Kuttitharangal

2010, മാർച്ച് 24, ബുധനാഴ്‌ച

കൂട്ടുകാരുടെ കൂടുതല്‍ രചനകള്‍

തത്തമ്മ
പച്ചയുടുപ്പിട്ട തത്തമ്മേ
നിന്നെ കാണാന്‍ എന്തു രസം!
എന്നുടെ കൂടെ പോരാമോ
പാലും പഴവും തന്നീടാം
ആരു നിനക്കീ അഴക്‌ തന്നു
പറയൂ പറയൂ തത്തമ്മേ
ആരും കൊതിക്കും ചിറകിന്‍ മിനുസവും
ചുവന്ന ചുണ്ടും എന്തു രസം

Layana Mohanan
വട്ടച്ചിറയില്‍
മരങ്ങാട്ടുപിള്ളി.

എന്‍ഗ്രാമം
`ചന്ദനപ്പുഴയുടെ ചാരത്തുനില്‍ക്കുന്ന
സുന്ദരരൂപമാണെന്‍ ഗ്രാമം
തേജസിയായൊരു ഉദയസൂര്യനെത്തി നോക്കും
സുന്ദരകന്യകയാണെന്‍ ഗ്രാമം
കൊച്ചുകിളികള്‍തന്‍ പാട്ടുകള്‍ കേട്ടുണരും
പച്ചപ്പുല്‍ത്തകിടികള്‍ നിറഞ്ഞഎന്‍ഗ്രാമം
മലയാളമണ്ണിലൂടെ നീങ്ങുന്ന കന്യയെപ്പോല്‍
പുഞ്ചിരിതൂകീടുമെന്‍ ഗ്രാമം

ജിഷ്‌ണു കെ.
ഗവ: VHSS [Boys] കൊയിലാണ്ടി

മഴയെന്ന ചങ്ങാതി
സ്‌കൂളുതുറക്കും നേരത്ത്‌
മഴയാണല്ലോ ചങ്ങാതി
മഴയുടെ ശബ്‌ദം പലതരം
മഴയാണെങ്കില്‍ കുട വേണ്ടീടും
എന്നുടെ ചങ്ങാതി മഴയാണെങ്കില്‍
മഴയുടെ ചങ്ങാതി കാറ്റാണല്ലോ
മാനം കറുത്തു തുടങ്ങിയാല്‍
നമുക്ക്‌ കാണാം ചങ്ങാതിയെ

Amal Raj P
Holy family H.S.S, Cherthala.

ഞാനും പ്രകൃതിയും
ഉണരാന്‍ സുര്യനുദിക്കണം
സൂര്യനുദിക്കാന്‍ മല വേണം
മരണവഴിയില്‍ യാത്രചെയ്യും
വൃക്ഷങ്ങളേ നിങ്ങള്‍ മലകളെ കണ്ടോ
വറ്റി വരളും നദികളേ
നിങ്ങള്‍ കണ്ടോ മലകളേ

അഖില കെ.എം
സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍, വല്ലച്ചിറ.


ഓണത്തുമ്പീ
ഓണത്തുമ്പി വരും കാലം
ഓണമെല്ലാം പൊടിപൊടിക്കും
അത്തം ഉദിച്ചാല്‍ പത്തുവരെ
അത്തപ്പൂക്കളം ഇട്ടീടേണം
പത്തുതരം കൂട്ടാനും
നാലുതരം പായസവും
രണ്ടും കൂടി തമ്പുരാന്‌
സന്തോഷത്തോടെ നല്‍കീടേണം

Anashwera Group members
S.K.V.U.P School, Thattayil

കാക്കയും നെയ്യപ്പവും
ചുട്ടുവച്ചൊരു നെയ്യപ്പം
കാക്കതട്ടിപറിച്ചപ്പോള്‍
കല്ലെടുത്തെറിഞ്ഞപ്പോള്‍
കുട്ടന്റെ തലയില്‍കൊണ്ടപ്പോള്‍
കുട്ടന്‍കേസ്‌കൊടുത്തപ്പോള്‍
പോലീസേമാന്‍ വന്നപ്പോള്‍
സ്‌റ്റേഷനില്‍ ചോദ്യം ചെയ്‌തപ്പോള്‍
കാക്കയാണെന്നറിഞ്ഞപ്പോള്‍
കാക്കയെ പിടിക്കാന്‍ ഉത്തരവ്‌

അഭിജിത്ത്‌ M.G, വിഷ്‌ണു N
സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂള്‍, പങ്ങാരപ്പള്ളി.

