Kuttitharangal

2010, മാർച്ച് 11, വ്യാഴാഴ്‌ച

രചനകള്‍ (ക്ലാസ്‌VI)




കത്തുകള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ ഫലിതങ്ങള്‍

കഥകള്‍ (ക്ലാസ്‌ VII)

സ്‌നേഹബന്ധം

ഒരിടത്ത്‌ ഒരിടത്ത്‌ ചിപ്പുവെന്നും ചിപ്പിയെന്നും പേരുള്ള രണ്ട്‌ കുരുവികള്‍ താമസിച്ചിരുന്നു. അവരില്‍ ആരെങ്കിലും ഒരാളാണ്‌ തീറ്റതേടാന്‍ പോയിരുന്നത്‌. ഒരിക്കല്‍ തീറ്റതേടാന്‍ ചിപ്പുവിന്‌ കാട്ടിലേക്ക്‌ പോകേണ്ടതായിവന്നു. അങ്ങനെ പോകുമ്പോള്‍ ചിപ്പുവിന്‌ ഒരു വേടന്റെ അമ്പേറ്റു. അവന്‍ ഏന്തിവലിഞ്ഞ്‌ തന്റെ കൂടിനരികിലെത്തി. ചിപ്പിയെ വിളിച്ചു. പക്ഷെ ചിപ്പി പറന്നെത്തിയപ്പോഴേയ്‌ക്കും ചിപ്പു രക്തം വാര്‍ന്നുമരിച്ചു. ചിപ്പി അവന്റെ അരികില്‍ ദിവസങ്ങളോളം ഒന്നുകഴിയ്‌ക്കാതെ പട്ടിണികിടന്ന്‌ മരിച്ചു.
നിഖിത എല്‍സ ജോര്‍ജ്‌
std VII
എസ്‌.വി.എച്ച്‌.എസ്‌.
ചെങ്ങന്നൂര്‍.
അധ്വാനത്തിന്റെ മഹത്വം

ഒരു കാട്ടില്‍ ഒരു മുയല്‍ താമസിച്ചിരുന്നു. മുയല്‍ ഒരു പാവത്താനായിരുന്നു. മുയലിന്‌ ഒരു ഉറ്റ സുഹൃത്ത്‌ ഉണ്ടായിരുന്നു. അവന്റെ പേരാണ്‌ ചിക്കു കാക്ക. അവന്‌ ആരോടും കൂടുതല്‍ സ്‌നേഹം ഇല്ലായിരുന്നു. പക്ഷേ മുയലിന്‌ അവനോട്‌ കടുത്ത സ്‌നേഹം ഉണ്ടായിരുന്നു. ഒരിക്കല്‍ മുയല്‍ വാഴക്കൃഷിചെയ്യാന്‍ തീരുമാനിച്ചു. തന്റെകൂടെ കൂടുണ്ടോ എന്ന്‌ മുയല്‍ കാക്കയോട്‌ പചോദിച്ചു. കാക്കപറഞ്ഞു: എനിക്ക്‌ അധ്വാനിക്കാന്‍ വയ്യ. ഞാന്‍ അധ്വാനിക്കാതെ എങ്ങനെയെങ്കിലും ആഹാരം സമ്പാദിച്ചോളാം.
കാക്ക പറന്നുപോയി. മുയല്‍ ആ കാട്ടിലെ എല്ലവരോടും പറഞ്ഞു. ചിക്കു എന്ന കാക്ക നിങ്ങളുടെയെല്ലാം കൃഷികള്‍ മോഷ്ടിക്കാന്‍ വരും. ഇതുകേട്ട്‌ മൃഗങ്ങളെല്ലാം ദുഃഖത്തിലായി. മുയല്‍ അവരോടെല്ലാം പറഞ്ഞു. നമുക്ക്‌ ഒരുമിച്ച്‌ കൃഷിക്ക്‌ കാവല്‍ നില്‍ക്കാം. രാത്രി ആയപ്പോള്‍ കാക്ക മോഷ്ടിക്കാന്‍ വന്നു. കാവലുള്ളതിനാല്‍ കാക്കയ്‌ക്ക്‌ ഒരു വിധത്തിലും മോഷ്ടിക്കാന്‍ പറ്റാത്ത അവസ്ഥയായി. കാക്കയോട്‌ മുയല്‍ പറഞ്ഞു. ഞാന്‍ അന്നുപറഞ്ഞില്ലേ. അധ്വാനിക്കാതെ വയറ്‌ നിറക്കാന്‍ പറ്റില്ലെന്ന്‌. ഇപ്പോഴെങ്കിലും നിനക്കത്‌ മനസ്സിലായോ? അന്നുമുതല്‍ കാക്ക നന്നായി അധ്വാനിച്ച്‌ ജീവിച്ചു. 



