയായി നിന്നു
മരണത്തിന്‍ മുന്നില്‍ ഇരയായി നില്‍ക്കവേ
പൂവായിരുന്ന ഞാന്‍ വാടിപ്പോയി
വിക്ടര്‍ ബേബി
std VII
ആര്‍.സി.യു.പി. സ്‌കൂള്‍, തൃശൂര്‍.


എന്റെ ബാല്യം
ബാല്യത്തിന്‍ ഓര്‍മകള്‍ ഇന്നുമെന്‍
മനസ്സില്‍ മായാതെ നിറയുന്നു
കൂട്ടരുമൊത്ത്‌ മാമ്പഴം പെറുക്കുവാന്‍
പോയതും, അന്നു വീണെന്റെ കാലൊന്നു പൊട്ടിയതും
വയലരികത്തെ കിളികളോട്‌
കുശലം പറഞ്ഞതും ഓര്‍ക്കുന്നു ഞാന്‍
തുമ്പികള്‍ വീണക്കമ്പികള്‍ മീട്ടും
ഓണനാളിന്‍ ആഘോഷമിന്നെവിടെ
കുളടിച്ചു കുറിതൊട്ടൂഞ്ഞാലാടി
പാടുന്ന ബാല്യമിന്നെവിടെ
മാമ്പഴം പെറുക്കുവാന്‍ മാവുകളില്ല
പച്ചവിരിച്ചൊരു വയലുകളില്ല
തുമ്പികള്‍ വീണക്കമ്പികള്‍ മീട്ടും
ചിങ്ങവസന്തപ്പുലരിയുമില്ല
ഞാനും വളര്‍ന്നു കൂട്ടരും വളര്‍ന്നു
ഇനി ഞാനും കൂട്ടരും മാത്രം...
നഷ്ടബാല്യം മാത്രം ഇന്നില്ല
ഇനിയൊരു ബാല്യത്തിനായ്‌ ഞാന്‍ കാത്തിരിപ്പൂ...
ഞാന്‍ കാത്തിരിപ്പൂ....
സോന എ.എസ്‌
std VII
എസ്‌.എച്ച്‌.സി.ജി.എച്ച്‌.എസ്‌. കോണ്‍വെന്റ്‌,
ചാലക്കുടി



God?s gift
Every person is a gift of God
A wonderful marvellous gift
I am a gift, you are a gift
Every person is a gift
The world is a gift of God
A wonderful marvellous gift
We are a gift, all are gift.
This World is a wonderful gift.
Claramma Xavier
std VII
St.Peter?s H.S.S
Changanassery.


കേരളം
കേരളമെന്നൊരു നാടാണ്‌
വൃക്ഷങ്ങള്‍ നിറഞ്ഞൊരു നാടാണ്‌
ജനകോടികളുടെ നാടാണ്‌
കഥകളിതന്നുടെ നാടാണ്‌
മലയാളികളുടെ നാടാണ്‌
കേളിയെഴുന്നൊരു നാടാണ്‌
പുഞ്ചിരിതൂകും നാടാണ്‌
കേവഞ്ചികളുടെ നാടാണ്‌
കേരളമെന്നുടെ നാടാണ്‌
ശ്രീക്കുട്ടി പ്രസാദ്‌
std VII
മര്‍ത്തോമാ ഗേള്‍സ്‌ ഹൈസ്‌കൂള്‍
പുലമണ്‍, കൊട്ടാരക്കര.


ഗാന്ധിജി
നമ്മള്‍ക്കുണ്ടൊരു മുത്തച്ഛന്‍
ഗാന്ധിജി എന്നൊരു മുത്തച്ഛന്‍
രാഷ്ട്രപിതാവാം മുത്തച്ഛന്‍
സത്യാഗ്രഹവും അഹിംസയും
ആയുധമാക്കിയ മുത്തച്ഛന്‍
സ്വന്തം ചര്‍ക്കയില്‍ തുന്നിയ തുണിയും
കൈയില്‍ വടിയും കണ്ണടയും
അണിഞ്ഞുവന്നൊരു മുത്തച്ഛന്‍
ഗോഡ്‌സേ എന്നൊരു മതഭ്രാന്തന്റെ
തോക്കിലൊതുങ്ങീ മുത്തച്ഛന്‍
ഗാന്ധിജി ഇന്നും ജീവിക്കുന്നു
ഭാരതമക്കടെ ഹൃദയത്തില്‍
കൃഷ്‌ണേന്ദു പി.
std VII
എച്ച്‌.എസ്‌.ഫോര്‍ ഗേള്‍സ്‌. പുനലൂര്‍.


കേരളം
കായലോളങ്ങളും വൃക്ഷത്തലപ്പുകളും
ചാഞ്ചാടുന്നൊരു കൊച്ചുഗ്രാമം
കേരവൃക്ഷങ്ങള്‍ നിറഞ്ഞൊരു നാട്‌
കേരളമെന്നു പേര്‍ സിദ്ധിച്ച നാട്‌
മലയാളഭാഷയാല്‍ അമൃതം പൊഴിക്കുന്ന
സൗന്ദര്യറാണിയായ്‌ പിറന്നു വീണു
ഇന്ത്യതന്‍ മണ്ണില്‍ പിറന്നു - പിന്നെ
ഇന്ത്യതന്‍ ഓമനയായി
ദൈവത്തിന്റെ സ്വന്തം നാടേത്‌?
പച്ചപ്പട്ടുടുത്തുള്ളൊരീ കേരളം
മേഘ പി. രാജന്‍
std VII
ജി.എച്ച്‌.എസ്‌.എസ്‌ പൂതൃക്ക.



ബാല്യകാലം
നല്ല നല്ലോര്‍ മകള്‍ സമ്മാനിച്ചൊരു കാലം
എന്തേ കടന്നു പോയി....
അമ്മതന്‍ കൈയില്‍ പിടിച്ച്‌
പിച്ചവയ്‌ക്കാനായ്‌ പഠിച്ചകാലം
സന്തോഷപ്പൂവുകള്‍ എന്നുള്ളില്‍
വിടര്‍ന്നു വന്നൊരു കാലം...
മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍
സമ്മാനിച്ചൊരു കാലം...
കളിച്ചു രസിച്ചു നടന്ന കാലം
കണ്ണാരംപൊത്തിക്കളിച്ച കാലം
കൂട്ടരോടൊത്ത്‌ ഓടിനടന്നരു കാലം
കളിവീടുണ്ടാക്കി കളിച്ച കാലം...
പൂവിതള്‍പോലെകൊഴിഞ്ഞകാലം
മറക്കാന്‍ പറ്റാത്ത ബാല്യകാലം.
മേഘ പി. രാജന്‍
std VII
ജി.എച്ച്‌.എസ്‌.എസ്‌. പൂതൃക്ക.


