Kuttitharangal

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

കത്തുകള്‍ (ക്ലാസ്‌ VI)



\പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്‌, കൂട്ടുകാര്‍ അയക്കുന്ന ഒരു കത്ത്‌
 ഞങ്ങള്‍ ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികളാണ്‌. നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കളികളും കുസൃതികളും ലേബര്‍ ഇന്‍ഡ്യയിലൂടെ ഞങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നുണ്ട്‌. ഇക്കൊല്ലം ലേബര്‍ ഇന്‍ഡ്യയുടെ ഒപ്പം ഇറക്കിയ ക്വിസ്‌ ഇന്‍ഡ്യ കലക്കിയിട്ടുണ്ട്‌. ലേബര്‍ ഇന്‍ഡ്യയുടെ സഞ്ചാരം ക്ലബും അതിന്റെ സി.ഡിയും സൂപ്പറാണ്‌. ഞങ്ങള്‍ക്കായി സഞ്ചാരം കാമറയില്‍ പകര്‍ത്തിയ സന്തോഷ്‌ മാമന്‌ ഞങ്ങളുടെ ഒരായിരം നന്ദികള്‍. ഇനിയും ഇതുപോലെ നല്ല നല്ല കഥകളും ക്വിസുകളും ലേബര്‍ ഇന്‍ഡ്യയിലൂടെ പ്രസിദ്ധീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
 സ്‌നേഹപൂര്‍വ്വം


ഗ്ലിജിന്‍, അനുശ്രീ, നീനു
std VI
സെന്റ്‌ ജോസഫ്‌സ്‌ സി.ജി.എച്ച്‌.സ്‌കൂള്‍, തൃശൂര്‍



അനുസരണക്കേടിന്റെ ഫലം
ഒരിടത്ത്‌ അപ്പു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ അവന്റെ മുറി വൃത്തിക്ക്‌ ഇടില്ലായിരുന്നു. ഒരു ദിവസം, അമ്മ അവനോടു പറഞ്ഞു `മോനേ ഇന്നു നമ്മുടെ വീട്ടില്‍ നിന്റെ അമ്മാവനും കുടുംബവും വരികയല്ലേ. ഇന്നെങ്കിലും നിനക്ക്‌ നിന്റെ മുറി വൃത്തിയായി സൂക്ഷിച്ചുകൂടേ? ഒരു സ്ഥലത്ത്‌ കളിപ്പാട്ടങ്ങള്‍. മറ്റൊരു സ്ഥലത്ത്‌ നീ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍. വേറൊരിടത്ത്‌ നിന്റെ പുസ്‌തകമെല്ലാം കുന്നുകൂടി കിടക്കുന്നു. ഇതെല്ലാമൊന്ന്‌ അടുക്കിപെറുക്കി വെച്ചൂടേ? എനിക്ക്‌ അടുക്കളയില്‍ നൂറുകൂട്ടം പണിയാ. അല്ലെങ്കില്‍ ഞാനീ മുറി വൃത്തിയാക്കിയേനേ'. `അമ്മേ, അമ്മാവനൊക്കെ എന്റെ മുറിയിലൊന്നും വരില്ലല്ലോ. പിന്നെന്താ കുഴപ്പം?' അപ്പു ചോദിച്ചു. ``അവരീ മുറിയില്‍ വരില്ല. പക്ഷേ നീ നിന്റെ മുറിയും പരിസരവും വൃത്തിയാക്കേണ്ടതല്ലേ? ഞാനൊന്നും പറയുന്നില്ല. അനുഭവിക്കുമ്പോഴേ മനസ്സിലാകൂ. ഞാന്‍ അടുക്കളയില്‍ പോകുവാ.' അമ്മ പറഞ്ഞു. മകന്‍ പിറുപിറുത്തുകൊണ്ട്‌ ടി.വി. കാണാന്‍ ഹാളിലേക്കുംപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവന്‍ വന്നു. അമ്മാവന്‍ കുറച്ച്‌ പഴം അപ്പുവിന്‌ തിന്നാന്‍ കൊണ്ടുവന്നിരുന്നു. അപ്പു അമ്മാവന്‍ വന്നയുടനെ പഴവും തട്ടിപ്പറിച്ച്‌ തന്റെ മുറിയിലേക്കോടി. എന്നിട്ട്‌ അമ്മാവന്റെ മക്കള്‍ക്കുപോലും കൊടുക്കാതെ തനിയെ പഴം മുഴുവന്‍ കഴിച്ചു. എന്നിട്ട്‌ പഴത്തൊലി മുഴുവന്‍ മുറിയുടെ അവിടവിടെയായി ഇട്ടു. പിറ്റേദിവസം അപ്പ്‌ കട്ടിലില്‍ നിന്ന്‌ എഴുന്നേറ്റപ്പോള്‍ ഒറ്റവീഴ്‌ച. പഴത്തൊലിയില്‍ തെന്നി വീണതാണ്‌. അപ്പുവിന്റെ ഒരു കാലൊടിഞ്ഞു. അവന്‍ `അമ്മേ' എന്നു നിലവിളിച്ചു. അപ്പുവിനെ അച്ഛനും അമ്മയും അമ്മാവനും കൂടി ആശുപത്രിയിലെത്തിച്ചു. രോഗം ഭേദമായി കഴിഞ്ഞപ്പോള്‍ അമ്മ അവനോടു ചോദിച്ചു: `ഞാന്‍ അന്നേ പറഞ്ഞതല്ലേ? മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന്‌' അപ്പോള്‍ അപ്പു പറഞ്ഞു. അമ്മേ ഞാനിനി എന്റെ മുറിയെന്നല്ല. വീട്ടിലെ എല്ലാ മുറികളും വൃത്തിയാക്കും. അങ്ങനെ അവന്റെ വീടും പരിസരവും അവന്‍ തന്നെയാണ്‌ ഇപ്പോള്‍ വൃത്തിയാക്കുന്നത്‌.

