Kuttitharangal

2010, ജനുവരി 14, വ്യാഴാഴ്‌ച

രചനകള്‍ (VIII ക്ലാസ്‌)

കത്തുകള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ ഫലിതങ്ങള്‍


brilliantstudent

ചിത്രശലഭം

ചിത്രശലഭമേ കൂട്ടുകാരി
കുഞ്ഞെന്‍ അരികില്‍ വരാമോ
ഓടല്ലേ ഒളിക്കല്ലേ
കൂട്ടുകൂടാന്‍ വരാമോ
പാടാനായി ആളില്ല
എനിക്ക് ആടാനായി ആളില്ല
ചിത്രശലഭമേ കൂട്ടുകാരി
ഒന്നെന്‍ അരികില്‍ വരാമോ
എന്നെ കൂടെ കൂട്ടാമോ
ലോകം കാണാന്‍ കൂട്ടാമോ


സജ്‌ല, മേഘ്‌ന
ജി എച്ച് എസ് എസ്‌കുണ്ടുംകുഴി സ്‌കൂള്‍

വന്നല്ലോ വന്നല്ലോ പൂക്കാലം വന്നല്ലോ
പൊട്ടിവിടര്‍ന്നു എന്‍ പുഷ്പമെല്ലാം
വെള്ള നിറത്താല്‍ മുല്ലപ്പൂവും
ചെമ്പട്ടണിഞ്ഞ് ചെത്തിപ്പൂവും
സ്‌നേഹത്താല്‍ വിടരും പനിനീര്‍പൂവും
സൂര്യനെ നോക്കും സൂര്യകാന്തിയും
പൊട്ടി വിടര്‍ന്നു എന്‍ ഉദ്യാനത്തില്‍
എന്‍ മുറ്റമാകെ സുഗന്ധം പരത്തീ.
മനീഷ മനോഹരന്‍
ഐരവണ്‍, കോന്നി

ഒരു പ്രഭാതം
ഉഷസ്സ് തിളക്കത്തോടെ 
കണ്‍തുറന്നുവല്ലോ
കരിമുഖില്‍ കുസൃതി
ചിരിചമച്ചൊന്നു കാട്ടി
മഴത്തുള്ളി തന്‍ കിലുക്കം മുഴങ്ങുകയായി
സൂര്യന്‍തന്‍ നിത്യപ്രകാശം
തലോടിയിലതന്‍ ചുണ്ടില്‍
ഇതു കണ്ട അരിമുല്ലപ്പൂ
ശങ്കിച്ചു ഇത് പവിഴമോ ജലമോ

റിയ രാജു

സെന്റ് മേരീസ് എച്ച് എസ് എസ്
കല്ലാനോട്‌


1 അഭിപ്രായം: