Kuttitharangal

2010, ജനുവരി 14, വ്യാഴാഴ്‌ച

കത്തുകള്‍ (ക്ലാസ്‌ VII)

പഠനത്തിന്റെ ഉറ്റചങ്ങാതി
ലേബര്‍ ഇന്‍ഡ്യയില്‍ നിന്നും കിട്ടുന്ന അറിവുകള്‍ എന്റെ പഠനത്തിന്‌ വളരെയേറെ സഹായകമാകുന്നു. ലേബര്‍ ഇന്‍ഡ്യയില്‍ പഠനത്തിനൊപ്പം വിനോദവും ഉള്ളതുകൊണ്ട്‌ പഠനം രസകരമാകുന്നു. Home Examination പോലുള്ള പംക്തി പരീക്ഷയ്‌ക്ക്‌ വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്‌. Around the Globe സ്‌കൂള്‍ ക്വിസ്‌ മത്സരങ്ങള്‍ക്ക്‌ സഹായകരമാകുന്നു. ലേബര്‍ ഇന്‍ഡ്യ ഇനിയും ഉയരങ്ങളിലേക്ക്‌ എത്തണമെന്ന്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നു.
സുനില്‍ പി, ഗവ: ഹൈസ്‌കൂള്‍, കുട്ടമശേരി, ആലുവ.

എന്റെ പ്രിയ കൂട്ടുകാരിക്ക്‌
ആദ്യമൊന്നും ഞാന്‍ ലേബര്‍ ഇന്‍ഡ്യയോട്‌ താല്‍പര്യം കാണിച്ചിരുന്നില്ല. പക്ഷേ ലേബര്‍ ഇന്‍ഡ്യയുടെ വളര്‍ച്ച എന്നെ അതിലേക്ക്‌ ആകര്‍ഷിച്ചു. അതോടെ ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ കൂട്ടുകാരിയായി. ഇപ്പോള്‍ എനിക്ക്‌ ലേബര്‍ ഇന്‍ഡ്യ വളരെ ഇഷ്‌ടമാണ്‌. എന്നെ പഠനത്തില്‍ സഹായിക്കുന്നത്‌ ലേബര്‍ ഇന്‍ഡ്യയാണ്‌. ലേബര്‍ ഇന്‍ഡ്യയുടെ കളികളും കഥകളും എനിക്ക്‌ വളരെയേറെ ഇഷ്‌ടമാണ്‌. ലേബര്‍ ഇന്‍ഡ്യ ഉള്ളതുകൊണ്ട്‌ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടുന്നു.
റുമാന ഹസിന്‍, എം.വി.എം.ആര്‍.എച്ച്‌.എസ്‌.എസ്‌, വലയംകുളം, മലപ്പുറം.


എന്റെ പ്രിയപ്പെട്ട പഠനസഹായിയായ ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌
നീ എന്റെ നല്ലൊരു പഠനസഹായിയാണ്‌. നിന്റെ സഹായം എനിക്ക്‌ എന്നും ഉപകാരപ്രദമാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ പലതരത്തിലുള്ള കളികളും ബോബനുംമോളിയും, മുല്ലാനാസറുദ്ദീന്റെ കഥകളും എനിക്ക്‌ വളരെയധികം ഇഷ്ടമാണ്‌. G.K യും, വര്‍ക്ക്‌ഷീറ്റും, ഫാക്‌റ്റ്‌ഷീറ്റും, എല്ലാം വളരെയധികം വിവരങ്ങള്‍ സമ്മാനിക്കുന്നുണ്ട്‌. ലേബര്‍ ഇന്‍ഡ്യ എനിക്ക്‌ നല്ലൊരു വഴികാട്ടിയാണ്‌. ഞാന്‍ ലേബര്‍ ഇന്‍ഡ്യയോട്‌ നന്ദി പറയുന്നു.
അഞ്‌ജു സി.ബി
STD VII
സെന്റ്‌.റീത്താസ്‌ ഹൈസ്‌കൂള്‍
പൊന്നുരുന്നി.


പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌,

എന്റെ പഠനത്തിന്‌ അടിസ്ഥാനം നല്‍കാന്‍ സഹായിച്ചത്‌ ലേബര്‍ ഇന്‍ഡ്യയാണ്‌. അതുകൊണ്ട്‌ ഞാന്‍ ലേബര്‍ ഇന്‍ഡ്യയെ സ്‌നേഹിക്കുന്നു. എന്റെ അനിയന്‌ ലേബര്‍ ഇന്‍ഡ്യയിലെ കഥകളും കവിതകളും ഇഷ്ടമാണ്‌.
അനീഷ്‌ എസ്‌.
ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ സ്‌കൂള്‍
വെള്ളായണി ജംഗ്‌ഷന്‍.

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ ഒരു വരിക്കാരനാണ്‌. ലേബര്‍ ഇന്‍ഡ്യ എന്റെ പഠനം രസകരമാക്കുന്നു. എന്റെ പ്രിയപ്പെട്ട പംക്തി സന്തോഷ്‌ മാമന്റെ സഞ്ചാര അനുഭവങ്ങളാണ്‌.
കൃഷ്‌ണപ്രസാദ്‌ വി.എസ്‌.
STD VII
സെന്റ്‌ സെബാസ്‌റ്റിയന്‍ ഹൈസ്‌കൂള്‍.
ചിറ്റാറ്റുകര.


പ്രിയ ലേബര്‍ ഇന്‍ഡ്യേ
ഞാന്‍ നിന്റെ കൂട്ടുകാരിയാണ്‌. എന്റെ പ്രിയ പഠനസഹായീ, നിന്റെ ഓരോ വാക്കും വായിക്കാന്‍ ഇഷ്ടമാണ്‌. എനിക്കു നിന്നെ കിട്ടുമ്പോള്‍ ഞാന്‍ ആദ്യം വായിക്കുന്നത്‌ ശ്രീ ശിവദാസ്‌ സാറിന്റെ വിജയമന്ത്രമാണ്‌. 7-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്‌ ഞാന്‍. എനിക്കു സ്‌കൂളില്‍ നിന്നാണ്‌ ലേബര്‍ ഇന്‍ഡ്യ ലഭിക്കുന്നത്‌ 6th Issue യില്‍ തൊമ്മനും തൊരപ്പനുമില്ല എന്നറിഞ്ഞപ്പോള്‍ വളരെ വിഷമിച്ചു. GK യും USS പരീക്ഷയും fact sheet ഉം മാതൃകചോദ്യവും വളരെ ഉപകാരപ്രദമാണ്‌. ഞാന്‍ മറക്കാതെ വായിക്കുന്ന സഞ്ചാരഅനുഭവും ബോബനുമോളിയും ഇഷ്ടമാണ്‌.
അലീന മാത്യു
STD VII
കാര്‍മല്‍ അക്കാദമി ഹയര്‍സെകകന്ററി സ്‌കൂള്‍, ആലപ്പുഴ.

എന്റെ സ്വന്തം ലേബര്‍ ഇന്‍ഡ്യ
എന്റെ ഇന്‍ഡ്യ. എന്റെ ഇന്‍ഡ്യ.
കഥകള്‍ പറയും. പാട്ടുകള്‍ പാടും.
സഞ്ചാരം കഥ ഓരോന്നും
ബോബന്‍ ചേട്ടനും മോളിചേച്ചിക്കും
തൊമ്മനും തൊരപ്പനും സുഖമല്ലേ?
കളിയും കാര്യവും പഠനവുമെല്ലാം
വേണ്ട വിധത്തില്‍ നിറവേറ്റി
നമ്മുടെ ഇന്ത്യ ലേബര്‍ ഇന്‍ഡ്യ.
യു.എസ്‌.എസിന്റെ ചുടുചോദ്യങ്ങളും
കളിചിരിയോടെ സഞ്ചാരം ടൂറുകള്‍
സഞ്ചാരം കഥ കേട്ടില്ലെങ്കില്‍ ഏഷ്യാനെറ്റില്‍ കണ്ടോളൂ. എല്ലാം നമ്മുടെ സ്വന്തം ഇന്‍ഡ്യ.
ശിരസാല്‍ വഹിച്ച്‌ മുന്നേറും
ഇന്‍ഡ്യ നമ്മുടെ സ്വന്തം ഇന്‍ഡ്യ
നമ്മുടെ മാത്രം ലേബര്‍ ഇന്‍ഡ്യ.
അജിന്‍ ജോയി
std VII
M.G.D.B.H.S, Kundara, Kollam.


പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യ
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ സ്ഥിരം വരിക്കാരിയാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ ബോബനും മോളിയും വായിക്കാന്‍ നല്ല രസമുണ്ട്‌. സഞ്ചാര അനുഭവം സ്ഥിരമായി വായിക്കുന്നുണ്ട്‌. ലേബര്‍ ഇന്‍ഡ്യയിലെ സുഗമഹിന്ദിപരീക്ഷപതിപ്പ്‌ എന്നെ പരീക്ഷയില്‍ വളരെയധികം സഹായിച്ചു.
അലീന റോസ്‌ ബേബി
std VII
സെന്റ്‌ ജോണ്‍സ്‌ യു.പി. സ്‌കൂള്‍,
പേരാവൂര്‍ വഴി, കണ്ണൂര്‍.

പ്രകൃതി
പ്രകൃതി താന്‍ അമ്മ
കടലുകളും തോടുകളും
അരുവികളും പുഴകളും
പര്‍വ്വതനിരകളും
പ്രകൃതിയുടെ കലവറ
കാളിയേപ്പോല്‍ കോപിക്കും
പ്രകൃതി ശക്തി
പ്രകൃതി താന്‍ രക്ഷ
പ്രകൃതിതാന്‍ അമ്മ
കാടുകളും മേടുകളും
പുല്‍മേടും തുമ്പികളും
ഹിമശിഖരങ്ങളും
ഉള്ളൊരു പ്രകൃതി
അതിമനോഹരം
അതിസുന്ദരം
പ്രകൃതി താന്‍ രക്ഷ
Ansa Sara John
std VII
St. Mary?s English Medium School, Vettithara.

എന്റെ വീട്‌
ഭൂമി എന്നുടെ വീടാണ്‌
വാനം അതിനുടെ മേലാപ്പ്‌
കുളിരേകിടാന്‍ കാറ്റുണ്ട്‌
പുഴയായ്‌ മാറും മഴയുണ്ട്‌
വെയിലേല്‍ക്കുന്ന വിളക്കുണ്ട്‌
പറവകളുണ്ട്‌, പാട്ടുണ്ട്‌
പൂമണമുണ്ട്‌, തേനുണ്ട്‌
ഭൂമി നല്ലൊരു വീടാണ്‌
നമ്മുടെ എല്ലാം വീടാണ്‌.
കാര്‍ത്തു ജി.എസ്‌.
std VII
എസ്‌.കെ.വി.യു.പി. എസ്‌. ചെമ്മക്കാട്‌.

എന്റെ പഠനത്തിന്റെ രഹസ്യം
ഞാന്‍ സ്ഥിരമായി ലേബര്‍ ഇന്‍ഡ്യ വാങ്ങുന്നയാളാണ്‌. ലേബര്‍ ഇന്‍ഡ്യ വരുത്തുന്നതുകൊണ്ട്‌ എന്റെ പഠനം വളരെ എളുപ്പമാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ USS പരീക്ഷ മാതൃകാചോദ്യവും, ബോബനും മോളിയും, തൊമ്മനും തൊരപ്പനും, Fact sheet, work sheet എന്നിവയും എന്റെ പഠനം എളുപ്പമാക്കുന്നു. കുഞ്ഞുമനസ്സുകളില്‍ തിരിതെളിയിക്കുന്ന എന്റെ ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ ഒരായിരം നന്ദി.
ശാന്തിനി എം.ആര്‍
std VII
എസ്‌.കെ. വി.യു.പി.എസ്സ്‌ ചെമ്മക്കാട്‌.

അസ്‌തമയ കാഴ്‌ച
എന്നും അസ്‌തമയ സൂര്യനെ നോക്കി
പുഞ്ചിരിപ്പൂ പ്രകൃതി
എത്ര കണ്ടാലും മതിയാവില്ല
ചുടുരക്തത്തിന്‍ സൗന്ദര്യം
സിന്ധുവില്‍ ഗംഗയില്‍ യമുനയില്‍
മുങ്ങിത്താഴുമൊരനശ്വരഗീതം
സ്വാതി ജയന്‍
std VII
സെന്റ്‌ ഡോണ്‍ ബോസ്‌കോ
ഗേള്‍സ്‌ ഹൈസ്‌കൂള്‍, കൊടകര.