മുന്തിരിങ്ങ
ചാഞ്ചാടി കാറ്റത്തു മുന്തിരിങ്ങ
ചാടിയാല്‍ കിട്ടാത്ത മുന്തിരിങ്ങ
കീഴോട്ടു നോക്കുന്നു മുന്തിരിങ്ങ
കുറുക്കനെ കളിയാക്കി മുന്തിരിങ്ങ
ശ്രുതി കെ.എസ്‌, ശ്രുതിമോള്‍,
മേഘ, രഞ്ചു
സെന്റ്‌ ഫിലോമിനാസ്‌ യു.പി.സ്‌കൂള്‍ മല്ലപ്പള്ളി.


കുഞ്ഞിക്കാറ്റ്‌
കാറ്റേ കാറ്റേ കുഞ്ഞിക്കാറ്റേ
കുന്നിന്‍മുകളിലേക്കാണോ നീ?
സിന്ദൂരപ്പൊട്ട്‌ തൊട്ടോ നീ?
ചിങ്കാരിക്കണ്ണ്‌ എഴുതിയോ നീ?
ആലിലമേലേ കുഞ്ഞിക്കുരുവിക്ക്‌
കൂടു കൂട്ടി കൊടുത്തോ നീ?
മഞ്ഞല വീശുമ്പോള്‍ മെയ്യാകെ കുളിരുമ്പോള്‍
മാറാകെ രോമാഞ്ചകഞ്ചുകമായ്‌
നീ തൊട്ട പൂവെല്ലാം പൂത്തുലഞ്ഞു
കായൊക്കെ പൊട്ടി പഴുത്തുനിന്നു
കനകലതകളാല്‍ നിറയുന്ന കാടിന്‌
നിന്നുടെ മനസ്സിലെ സ്‌നേഹതീര്‍ത്ഥം
കാറ്റേ കാറ്റേ കുഞ്ഞിക്കാറ്റേ
കുന്നിന്‍ മുകളിലേക്കാണോ നീ?
അങ്ങോട്ടോക്കാണെങ്കില്‍ പോകേണ്ട നീ
നിത്യനിര്‍മ്മലമായിരുന്നൊരാ
കുന്നിന്നു കാണുവാന്‍പോലുമില്ല.
അഞ്‌ജന കൃഷ്‌ണന്‍ എസ്‌.പി
std VII
ഗവ: ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നെടുമങ്ങാട്‌, തിരുവനന്തപുരം.


പുതുവര്‍ഷം
പുതിയൊരു പുലരി വരവായ്‌
പുതുവര്‍ഷം വരവായ്‌
പുത്തന്‍ കനവുകള്‍ കണ്ടീടാം
പുത്തനുഷസിന്‍ പുതു-
സ്വപ്‌നം കാണാം
പുസ്‌തകസഞ്ചി എടുക്കാം
പാട്ടും പാടി കൂട്ടരുമൊത്ത്‌
പാഠം പഠിക്കാം
പടവുകള്‍ താണ്ടി പണിയാം
പുതുലോകം.
ബിമില്‍ ബിനോയ്‌
std VII
എം.കെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിറവം.


കുഞ്ഞുപൂവ്‌
കാഴ്‌ചയായ്‌ ആദ്യം വിരിഞ്ഞപൂവ്‌
എന്‍ വീട്ടുമുറ്റത്തു വിരിഞ്ഞപൂവ്‌
ചുവന്നു തുടുത്തൊരു കുഞ്ഞുപൂവ്‌
മനസ്സിന്റെ ഉള്ളില്‍ പതിഞ്ഞപൂവ്‌
വാടാതെ നിന്നൊരു കുഞ്ഞുപൂവ്‌
മധുരം വിതുമ്പുന്ന കുഞ്ഞുപൂവ്‌
പ്രാണികള്‍ക്കാശ്രയമാകും പൂവ്‌
ഇളംകാറ്റിലാടിയുലഞ്ഞ പൂവ്‌
പുസ്‌തകത്താളിലെ കുഞ്ഞുപൂവ്‌
എന്റെ മനസില്‍ നിന്നകലാത്ത കുഞ്ഞുപൂവ്‌
ശരണ്യ ആര്‍.
std VII
കെ.കെ.പി.എം.യു.പി.എസ്‌.
വരിഞ്ഞം.


ഉള്‍ക്കാഴ്‌ച
കടലിനുള്ളിലേക്കിറങ്ങി ഞാന്‍
മായക്കാഴ്‌ചകള്‍ കണ്ടു ഞാന്‍
വിസ്‌മയിപ്പിച്ചെന്റെ കണ്ണുകളെ
വെട്ടിത്തിളങ്ങുന്ന രത്‌നങ്ങള്‍
ചിമ്മിക്കളിക്കുന്ന ചെറുകണ്ണാല്‍
നോക്കുന്നു ചെറുമത്സ്യങ്ങളെന്നെ
മഴവില്ലിന്‍ നിറമാണവയ്‌ക്കെല്ലാം
മയില്‍പീലി തഴുകും മാതിരി
എന്നെ തഴുകിയവ ഓരോന്നും
അറിയുന്നു ഞാനീലോകത്തെ
എത്ര മനോഹരമാണീലോകം
മായക്കാഴ്‌ചകള്‍ ഓരോന്നായ്‌
ഉള്‍ക്കണ്ണാല്‍ കണ്ടൂ ഞാന്‍.
ആര്യമോത്തി
std VII
St: Antony?s H.S.S. Ammadam.


ഓണം
മാമലനാടിന്റെ പൊന്നോണ നാളിന്ന്‌
മാനത്ത്‌ വെട്ടിത്തിളങ്ങിയല്ലോ
താളും തകരയും തെയ്യവും തപ്പും
തരികിട പാടിത്തിമിര്‍ത്തല്ലോ
മാവേലിയേ വരവേല്‍ക്കുവാനായ്‌
മാനത്തു സൂര്യനുദിച്ചല്ലോ
അത്തം മുതല്‍ക്കെ മുറ്റമാകെ
അത്തപ്പൂ വന്നു നിറഞ്ഞുവല്ലോ
അത്തപ്പൂക്കണി മുറ്റത്തൊരുക്കുവാന്‍
അടിയാളരേവരും ധൃതിയിലാണ്‌.
പൊന്നോണക്കിളി പാറുന്നു
പൂത്തിരി വെട്ടിത്തിളങ്ങുന്നു
അങ്കണമദ്ധ്യേ ഊഞ്ഞാലിലാടുന്നു
പാടുന്നു കുട്ടികള്‍ അങ്ങനെയങ്ങനെ
വന്നേ വന്നേ മാവേലി
മാമലനാടിന്‍ തിരുമേനി
ഹര്‍ഷം നിറയും തിരുവോണം
മാമലനാടിന്‍ പൊന്നോണം.
Thasni Fasal
std VII
G.H.S.S. Mancode.