ആതിരാ മോള്‍ C.M.
std VI
Amritha H.S., Moolavattom, കോട്ടയം.

തത്തമ്മ

തത്തേ തത്തേ തത്തപ്പെണ്ണേ
എവിടേക്കാ നീ പോകുന്നേ?
മേലേ കുന്നിലേ മുത്തശ്ശി
പാലും പഴവും തന്നീടും
പാലും പഴവും തന്നീടാം
എന്നൂടെ കൂടെ വരില്ലേ നീ
കാഴ്‌ചകള്‍ കാണാന്‍ പോകുന്നു
ഞാന്‍ കാഴ്‌ചകള്‍ കാണാന്‍ പോകുന്നു



അഷ്‌നാമുരളി
std VI
Govt. U.P.S. Kadakkal.


പഠന സഹായി എന്നാല്‍ ലേബര്‍ ഇന്‍ഡ്യ തന്നെ
ഞാനൊരു ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. ലേബര്‍ ഇന്‍ഡ്യയെ വളരെയധികം ഞാന്‍ ഇഷ്ടപ്പെടുന്നു. പഠനത്തിന്‌ സഹായം ലേബര്‍ ഇന്‍ഡ്യ തന്നെയാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ ബോബനും മോളിയും സൂപ്പര്‍. സഞ്ചാര അനുഭവങ്ങള്‍ എന്ന പേജ്‌ എന്നും ഞാന്‍ വായിക്കും. സൂപ്പര്‍ പഠനസഹായി തന്നെയാണ്‌ ലേബര്‍ ഇന്ത്യ.


Ashna Murali
std VI
Govt. U.P.S. Kadakkal.

വണ്ടത്താനേ വണ്ടത്താനേ
വണ്ടത്താനേ വണ്ടത്താനേ
പൂന്തേനുണ്ണാന്‍ വാ വാവാ
തേന്‍ കുടിച്ച്‌ പൂവിലിരിക്കാന്‍
വണ്ടത്താനേ വാവാവാ
പൂവിലിരുന്ന്‌ തേന്‍ കുടിക്കാന്‍
വണ്ടത്താനേ വാവാവാ
വട്ടം ചുറ്റി തേന്‍ കുടിക്കാന്‍
വണ്ടത്താനേ വാവാവാ


ബിന്ദുജ സുഗതന്‍
std VI
രാമക്കല്‍മേട്‌.

 പൂമ്പാറ്റ
വിണ്ണില്‍ പാറും പൂമ്പാറ്റേ
കൊഞ്ചിനടക്കും പൂമ്പാറ്റേ
എന്നുടെയുള്ളില്‍ ഇരിക്കാമോ?
എന്നുടെ കൂടെ കളിക്കാമോ?
ആരു നിനക്കീ ചിറകേകി?
പൂവിലിരിക്കും പൂമ്പാറ്റേ...
പൂവിലിരിക്കും തേനുതരാം...
എന്നുടെ അരികിലിരിക്കാമോ?
എന്നോടൊത്ത്‌ പാടാമോ?
വിണ്ണില്‍ പാറും പൂമ്പാറ്റേ
കൊഞ്ചിനടക്കും പൂമ്പാറ്റേ...