മലയാള ഭൂമി
ഒരു തുള്ളി ജലകണികയ്‌ക്കുവേണ്ടി
കേഴുന്നു മലയാളഭൂമി
സമൃദ്ധിതന്‍ പൂങ്കാവനങ്ങള്‍പോലും
കരിയില ക്കൂട്ടമായ്‌ മാറുന്നുവോ?
മാനവര്‍ തന്നുടെ ക്രൂരതയില്‍
മാറുന്നു മലയാള ഭൂമി
നദിയുടെ കളകള ശബ്ദങ്ങള്‍
എപ്പോഴേ നിലച്ചു പോയിരിക്കുന്നു
കുന്നും മലകളും വെട്ടി നിരപ്പാക്കി
സൗധങ്ങളെല്ലാം പണിതുയര്‍ത്തി
നിത്യഹരിത പുളകിത ഭൂമി
നിത്യ ദുരിതത്തിലാണ്ടുപോയി
ഒരു മഴമേഘത്തെ വരവേല്‍ക്കുവാന്‍
കാത്തിരിക്കുന്നു പുണ്യഭൂമി.
Preethi Vijayan
std VII
M.T.S. Girls high school, Anapramal.

പ്രകൃതിയുടെ ഘാതകന്‍
ഭൂമിയാകുമെന്നമ്മതന്നൊരു
സമ്മാനമാണീ പ്രകൃതി
പച്ചപ്പാര്‍ന്ന മലകളും കാടുകളും
ജലവും മണ്ണുമുണ്ടതിനുള്ളില്‍
പ്രകൃതിയാകുമാ സൗന്ദര്യം വര്‍ണ്ണിക്കാന്‍
കഴിയുകയില്ലെന്നതു സത്യംതന്നെ
പ്രകൃതിയാകുമീ ഭൂമിയെ സൃഷ്ടിച്ച
സര്‍വ്വേശ്വരനു പ്രണാമം
എന്നാലിന്നതിന്നുള്ളില്‍ ഞാന്‍ കണ്ടത്‌
പച്ചപ്പല്ലത്‌ മഞ്ഞനിറം!
പ്രകൃതി എന്ന സമ്പത്ത്‌ മനുഷ്യ-
രാശി നശിപ്പിച്ചോ, കഷ്ടം!
എന്തൊരു ഹീനമാകും
പ്രവൃത്തിയിത്‌, കഷ്ടം!
പ്രകൃതിക്ക്‌ പകരം വെയ്‌ക്കാന്‍
എന്തുണ്ട്‌ മനുഷ്യകരങ്ങളില്‍
പ്ലാസ്റ്റിക്‌ കൊണ്ടൊരു പ്രകൃതിയാണ്‌
ഇന്ന്‌ നാമെല്ലാരും കാണുന്നത്‌
പ്രകൃതിയെ പരിപാലിക്കാന്‍ വന്ന
മനുഷ്യന്‍ പ്രകൃതിയെ തിരസ്‌കരിച്ചു
ഓരോ പ്രവൃത്തിയും നരന്‍ ചെയ്യുമ്പോഴും
പ്രകൃതി പിടയുകയാണ്‌, ജീവനുവേണ്ടി.
പ്രകൃതിയെയും സസ്യ ജീവജാലങ്ങളെയും
പുല്‍ക്കൊടികളെയും വര്‍ണ്ണപ്പൂക്കളെയും
ഭൂമിയാകുമെന്നമ്മയെയും കൊന്നൂ, നരന്‍
പിന്നെ, മനുഷ്യന്‍ മാത്രം ജീവിക്കുമോ?
ആന്‍സണ്‍ ഏ. അത്തിക്കളം
std VII
Carmel Academy E.M.H.S.S
Pazhavangady, Alappuzha.

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌,
ഞാന്‍ നിന്റെ ഒരു സ്ഥിരം വരിക്കാരനാണ്‌. എല്ലാ പരീക്ഷകള്‍ക്കും നിന്റെ മാതൃകാചോദ്യങ്ങളെ മാതൃകയാക്കിയാണ്‌ ഞാന്‍ പഠിക്കുന്നത്‌. ബോബനും മോളിയും എനിക്ക്‌ ഇഷ്ടമാണ്‌. പിന്നെ സഞ്ചാരം അനുഭവങ്ങളും. എന്നെ വിജയത്തിന്റെ കൊടുമുടിയിലേറ്റിയ ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ ഒരായിരം നന്ദി.
അഭിജിത്ത്‌ റെജി
std VII
ശ്രീകുമാരമഗലം HSS