പനിനീര്‍പ്പൂവ്‌
മുറ്റത്തു ഞാന്‍ നട്ട ചെമ്പനനീര്‍ച്ചെടിയില്‍
ആദ്യമായന്നൊരു പൂവിരിഞ്ഞു
ഓടിയടുത്തെത്തി ആ കൊച്ചുപൂവിനെ
തൊട്ടുതലോടി ഞാനുമ്മവെച്ചു.
കൂട്ടുകാരെല്ലാരേം കാണിച്ചു ഞാനെന്റെ
തോപ്പിലെ കുഞ്ഞുപനിനീര്‍പ്പൂവ്‌
വിദ്യാലയാങ്കണ ചാരത്തു ചെന്നിട്ടും
എന്‍ മനമാകെയാ കൊച്ചുപൂവ്‌
വൈകിട്ട്‌ ഞാന്‍ വന്ന്‌ നോക്കിയ നേരമാ
വാടിതളര്‍ന്നുവെന്‍ കൊച്ചുപൂവ്‌
ആ കാഴ്‌ച കണ്ടു നില്‍ക്കവെ എന്‍
മിഴികളാകെ നിറഞ്ഞുപോയി.
ദൃശ്യ രവീന്ദ്രന്‍
std VII
ബിഷപ്പ്‌ വാഴപ്പിള്ളി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കല്‌പറമ്പ്‌.

പ്രകൃതി
കള കളം പാടി ഒഴുകും പുഴകളും
കേരവൃക്ഷങ്ങളും ഉണ്ടിവിടെ
അതിലോലം ചെടികളും പൂക്കളും പക്ഷിയും
തിങ്ങി നിറയുന്ന നാടിവിടെ
കുന്നും കുഴിയും താഴ്‌വരയും പിന്നെ
അങ്ങനെ ഒട്ടേറെ കാഴ്‌ചകളും
കാടും മൃഗങ്ങളും തോടും നമ്മുടെ
പ്രകൃതിയെ കുളിരണിയിക്കുന്നു
എങ്ങനെ കിട്ടീ പ്രകൃതീ നിനക്ക്‌
സുന്ദരമാമീ ഒരന്തരീക്ഷം
അയന രാജപ്പന്‍
std VII
ജി.എച്ച്‌.എസ്സ്‌.സ്‌കൂള്‍
കുഴിമത്തികാട്‌.


മഴ
മഴയേ മഴയേ മഴവില്‍ക്കൊടിയേ
മാനത്താണോ മാമൂണ്‌
മാര്‍ഗ്ഗഴി മാസം എത്തുമ്പോള്‍
മഴവില്ലോടെ വിരിയില്ലേ
മണ്ണിന്‍ റാണി നീയല്ലേ
മഞ്ഞിന്‍ കുളിരും നീയല്ലേ
മിന്നും നക്ഷത്രത്തെ തൊട്ടറിയുന്നു നീ
മിന്നി മിന്നി പെയ്യില്ലേ
മണ്ണിന്റെ സ്വത്തേ വന്നാട്ടെ
മന്ദാരച്ചെപ്പിലൊളിച്ചാട്ടെ
ഗീതു വി.എസ്‌
std VII
ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടക്കേക്കര, ചങ്ങനാശ്ശേരി.


അമ്മേ നീ എവിടെ
അമ്മേ നീ ഇവിടെ
എന്നെത്തനിച്ചാക്കി പോയില്ലേ
അന്നു നീ എനിക്കു തന്ന-
ആ ഒരു വറ്റ്‌ ചോറ്‌
എന്നും ഞാന്‍ ഓര്‍ക്കുന്നു
അമ്മേ നിന്റെയത്രയും സ്‌നേഹം
തരാന്‍ ആര്‍ക്കും സാധിക്കയില്ല
അമ്മേ നീയാണെന്റെ ദൈവം
നീ മാത്രമാണെന്റെ ഐശ്വര്യം
നിന്‍ സ്‌മരണകള്‍ എന്നുമെന്റെ
മനസ്സില്‍ കുടികൊള്ളും.
ശ്രീക്കുട്ടന്‍
std VII
ഗവ.എച്ച്‌.എസ്‌.എസ്‌. കുളത്തുമല്‍.
കാട്ടാക്കട.


ചാന്ദ്രസൗന്ദര്യം
മന്ദസ്‌മേരം തൂകി നില്‍ക്കും
വെണ്‍മതി ഇന്ദുമതി
നീയെന്‍ സ്വപ്‌ന സുന്ദരകാവ്യം
പാല്‍ നുരപോലുള്ളൊരു
നിന്‍ ശോഭയില്‍ തിളങ്ങി വിണ്ടലം
നീലിമ നിറഞ്ഞൊരീ ഭൂമിതന്‍ മടിത്തട്ടില്‍
നിന്‍ശോഭ കണ്ടുമയങ്ങി നില്‍ക്കവേ
അറിഞ്ഞു... ഞാനാസത്യം... നിന്‍ സൗന്ദര്യത്തെ
തോല്‌പിക്കാന്‍ ഈ ഭൂവിലും സ്വര്‍ഗ്ഗത്തിലുമില്ലാ മറ്റൊന്നും
നീളെപ്പരക്കും നീലിമയില്‍ നീനീരാടുമ്പോല്‍
താഴെ തടാകത്തില്‍ അസൂയപൂണ്ട്‌ നില്‌പൂ കുഞ്ഞാമ്പലുകള്‍
സോണിയ എം.ബി
std VII
എസ്‌.സി.ജി.വി.യു.പി.എസ്‌
മട്ടാഞ്ചേരി.


എന്നുണ്ണിക്കണ്ണന്‍
പുലരിയില്‍ വിരിയുന്ന താമരപ്പൂപോലെ
എന്നുണ്ണിക്കണ്ണന്റെ കണ്‍മിഴികള്‍
ഞാന്‍ ഒന്നു കണ്‍ ചിമ്മി നോക്കിയപ്പോ-
വനെന്നെ കണ്‍ ചിമ്മിനോക്കി
പച്ചവിരിച്ച അങ്കണത്തിലൂടെ
ഓടിക്കളിക്കുകയാണെന്നുണ്ണിക്കണ്ണന്‍
അവനെയൊന്നു നോക്കിനിന്നപ്പോള്‍
എല്ലാം മറന്നു ഞാന്‍ നിന്നേപോയ്‌
ജെന്‍മോള്‍ ജോണി
std VII
സെന്റ്‌ ജോസഫ്‌സ്‌ യു.പി സ്‌കൂള്‍,
കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി.