ജലം തേടുന്ന ജീവനുകള്‍

അന്നൊരു തിങ്കളാഴ്‌ചയായിരുന്നു. ഞാന്‍ മണല്‍പാതയിലൂടെ നടന്നുപോകുകയായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണല്‍പാത. ഒരു പുല്‍നാമ്പുപോലും കാണാനില്ല. വേനല്‍ക്കാലത്തെ ചൂടുള്ള ഒരു പൊടിക്കാറ്റ്‌ വീശിയടിച്ചു. ഞാന്‍ ഉരുകിയൊലിച്ചു. അങ്ങനെ നടക്കവേ ദൂരെ ഒരു കുഴല്‍ പൈപ്പ്‌. അതില്‍ നിന്ന്‌ ഇറ്റിറ്റു വീഴുന്ന ജലം ആര്‍ത്തിയോടെ കുടിക്കുന്ന ഒരു കുട്ടി. മുഷിഞ്ഞ വേഷമാണവളുടേത്‌, വര്‍ഷങ്ങളായി എണ്ണ കാണാത്തതുപോലെ പാറിപ്പറന്നു കിടക്കുന്ന മുടി. ഞാന്‍ അവളുടെ അടുത്തെത്തി. ആ കണ്ണുകളില്‍ ഞാന്‍ ദയനീയാവസ്ഥ കണ്ടു. അവള്‍ എന്നെപ്പോലും ശ്രദ്ധിക്കാതെ ആര്‍ത്തിയോടെ ജലം കുടിക്കുകയാണ്‌. പെട്ടെന്ന്‌ വെള്ളത്തിന്റെ വരവു നിലച്ചു. അവള്‍ എന്നെ കണ്ടു. ദൂരെ നിന്നും കണ്ടപ്പോള്‍ അവളോട്‌ എന്തെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍.... എനിക്കവളോട്‌ ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. ഒരു പട്ടി അങ്ങോട്ട്‌ വന്നു. മെലിഞ്ഞ ഒരു പട്ടി. ആ പട്ടി ടാപ്പില്‍ തട്ടുകയും മുട്ടുകയും ചെയ്‌തു. പെട്ടെന്ന്‌ ജലം പിന്നെയും വന്നു. അവള്‍ ജലം ആര്‍ത്തിയോടെ കുടിക്കാന്‍ തുടങ്ങി. ആ പട്ടി അവളുടെ അരികില്‍ കിടന്നു. ഞാന്‍ വേനല്‍ക്കാലത്തിന്റെ ക്രൂരതയെ കുറിച്ചോര്‍ത്തു നടന്നു. ഇടയ്‌ക്ക്‌ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ കുട്ടിയുടെ ദാഹം ശമിച്ചിട്ടില്ലായിരുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു: `ജലം തേടുന്ന ജീവനുകള്‍'.
ജോയിസ്‌ ജോസ്‌
std VII, ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബുധനൂര്‍.