ലേബര്‍ ഇന്‍ഡ്യക്ക്‌
ഞാന്‍ ഒന്നാം ക്ലാസു മുതല്‍ ലേബര്‍ ഇന്‍ഡ്യയുടെ വരിക്കാരനാണ്‌. അസൈമെന്റുകളും പ്രോജക്ടുകളും ചെയ്യാന്‍ ലേബര്‍ ഇന്‍ഡ്യ എന്നെ വളരെ സഹായിച്ചു.
Sanooj S
std VII
Five fingers എന്നറിയപ്പെടുന്ന NFVSA

ഞാന്‍ മരം
ആയിരം ചില്ലകള്‍ താങ്ങും
ഞാന്‍ ഒരു മരമാണേ
എല്ലാവര്‍ക്കും നന്മയേകും
എനിക്കും ജീവനുണ്ടേ
മരം ഒരു വരമാണെന്ന്‌ തിരിച്ചറിയൂ.

Riya Raju
std VII
St. Mary?s High School, Kallanode.

എന്നമ്മയാം ഭൂമിതന്നഴക്‌
കാണാനഴകുള്ളൊരമ്മതാനെന്‍ ഭൂമി
എന്നും ചിരിക്കുന്ന പുഷ്‌പമാണെന്‍ ഭൂമി
എന്നും അവള്‍ക്കു തണലായ്‌, കുടയായ്‌,
നീണ്ടുകിടക്കുന്നു നീലാകാശം
എന്നമ്മഭൂമി ഒരിക്കലും തളരില്ലവള്‍ തന്‍,
പൈതങ്ങളവളെ തളര്‍ത്തീല എന്നാകില്‍
പച്ചപ്പരവതാനി വിരിച്ചപോലവള്‍ തന്‍
പച്ചപ്പുനിറഞ്ഞ മനോഹാരിതയും
എന്നമ്മയും ഭൂമിതന്‍ കാര്‍കൂന്തലൊന്നു കാണ്‍കില്‍,
ഏവരും ഒന്ന്‌ പകച്ചു നിന്നേ കൊതിച്ചുപോം.
അവള്‍, തന്‍ പാദസരങ്ങളിളക്കി നടക്കുമ്പോള്‍,
ആ പാദങ്ങള്‍ കളകളമൊഴുകുന്ന പുഴയാവുന്നു
അറിയുമോ നിങ്ങളെന്നമ്മയാം സുന്ദരിയായ ഭൂമിയെ?
അവള്‍ തന്‍ പാദസരത്തിന്‍ ശബ്ദം നിങ്ങള്‍ കേട്ടുവോ??
Abu Shabana Thasneem
std VII
S.M.H.S.S Murickassery, Idukki.

മഞ്ഞക്കിളിയുടെ ദുഃഖം
കൊന്നമരത്തിന്‍ കൊമ്പിലിരിക്കേ
മഞ്ഞപൈങ്കിളി ചിന്തിച്ചു,
പൊന്നുചമയും കൊന്നപ്പൂവ്‌
ഭംഗിയുണ്ടതിനെന്നേക്കാള്‍
മഞ്ഞപൈങ്കിളി പയ്യെ പയ്യെ
പറഞ്ഞുനോക്കീ വെറുതേ...
കൊന്നപ്പൂവേ, കൊന്നപ്പൂവേ,...
എന്നുടെ തൂവലിന്‍ മഞ്ഞനിറം
എന്തൊരു ചേലാ നിന്നെക്കാള്‍!
ഇതു കേട്ടപ്പോള്‍ കൊന്നപ്പൂവ്‌
മഞ്ഞക്കിളിയോടൊന്നരുളീ...
പൊന്നുതിളങ്ങും എന്നുടെ പൂക്കള്‍
ക്കൊട്ടും ചേരൂലാ നിന്‍തൂവല്‍
ഫിദാ നസ്‌റിന്‍ കെ.കെ.
std VII
A.U.P.S Naduvallur, Kakkur

