Kuttitharangal

2010, മാർച്ച് 24, ബുധനാഴ്‌ച

കൂട്ടുകാരുടെ കൂടുതല്‍ രചനകള്‍

തത്തമ്മ
പച്ചയുടുപ്പിട്ട തത്തമ്മേ
നിന്നെ കാണാന്‍ എന്തു രസം!
എന്നുടെ കൂടെ പോരാമോ
പാലും പഴവും തന്നീടാം
ആരു നിനക്കീ അഴക്‌ തന്നു
പറയൂ പറയൂ തത്തമ്മേ
ആരും കൊതിക്കും ചിറകിന്‍ മിനുസവും
ചുവന്ന ചുണ്ടും എന്തു രസം

Layana Mohanan
വട്ടച്ചിറയില്‍
മരങ്ങാട്ടുപിള്ളി.

എന്‍ഗ്രാമം
`ചന്ദനപ്പുഴയുടെ ചാരത്തുനില്‍ക്കുന്ന
സുന്ദരരൂപമാണെന്‍ ഗ്രാമം
തേജസിയായൊരു ഉദയസൂര്യനെത്തി നോക്കും
സുന്ദരകന്യകയാണെന്‍ ഗ്രാമം
കൊച്ചുകിളികള്‍തന്‍ പാട്ടുകള്‍ കേട്ടുണരും
പച്ചപ്പുല്‍ത്തകിടികള്‍ നിറഞ്ഞഎന്‍ഗ്രാമം
മലയാളമണ്ണിലൂടെ നീങ്ങുന്ന കന്യയെപ്പോല്‍
പുഞ്ചിരിതൂകീടുമെന്‍ ഗ്രാമം

ജിഷ്‌ണു കെ.
ഗവ: VHSS [Boys] കൊയിലാണ്ടി

മഴയെന്ന ചങ്ങാതി
സ്‌കൂളുതുറക്കും നേരത്ത്‌
മഴയാണല്ലോ ചങ്ങാതി
മഴയുടെ ശബ്‌ദം പലതരം
മഴയാണെങ്കില്‍ കുട വേണ്ടീടും
എന്നുടെ ചങ്ങാതി മഴയാണെങ്കില്‍
മഴയുടെ ചങ്ങാതി കാറ്റാണല്ലോ
മാനം കറുത്തു തുടങ്ങിയാല്‍
നമുക്ക്‌ കാണാം ചങ്ങാതിയെ

Amal Raj P
Holy family H.S.S, Cherthala.

ഞാനും പ്രകൃതിയും
ഉണരാന്‍ സുര്യനുദിക്കണം
സൂര്യനുദിക്കാന്‍ മല വേണം
മരണവഴിയില്‍ യാത്രചെയ്യും
വൃക്ഷങ്ങളേ നിങ്ങള്‍ മലകളെ കണ്ടോ
വറ്റി വരളും നദികളേ
നിങ്ങള്‍ കണ്ടോ മലകളേ

അഖില കെ.എം
സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍, വല്ലച്ചിറ.


ഓണത്തുമ്പീ
ഓണത്തുമ്പി വരും കാലം
ഓണമെല്ലാം പൊടിപൊടിക്കും
അത്തം ഉദിച്ചാല്‍ പത്തുവരെ
അത്തപ്പൂക്കളം ഇട്ടീടേണം
പത്തുതരം കൂട്ടാനും
നാലുതരം പായസവും
രണ്ടും കൂടി തമ്പുരാന്‌
സന്തോഷത്തോടെ നല്‍കീടേണം