ആപ്പിള്‍മനുഷ്യന്‍

പണ്ട്‌ പണ്ട്‌ ഒരു കാട്ടില്‍ ഒരു ആപ്പിള്‍മനുഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തല ആപ്പിള്‍പോലെയും ദേഹം മനുഷ്യന്റേതുപോലെയുമായിരുന്നു. എന്നും അദ്ദേഹം കാട്ടില്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞുനടന്ന്‌ മരങ്ങളില്‍നിന്ന്‌ കിട്ടുന്ന പഴങ്ങളും അരുവിയില്‍ നിന്ന്‌ കിട്ടുന്ന വെള്ളവും കുടിച്ചാണ്‌ ജീവിച്ചിരുന്നത്‌. ഒരിക്കല്‍ കാട്ടില്‍ക്കൂടി നടക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഭയങ്കര ദാഹം തോന്നി. അയാള്‍ നദി അന്വേഷിച്ച്‌ നടന്നു. അങ്ങനെ അദ്ദേഹം ഒരു നദി കണ്ടെത്തി. ആ നദിയില്‍ നിന്ന്‌ വെള്ളം കുടിക്കുവാന്‍ അതിന്റെ അടുത്തേക്ക്‌ നീങ്ങി. അപ്പോള്‍ ഒരാള്‍ ആ വഴിയെ വന്നു. അയാള്‍ ആപ്പിള്‍ മനുഷ്യന്‍ നദിയുടെ അടുത്തേക്ക്‌ നീങ്ങുന്നത്‌ കണ്ടു. അപ്പോള്‍ അയാള്‍ പറഞ്ഞു: ``ഈ നദിയില്‍ നിന്ന്‌ വെള്ളം കുടിച്ചാല്‍ അപകടമാണ്‌. അവരുടെ തല വെട്ടും. ഇത്‌ അങ്ങ്‌ അകലെയുള്ള രാജകൊട്ടാരത്തിന്റെ നദിയാണ്‌. രാജാവിന്‌ അവിടെനിന്നാല്‍ ഈ നദിയില്‍നിന്ന്‌ വെള്ളം കുടിക്കുന്നവരെ കാണാന്‍ സാധിക്കും. മരിക്കന്നതിനെക്കാള്‍ നല്ലത്‌ കുറച്ച്‌നേരം ദാഹം സഹിക്കുന്നതാണ്‌.'' അദ്ദേഹം പറഞ്ഞത്‌ ആപ്പിള്‍മനുഷ്യന്‍ കാര്യമായി കണ്ടില്ല. കാരണം അദ്ദേഹത്തിന്‌ ദാഹം സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആപ്പിള്‍ മനുഷ്യന്‍ പറഞ്ഞു: ``ഇനി എത്ര നടക്കണം വെള്ളം കിട്ടാനെന്ന്‌ എനിക്കറിഞ്ഞുകൂടാ. അതിനെക്കാള്‍ നല്ലത്‌ ഈ വെള്ളം കുടിക്കുന്നതാണ്‌.'' ആ വഴി വന്ന മനുഷ്യന്‍ പറഞ്ഞു: ``എങ്കില്‍ ഞാന്‍ പോകുന്നു. ഞാന്‍ പറഞ്ഞ കാര്യമൊന്നും അവരോട്‌ പറയണ്ട. അവര്‍ എന്നെയും അരിഞ്ഞുവീഴ്‌ത്തും.'' ആ മനുഷ്യന്‍ അവിടെനിന്നും പോയി. ആപ്പിള്‍ മനുഷ്യന്‍ നദിയില്‍ ഇറങ്ങി വെള്ളം കുടിച്ചു.
ആ നിമിഷം കുതിരപ്പുറത്ത്‌ കുറേ ഭടന്മാര്‍ വന്ന്‌ ആപ്പിള്‍ മനുഷ്യനെ പിടിച്ചുകൊണ്ടുപോയി രാജാവിന്റെ മുന്നില്‍ ഹാജരാക്കി. രാജാവ്‌ ആപ്പിള്‍മനുഷ്യനോട്‌ പറഞ്ഞു. ``ഞങ്ങളുടെ നദിയില്‍ നിന്ന്‌ വെള്ളം കുടിക്കുന്നവരുടെ തലവെട്ടുന്ന പതിവുണ്ട്‌. പിന്നീട്‌ നദിയുടെ കരയില്‍ കൊണ്ടുപോയി അവിടെവച്ച്‌ ആപ്പിള്‍ മനുഷ്യന്റെ തലവെട്ടി കുഴിച്ചിട്ടു. എന്നിട്ട്‌ അവര്‍ പോയി. പിറ്റേന്ന്‌ രാജകൊട്ടാരത്തില്‍നിന്ന്‌ നോക്കുമ്പോള്‍ നദിയുടെ കരയില്‍ ഒരു മരം. രാജഭടന്മാര്‍ ഇത്‌ രാജാവിനെ അറിയിച്ചു. ഉടന്‍തന്നെ രാജാവ്‌ നദിയുടെ അടുത്തെത്തി. ആപ്പിള്‍മനുഷ്യനെ കുഴിച്ചിട്ട സ്ഥലത്തായിരുന്നു ആ മരം. അതില്‍ നിറയെ പഴങ്ങളും. രാജാവ്‌ ആ പഴം ഭക്ഷിച്ചുനോക്കി. നല്ല മധുരം. രാജാവ്‌ എല്ലാവര്‍ക്കും ആ പഴം നല്‌കി. ആ പഴത്തില്‍ നിന്നും ഒരു കറുത്ത സാധനം എല്ലാവരും തറയില്‍ കളഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അതെല്ലാം മരങ്ങളായി മാറി. നിറയെ പഴങ്ങളും. രാജാവിന്‌ തല വെട്ടിയ മനുഷ്യന്റെ പേര്‌ ഓര്‍മ്മവന്നു. രാജാവ്‌ ആ പഴത്തിന്‌ ആ പേര്‌ നല്‍കി-ആപ്പിള്‍. രാജാവ്‌ ആ പഴം എല്ലാ സ്ഥലങ്ങളിലും വില്‌ക്കാന്‍ തുടങ്ങി. അങ്ങനെ നാടുമുഴുവന്‍ ആപ്പിള്‍മരം വ്യാപിച്ചു. ഇങ്ങനെയാണ്‌ ആപ്പിള്‍ ഉണ്ടായത്‌.
Joysha J
std VII
St. Margrets G.H.S, Kanjiracode, Kundara, Kollam
.