ശരത്‌ എ.ആര്‍
std VI
സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌.എസ്‌. ജനറല്‍ ഹോസ്‌പിറ്റല്‍,
തിരുവനന്തപുരം.

 ലേബര്‍ ഇന്‍ഡ്യ വിജയത്തിന്റെ ഒരേയൊരു വാതില്‍
ഞാന്‍ ലേബര്‍ ഇന്‍ഡ്യ ഉപയോഗിച്ചാണ്‌ പഠിക്കുന്നത്‌. ട്യൂഷനേക്കാല്‍ ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്‌ ലേബര്‍ ഇന്‍ഡ്യക്കാണ്‌.അതിലെ ബോബനുംമോളിയും ഇന്റര്‍വെല്‍ തുടങ്ങിയവ എന്നെയും എന്റെ കൂട്ടുകാരെയും കൂടുതല്‍ രസിപ്പിക്കുന്നു. അതുകൂടാതെ ഞാന്‍ പഠനത്തിലും മുന്നേറുകയാണ്‌.അതിലെ സുഡോകു, കെന്‍കെന്‍, കാകുരോ എന്നീ ഗെയിമുകള്‍ എന്റെ ഗണിതപഠനത്തില്‍ കൂടുതല്‍ അറിവു തരുന്നു. മാതൃകചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും പരീക്ഷക്ക്‌ എന്നെ വളരെയേറെ സഹായിച്ചു. എല്ലാംകൊണ്ടും ലേബര്‍ ഇന്‍ഡ്യ വിജയത്തിന്റെ ഒരേയൊരു വാതിലാണ്‌.

Sarath Chandran - S
std VI
M.E.S.E.M.H.S.S, Kollam.



കുട്ടിപ്പട്ടാളം

റോഡില്‍ക്കൂടി വരുന്നുണ്ടേ
കുട്ടികളുടെ കൂട്ടം
സ്‌കൂള്‍കുട്ടികളാണവര്‍ കൂടെ
അദ്ധ്യാപകരും ഉണ്ടേ
(ബാന്റുകൊട്ടി)
റിപ്പബ്ലിക്‌ ദിനമല്ലേ ഇന്ന്‌
കുട്ടികള്‍ക്കാഘോഷം
മൂവര്‍ണ്ണകൊടി പാറീടുന്നതു
കണ്ടോ കൊടിമരമുകളില്‍
(ബാന്റുകൊട്ടി)

-

 ശരത്‌ ചന്ദ്രന്‍ എസ്‌.
std VO
A.M.E.S.E.M.H.S.S. Kollam.


വസന്തം
കുട്ടിക്കാലം കിട്ടാക്കാലം
കുട്ടികള്‍ക്കിനിയൊരു കാലം
കുട്ടന്‍ നാട്ടിലെ പൂന്തോട്ടത്തില്‍
കിട്ടാനിനിയൊരു കാലം

കാടുകളെല്ലാം പൂക്കള്‍കൊണ്ട്‌
നിറയും ഇനിയൊരു കാലം
വീടുകളെല്ലാം പൂന്തോട്ടത്താല്‍
ഉലയും ഇനിയൊരു കാലം

കച്ചികള്‍പോലും പച്ചപിടിക്കും
പുത്തന്‍ പുതിയൊരുകാലം
പുതുലോകത്തില്‍ ആഘോഷിക്കാന്‍
പൂക്കള്‍ക്കിനിയൊരു കാലം

\

ശരത്‌ചന്ദ്രന്‍ എസ്‌
std VI
MESEMHS, Kollam.


മൂവര്‍ണ്ണക്കൊടി

ഇനിയുമിനിയും ഉയരട്ടെ
ഭാരതനാടിന്‍ കൊടികള്‍
ഉയര്‍ന്നുയര്‍ന്നു പാറട്ടെ
മൂവര്‍ണ്ണ ക്കൊടികള്‍
ഭാരതമണ്ണില്‍ പിറന്ന സത്യം
ഉലകം കാണട്ടെ
ഈനാടിന്‍ ഉറച്ച ശബ്ദം
ഉലകം കേള്‍ക്കട്ടെ
(ഇനിയുമുയരട്ടെ...)
മുകിലുകളേ വഴിമാറുക
അതിരുകളേ മാറിനില്‍ക്കുക
ജനാധിപത്യമുയര്‍ത്തും കൊടികള്‍
ഉയര്‍ന്നു പാറട്ടെ
(ഇനിയുമിനിയും...)


ശരത്‌ചന്ദ്രന്‍ എസ്‌.
std VI
MESEMHS, Kollam.


