Kuttitharangal

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

കവിതകള്‍ (ക്ലാസ്‌ V)

അപ്പൂപ്പന്‍ താടി......
കാറ്റിനൊപ്പം പാറി നടക്കും
അപ്പൂപ്പന്‍ താടി
താടി കുലുക്കി പാറി നടക്കും
അപ്പൂപ്പന്‍ താടി
തുള്ളി നടക്കും അപ്പൂപ്പന്‍ തന്‍
താടിയെടുത്ത്‌ കെട്ടീടാം.

ആനന്ദ്‌ സജീവ്‌
അനിത വിദ്യാലയ
std V
താന്നിപ്പുഴ, കാലടി.


 എന്റെ മാത്രം, മാതൃഭാഷ
എന്റെ മാത്രം മാതൃഭാഷ
എന്റെ സ്വന്തം മാത്രമാണ്‌
അമ്മ എനിക്കാദ്യമായി നുണഞ്ഞു
തന്നൊരു സമ്മാനം
ആദ്യമായി അമ്മേ എന്നു വിളിച്ച മാതൃഭാഷ
എന്റെ സ്വന്തം മാതൃഭാഷ
എന്റെ മാത്രം മാതൃഭാഷ
മാതൃഭാഷ..... മാതൃഭാഷ

അലീഷ റിജാസ്‌
std V
എ.എം.റ്റി.റ്റി.ഐ, വിളഭാഗം.



പറയൂ മണ്ടന്‍ പൈലറ്റേ...
``ഇടിയും മിന്നലുമുള്ളപ്പോള്‍
`പടപട' ശബ്ദം കേള്‍ക്കുമ്പോള്‍
പ്ലെയ്‌നില്‍പ്പോണത്‌ ശരിയാണോ?
പറയൂ, മണ്ടന്‍ പൈലറ്റേ''
ഫ്‌ളെയ്‌നില്‍ പങ്ക കറങ്ങുമ്പോള്‍
`കടകട' ശബ്ദം കേള്‍ക്കുന്നു
ഇടി മഴയത്തു പറന്നെന്നാല്‍
`കട കട'യാരും കേള്‍ക്കില്ല!''

ആര്യ എസ്‌. നാഥ്‌
std V
സെന്റ്‌ മേരീസ്‌ ഗേള്‍സ്‌, എച്ച്‌.എസ്‌.
ചേര്‍ത്തല.


 സ്‌നേഹം തുളുമ്പും എന്റെ അമ്മ
സ്‌നേഹം തുളുമ്പും എന്റെ അമ്മ
താരാട്ടുപാടി ഉറക്കും എന്റെ അമ്മ
ആദ്യാക്ഷരം എന്ന അമ്മ
സ്‌നേഹമഴയായി എന്റെ അമ്മ
അലിവ്‌ പകരും എന്റെ അമ്മ
ദൈവമാണ്‌ എന്റെ അമ്മ

ദിവ്യ വി.
std V
വിളയമാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
ചിറ്റൂര്‍.


 പ്രകൃതി
എത്രസുന്ദരമാണെന്‍ പ്രകൃതി
ഭംഗിയേറിയ നമ്മുടെ പ്രകൃതി
കാണാന്‍ ഭംഗിയുള്ള നമ്മുടെ പ്രകൃതി
പച്ചപുതച്ച നെല്‍വയല്‍ പോലെ
എത്ര മനോഹരം ഈ പ്രകൃതി
കിളികള്‍ ചിലയ്‌ക്കും നാദം പോലെ
അത്രയ്‌ക്ക്‌ രസമാണെന്‍ പ്രകൃതി
പക്ഷിമൃഗാദികള്‍ വസിക്കും എന്‍ പ്രകൃതി.

ഫാത്തിമ നൗഷാദ്‌
std V
സെന്റ്‌ അന്റണീസ്‌ ജി.എച്ച്‌.എസ്‌
ആലപ്പുഴ.
 

നാശത്തിന്‍െറ പാത
ദുരന്തമീ രാജ്യത്തില്‍
നശിക്കുന്ന ജീവിതങ്ങള്‍
മരണം ഉള്ള പാതകള്‍
അടുത്തു വരുന്നു
പൊട്ടുന്ന ബോംബുകള്‍
നമ്മെ ഭയപ്പെടുത്തുന്നു.
ജീവനെ നശിപ്പിക്കുന്നു.

കെസിയ ജോണ്‍
ലിറ്റില്‍ ഫ്‌ളവര്‍
ഹൈസ്‌കൂള്‍
തൃപ്പലഴികം
കുണ്ടറ

1 അഭിപ്രായം:

  1. സ്‌കൂള്‍ കുട്ടികളുടെ രചനകള്‍ വെബ്‌സൈറ്റിലൂടെ എല്ലാവര്‍ക്കും കാണാവുന്ന അവസരമാണ്‌ ലേബര്‍ ഇന്‍ഡ്യ നല്‍കിയിരിക്കുന്നത്‌. ഇത്‌ വളരെ നല്ല കാര്യമാണ്‌.

    മറുപടിഇല്ലാതാക്കൂ