Kuttitharangal

2010, ഫെബ്രുവരി 17, ബുധനാഴ്‌ച

കത്തുകള്‍ (ക്ലാസ്‌ VIII)

പ്രിയപ്പെട്ട ലേബര്‍ ഇന്ത്യയ്‌ക്ക്‌
ഞാന്‍ 1-ാം ക്ലാസ്‌ മുതലാണ്‌ ലേബര്‍ ഇന്‍ഡ്യ വാങ്ങാന്‍ തുടങ്ങിയത്‌. എന്റെ എട്ട്‌ വര്‍ഷത്തെ സ്‌കൂള്‍ജീവിതത്തില്‍ ലേബര്‍ ഇന്‍ഡ്യ വാങ്ങല്‍മുടങ്ങിയിട്ടില്ല. മാത്തുക്കുട്ടിമാഷിന്റെ വിഷമമേറിയ ഗണിത ക്രിയകളില്‍ എനിക്ക്‌ സഹായമായത്‌ ലേബര്‍ ഇന്‍ഡ്യയാണ്‌ സയന്‍സിനും സോഷ്യല്‍സയന്‍സിനും നല്ലമാര്‍ക്ക്‌കിട്ടിയതും എല്ലാവിഷയങ്ങള്‍ക്കും മികച്ച മാര്‍ക്ക്‌ വാങ്ങാന്‍ എന്നെ സഹായിച്ചതും ലേബര്‍ ഇന്‍ഡ്യയാണ്‌ ഞാന്‍ 3-ാം ക്ലാസില്‍ വച്ച്‌ ഒരു മുയലിന്റെ പടം അയച്ചിരുന്നു. അത്‌ പ്രസിദ്ധീകരിച്ചിരുന്നു. അതിനുള്ള നന്ദി പറഞ്ഞറയിക്കാനാവത്തതാണ്‌. എനിക്ക്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ സഞ്ചാരം ദൃശ്യവിവരണങ്ങള്‍ വളരെ ഇഷ്ടമാണ്‌. ശിവദാസ്‌ മാമന്റെ ലേഖനങ്ങള്‍ ഇഷ്ടമാണ്‌. സ്വാമി സന്ദീപ്‌ ചൈതന്യയുടെ നന്മയിലേക്കുള്ള വഴി എന്നെപ്പോലുള്ളവര്‍ക്ക്‌ കൂടുതല്‍ അറിവ്‌ ആര്‍ജ്ജിക്കാന്‍ സഹായകമാണ്‌.
എന്ന്‌ വിനയത്തോടെ


മഹേഷ്‌ കെ. നായര്‍
std VIII
സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌. അങ്കമാലി, എറണാകുളം.



ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌ നന്ദി
പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌,
ആദ്യം തന്നെ ലേബര്‍ ഇന്‍ഡ്യക്ക്‌ എന്റെ ഒരായിരം നന്ദി. 8-ാം ലക്കം ലേബര്‍ ഇന്‍ഡ്യയിലെ മെയില്‍ ബോക്‌സില്‍ ഞാന്‍ വരച്ച ചിത്രം കൂടി ഉള്‍പ്പെടുത്തിയതിനാലാണിത്‌. ഞാന്‍ ഒട്ടേറെ മാസികകളിലേക്ക്‌ രചനകള്‍ അയച്ചുവെങ്കിലും അദ്യമായാണ്‌ ഒന്ന്‌ പ്രസിദ്ധീകരിക്കപ്പെടുന്നത്‌.
വര്‍ക്ക്‌ഷീറ്റ്‌, ഫാക്‌റ്റ്‌ ഷീറ്റ്‌ എന്നിവയും കഴിഞ്ഞലക്കത്തില്‍ ആരംഭിച്ച ഉയര്‍ന്ന ഗ്രേഡ്‌ നേടാം, ടോപ്പ്‌ സ്‌കോര്‍ നേടാം എന്നിവയും ഞങ്ങളുടെ പഠനത്തില്‍ വളരെ ഫലപ്രദമാണ്‌. ജി.കെയും വാര്‍ത്തകള്‍ വിശേഷങ്ങളും ക്വിസ്‌ മത്സരങ്ങളില്‍ വിജയം കാണുന്നതിന്‌ വഴിയൊരുക്കുന്നു. പഠനവിഷയങ്ങള്‍ മാത്രമല്ല ഞങ്ങളുടെ പഠ്യേതരകഴിവുകള്‍ പോലും വളര്‍ത്തുന്ന പംക്തികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്‌ മറ്റു പഠനമാസികകളില്‍ നിന്നും ലേബര്‍ ഇന്‍ഡ്യയെ വ്യത്യസ്‌തമാക്കുന്നത്‌. കഴിഞ്ഞ ലക്കത്തിലൂടെ എന്റെ വലിയൊരു ആഗ്രഹം സാധിച്ചുതന്ന ലേബര്‍ ഇന്‍ഡ്യക്ക്‌ ഓരായിരം നന്ദി.