അവകാശം

മനുഷ്യര്‍ക്കുമുണ്ടവകാശങ്ങള്‍
ഒരു ചിത്രശലഭംതന്‍ സ്വാതന്ത്ര്യം പോല്‍
എവിടെയും പാറിക്കളിപ്പാ-
നവസരമുണ്ടതിനെപ്പോഴുമിപ്പോഴുമായ്‌
മണ്ണിലും വിണ്ണിലും പാറിക്കളിക്കാം
ഉദ്യാനം തന്നിലും പാറിക്കളിക്കാം
വയലുകള്‍ തന്നിലും പാറിക്കളിക്കാം
കാനനം തന്നിലും പാറിക്കളിക്കാം
തിന്മകളൊരു ചെറുകുന്നായിമാറുമ്പോള്‍
നന്മകളൊക്കെയും മാഞ്ഞുപോകുന്നു
മാഞ്ഞുപോയവയൊന്നും തിരികെവരില്ലല്ലോ?
തിന്മകള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു!


രേഷ്‌മ ആര്‍.
std VI
Government Girl?s Higher Secondary School,
Nedumangad.


മരിക്കാത്ത ഭൂമി

പുണ്യമാം നമ്മുടെ ഭൂമി
പുത്രിയാം നമ്മുടെ ഭൂമി
പുത്രനാം നമ്മുടെ ഭൂമി
സ്വര്‍ഗ്ഗമാം നമ്മുടെ ഭൂമി
പച്ചിളം പുല്ലുകള്‍ തിങ്ങുന്ന ഭൂമി
പച്ചമരതക കാടുകളുള്ളൊരു ഭൂമി
വൃക്ഷങ്ങള്‍ തിങ്ങുന്ന ഭൂമി
ഭൂമിക്കടിയിലുണ്ടല്ലോ നമ്മുടെ ദേവിയാം സീതാദേവി
ജനങ്ങളെല്ലാം തിങ്ങിനില്‍പ്പൂ പുണ്യമാം ഭൂമിയില്‍
സ്വാര്‍ത്ഥഭൂമി സ്വര്‍ഗ്ഗമാം ഭൂമി


കൃഷ്‌ണകിഷോര്‍
std VI
സെന്റ്‌ ആന്റണീസ്‌ H.S. പഴുവില്‍.

ലേബര്‍ ഇന്‍ഡ്യ... സൂപ്പര്‍
ഞാന്‍ സ്ഥിരമായി ലേബര്‍ ഇന്‍ഡ്യ വാങ്ങുന്ന ഒരാളാണ്‌. ലേബര്‍ ഇന്‍ഡ്യ എന്നെ അറിവിന്റെ പടികള്‍ കയറ്റിത്തരുന്നു. ഇതിലെ സുഡോകു, കെന്‍ കെന്‍ ഗെയിം, കാകുരോ, ബോബനും മോളിയും, `സഞ്ചാര' അനുഭവങ്ങള്‍, മാതൃകാചോദ്യപേപ്പര്‍ എന്നിവ എന്നെ എന്റെ അറിവിന്റെ വാതില്‍ തുറപ്പിക്കുന്നു. ലേബര്‍ ഇന്‍ഡ്യ ശരിക്കും വിജ്ഞാനത്തിന്റെ വഴികാട്ടിയാണ്‌. കുട്ടികളുടെ ഏറ്റവും വലിയ പഠനസഹായി ലേബര്‍ ഇന്‍ഡ്യ ആണെന്നുള്ളതില്‍ എനിക്ക്‌ വളരെയേറെ അഭിമാനമുണ്ട്‌. ലേബര്‍ ഇന്‍ഡ്യ ഇനിയും ഉയരാന്‍ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കും.


നല്ല പൂക്കള്‍
ഒന്നാം പൂവൊരു മുല്ലപ്പൂ
ഒന്നേ-ഒന്നേ കൈകൊട്ട്‌
രണ്ടാം പൂവൊരു ചെണ്ടുമല്ലി
രണ്ടേ-രണ്ടേ കൈകൊട്ട്‌
മൂന്നാം പൂവൊരു മുക്കുറ്റി
മൂന്നേ-മൂന്നേ കൈകൊട്ട്‌
നാലാം പൂവൊരു പാലപ്പൂ
നാലേ-നാലേ കൈകൊട്ട്‌
അഞ്ചാം പൂവൊരു ആമ്പല്‍പ്പൂ
അഞ്ചേ-അഞ്ചേ തപ്പുകൊട്ട്‌
ആറാം പൂവൊരു താഴമ്പൂ
ആറേ-ആറേ കൈകൊട്ട്‌
ഏഴാം പൂവൊരു മുല്ലപ്പൂ
ഏഴേ-ഏഴേ തപ്പുകൊട്ട്‌
എട്ടാം പൂവൊരു മല്ലിപ്പൂ
എട്ടേ-എട്ടേ കൈകൊട്ട്‌
ഒമ്പതാം പൂവൊരു തുമ്പപ്പൂ
ഒമ്പതേ-ഒമ്പതേ തപ്പുകൊട്ട്‌
പത്താം പൂവൊരു മത്തപ്പൂ
പത്തേ-പത്തേ കൈകൊട്ട്‌