വൃക്ഷങ്ങള്‍
അറിവിന്‍ തെന്നല്‍
ലളിതമായി പഠനം തീര്‍ക്കാന്‍
ലേബര്‍ ഇന്‍ഡ്യ സഹായി
വിജ്ഞാനത്തിന്‍ മുത്തുകള്‍ വിടരാന്‍,
അറിവിന്‍ പൂന്തളിര്‍ പുഷ്‌പിക്കാന്‍
ലേബര്‍ ഇന്‍ഡ്യയൊരു സഹായി...

 പ്രവീണ ടി.എം
ജി.യു.പി.എസ്‌, ആശാരിക്കാട്‌ സ്‌കൂള്‍, തൃശ്ശൂര്‍.


സ്‌പന്ദനം
നിലാവില്‍ കാതോര്‍ത്തു നില്‍ക്കവേ
ഒരു സ്‌പന്ദനം എന്നെത്തേടി വരികയായി
ജീവിതത്തില്‍ ഇതുവരെ തനിച്ചുവളര്‍ന്ന
എന്‍െറ മനസ്സിന്‌ ഇപ്പോള്‍ ഒരു
സ്‌പന്ദനം കിട്ടുകയോ? ഞാന്‍ സ്വപ്‌നലോകത്താണോ?
അതൊ, എന്നെ ഞാനാക്കിയ
എന്‍െറയുള്ളിലുള്ള ജ്വാല എന്‍െറ ജീവിതം
മുന്നോട്ടു നയിക്കാന്‍ നല്‍കുന്ന സ്‌പന്ദനമോ
എന്തുമാകട്ടെ ആ സ്‌പന്ദനം ഇന്നും
എന്തുമാകട്ടെ ആ സ്‌പന്ദനം ഇന്നും
എന്‍െറ ഉള്ളിലൊരു പുഞ്ചിരിയായി
നിറഞ്ഞുനില്‍ക്കുന്നു അതൊരിക്കലും
മങ്ങാതെ എനിക്കൊരു വഴികാട്ടിയായി
ഒരു നല്ല സുഹൃത്തായി എന്നും നില
നില്‌ക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

അന്‍സ സാറാജോണ്‍
അടിയമറ്റത്തില്‍ പൂത്രിക്ക
എറണാകുളം



മുല്ലയും തുമ്പിയും
മുറ്റത്തെമുല്ലയില്‍
മുത്തം കൊടുത്തിട്ടു
പാറിപ്പറക്കുന്ന പൂന്തുമ്പി
മുത്തിനെക്കണ്ടിട്ടും
മൂവന്തിക്കണ്ടിട്ടും
മുത്തം കൊുക്കാതെ
പോവുന്നോ

അരുണ്‍ പി എം
പൂവ്വാട്ടുപറമ്പില്‍
കണ്ണോത്ത്‌ പി ഒ


ശത്രുക്കളെ പോലും സ്‌നേഹിക്കുക നാം
സ്‌നേഹിക്കുക നാം സ്‌നേഹിക്കുക നാം
എല്ലാരേയേും സ്‌നേഹിക്കുക നാം
സ്‌നേഹം താന്‍ സ്വന്തം ശക്തി തന്‍
സ്വന്തം നാടിനെ സ്‌നേഹിക്കുക നാം
നിഷ്‌കളങ്കരായി സ്‌നേഹിക്കുക
ശത്രുക്കളെയും സ്‌നേഹിക്കൂ
മനസ്സില്‍ കപടതയില്ലാതെ
എല്ലാവരേയും സ്‌നേഹിക്കൂ
ജാതിമതങ്ങള്‍ വ്യത്യാസമില്ലാതെ
എല്ലാവരേയും സ്‌നേഹിക്കൂ.

പ്രവീണ ടി എം
ജി യു പി എസ്
ആശാരിക്കാട്‌

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്



ലേബര്‍ ഇന്‍ഡ്യ എനിക്ക് അറിവുകള്‍ പകര്‍ന്നു തരുന്നു.
ലേബര്‍ ഇന്‍ഡ്യയില്‍ നിന്ന് എനിക്ക് അനേകം
ാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ലേബര്‍
ഇന്‍ഡ്യക്ക് എന്റെ ആയിരം നന്ദികള്‍.