ദിവ്യ ടി.ആര്‍
std VIII
ഗവ.എച്ച്‌.എസ്‌.എസ്‌. ഇടപ്പള്ളി


പ്രിയ ലേബര്‍ ഇന്‍ഡ്യ
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ ഒരു വരിക്കാരനാണ്‌. എന്റെ നല്ലൊരു പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. എന്റെ എല്ലാവിധ സംശയങ്ങളും ഞാന്‍ ലേബര്‍ ഇന്‍ഡ്യയിലൂടെയാണ്‌ തീര്‍ക്കുന്നത്‌. ലേബര്‍ ഇന്‍ഡ്യ ഒരു പഠനോപാധി മാത്രമല്ല. ലേബര്‍ ഇന്‍ഡ്യയിലൂടെ മറ്റുപല അറിവുകളും എനിക്ക്‌ ലഭിക്കുന്നു. ഇതിലെ Fact sheet, GK, Home examination, Model questions and answers, Work sheet എന്നിവയെല്ലാം വളരെ ഉപകാരപ്രദവും കൂടുതല്‍ മാര്‍ക്ക്‌ ലഭിക്കാനും സഹായിക്കുന്നു. ലേബര്‍ ഇന്‍ഡ്യയിലെ കളികളും തമാശകളും എനിക്ക്‌ വളരെ ഇഷ്ടമാണ്‌.
എന്ന്‌


ജോബി പോള്‍ മാത്യു
std VIII
സെന്റ്‌ ജോണ്‍ ദ ബാബ്‌റ്റിസ്റ്റ്‌ സി.എസ്‌.ഐ ഇംഗ്ലീഷ്‌ മീഡിയം ഹൈ സ്‌കൂള്‍, ആലു
വ.


അറിവിന്‍ താരകമാണെന്‍ ലേബര്‍ ഇന്‍ഡ്യ
കൂടുതല്‍ നല്ല അറിവുകള്‍ നേടാന്‍ എന്റെ അറിവിലുള്ള അറിവിന്‍ തിരമാലകളായ ഏക ബാലമാസികയാണ്‌ ലേബര്‍ ഇന്‍ഡ്യ. എന്റെ മനസ്സില്‍ ഉദിക്കുന്ന ഓരോരോ സംശയങ്ങള്‍ക്കും ഉത്തരം തെളിയുന്നത്‌ ബാലമാസികയായ ലേബര്‍ ഇന്‍ഡ്യയിലാണ്‌. രസകരമായതും, ബുദ്ധികൂര്‍മ്മതയോടെ ചിന്തിപ്പിക്കുന്നതുമായ ലേബര്‍ ഇന്‍ഡ്യയിലെ കളികളും എനിക്ക്‌ വളരേയേറെ ഇഷ്ടമാണ്‌. അതുകൊണ്ട്‌ അച്ഛനേയും അമ്മയേയും കഴിഞ്ഞ്‌ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത്‌ ലേബര്‍ ഇന്‍ഡ്യയെ ആണ്‌. ലേബര്‍ ഇന്‍ഡ്യ എനിക്ക്‌ ഒരു നല്ല പഠനസഹായിയും ആണ്‌.


