Kuttitharangal

2010, ജനുവരി 20, ബുധനാഴ്‌ച

രചനകള്‍ (ക്ലാസ്‌ VII)

കത്തുകള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ ഫലിതങ്ങള്‍



ലേബര്‍ ഇന്‍ഡ്യക്ക് നന്ദി


ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ലേബര്‍ ഇന്‍ഡ്യ വരിക്കാരിയാണ്. ഇതിലെ ഓരോ പംക്തികളും എനിക്ക് വളരെ ഇഷ്ടമാണ്. ഉണ്ണിക്കുട്ടനും ഹോജയും എന്നെ വളരെ രസിപ്പിക്കുന്നു. സഞ്ചാരം എനിക്ക് വളരെ ത്രില്ലിംഗാണ്. കളിക്കളം ഞാന്‍ സ്ഥിരം ചെയ്യാറുണ്ട്. കുസൃതികുഞ്ഞായിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം കണ്ടെത്താറുണ്ട്. 


അഞ്ജന കെ

സെന്റ് ആന്റണീസ് എച്ച് എസ് എസ്
അമ്മാടം

കാലത്തിന്റെ വികൃതി
കാലമേ നീ എനിക്കു
വിട തരൂ നിന്റെ
ജീവനാം ജീവന്റെ 
ഭൂമിയില്‍ നിന്ന് 
നിന്റെ വികൃതിയോടിണങ്ങി
ജീവിക്ക വയ്യ
നീ ചെയ്യുന്ന
വികൃതിയില്‍ നിന്ന്
പാവമാം എന്നെയും
ഈ ലോകത്തെയും രക്ഷിച്ചുകൊള്‍ക

അമൃത സി

എ യു പി എസ് ചെമ്പ്രശ്ശേരി



അമ്മ
നന്മ നിറഞ്ഞവളാണമ്മ
വാത്‌സല്യമേറും ചുടുചുംബനത്തില്‍
നറുമണമാണ് അമ്മ
ഭവനത്തില്‍ ഐശ്വര്യറാണിയമ്മ
ഭവനത്തിന്‍ കോടതിയമ്മ
നിറതിങ്കളാണമ്മ
വീട്ടിലെ നിലവിളക്കിന്‍
പ്രകാശമാണമ്മ
പൂക്കള്‍ തന്‍ നിറമെന്നമ്മ

ഗ്രിനിത ജോണ്‍സണ്‍

പയസ് ഗേള്‍സ് ഹൈസ്‌കൂള്‍
എറണാകുളം



മഴയെവിടെ?
ഒരു തുള്ളി വെള്ളത്തിനുവേണ്ടി 
നാം തിരഞ്ഞീടിനാള്‍
കിട്ടാതെ ബാക്കിയായൊരീമഴ
കിട്ടില്ലെന്ന് വിചാരിച്ചീടിനാള്‍
പക്ഷേ കാലം കടന്നുപോയി
മഴക്കുവേണ്ടി കാത്തുനിന്നു
വരാതിരുന്നപ്പോള്‍ വിഷമിച്ചീടിനാള്‍
മഴയെതിരഞ്ഞ് ഞാന്‍ എവിടെയോ പോയി
കിട്ടാതെ മടങ്ങി ഞാന്‍


ശ്രീലാല്‍ വി
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കുഴിമറ്റിക്കാട്‌






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