വിജ്ഞാനമേറിയ ലേബര്‍ ഇന്‍ഡ്യ
എന്റെ പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്‌,
ഞാന്‍ പഠനത്തിനായി ഉപയോഗിക്കുന്നത്‌ ലേബര്‍ ഇന്‍ഡ്യയാണ്‌. വിജ്ഞാനമേകുന്ന പല കാര്യങ്ങളും ലേബര്‍ ഇന്‍ഡ്യയിലുണ്ട്‌. പുറം രാജ്യത്ത്‌ നടക്കുന്ന ലേബര്‍ ഇന്‍ഡ്യ വഴി എനിക്കു അറിയാന്‍ കഴിഞ്ഞു. പ്രശസ്‌തരായ പല ആളുകളെയും വ്യക്തമായി അറിയാന്‍ കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകള്‍ക്കും മറ്റ്‌ പരീക്ഷകള്‍ക്കും വേണ്ടിയുള്ള ചോദ്യയുത്തരങ്ങള്‍ എനിക്ക്‌ വളരെ ഫലപ്രദമായി. പല രാജ്യങ്ങളില്‍ സഞ്ചാരം ചെയ്‌ത്‌ പല കാര്യങ്ങളും അറിയിക്കുന്ന സഞ്ചാരം എനിക്ക്‌ വളരെ ഇഷ്ടമാണ്‌. ലേബര്‍ ഇന്‍ഡ്യയില്‍ വരുന്ന കവിത കണ്ട്‌ എനിക്കും കവിതയെഴുതാന്‍ ആഗ്രഹമുണ്ട്‌. ഒരിക്കലും ലേബര്‍ ഇന്‍ഡ്യ നിര്‍ത്തരുത്‌. ലേബര്‍ ഇന്‍ഡ്യയില്‍ വരുന്ന ഹാസ്യ പരമ്പരകള്‍ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. കുട്ടികളെ വിജയത്തിന്‍ അണയാത്ത ദീപമാക്കുന്ന ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ എന്റ ഒരായിരം ചെണ്ടുമല്ലിപൂക്കള്‍ നേരുന്നു.
സുബിന്‍ സി.എസ്‌.
std VII
സി.എം.എസ്‌. ഹൈസ്‌കൂള്‍, മുണ്ടിയപ്പള്ളി.

ജീമോള്‍ ജോര്‍ജ്‌
ക്ലാസ്‌ - 7
എന്റെ കൊച്ചു തത്ത
പാട്ടു പാടി കളിക്കുന്ന എന്റെ കൊച്ചുതത്ത. ചുവന്നു ചുണ്ടുകളുള്ള എന്റെ കൊച്ചുതത്ത. നുണ പറയുന്ന എന്റെ കൊച്ചുതത്ത. നെല്‍ മണിയും പഴവും തിന്നുന്ന എന്റെ കൊച്ചു തത്ത.
കൂട്ട്‌ വെട്ടുന്ന എന്റെ കൊച്ചുതത്ത. കുശുമ്പു കാണിക്കുന്ന എന്റെ കൊച്ചുതത്ത. പച്ച നിറമുള്ള എന്റെ കൊച്ചുതത്ത
ഡാന്‍സ്‌ കളിക്കുന്ന എന്റെ കൊച്ചുതത്ത
കൂട്ടില്‍ കിടക്കുന്ന എന്റെ കൊച്ചുതത്ത
എന്നെ കടിക്കുന്ന എന്റെ കൊച്ചുതത്ത
നല്ല ചന്തമുള്ള എന്റെ കൊച്ചുതത്ത
എന്റെ കൊച്ചു തത്ത. സുന്ദരിയായ എന്റെ കൊച്ചുതത്ത.

എന്റെ മലര്‍പ്പെണ്‍കൊടി
ആദ്യമായി എന്‍ മനസ്സില്‍ സ്വാനംപിടിച്ചമലര്‍കൊടി
എന്‍ അക്ഷരത്താളില്‍ മയങ്ങി കിടന്നു
ആരും ആ പെണ്‍കൊടിയെ കണ്ടില്ല
അവള്‍ എന്റെ സ്വന്തം പെണ്‍കൊടിയാണ്‌
അവളുടെ ചന്തത്തില്‍ ആരും മയങ്ങും
അവള്‍ എനിക്ക്‌ സ്വന്തം ദേവിയാണ്‌
ആയിരം ജനങ്ങളുടെ അമ്മയാണ്‌
മഴയുടെ നാദം കേട്ടാല്‍
അവള്‍ കണ്ണു തുറക്കും
ആകാശത്തില്‍ അവള്‍ ജ്വാലിച്ച്‌ നില്‍ക്കും
ഒരിക്കല്‍ അവള്‍ എന്‍ അരികില്‍വരും
ഇനിയും എത്ര നാള്‍ ഞാന്‍ കാത്തിരിക്കും
അവള്‍ കാര്‍മേഘങ്ങളെ മായ്‌ച്ച്‌
ഒരിക്കല്‍ ആകാശത്തില്‍ നിന്നും ചൊരിയുന്ന
മഴയായി എന്‍ അരികില്‍ വരും
എന്റെ ഹൃദയം എത്ര നാള്‍ വരെ
അവള്‍ക്ക്‌ വേണ്ടി ഞാന്‍ മാറ്റിവെക്കും.