സുഹൈല്‍ റ്റി.എ
std VIII
എച്ച്‌.എസ്‌.എസ്‌. തോട്ടുമുഖം.
 



ലേബര്‍ ഇന്‍ഡ്യ എന്റെ ഗുരുനാഥന്‍
ഞാന്‍ നിന്റെ ഒരു ഉറ്റ ചങ്ങാതിയാണ്‌. നീ എന്റെ ഗുരുനാഥന്‍ ആണ്‌. എന്നെപ്പോലെ എത്രയെത്ര കുട്ടികളെ നീ അറിവിന്റെ ലോകത്തേക്ക്‌ പറഞ്ഞയച്ചു. നിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ എനിക്ക്‌ ഒന്നും നേടാന്‍ കഴിയില്ലായിരുന്നു. നീ എന്നെ പഠനത്തില്‍ വളരെയേറെ സഹായിക്കുന്നുണ്ട്‌. നിന്നില്‍നിന്നും ലഭിച്ച അറിവാണ്‌ എന്നെ ഈ നിലയില്‍ എത്തിച്ചത്‌.
പരീക്ഷ അടുത്തു വരുന്നു. പരീക്ഷ നന്നായി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നീ എന്നെ സഹായിക്കണം ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടെങ്കില്‍ എനിക്ക്‌ ലേബര്‍ ഇന്‍ഡ്യയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കും.


Shamna S
std VIII
AKMVHSS, Kollam.


എന്റെ സ്വന്തം ലേബര്‍ ഇന്‍ഡ്യ
ലേബര്‍ ഇന്‍ഡ്യയില്‍ എനിക്കേറ്റവും ഇഷ്ടം ബോബനും മോളിയുമാണ്‌. അമ്മ കടയില്‍ നിന്നും ലേബര്‍ ഇന്‍ഡ്യ വാങ്ങിച്ചുകൊണ്ടുവന്നപ്പോള്‍ വേഗം തട്ടിപറിച്ചു ഞാന്‍ വായിച്ചത്‌ ബോബനും മോളിയുമാണെന്ന്‌ അമ്മ അറിഞ്ഞത്‌ പിന്നീടാണ്‌. അതിനു കുറച്ചു വഴക്കു കിട്ടിയെങ്കിലും, പിന്നീട്‌ ചിരിച്ചു കളിച്ച്‌ ഞാനും അമ്മയും ചേര്‍ന്നാണ്‌ ബോബനും മോളിയും വായിച്ചത്‌. എന്റെ പ്രിയപ്പെട്ട പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ഇതില്‍ നിന്നും എനിക്കു കിട്ടുന്ന അറിവിന്‌ ഒരുപാട്‌ നന്ദിയുണ്ട്‌.


ശ്രുതി ശശികുമാര്‍,
std VIII
സെന്റ്‌ തോമസ്‌ കോണ്‍വെന്റ്‌, ഒലവക്കോട്‌.


പിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്‌
ഞാന്‍ എട്ടു വര്‍ഷമായി ലേബര്‍ ഇന്‍ഡ്യ വാങ്ങിക്കുന്നു. ലേബര്‍ ഇന്‍ഡ്യ ഞങ്ങളെ പഠനത്തില്‍ വളരെയധികം സഹായിക്കുന്നു. പഠനത്തിലും മറ്റു കാര്യങ്ങളിലും ഞങ്ങള്‍ക്ക്‌ ധാരാളം അറിവ്‌ ലേബര്‍ ഇന്‍ഡ്യയില്‍നിന്ന്‌ ലഭിക്കുന്നുണ്ട്‌. ഇനിയും ഞങ്ങള്‍ ലേബര്‍ ഇന്‍ഡ്യയില്‍ നിന്നും ധാരാളം വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

ശ്യാംകൃഷ്‌ണന്‍ std VIII



ഹായ്‌! ലേബര്‍ ഇന്‍ഡ്യ
7-ാം ക്ലാസ്‌ മുതല്‍ എന്റെ കൂട്ടുകാരനായിരുന്നു ലേബര്‍ ഇന്‍ഡ്യ. ഇതില്‍നിന്നും പുതിയ പുതിയ അറിവുകള്‍ എനിക്ക്‌ കിട്ടാന്‍ തുടങ്ങി. പിന്നെ ഞാന്‍ അടുത്ത ലക്കത്തിലെ ഓരോ അറിവിനുവേണ്ടിയും കാത്തിരിക്കും. എന്റെ സംശയങ്ങള്‍ തീര്‍ത്തുതരുന്നത്‌ ലേബര്‍ ഇന്‍ഡ്യയാണ്‌. ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തണമെന്ന്‌ ആശംസിക്കുന്നു.