അമൃത കെ.എ
std VI
G.U.P.S ചായ്‌പന്‍കുഴി.

ദിവസക്കവിത
ഞായറുവന്നൂ താലിയുമായി
തിത്തിത്തോം തക തിത്തിത്തോം
തിങ്കളുവന്നൂ മാനമുദിച്ചു
തിത്തിത്തോം തക തിത്തിത്തോം
ചൊവ്വയുമെത്തി ചെങ്കദളിപ്പൂ
തിത്തിത്തോം തക തിത്തിത്തോം
ബുധനമ്മാവന്‍ മധുരവുമായി
തിത്തിത്തോം തക തിത്തിത്തോം
വ്യാഴം വന്നൂ വെള്ളിക്കിണ്ണം
തിത്തിത്തോം തക തിത്തിത്തോം
വെള്ളിയുമായി മാലയെത്തി
തിത്തിത്തോം തക തിത്തിത്തോം
ശനിയും വന്നൂ ശംഖുവുമായി
തിത്തിത്തോം തക തിത്തിത്തോം
ആഴ്‌ചക്കുട്ടികളേഴും വന്നാല്‍
തിത്തിത്തോം തക തിത്തിത്തോം
തിത്തിത്തോം തക തിത്തിത്തോം



അമൃത
std VI
ജി.യു.പി.എസ്‌. ചായ്‌പന്‍കുഴി.

പാവാട
ചേച്ചിക്കുണ്ടൊരു പാവാട
പട്ടുതികഞ്ഞൊരു പാവാട
മിന്നിത്തിളങ്ങും പാവാട
പലവര്‍ണ്ണ പാവാട
ചന്തമുള്ള പാവാട
തുള്ളിത്തുളുമ്പും പാവാട
മിന്നിപ്പറക്കും പാവാട
ചന്തമുള്ള പാവാട
മഞ്ഞ തികഞ്ഞൊരു പാവാട
പച്ചതിളങ്ങും പാവാട
ചേച്ചിക്കുണ്ടൊരു പാവാട
ചേച്ചിക്കുണ്ടൊരു പാവാട.



അമൃത കെ.എ
std VI
G.U.P.S. ചായ്‌പന്‍കുഴി

കരയും തിരയും
കരയെത്തോണ്ടിക്കരയിക്കും
കടലിന്‍ വികൃതിക്കുഞ്ഞുങ്ങള്‍
തീരത്താര്‍ന്നുകളിക്കുമിവര്‍
തിരയെന്നെങ്ങനെപേരുണ്ടായ്‌?
കൊത്തങ്കല്ലുകളിച്ചപ്പോള്‍
രത്‌നക്കല്ലുകള്‍ മണലില്‍പോയ്‌
തിരയുകയാണിവതീരത്തിന്നും
തിരയെന്നങ്ങനെപേരുണ്ടായ്‌

Sreedevi V.S
std VI
Fort Girl?s Mission High School, Thiruvananthapuram.


ഹിമകണം
ഇളംതെന്നലേറ്റു നടക്കവെ നെറ്റിമേല്‍
ഇറ്റിറ്റുവീണു മഞ്ഞുതുള്ളി
ആരുടെ കണ്ണുനീരാണ്‌ അത്‌?
പ്രകൃതിതന്‍ വറ്റാത്ത വിലാപമോ?
ഞെട്ടിഞാന്‍ തൊട്ടുനോക്കിയതിനെ,
പ്രകൃതി തന്‍ മകളാം മഞ്ഞുതുള്ളി
ഇലകളിലിറ്റിറ്റ്‌ വീഴുന്ന ഹിമകണം


നീതുവേണുഗോപാല്‍
std VI ഗേള്‍സ്‌ ഹൈസ്‌കൂള്‍, വളാഞ്ചേരി.


