Kuttitharangal

2010, മാർച്ച് 20, ശനിയാഴ്‌ച

കൂട്ടുകാരുടെ രചനകള്‍ (കവിതകള്‍)

വിദ്യാലയം
ഞാന്‍ വിദ്യാലയ പടി കയറുമ്പോള്‍
എന്നില്‍ ആശകള്‍ ഉണര്‍ന്നല്ലോ
ഞാന്‍ ആദ്യാക്ഷരങ്ങള്‍ പഠിച്ചു
ഞാന്‍ ആദ്യ പാഠം പഠിച്ചു
ഭാഷകള്‍ എല്ലാം പഠിച്ചു
നന്മകള്‍ എന്തെന്നറിഞ്ഞു
തിന്മകള്‍ എന്തെന്നറിഞ്ഞു
ലോകം എന്തെന്നറിഞ്ഞു
അധ്യാപിക ഉരുവിടും അക്ഷരം
ഓരോന്നായ്‌ ഞാന്‍ കോര്‍ത്തു വെച്ചു
ഓര്‍മ്മയിലെന്നും അദ്ധ്യാപിക തന്‍
ആദ്യാക്ഷരങ്ങള്‍ വിളങ്ങിനിന്നു
വന്ദിക്കുന്നു ഞാന്‍ എന്‍ വിദ്യാലയത്തെ
വന്ദിക്കുന്നു ഞാന്‍ ഗുരുക്കന്മാരെ.
കാവ്യ കിഷോര്‍
STD IX B
സെന്‍റ്‌ ആന്‍റണീസ്‌ ഹൈസ്‌കൂള്‍
പഴുവില്‍.

പ്രഭാത ഗീതം
സൂര്യനുദിക്കുന്ന നേരത്ത്‌
മുറ്റത്തെ മാവിന്റെ കൊമ്പത്ത്‌
ഇരുന്നുകൊണ്ടൊരുപക്ഷി കൂവുന്നു
ആ കൂവലാണെന്നുടെ പ്രഭാതഗീതം
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നു വിരിഞ്ഞപ്പോള്‍
മുറ്റമാകെ സുഗന്ധം പരന്നു
ഭൂമിയെ പുണരുന്ന മഞ്ഞിനേയും
തീറ്റതേടും കിളികളേയും
കൊക്കരേക്കോ... കൂവുന്ന കോഴിയേയും
നോക്കി നില്‍ക്കവേ ഞാന്‍ കേള്‍ക്കുന്നു
പക്ഷികള്‍ കൂവും മധുരമാം പ്രഭാത ഗീതം
അനഘ സി.
STD IX
കെ. പി. ആര്‍. ജി. എസ്‌. ജി.എച്ച്‌.എസ്‌.എസ്‌.
കല്ല്യാശ്ശേരി, കണ്ണൂര്‍

പിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌,
എന്‍െറ പേര്‌ SHEIN. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ താമസിക്കുന്നത്‌ പാലക്കാട്ടാണ്‌. അഞ്ചാം ക്ലാസുമുതലാണ്‌ ഞാന്‍ ആദ്യമായി ലേബര്‍ ഇന്‍ഡ്യ വാങ്ങുന്നത്‌. അന്നുതന്നെ എനിക്ക്‌ ലേബര്‍ ഇന്‍ഡ്യ ഇഷ്‌ടമായി. പിന്നെ ഞാന്‍ ഒരു ലക്കംപോലും വിടാതെ വാങ്ങി അതിലുള്ളതൊക്കെ പഠിക്കും. അങ്ങനെ എനിക്ക്‌ നന്നായി പഠിക്കാന്‍ കഴിഞ്ഞു. ക്ലാസിലൊക്കെ ടീച്ചറിന്‍െറ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞു.
Shehin P.S.
S/o Saleem P. K.
20/553 (1) putham pully house
Pathukudi road
Pudupalli street
Nurani (P O)
Palakkad.

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യേ,
നിന്റെ പ്രവര്‍ത്തനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്‌ടമാണ്‌. ഉദാഹരണം പറയുകയാണെങ്കില്‍ ഗുണനത്തിന്‌ ഒരെളുപ്പവഴി, ഗണിതമാന്ത്രികം, സുഡോകു എന്നീ പ്രവര്‍ത്തനങ്ങള്‍ ഗണിതം വളരെ ലളിതമാക്കുന്നു. സഞ്ചാര അനുഭവങ്ങള്‍ നീ എല്ലാ ലക്കത്തിന്‍േറയും മുന്‍ പേജില്‍ പ്രസിദ്ധീകരിക്കണം. ഈ പ്രസിദ്ധീകരണം എത്താന്‍ ഞാന്‍ കാത്തിരിക്കാറുണ്ട്‌. സ്‌പെഷ്യല്‍ ഇന്‍റലിജന്‍സ്‌ എന്ന പ്രവര്‍ത്തനം
കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ?Evaluation Activities? ഓരോ പാഠത്തിന്‍െറയും ഓരോ വിഷയത്തിന്‍െറയും പിന്നില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത്‌ കൂടുതല്‍ അറിവ്‌ പകര്‍ന്നു തരുന്നു. രസകരമായ ഇന്‍റര്‍വെല്‍ എനിക്ക്‌ വളരെ ഇഷ്‌ടമാണ്‌. ഹോജാ കഥകള്‍ എന്നെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്‌. ഉണ്ണിക്കുട്ടന്‍െറ ഓരോ കുസൃതിത്തരങ്ങളും എനിക്ക്‌ ഇഷ്‌ടമാണ്‌. എന്നെ പഠനത്തിനു സഹായിക്കുന്ന നിനക്ക്‌ എന്‍െറ നന്ദി. പ്രോജക്‌ടിനും നീ എന്നെ സഹായിക്കാറുണ്ട്‌. നിനക്ക്‌ എന്‍െറ ഒരുപാട്‌ നന്ദി.
എന്ന്‌
മേഘ എം. എം.
STD VII
സെന്‍റ്‌ മേരീസ്‌ എച്ച്‌. എസ്‌.
ചെല്ലാനം


ഭാര്യ


ആരോടും പറയാതെ പിരിഞ്ഞവള്‍
കുഞ്ഞിന്‍ അമ്മിഞ്ഞപ്പാലിന്റെ നനവ് മാറാതെ
മുഖം മൂടി വെക്കാത്ത നീചനായ മനുഷ്യന്‍
എന്‍ അരികില്‍ നിന്ന് അവളെ കൊണ്ടുപോയി
പുതച്ച വസ്ത്രത്തതിന്‍ മേല്‍ കോടിമുണ്ടുടുത്ത്
അവള്‍ വിശ്രമിക്കുന്നു
അവളിന്‍ ചുണ്ടില്‍ നിന്നും ഇന്നും എന്നും
മന്ദഹാസം നിറയുന്നു
അവളെന്‍ പ്രിയ സഖി

അഞ്ജു ബാബു
ചേന്നമല
കുറവന്‍കുഴി
പല്ലാട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