എന്റെ ഗ്രാമം
എന്റെ ഗ്രാമം സുന്ദരഗ്രാമം
പച്ച വിരിച്ച വയലിന്റെ ഭംഗി
പച്ച വിരിച്ച കുന്നിന്റെ ഭംഗി
കളകളമൊഴുകും പുഴയുടെ നാദം
ഇളവെയിലിലാടും-
പുഞ്ചവയലിന്റെ ഭംഗി
ചിത്രശലഭങ്ങള്‍ ഒത്തു പറക്കുന്ന
സുന്ദരമാമെന്‍ കൊച്ചുഗ്രാമം.
അഞ്ചല്‍ ദാസ്‌ കെ.കെ
std VII
ജി.വി.എച്ച്‌.എസ്‌.എസ്‌
തിരുവിലാമല.



എന്റെ സ്വന്തം ഉണ്ണി
എനിക്കുമുണ്ടൊരു ഉണ്ണി
തൊട്ടാല്‍ കരയും ഉണ്ണി
സുന്ദരിയാമെന്‍ ഉണ്ണി
നൃത്തം ചെയ്യും ഉണ്ണി
പാട്ടുപാടും ഉണ്ണി
എന്‍ സുന്ദരിമലരാണുണ്ണി
എന്റെ മാത്രം ഉണ്ണി
എന്റെ കളിക്കൂട്ടുകാരന്‍ ഉണ്ണി
നൃത്തം ചെയ്യും ഉണ്ണി
എന്റെ മാത്രം ഉണ്ണി
സുന്ദരിയാമെന്‍ ഉണ്ണി
വിഷ്‌ണു പി.സി.
സി.എം.യു.പി.സ്‌കൂള്‍, തൊഴിയൂര്‍.


കൊഴിഞ്ഞുപോയ പൂക്കാലം
അടര്‍ന്നുപോയല്ലോ ദളം,
ദൂരേക്കെവിടെയോ മാഞ്ഞുപോയല്ലോ,
എന്നെന്നും കൂട്ടായിരുന്നെന്‍ പുഷ്‌പമേ,
ഇന്നു നീ എവിടെ?
എന്നില്‍ നിന്നുമകന്നൊരെന്‍
ഹൃദയപുഷ്‌പമേ
നിന്‍ വരവു കാത്തു കാത്തു ഞാന്‍...
ഒരു കൊച്ചു പിണക്കത്തിന്‍പേരില്‍
എന്നില്‍ നിന്നുമകന്നയെന്റെ പ്രിയസഖി
തുടിക്കുന്ന ഹൃദയവുമായ്‌ നിന്റെ സ്‌നേഹം
കാത്തിരിക്കുന്നൂ സോദരീ ഞാന്‍...
പുണ്യ കെ.യു
std VII
സെന്റ്‌ മാരീസ്‌ എം.എം.യു.പി.എസ്‌
അടൂര്‍.


ഒട്ടുമാവ്‌
മുത്തപ്പന്‍മാവിലുണങ്ങിയ കൊമ്പുകള്‍
കത്തിക്കാനായി വെട്ടിയിടൂ
പച്ചപിടിച്ചു തളിര്‍ത്തൊരു കൊമ്പില്‍
ഒട്ടിച്ചോളൂ മൂവാണ്ടന്‍
അടുത്ത കൊല്ലം കാണാം നല്ലൊരു
കുളിര്‍ത്ത കാഴ്‌ച വസന്തത്തില്‍
നിറയെപ്പൂവിട്ടുണ്ണികള്‍ വിരിയും
മൂവാണ്ടന്‍ കൊമ്പതു തീര്‍ച്ച
നിറമോലും പുതുകൊമ്പു നിറച്ചും
നന്നായി മാങ്ങ പഴുക്കുമ്പോള്‍
നറുതേനൂറും ഫലമുണ്ണാന്‍
നമ്മള്‍ക്കൊന്നായ്‌ മേളിക്കാം.
ജിക്‌സണ്‍ ജെമിനി
std VII
എസ്‌.ജെ.യു.പി.എസ്‌., വെള്ളയാംകുടി.


My Mother
My intimate friend
My punching bag
She can understand
Every short moment
Everlighting source
Neversetting enthuiasm
Whenever she is happy
My mind is active
Whenever she is sad
Our happiness sets
My energy source
My intiation point
Yes,my mom
Fathomless found of love
Like petals of rose
like myrtle leaves
My mother
Her love cools my mind
I become so free when
Mother is with me
Vrinda B. Nair
std VII
Govt. Girls Higher Secondary school, Mavelikara.



എന്റെ വാഴത്തോപ്പ്‌
നിറയെക്കതിര്‍ക്കുല പൂത്തെന്റെ വാഴത്തോപ്പില്‍
ഒരു കിളിമാത്രം അരികിലണയാത്തതെന്തേ
കാറ്റിലാടും കുലകളും
മാധുര്യമേറും പൊന്‍കായ്‌കളും
തന്‍ ശോഭതന്‍ അഴകു വിടര്‍ത്തി കാണിച്ചിട്ടും
അരികിലണഞ്ഞില്ല പൊന്‍കിളി മാത്രം
എന്റെ മരത്തിലെ ഇത്തിരി ചുണ്ടിലെ
തേന്‍കനിയുണ്ണാന്‍ വന്നില്ല ആ കിളി
സൂര്യപ്രഭപോല്‍ മുളപൊട്ടി
എന്നിട്ടും നാമ്പുമാത്രം
വിടരാത്തതെന്തേ ചെറു-വാഴക്കുലകളേ
പൊന്‍കുലകളേ പൊന്‍ കുലകളേ
ഒരു തേന്‍ മൊഴിപൊഴിക്കുമോ
എത്ര സുന്ദരമാണെന്റെ വാഴത്തോപ്പ്‌
വിപിന്‍ കെ.വി
std VII
സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌
കട്ടപ്പന.