ഹാപ്പിന്യൂയര്‍

ഹാപ്പിന്യൂയര്‍
ഹാപ്പിന്യൂയര്‍
പുതുവര്‍ഷം വരവായി
ഹാപ്പി ന്യൂയര്‍
ഹാപ്പി ന്യൂയര്‍
സൗഹൃദം പങ്കിടുവാന്‍
മഞ്ഞുപുതച്ച മലനിരകള്‍
മഞ്ഞുമറയാല്‍ ഒളിച്ചിരുന്നു
ആകാശവാനില്‍ മറഞ്ഞിരിക്കും
നക്ഷത്രക്കുഞ്ഞുങ്ങള്‍ കാത്തിരുന്നു (ഹാപ്പി)
ന്യൂയര്‍ദിനങ്ങള്‍ പങ്കിടുവാന്‍
നാടിന്റെ മക്കള്‍ കൊതിച്ചിരുന്നു
ആകാശവാനില്‍ കുതിച്ചുപായും
വണ്ടിയിലപ്പൂപ്പന്‍ വന്നിറങ്ങി
സമ്മാനം വാരിവിതറിയെന്നപ്പൂപ്പന്‍
ആനന്ദപ്പുഞ്ചിരിതൂകീടുന്നു
കൃഷ്‌ണ രാജീവ്‌
V.P.M.S.N.D.P.H.S.S. Kazhimbrom

കീയോം...കീയോം
കീയോം കീയോ പാടി നടക്കും
കോഴിക്കുഞ്ഞേ വാ... വാ...
ദൂരെ വാനില്‍ ചെമ്പരുന്തൊന്ന്‌
പാറുന്നുണ്ടേ നോക്കൂ
തക്കം കിട്ടിയാല്‍ റാഞ്ചിടും
സൂക്ഷിച്ചോളൂ കുഞ്ഞേ
വാവാ എന്നരികില്‍ നീ
കാത്തീടാം ഞാന്‍ നിന്നെ
റെമീസ ടി.എ
std VI ആര്‍.സി.യു.പി.സ്‌കൂള്‍, കൈപ്പമംഗലം.

കേരളം
കേരളം ഒരു കൊച്ചു കേരളം
കേരള മഹിമയാം കായല്‍
നമ്മുടെ വേമ്പനാട്ടുക്കായല്‍
കേരളം ഒരു കൊച്ചു കേരളം
കേരളം
ദൈവത്തിന്റെ സ്വന്തം നാട്‌
നമ്മുടെ നാട്‌ കേരളം
പച്ചപ്പു നിറഞ്ഞനാട്‌
സ്വാന്തനത്തിന്റെ സമാധാനത്തിന്റെയ
നാട്‌കേരളം
നമ്മുടെ നാട്‌ കേരളം

വലിയ വൃക്ഷത്തിന്റെ അഹങ്കാരം
ഒരിടത്ത്‌ ഒരു മലയുടെ താഴെ ഒരു വലിയ വൃക്ഷവും അതിന്‌ തൊട്ടടുത്തായി ഒരു കൊച്ചു വൃക്ഷവും ഉണ്ടായിരുന്നു. വലിയ വൃക്ഷം മഹാ അഹങ്കാരിയായിരുന്നു. അവന്‍ എപ്പോഴും കൊച്ചു വൃക്ഷത്തെ കളിയാക്കും. എനിക്ക്‌ നല്ല ഉയരമുണ്ട്‌. അതിനാല്‍ എല്ലായാത്രക്കാരും എന്റെ ചുവട്ടിലാണ്‌ വിശ്രമിക്കുക. നിനക്കെന്റെ പകുതി ഉയരമല്ലേയുള്ളൂ. അതിനാല്‍ ആരും നിന്റെ ചുവട്ടില്‍ വിശ്രമിക്കുകയില്ല. ഹി.... ഹി.... ഇതു കേള്‍ക്കുമ്പോള്‍ ചെറിയ വൃക്ഷത്തിന്‌ വളരെയധികം സങ്കടമാകും.
ഒരു ദിവസം ആ കാട്ടില്‍ അതിശക്തമായ ഒരു കൊടുങ്കാറ്റ്‌ വീശി. കാട്ടിലെ ഒട്ടുമിക്ക വലിയ വൃക്ഷങ്ങളും മണ്ണടിഞ്ഞു. എന്നാല്‍ ചെറിയ വൃക്ഷത്തിന്‌ അധികം ഉയരമില്ലാത്തതിനാല്‍ അതിന്‌ ഒന്നും തന്നെ സംഭവിച്ചില്ല. അതിനുശേഷം എല്ലാ യാത്രക്കാരും കൊച്ചുവൃക്ഷത്തിന്റെ താഴെ വിശ്രമിച്ചു. അങ്ങനെ കൊച്ചുവൃക്ഷത്തിന്‌ വളരെയധികം സന്തോഷമായി.