നീതു ഷീജു
std VIII
സെന്റ്‌ ജോസഫ്‌ H.S. കേടഞ്ചേരി.


`ലേബര്‍ ഇന്‍ഡ്യകൂട്ടുകാരുടെ സഹപാഠി
ഞാന്‍ 4-ാം ക്ലാസ്‌ മുതല്‍ ലേബര്‍ ഇന്‍ഡ്യ വാങ്ങുന്നു. ലേബര്‍ ഇന്‍ഡ്യയില്‍ നിന്ന്‌ എനിക്ക്‌ അറിവും വിജ്ഞാനവും ലഭിച്ചു. ലേബര്‍ ഇന്‍ഡ്യയിലെ വാര്‍ത്തകളും വിശേഷങ്ങളും എനിക്ക്‌ വളരെ സഹായകരമാണ്‌.


Rahul Krishnan G
std VIII
N.S.S.H.S.S. Karukachal.


ലേബര്‍ ഇന്‍ഡ്യ എന്റെ വഴികാട്ടി
എന്റെ നല്ലൊരു പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ലേബര്‍ ഇന്‍ഡ്യയിലെ പരീക്ഷാ സ്‌പെഷ്യലിലെ പല മാതൃകാചോദ്യങ്ങളും എനിക്ക്‌ പരീക്ഷയ്‌ക്ക്‌ വളരെ സഹായകമായി. എനിക്ക്‌ വരുന്ന സംശയങ്ങള്‍ ഞാന്‍ ലേബര്‍ ഇന്‍ഡ്യയിലാണ്‌ നോക്കാറുള്ളത്‌. അതിലെ പല കളികളും എനിക്ക്‌ വളരെയേറെ ഇഷ്ടമാണ്‌. മൊത്തത്തില്‍ പറഞ്ഞാല്‍ എന്റെ യഥാര്‍ത്ഥ പഠന സഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ.


ബിജു. ബി
std VIII
സെന്റ്‌ അലോഷ്യസ്‌
എച്ച്‌.എസ്‌.എസ്‌. കൊല്ലം.
 



എന്റെ പഠനസഹായി
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ വരിക്കാരനാണ്‌. എന്റെ പഠനത്തിന്‌ ഉത്തമസഹായി ലേബര്‍ ഇന്‍ഡ്യയാണ്‌. ഞാന്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ ലേബര്‍ ഇന്‍ഡ്യ എന്റെ പഠനത്തെ സഹായിച്ചു. ശിവദാസ്‌ മാമന്റെയും സ്വാമി സന്ദീപ്‌ ചൈതന്യയുടെയും കുറിപ്പുകള്‍ ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്‌. Fact sheet ഉം work sheet ഉം G.K. യും എനിക്ക്‌ വളരെ ഉപകാരപ്രദമാണ്‌. ബോബനും മോളിയും എനിക്ക്‌ വളരെ അധികം ഇഷ്ടമാണ്‌.


Maneesha. G
std VIII
G.H.S. Azheekal.



പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്
ഞാന്‍ എഴുതുന്ന കത്ത് വായിക്കുവോ എന്നറിയില്ല. എങ്കിലും ഞാന്‍ എഴുതുന്നു. ലേബര്‍ ഇന്‍ഡ്യയിലെ ഓരോ പംക്തികളുംപ്രവര്‍ത്തനങ്ങളും എനിക്ക് വളരെ ഉപകാരപ്രദമാണ്.


ചിത്ര എം
ജി എം എം ജി എച്ച് എസ്എസ്
പാലക്കാട്‌




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