കുറുക്കന്റെ തമാശ
കോഴിയും കുറുക്കനും
കഥപറഞ്ഞിരുന്നപ്പോള്‍
കുറുക്കന്റെ ചുണ്ടത്ത്‌ ചിരിവന്നു
എന്തു തമാശ, ഏതു തമാശ
എന്തിനു കുറുക്കനു ചിരിവന്നു
എല്ലാവര്‍ക്കും ചിരിയുടെ പൊരുളറിയാം
കുറുക്കച്ചനുമറിയാം, പക്ഷേ പറയില്ല.
അനീഷ്‌ എസ്‌.
std VII
ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ സ്‌കൂള്‍
വെള്ളായണി ജംഗ്‌ഷന്‍.


ഓര്‍മ്മകള്‍
ഓര്‍മ്മകളിലേക്കായ്‌ മനം മെല്ലെ പായുന്നൊ-
രെന്‍കനവായ്‌ നിറഞ്ഞൊരു മോഹങ്ങളായ്‌
ബാല്യം പിന്നിട്ട വഴിയിലൂടെ
മനമറിയാതെ സഞ്ചരിച്ചേകാന്തമായ്‌
മാടി വിളിച്ചു പിന്നില്‍ നിന്നാരോ
മമ തോഴിയാം നിന്‍ വിരല്‍ തൊട്ടിടുമ്പോള്‍
മനസ്സില്‍ വിരിഞ്ഞേതോ കാവ്യം
ഓര്‍മ്മകളിലേയ്‌ക്കായ്‌ വഴുതി വീണ്ടും
പോകുമാ വഴിയിലെ മണിമലര്‍പാതയില്‍
കാല്‍തെറ്റി വീഴുവാന്‍ വെമ്പി നിന്നപ്പോഴും
അന്നതാ ജീവിതനൗകയില്‍
കൈപിടിച്ചെന്നെയും കൊണ്ടിരുന്നു മെല്ലേ
എന്നിഷ്ടം നിന്നിഷ്ടം ഒന്നുമില്ലാതെ
ഇഷ്ടങ്ങള്‍ ഒന്നായി തീര്‍ന്നൊരാദിനവും
മനസ്സാകുമെന്‍ മലര്‍വാടിയിലായ്‌
നിന്നെയോര്‍ത്തിരുന്നു ഞാനിന്നിതാ
ബാല്യാനുഭവങ്ങളോതി മനമാനന്ദിച്ചു-
ല്ലസിച്ചിരുന്ന നാള്‍ വരെയും
വിടവാങ്ങേണ്ടതെന്നറിഞ്ഞില്ല ഞാന്‍
കടലാസുതോണിയില്‍ യാത്ര തിരിച്ചു നാം
കരയോടടുത്തതറിഞ്ഞില്ല
ജീവിതഭാരവുമേന്തി നാമക്കരെ
യെത്തുമ്പോള്‍ കൂട്ടിനായ്‌ ഒരുപിടി ഓര്‍മ്മകള്‍ മാത്രം.
പുണ്യ കെ.യു
std VII
സെന്റ്‌ മേരീസ്‌ എം.എം.യു.പി.എസ്‌
അടൂര്‍. 



ആരോരുമില്ല പാവ
ആരോരുമില്ല അനുകമ്പയോലും പാവ
ആരിലും കാലുറയ്‌ക്കാത്ത പാവ
മണ്‍കൊണ്ട്‌ പാവ മരംകൊണ്ട്‌ പാവ
കാണാത്ത ലോകത്തില്‍ കാഴ്‌ചയില്ലാ പാവ
കേള്‍വിയില്ലാ പാവ പൂമണമേകും പാവ
ആര്‍ദ്രമായി അനാഥയായി പാവ.
അസീന കെ.എ
std VII
സെന്റ്‌ ജേക്കബ്‌ യു.പി സ്‌കൂള്‍. മേലേചിന്നാര്‍.


ആള്‍മാറാട്ടം
ഒരുനാള്‍ എലിയെക്കണ്ടൊരു പൂച്ച
കണ്ണുമുരുട്ടി പ്പമ്മിപ്പമ്മി
എലിയപ്പോളൊരു നായായ്‌ മാറി
പൂച്ചയെ നോക്കീട്ടൊന്നു കുരച്ചു
പൂച്ച വിരണ്ടിട്ടുടനെ തന്നെ
ചെന്നായ്‌ തന്നുടെ രൂപം പൂണ്ടു
നായുടെ വേഷം പൂണ്ടു വിലസും
എലിയപ്പോളൊരു പുലിയായ്‌ മാറി
അതുകണ്ടുടനെ ചെന്നായ്‌ വീണ്ടും
സിംഹത്താനുടെ വേഷമണിഞ്ഞു
സിംഹത്താനുടെ വേഷം കണ്ടൊരു
പുലിയോ വീണ്ടും പാവമൊരെലിയായ്‌
തിരികെ കിട്ടിയ സ്വന്തം രൂപം
സംരക്ഷിപ്പാന്‍ മൂക്ഷികവീരന്‍
ഉടനെ തന്നുടെ മാളത്തില്‍പ്പോയ്‌
കയറിയൊളിച്ചതു കഥയിതു രസമായ്‌.
ഹാപ്പിമോള്‍ കെ.എം.
std VII
എസ്‌.ബി.എച്ച്‌.എസ്‌. കുറുമ്പിലാവ്‌.


അനുകരണത്തിലൂടെ അമളി
കാക്കയെപ്പോലെ കറുത്ത മറിയാമ്മ
വെളുക്കുവാനായിട്ടു ക്രീമു തേച്ചു
പക്കത്തെ വീട്ടിലെ അന്നാമയെപ്പോലെ
ഞാനും വെളുക്കൂന്ന്‌ ബെറ്റ്‌ വച്ചു
വെളുക്കുവാന്‍ തേച്ചപ്പോള്‍ പാണ്ടായ കാര്യം
നാട്ടാരറിഞ്ഞപ്പോള്‍ കഷ്ടം വച്ചു.
ഹാപ്പിമോള്‍ കെ.എം.
std VII, എസ്‌.ബി.എച്ച്‌.എസ്‌ കുറുമ്പിലാവ്‌


മാതൃഭവനം
അക്ഷരമാകുന്ന പൂക്കള്‍ വിരിയുന്ന
പൂന്തോട്ടമാണെന്‍ വിദ്യാലയം
പിച്ചവച്ചു ഞാന്‍ വിദ്യാലയാങ്കണ-
പൂമുഖത്തെത്തി നിന്നപ്പോള്‍
ഈശ്വരതുല്യരാം അധ്യാപകരെന്നെ
സ്‌നേഹത്താല്‍ മാടിവിളിച്ചു
അക്ഷരമാകുന്ന പൂക്കള്‍ പറിച്ചിട്ട്‌
ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കി
ആദ്യാക്ഷരങ്ങള്‍ ഗ്രഹിച്ചു കഴിഞ്ഞപ്പോള്‍
എന്‍ മനം ആനന്ദമെന്നെന്നറിഞ്ഞു
ഒന്നല്ല രണ്ടല്ല പത്തും തികയ്‌ക്കും ഞാന്‍
എന്‍ വിദ്യാലയത്തില്‍
അറിവിന്റെ പൊന്‍ പനീര്‍പൂവില്‍ - നിന്നൂര്‍ന്നൊരു
ഇതള്‍ മാത്രമിന്നു ഞാന്‍ ഗ്രഹിച്ചു
അറിവാകുമിതളുകള്‍ എനിക്കു സമ്മാനിച്ച
ഗുരുനാഥരെ ഞാന്‍ മറക്കുകില്ല.
ഹാപ്പിമോള്‍ കെ.എം
std VII
എസ്‌.ബി.എച്ച്‌.എസ്‌. കുറുമ്പിലാവ്‌. 