പെരുമ്പഴുതൂര്‍
1-2-10
പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യേ,
ഞാന്‍ സ്ഥിരമായി ലേബര്‍ ഇന്‍ഡ്യ വാങ്ങുന്ന ആളാണ്‌. ലേബര്‍ ഇന്‍ഡ്യ ഉള്ളതുകൊണ്ട്‌ എന്റെ പഠനം വളരെ എളുപ്പമാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ ബോബനും മോളിയും, സഞ്ചാര അനുഭവങ്ങളും ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്‌. USS model ചോദ്യപ്പേപ്പര്‍ എന്നെ പരീക്ഷയില്‍ വളരെ സഹായിച്ചു. അതുപോലെതന്നെ, ദേശീയ പ്രതിഭാ നിര്‍ണയ പരീക്ഷ ചോദ്യപ്പേപ്പറുകളും വളരെ സഹായകരമാണ്‌. ഇപ്പോള്‍ എന്താണ്‌ തൊമ്മനും തൊരപ്പനും ഇല്ലാത്തത്‌? ലേബര്‍ ഇന്‍ഡ്യയിലെ Home examination എന്നെ പരീക്ഷയില്‍ വളരെയധികം സഹായിക്കാറുണ്ട്‌. കൂടാതെ work sheet, fact sheet ഇവയിലൂടെ എന്റെ പഠനം എളുപ്പമാകാറുണ്ട്‌. സുഡോക്കൂ പോലുള്ളവ എനിക്ക്‌ ധാരാളം അറിവ്‌ ലഭിക്കാറുണ്ട്‌. പിന്നെ, പാഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സഹായകരമാണ്‌. ഇനിയും ഞാന്‍ തുടര്‍ന്ന്‌ ലേബര്‍ ഇന്‍ഡ്യ സ്ഥിരമായി വാങ്ങിച്ചു പഠിക്കും.
എന്ന്‌
ഹരിതാകൃഷ്‌ണ R.G
G.H.S പെരൂമ്പഴുതൂര്‍ സ്‌കൂള്‍.

മായാത്ത കൂട്ടുകാരി
പുഞ്ചിരി തൂകും പൂമ്പാറ്റേ....
പൂമ്പൊടി വിതറും പൂമ്പാറ്റേ....
ആരു നിനക്കീ അഴകുള്ള മിന്നുന്ന
പാവാട തയ്‌പ്പിച്ചു തന്നൂ?

എന്തൊരു ഭംഗി!
എന്തൊരു ചന്തം!
എത്ര മനോഹരം നിന്നഴക്‌
കാഴ്‌ചയില്‍ സുന്ദരി സ്വപ്‌ന മനോഹരീ,
എന്നെന്നും ഓര്‍ക്കുന്ന കൂട്ടുകാരി
മിന്നുന്ന പുള്ളിയുടുപ്പുമണിഞ്ഞിട്ടു-
മെന്നരികില്‍ നീ വന്നിടുമോ?
കൂടെക്കളിക്കാം ഞാന്‍ കൂട്ടുവാരാം
വയറു നിറയെ തേനും തരാം
എന്നരികില്‍ നീ വന്നിടുമോ?
എന്നുടെ കൂടെ കളിച്ചിടുമോ?
എവിടേക്കു പോയാലും വേര്‍പിരിഞ്ഞുപോയാലും
മനസിലെ മായാത്ത കൂട്ടുകാരി, നീ
`എന്നെന്നും ഓര്‍ക്കുന്നു കൂട്ടുകാരി'