കാര്‍ത്തിക്
എന്‍ എസ് എസ് എച്ച് എസ് എസ്
കരുവാറ്റ.

അമ്മതന്‍സ്‌നേഹം


എന്‍ അമ്മ തന്‍ സ്‌നേഹം വാനോളമുണ്ട്
അമ്മ തന്‍ മാറോടു ചേരും ഞാന്‍
അക്ഷരം ചൊല്ലിപ്പഠിപ്പിച്ച എന്‍ അമ്മ
എന്നമ്മ തന്‍ സ്‌നേഹം താളങ്ങളാക്കി
അക്ഷരം ചൊല്ലിപ്പഠിച്ചു ഞാന്‍
എന്‍ നെറ്റിയില്‍ ചാര്‍ത്തിയ
ചുംബനസ്പര്‍ശങ്ങള്‍
കുളിരുകളായി എനിക്കു തന്നു.

ആന്‍ഡ്രിയാ റോഡിക്‌സ്‌

ആത്മസ്വരം

അലയുമെന്‍ ആത്മാവു
തേടുന്നതെന്തിനോ
അറിയില്ലാ എനിക്കറിയില്ല
അമ്പലമുറ്റത്തെ പ്രാവുകള്‍
കരയുന്നതെന്തിനോ
അറിയില്ലാ എനിക്കറിയില്ല
സുഖത്തിന്റെ രാഗങ്ങള്‍
ദുഃഖത്തിന്‍ അപസ്വരങ്ങള്‍
മീട്ടുന്ന വിപഞ്ചിക
ജീവിതത്തിന്റെയോ?

വൈശാഖ് ജയപ്രകാശ്
എ എം എം എച്ച് എസ് എസ്
ഇടയാറന്മുള

പ്രഭാത സുന്ദരി


മെയ്മാസ പുലരിയില്‍ കുളിരുള്ള പ്രഭാതത്തില്‍
വന്നിറങ്ങി അവള്‍ വന്നിറങ്ങി
എന്തിനായ് വന്നു അവള്‍
എന്‍ ഹൃദയവാതില്‍തുറക്കാനോ
വീണുപോയ് ഞാന്‍ അവള്‍തന്‍ സൗന്ദര്യമികവില്‍
ആദ്യമായ് മൊഴിഞ്ഞവള്‍ എന്നോടൊരു ചോദ്യം
എനിക്കാ പൂ പറിച്ചു തരുമോ
എതു പൂവെന്നു ചോദിക്കവേ
അവള്‍ പറയുന്നു ശിവമല്ലിപൂവെന്ന്
പറിച്ചുനല്‍കി ഞാന്‍ പൂവ്

വിനീത്‌
 
മാനവും ഭൂമിയും

മാനത്തുണ്ടൊരു അമ്പിളിമാമന്‍
ഭൂമിയിലുണ്ടൊരു പൂന്തോപ്പ്
മാനത്തുണ്ടൊരു സൂര്യന്‍
ഭൂമിയിലാണേല്‍ സൂര്യകാന്തി

അഭിരാമി കെ

ഭാര്യ

ആരോടും പറയാതെ പിരിഞ്ഞവള്‍
കുഞ്ഞിന്‍ അമ്മിഞ്ഞപ്പാലിന്റെ നനവ് മാറാതെ
മുഖം മൂടി വെക്കാത്ത നീചനായ മനുഷ്യന്‍
എന്‍ അരികില്‍ നിന്ന് അവളെ കൊണ്ടുപോയി
പുതച്ച വസ്ത്രത്തതിന്‍ മേല്‍ കോടിമുണ്ടുടുത്ത്
അവള്‍ വിശ്രമിക്കുന്നു
അവളിന്‍ ചുണ്ടില്‍ നിന്നും ഇന്നും എന്നും
മന്ദഹാസം നിറയുന്നു
അവളെന്‍ പ്രിയ സഖി

അഞ്ജു ബാബു
ചേന്നമല
കുറവന്‍കുഴി
പല്ലാട്‌ 

Death is a natural force

When death comes we are alone
We do not take anything with us
What we got in our life
remain here itself
Death is a natural way
we all are puppets
controlled by nGod
when death comes
our work comesto stop

Thomas V M
Thadathil
Vallikunnam


 
 
 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