ഒരു പുഷ്‌പമായി....
ഞാനൊരു പൂമ്പാറ്റയായിരുന്നു...
എങ്ങും പാറി നടന്ന്‌ തേന്‍ നുകര്‍ന്നിരുന്നു
കിളികളെനിക്ക്‌ കൂട്ടുകാരായിരുന്നു,
മഴയെനിക്ക്‌ മധുരം നല്‍കിയിരുന്നു
എന്നാല്‍ ഇന്നെനിക്ക്‌ അതിനൊന്നും കഴിയില്ല
മരണദൂതന്റെ വിളികള്‍ ഏതുനിമിഷവും
എന്റെ കാതുകളില്‍ മുഴങ്ങിയേക്കാം.
അപ്പോള്‍ ഈ കിളികളും, കോരിച്ചൊരിയുന്ന മഴയും
എനിക്ക്‌ അന്യമാകുന്നു
അമ്പിളിക്കലയും, വെള്ളിനിലാവും ഏതോ അഗാധ
ങ്ങളിലേക്ക്‌ കടന്നുചെല്ലുന്നു
വിരല്‍ത്തുമ്പിലെ അക്ഷരങ്ങള്‍ എന്നില്‍ നിന്നും
അകന്നു നില്‍ക്കുന്നു
എന്തിനെന്നെയൊരു നിമിഷം മോഹിപ്പിച്ചു പുഷ്‌പമേ...
പോകാം നമുക്കിനി ശൂന്യതയുടെ മറവിലേക്ക്‌.....
ഷിമ്മി ഗോവിന്ദ്‌ പി.വി
std VII, വെങ്ങര പ്രിയദര്‍ശിനി യു.പി.സ്‌കൂള്‍.

ജീവമരം
ആയിരം മാനവര്‍ക്ക്‌
ആശ്വാസം പകരാനായ്‌
കുളിര്‍ തണല്‍ നല്‍കിയെന്‍
ജീവമരം
ആയിരം പക്ഷികള്‍ക്ക്‌
ഭവനം പണിയാനായ്‌
ശിഖരങ്ങള്‍ നല്‍കിയെന്‍
ജീവമരം
ആയിരം ജീവികള്‍ക്ക്‌
വിശപ്പിനു ശമനമായ്‌
പഴങ്ങള്‍ നല്‍കിയെന്‍
ജീവമരം
വെട്ടരുതേ വെട്ടരുതേ
നമ്മുടെ മരങ്ങളെ
നമുക്ക്‌ വരദാനമാണ്‌
മരങ്ങളെല്ലാം
അനന്ദു വിജയന്‍
std VII
സെന്റ്‌ ജൂഡ്‌ H.S.S മുഖത്തല.

എന്റെ ചങ്ങാതി
പുസ്‌തകമാണെന്‍ ചങ്ങാതി
ഇത്തിരിനേരം ഒത്തിരി അറിവ്‌
എന്‍ കൈകളില്‍ നല്‍കും ചങ്ങാതി
അത്ഭുതമോടെന്‍ അരികിലിരുന്ന്‌
ഉന്മേഷം നല്‍കും ചങ്ങാതി
അരികിലിരുന്ന്‌ സന്തോഷം പകര്‍ത്തി
എന്‍ വഴികള്‍ തെളിയിക്കും ചങ്ങാതി
എന്നെ നന്മയിലാഴ്‌ത്തും
പുസ്‌തകമെന്നൊരു ചങ്ങാതി
അനഘ എ.പി
std VII, പ്രോവിഡന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
കോഴിക്കോട്‌.


മഴവില്ലിന്‍ മായാജാലം
ഏഴു നിറങ്ങള്‍ ചാലിച്ച
മഴവില്ലില്‍ ഒരു വിരല്‍ തൊടാന്‍
കൊതിക്കുന്നു ഞാന്‍
മഴവില്ലിന്‍ വര്‍ണ്ണശോഭയെന്‍
മിഴികളെ കുളിരണിയിക്കുന്നുവോ?
മഴയ്‌ക്കു പിന്നാലെ ഓടിയെത്തും
മഴവില്ലിനെന്തു ചന്തം!
സംഗീതം പോല്‍ സുന്ദരമീ
സപ്‌തവര്‍ണ്ണങ്ങളില്‍ തീര്‍ത്ത
മഴവില്‍മേനി വര്‍ണ്ണപ്പുഴയാകുന്നു
സൗന്ദര്യമാം പ്രപഞ്ചത്തില്‍
വിരിയുന്ന അത്ഭുതങ്ങള്‍ നമ്മെ
വിസ്‌മയത്തിന്‍ തേരിലേറ്റുന്നുവോ?
Alnjusha Mohandas
std VII, P.G.H.S.S കോഴിക്കോട്‌.


ഇന്നത്തെ അണിഞ്ഞൊരുങ്ങള്‍
പ്രഭാതമെന്തെന്നറിയാത്തവരാ
ണിന്നത്തെ മനുഷ്യര്‍...
നട്ടുച്ചവെയിലത്ത്‌ എഴുന്നേറ്റ്‌-
പല്ലുപോലും തേയ്‌ക്കാതെ-
ബെഡ്‌കോഫിയിറക്കി, തലനനയ്‌ക്കാതെ-
എണ്ണതേയ്‌ക്കാതെ
പൗഡറും, ഐലൈനറും, സുറുമയും
കുറിതിലകങ്ങളും, കുടമണി,അരഞ്ഞാണം
കാഞ്ചീപതക്കവും അണിഞ്ഞവര്‍
കീറിപറഞ്ഞൊരാ കുപ്പായമിട്ടിട്ട്‌
ഫാഷനെന്നു പറഞ്ഞ്‌ റോഡിലേക്കിറങ്ങും
ആതിര പി.
std VII, മണ്ണൂര്‍ കൃഷ്‌ണ എ.യു.പി.സ്‌കൂള്‍.