പ്രകാശം പരത്തുന്ന ലേബര്‍ ഇന്‍ഡ്യ
എന്റെ കൂട്ടുകാരിയാണ്‌ ലേബര്‍ ഇന്‍ഡ്യ. സന്തോഷ്‌ ജോര്‍ജിന്റെ സഞ്ചാര അനുഭവങ്ങള്‍ എനിക്ക്‌ വളരെയധികം ഇഷ്ടമാണ്‌. Work sheet, Fact sheet എന്നിവ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. Mail Box കുട്ടികളുടെ പുതിയആശയങ്ങള്‍ പങ്കുവെയ്‌ക്കാന്‍ സഹായിക്കുന്നു. കെന്‍ കെന്‍ Game, സുഡോകു, കാകുരോ എന്നിവയും ഞങ്ങള്‍ക്ക്‌ വളരെ ഉപകാരപ്രദമാണ്‌. ബോബനും മോളിയും എന്ന കഥ എനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു. ഉയര്‍ന്ന സ്‌കോര്‍നേടാന്‍ യു.പി. വിന്നര്‍ വളരെയധികം സഹായിച്ചു. എന്റെ പഠനകാര്യങ്ങളില്‍ ഒരു മുഖ്യഘടകമാണ്‌ ലേബര്‍ ഇന്‍ഡ്യ. ലേബര്‍ ഇന്‍ഡ്യയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
ഫില്‍ബി പോള്‍സണ്‍. പി
std VII,
എസ്‌.എച്ച്‌.ഓഫ്‌ മേരീസ്‌ എം.സി.ജി.എച്ച്‌.എസ്‌. സ്‌കൂള്‍,
കണ്ടശ്ശാംകടവ്‌

പഠനത്തെ രസകരമാക്കും ലേബര്‍ ഇന്‍ഡ്യ
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ സ്ഥിരം വരിക്കാരനാണ്‌. ഞാന്‍ സഞ്ചാരം അനുഭവങ്ങള്‍ വായിക്കാറുണ്ട്‌. Fact sheet, Home examination, USS പരീക്ഷയുടെ മാതൃകാചോദ്യങ്ങള്‍, ബോബനും മോളിയും എന്നിവ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. ഇതിലൂടെ എന്റെ പഠനത്തെ രസകരമാക്കാന്‍ സാധിക്കുന്നുണ്ട്‌.
അനന്ദു വിജയന്‍
std VII, സെന്റ്‌ ജൂഡ്‌ H.S.S., മുഖത്തല.

എന്റെ പ്രിയ ലേബര്‍ ഇന്‍ഡ്യക്ക്‌
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ ഒരു സ്ഥിരം വരിക്കാരനാണ്‌. ലേബര്‍ ഇന്‍ഡ്യ ഒരു പഠനസഹായി എന്നതിലുപരി ഒരു ഗുരുവായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. ഒഴിവുവേളകളില്‍ ബോബനും മോളിയും ഇന്റര്‍വെല്ലും സഞ്ചാരാനുഭവങ്ങളും വായിക്കാറുണ്ട്‌. വിവിധ മത്സരപരീക്ഷകളുടെ മാതൃകകളും എല്ലാം ഒന്നിനൊന്ന്‌ മെച്ചമാണ്‌. പരീക്ഷാപ്പതിപ്പും Home examination ഉം പരീക്ഷകളില്‍ എന്നെ വളരെയധികം സഹായിച്ചു.
ഹരീഷ്‌ കുമാര്‍ ബി.
std VII, ഗവ.എച്ച്‌.എസ്‌.എസ്‌. പുന്നല, കൊല്ലം.

ലേബര്‍ ഇന്‍ഡ്യ, എന്റെ കളിക്കൂട്ടുകാരന്‍
ഞാന്‍ സ്ഥിരമായി ലേബര്‍ ഇന്‍ഡ്യ വാങ്ങാറുണ്ട്‌. ലേബര്‍ ഇന്‍ഡ്യ കിട്ടിയാല്‍ ഞാന്‍ ആദ്യം വായിക്കുന്നത്‌ സഞ്ചാര അനുഭവങ്ങളും, ബോബനും മോളിയുമാണ്‌. ലേബര്‍ ഇന്‍ഡ്യ എന്റെ പഠനസഹായിയാണ്‌. കളിക്കാനും ചിരിക്കാനും പഠിക്കാനും ലേബര്‍ ഇന്‍ഡ്യ എനിക്ക്‌ അവസരമുണ്ടാക്കുന്നു.
Deepa B. Mohanan
std VII, G.H.S. Sooranad, Kollam.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