 ശില്‌പ എം.
std VI, സെന്റ്‌ മൈക്കിള്‍സ്‌, വെസ്റ്റ്‌ഹില്‍.


പൂങ്കുയില്‍
``കൂ കൂ കൂകും സംഗീതത്തിന്‍
ശബ്ദലഹരിയാണെന്‍ പൂങ്കുയില്‌
മധുരമാം ആ ഗാനം കേള്‍ക്കാന്‍
പലപ്പോഴും നാം കൊതിച്ചീടും
കിളികളുടെ സംഗീതത്തിന്‍
രാജാവാണെന്‍ പൂങ്കുയില്‌
കൂ കൂ കൂകും മധുരത്തിന്‍ ആ
ഗാനം പറന്നു.... പറന്നു പാടിടും.''

 അരവിന്ദ്‌
std VI
Infant Jesus Nurssery UPS.


പഞ്ചമിത്തത്ത
പുഞ്ചപ്പാടത്ത്‌ നെല്ല്‌ വിളഞ്ഞു
പഞ്ചമിത്തത്ത പറന്നെത്തി
നെല്ലുകള്‍ കൊത്തി കൊക്കില്‍ നിറച്ചു
തേക്കിന്‍ ചില്ലയില്‍ പറന്നിരുന്നു
ആളുകളോടി വരുന്നേരം
കൂട്ടിലെത്തും തത്തമ്മ
കുഞ്ഞുകിടന്നു കരയുമ്പോഴും
കൂട്ടിലെത്തും തത്തമ്മ


എബിന്‍ ജെയിംസ്‌
std VI, S.H.U.P. School, ചമ്പക്കുളം
.

കാവല്‍മാലാഖ
എനിക്കുണ്ടൊരു മാലാഖ
വെള്ളയുടുത്തൊരു മാലാഖ
എന്നുടെ കാവല്‍ മാലാഖ
മനസ്സിന്‌ കാവലിരിക്കുന്നു
നന്മകള്‍ ചൊല്ലിത്തന്നീടും
തിന്മകളാട്ടിപ്പായിക്കും
ദൈവത്തിന്റെ പാട്ടുകള്‍പാടും
എന്റെ സ്വന്തം മാലാഖ


എബിന്‍ ജെയിംസ്‌
std VIII
S H U P S, ചമ്പക്കുളം
.


ഭംഗിയുള്ള പൂമ്പാറ്റ
പല നിറമുള്ള പൂമ്പാറ്റകള്‍
മഴവില്ലിന്‍ നിറമുള്ള പൂമ്പാറ്റകള്‍
പൂവില്‍ നിന്ന്‌ തേന്‍ നുകരും പൂമ്പാറ്റകള്‍
എന്റെ വീട്ടിലെ പൂന്തോട്ടത്തില്‍
പാറി നടക്കുന്ന പൂമ്പാറ്റകള്‍
പല നിറമുള്ള പൂമ്പാറ്റകള്‍

അമല്‍ S.S.
std VI, ഗവണ്‍മെന്റ്‌ എച്ച്‌.എസ്സ്‌. അവനവന്‍ചേരി.

പ്രിയ ലേബര്‍ ഇന്‍ഡ്യ,
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ വരിക്കാരിയാണ്‌. എന്റെ പഠന സഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ലേബര്‍ ഇന്‍ഡ്യയിലെ work sheet, fact sheet എന്നിവ എനിക്ക്‌ വളരെ ഉപകാരപ്രദമാണ്‌. ശിവദാസ്‌ മാമന്റേയും സ്വാമി സന്ദീപ്‌ ചൈതന്യയുടേയും കുറിപ്പുകള്‍ ഞാന്‍ വായിക്കാറുണ്ട്‌. ലേബര്‍ ഇന്‍ഡ്യ എന്റെ പഠനം രസകരമാക്കുന്നു.


മുഫ്‌സിന ഷൗക്കത്ത്‌
std VI
കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃക്കാക്കര. 



ലേബര്‍ ഇന്‍ഡ്യ അടിപൊളി
ഞാന്‍ ഒരു ആറാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്‌. ലേബര്‍ ഇന്‍ഡ്യ എനിക്ക്‌ പല അറിവുകളും നല്‍കുന്നു. ലേബര്‍ ഇന്‍ഡ്യ എന്റെ കൂട്ടുകാരിയും പഠനസഹായിയും ആണ്‌. ലേബര്‍ ഇന്‍ഡ്യ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. അതുകൊണ്ട്‌ ലേബര്‍ ഇന്‍ഡ്യ അടിപൊളി.