കാനനനിര്‍ഝരികളേ...
കാനനനിര്‍ഝരികളേ നിങ്ങളും
തേനൂറുന്നൊരാപാട്ടു മറന്നുവോ?....
ഉമ്മറവാതില്‍ക്കലന്തിക്കുവച്ചൊരാ
പൊന്‍കിണ്ടി കളവുപോയപോലെ
നിങ്ങളും അപ്രത്യക്ഷരാവുകയോ?....
കാവുകള്‍ തീണ്ടുന്ന കാലമിതാണല്ലോ
കാനനം കാണാതെയായിടുന്നു
നിറകുടം വെള്ളമായൊഴുകിയ നിങ്ങള്‍-
ഇന്ന്‌ വെറുമൊരു നീര്‍ച്ചാലാവുകയോ?...
വമ്പന്‍ മീശയും പോലീസുതൊപ്പിയും
ചിരിക്കുന്ന രാക്ഷസരാം മനുഷ്യര്‍
നിങ്ങളെ നശിപ്പിച്ചേയടങ്ങൂ.....
ആതിര പി
std VII, മണ്ണൂര്‍ കൃഷ്‌ണ എ.യു.പി. സ്‌കൂള്‍.

സുന്ദരഗ്രാമം
സുന്ദരമാണെന്‍ കൊച്ചുഗ്രാമം
പച്ചപ്പുതപ്പ്‌ വിരിച്ച ഗ്രാമം
വയലുകളും പുഴകളും
ഒത്തുചേര്‍ന്ന ഗ്രാമം
സൗഭാഗ്യം നല്‍കിടും കൊച്ചുഗ്രാമം
എന്നും എന്നും ശോഭിച്ചിടും
കേരവൃക്ഷങ്ങള്‍ തിങ്ങിടുന്ന കൊച്ചുഗ്രാമം
നമ്മുടെ സ്വന്തം കൊച്ചുഗ്രാമം.
അനുജ അലക്‌സാണ്ടര്‍,
std VII, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, തൃപ്പിലഴികം, കുണ്ടറ.


സുന്ദര കേരളം
കേരളം കേരളം
എത്ര സുന്ദരം
പച്ചയാം വിരിപ്പിട്ട
സുന്ദര കേരളം
കഥകളിയും തുള്ളലും
കലകളാകും കേരളം
മലകളും പുഴകളും
കേരവുമായി
നില്‍ക്കുമെന്റെ കേരളം
സുന്ദരമാണേ
ഓണവും, പെരുന്നാളും
ക്രിസ്‌മസുമുണ്ടേ
ഹിന്ദുവെന്നും ഇസ്ലാമെന്നും
ക്രിസ്‌ത്യനെന്നുമില്ലാത്ത കേരളം
ഐക്യമാര്‍ന്ന കേരളം
മനോഹര കേരളം
സോന എ.എസ്‌
std VII, ജി.എച്ച്‌.എസ്‌.എസ്‌., മങ്കര.


പ്രകൃതീ മനോഹരീ
കൊച്ചുകേരളം എത്ര മനോഹരം
കേരനിരയെന്നും നിറയുന്നൊരു കേരളം
കളകളമൊഴുകുന്ന അരുവിയും
കുണുങ്ങിയാടുന്ന മയിലും
ഈ മലനാട്ടിന്‍ സൗന്ദര്യമേ
ഗാനമൊഴുകും താളമിളകും
ഗാഥപൊഴിക്കുന്നൊരു കിളികള്‍തന്‍ നാടേ...
തുഞ്ചനും കുഞ്ചനും കവിതകളെഴുതിയ
കൊച്ചുകേരളമേ...
കൊച്ചുകേരളമേ....
Deepa B. Mohan
std VII, G.H.S. Sooranad, Kollam.

ലബര്‍ ഇന്‍ഡ്യ എന്റെ വഴികാട്ടി
പഠിക്കാനിരിക്കും നേരത്ത്‌
ലേബര്‍ ഇന്‍ഡ്യ കൂടെ ഉണ്ട്‌
കിടക്കാന്‍ പോകും നേരത്ത്‌
ബോബനും മോളിയും കൂടെ ഉണ്ട്‌
വെറുതെ ഇരിക്കും നേരത്ത്‌
ഇന്റര്‍വെല്‍ കൂടെ ഉണ്ട്‌
ബോറടിക്കും നേരത്ത്‌
Mail Box യില്‍ പോകും ഞാന്‍
അവിടെ കുറെ കൂട്ടുകാരുടെ
കഥയും, കവിതയും ഉണ്ട്‌
പരീക്ഷ വരും നേരത്ത്‌ Exam special ല്‍
പോകും ഞാന്‍
എന്നുടെ വഴികാട്ടി LABOUR INDIA
ഋതുല്യ സി. നായര്‍
std VII
സെന്റ്‌ തെരേസാസ്‌ എച്ച്‌.എസ്‌. കണ്ണൂര്‍.

ഒരു തിരിഞ്ഞുനോട്ടം
കേരളമേ, സത്യശ്യാമിനിയേ
നിന്‍ മാറിലെ
പുഞ്ചകളിന്നെവിടെ?
പച്ചപ്പട്ടുവിരിച്ചു നിന്നവര്‍
മരിച്ചോ?
അതോ, മനുഷ്യര്‍ എന്ന
മാന്ത്രികവര്‍ഗ്ഗമവരെ കൊന്നോ?
കേരളമേ, പൈതൃകമാതാവേ
നിന്നുടെ സിരകളായൊരാ
പുഴകളിന്നെവിടെ?
കാലം റാഞ്ചിക്കൊണ്ടുപോയോ?
അതോ, പ്രായം കഴുത്തുഞെരിച്ചുകൊന്നോ?
പണ്ടത്തെ പാട്ടൊഴുകിവന്ന
നദിയുടെ സ്ഥാനത്തിപ്പോഴതാ
ഒരു മണല്‍ക്കൂമ്പാരം മാത്രം
നിലാവിന്റെ നീലനദിക്കരയില്‍
നീരാടുന്നൊരാ അമ്പിളിക്കുട്ടിക്ക്‌
നദിയുടെ മാറിടം കണ്ണാടിയാവുന്നില്ല
അവള്‍ക്കൊരുങ്ങാന്‍ കഴിയുന്നില്ലല്ലോ
അവളുടെ പ്രാര്‍ത്ഥന നീ
കേള്‍ക്കുന്നില്ലേ കേരളമേ?
ഋത്വിക്‌ മോഹന്‍
std VII, എസ്‌.വി.എം.ഇ.എം.എച്ച്‌.എസ്‌., കോഴിക്കോട്‌.

എവിടെ നീ
എവിടെ നീ എന്റെ ജീവരക്തമേ
എവിടെ നീ എന്റെ ജീവശ്വാസമേ
എവിടെയെല്ലാം തിരഞ്ഞു നിന്നെ ഞാന്‍
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഞാന്‍ ഈ
പുണ്യമാം വീഥിയില്‍ നില്‍ക്കെ
ഇലയുടെ മര്‍മരക്കൊഞ്ചലുകളും
കള കളം പാടി ഒഴുകും നിന്‍ ഗീതവും
കുശലം പറയുന്ന കിളികളും
സുഗന്ധിനിയാം കുഞ്ഞിക്കാറ്റുമല്ലേ
എന്നെ സ്വീകരിച്ചത്‌
എവിടെ മര്‍മരക്കൊഞ്ചലുകള്‍
എവിടെ ആ സുഗന്ധിനിയാം കുഞ്ഞിപ്പൂങ്കാറ്റ്‌
എവിടെ എന്‍ ജീവരക്തമേ
നീ പറയൂ പറയൂ
Smrithy Sakkeer
std VII, St. John C.S.I E.M.H.S, Aluva.


ശത്രുവേതോ, മിത്രമേതോ?
കാലില്ലെങ്കില്‍ എന്‍ ശരീരം
ചുവരുകള്‍ക്കുള്ളില്‍മാത്രം,
കൈയില്ലെങ്കില്‍ എന്‍ മോഹങ്ങളെ
എത്തിപ്പിടിക്കുവാന്‍ കഴിയാതെ വിതുമ്പുമെന്‍ മനം
കാതില്ലെങ്കില്‍ കേള്‍വിക്കായി
കൊതിക്കുമെന്‍ മനം
കണ്ണില്ലെങ്കില്‍ കാണുവാനെന്‍
മനം കൊതിക്കും
എല്ലാമെല്ലാം സങ്കല്‌പചിത്രങ്ങള്‍ മാത്രം
ശത്രുവേതോ, മിത്രമേതോ
എന്‍ മിഴികള്‍ തിരിച്ചറിയും
വിപത്ത്‌ വന്നെന്‍ മുന്നിലണയുമ്പോള്‍
ചെറുത്തു നില്‌ക്കുവാന്‍ എന്‍ മിഴികള്‍ മാത്രം
നിത്യ നടരാജന്‍
std VII
St.Mary?s M.M. UP. School,
Adoor.

എന്റെ കൂട്ടുകാര്‍
ഒരു പൂവിന്റെ ഇതള്‍പോലെ
ആയിരം നക്ഷത്രങ്ങള്‍ പോലെ
ഒരു വന്‍മരത്തിന്റെ ശാഖപോലെ
ഞാനറിയുന്ന എന്നെ അറിയുന്ന
എന്‍ കൂട്ടുകാര്‍
വിദ്യതന്‍ അഴകിന്റെ പുഞ്ചിരിതൂകുന്ന
എന്‍ വിദ്യാലയത്തിന്‍ പടിവാതില്‍ക്കല്‍
ഹൃദയസ്‌നേഹം തുറന്നുകാട്ടി
വിദ്യാദേവതയ്‌ക്കൊപ്പമെന്നും
വരവേല്‍ക്കുമെന്‍ കൂട്ടുകാര്‍
എന്നുമെന്റെ കൂടെ ഉത്സാഹത്തിമര്‍പ്പോടെ
ഓടിക്കളിക്കാന്‍ വരുമെന്റെ കൂട്ടുകാര്‍
പതറിയ മനസുമായി നില്‍ക്കുമെന്നെ
ആശ്വസിപ്പിച്ചീടുമെന്‍ കൂട്ടുകാര്‍
ജാതിമതഭേദമില്ലാതെയൊരുകുടക്കീഴില്‍
ഒന്നു ചേര്‍ന്നുനില്‍ക്കുന്നു ഞങ്ങള്‍
ഒരു പൂവിന്നിതളെന്നാകിലും
കൊഴിഞ്ഞുപോകില്ലൊരു നാളിലും
വിടര്‍ന്നു പരിമളം പരത്തുമെന്നും
നാടിന്നഭിമാനമായി മാറീടും
വിമിഷ്‌ന കെ.കെ.
std VII
സേക്രഡ്‌ ഹാര്‍ട്ട്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍.

അമ്പിളിമാമനെയും കാത്ത്‌
അന്തിനേരത്തെത്തും അമ്പിളിമാമാ
എത്തുവാനെന്തെ നീ വൈകിപ്പോയി
വാനമിരുണ്ടു താരങ്ങള്‍ വന്നു
എന്നിട്ടും എന്തേ നീ എത്തിയില്ല
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കാത്തിരിപ്പാണല്ലോ
എന്നിട്ടും മാമന്‍ വന്നില്ലല്ലോ
മാമുണ്ണും നേരത്ത്‌ കൂട്ടിരിക്കില്ലയോ
അമ്പിളി മാമാ നീ എന്റെ കൂടെ
താരങ്ങള്‍ വന്നണയും നേരത്ത്‌
നിന്നെയും ഓര്‍ത്ത്‌ ഞാന്‍ കാത്തിരിക്കും.
ആതിര വി.പി
std VII
G.H.S.S കാടഞ്ചേരി.
 


മനസ്സിന്‍െറ താഴ്‌വര
തങ്കക്കിനാവിന്‍െറ താമരത്തോണിയില്‍
ഞാനന്നൊരിക്കല്‍ യാത്ര ചെയ്‌തു
പൂക്കളും കായ്‌കളും മാനുകളും
മയിലുകളും പാടിയും ആടിയും
ഓടി നടന്നൊരാ താഴ്‌വരയില്‍
ഞാനൊരിക്കല്‍ യാത്ര ചെയ്‌തു
എന്‍െറ മനസ്സിന്‍െറ മരത്താഴില്‍
താഴ്‌വര പച്ചപ്പട്ട്‌ വിരിച്ചുനിന്നു
സ്വര്‍ഗത്തില്‍ പോയ സന്തോഷത്തോടെ
മനസ്സിന്‍െറ താഴ്‌വരത്താഴിലാലേ
ഞാനൊരിക്കല്‍ യാത്ര ചെയ്‌തു


ഗോള്‍ഡ എം രാജപ്പന്‍
സെന്‍റ ഫ്രാന്‍സിസ്‌ യു പി സ്‌കൂള്‍
ആമ്പല്ലൂര്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