ബെന്‍സി ബാബു
std VI
എസ്‌.ബി.എച്ച്‌.എസ്‌.എസ്‌. വെണ്ണിക്കുളം.


സൂപ്പര്‍ പഠനസഹായി
എന്നെ പഠനത്തില്‍ സഹായിക്കുന്ന സൂപ്പര്‍ പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ലേബര്‍ ഇന്‍ഡ്യ കാരണം എന്റെ ക്ലാസ്സില്‍ കഴിഞ്ഞ പരീക്ഷയ്‌ക്ക്‌ എനിക്ക്‌ ഒന്നാം റാങ്ക്‌ വാങ്ങിക്കാന്‍ സാധിച്ചു. സുഡോകുവും കാകുരോ ഗെയിമും കെന്‍ കെന്‍ ഗെയിമും അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ എന്നെ അറിവിന്റെ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. എനിക്കു മാത്രമല്ല ധാരാളം കുട്ടികള്‍ക്ക്‌ ലേബര്‍ ഇന്‍ഡ്യ ഉപകാരമായിട്ടുണ്ട്‌.


രേഷ്‌മ രവി
std VI
എസ്‌.സി.ജി.എച്ച്‌.എസ്‌. കോട്ടയ്‌ക്കല്‍, മാള.


പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്‌
ഓരോ മാസവും നിന്റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്‌. നിന്നെ കിട്ടുമ്പോള്‍ ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ സഞ്ചാരവും, ബോബനും മോളിയുമാണ്‌. പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനും നീയെന്നെ വളരെയേറെ സഹായിക്കുന്നു. ഇനിയും നിന്റെ വരവിനായി കാത്തിരിക്കും.


ആര്യ ആര്‍
C.R.U.P.S മഞ്ഞപ്പാറ. 


എന്റെ സ്വന്തം ലേബര്‍ ഇന്‍ഡ്യ
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. എനിക്ക് പരീക്ഷകളില്‍ എല്ലാത്തിനും എ പ്ലസ് നേടിത്തരുന്നത് നീയാണ്. അതിന് ഞാന്‍ നിന്നോട് ഒരുപാട് നന്ദി പറയുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നത് മനസ്സിലായില്ലെങ്കില്‍ അത് കൂടുതല്‍ മനസ്സിലാക്കുവാന്‍ വേണ്ടി ഞാന്‍ ലേബര്‍ ഇന്‍ഡ്യയെ ആശ്രയിക്കുന്നു.

ശില്പാ ഷാജി
ജി വി എച്ച് എസ് എസ് പാറശ്ശാല

രചനകള്‍ (ക്ലാസ്‌ VI)


കത്തുകള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍
ഫലിതങ്ങള്‍D
ISTRICT

ഹോംപേജ്‌

എന്‍ കുഞ്ഞിക്കോഴി


കുഞ്ഞിക്കോഴി ഒരു കുഞ്ഞുമുട്ടയിട്ടു
തള്ളക്കോഴി ചോദിച്ചു ആരിട്ടടതാണീ കുഞ്ഞുമുട്ട
കുഞ്ഞിക്കോഴി പറഞ്ഞു
ഞാനാണിട്ടതീ കുഞ്ഞുമുട്ട
എന്തിനാണീ കുഞ്ഞുമുട്ട
തള്ളക്കോഴി ചോദിച്ചു
എന്റെ നീതക്കുട്ടിക്ക് തിന്നാനാണീ കുഞ്ഞുമുട്ട
കുഞ്ഞികോഴി പറഞ്ഞു.

നീത അനില്‍
ഒ ഡി എച്ച് എസ്
കരിമ്പാടം

കത്തുകള്‍

Areeparambu Govt. HSS -രചനകള്‍ ക്ലാസ്‌ SCHOOLS-kottayam State Schools in Kerala

Areeparambu Govt. HSS

ക്ലാസ്‌ I
ക്ലാസ്‌ II
ക്ലാസ്‌ III
ക്ലാസ്‌ IV
ക്ലാസ്‌ V
ക്ലാസ്‌ VI
ക്ലാസ്‌ VII
ക്ലാസ്‌ VIII
ക്ലാസ്‌ IX
ക്ലാസ്‌ X
Areeparambu Govt. HSS -രചനകള്‍ ക്ലാസ്‌ SCHOOLS-kottayam State Schools in Kerala

brilliantstudent