Anashwera Group members
S.K.V.U.P School, Thattayil

കാക്കയും നെയ്യപ്പവും
ചുട്ടുവച്ചൊരു നെയ്യപ്പം
കാക്കതട്ടിപറിച്ചപ്പോള്‍
കല്ലെടുത്തെറിഞ്ഞപ്പോള്‍
കുട്ടന്റെ തലയില്‍കൊണ്ടപ്പോള്‍
കുട്ടന്‍കേസ്‌കൊടുത്തപ്പോള്‍
പോലീസേമാന്‍ വന്നപ്പോള്‍
സ്‌റ്റേഷനില്‍ ചോദ്യം ചെയ്‌തപ്പോള്‍
കാക്കയാണെന്നറിഞ്ഞപ്പോള്‍
കാക്കയെ പിടിക്കാന്‍ ഉത്തരവ്‌

അഭിജിത്ത്‌ M.G, വിഷ്‌ണു N
സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂള്‍, പങ്ങാരപ്പള്ളി.

വൃക്ഷങ്ങള്‍
അറിവിന്‍ തെന്നല്‍
ലളിതമായി പഠനം തീര്‍ക്കാന്‍
ലേബര്‍ ഇന്‍ഡ്യ സഹായി
വിജ്ഞാനത്തിന്‍ മുത്തുകള്‍ വിടരാന്‍,
അറിവിന്‍ പൂന്തളിര്‍ പുഷ്‌പിക്കാന്‍
ലേബര്‍ ഇന്‍ഡ്യയൊരു സഹായി...

 പ്രവീണ ടി.എം
ജി.യു.പി.എസ്‌, ആശാരിക്കാട്‌ സ്‌കൂള്‍, തൃശ്ശൂര്‍.


സ്‌പന്ദനം
നിലാവില്‍ കാതോര്‍ത്തു നില്‍ക്കവേ
ഒരു സ്‌പന്ദനം എന്നെത്തേടി വരികയായി
ജീവിതത്തില്‍ ഇതുവരെ തനിച്ചുവളര്‍ന്ന
എന്‍െറ മനസ്സിന്‌ ഇപ്പോള്‍ ഒരു
സ്‌പന്ദനം കിട്ടുകയോ? ഞാന്‍ സ്വപ്‌നലോകത്താണോ?
അതൊ, എന്നെ ഞാനാക്കിയ
എന്‍െറയുള്ളിലുള്ള ജ്വാല എന്‍െറ ജീവിതം
മുന്നോട്ടു നയിക്കാന്‍ നല്‍കുന്ന സ്‌പന്ദനമോ
എന്തുമാകട്ടെ ആ സ്‌പന്ദനം ഇന്നും
എന്തുമാകട്ടെ ആ സ്‌പന്ദനം ഇന്നും
എന്‍െറ ഉള്ളിലൊരു പുഞ്ചിരിയായി
നിറഞ്ഞുനില്‍ക്കുന്നു അതൊരിക്കലും
മങ്ങാതെ എനിക്കൊരു വഴികാട്ടിയായി
ഒരു നല്ല സുഹൃത്തായി എന്നും നില
നില്‌ക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

അന്‍സ സാറാജോണ്‍
അടിയമറ്റത്തില്‍ പൂത്രിക്ക
എറണാകുളം



മുല്ലയും തുമ്പിയും
മുറ്റത്തെമുല്ലയില്‍
മുത്തം കൊടുത്തിട്ടു
പാറിപ്പറക്കുന്ന പൂന്തുമ്പി
മുത്തിനെക്കണ്ടിട്ടും
മൂവന്തിക്കണ്ടിട്ടും
മുത്തം കൊുക്കാതെ
പോവുന്നോ

അരുണ്‍ പി എം
പൂവ്വാട്ടുപറമ്പില്‍
കണ്ണോത്ത്‌ പി ഒ


ശത്രുക്കളെ പോലും സ്‌നേഹിക്കുക നാം
സ്‌നേഹിക്കുക നാം സ്‌നേഹിക്കുക നാം
എല്ലാരേയേും സ്‌നേഹിക്കുക നാം
സ്‌നേഹം താന്‍ സ്വന്തം ശക്തി തന്‍
സ്വന്തം നാടിനെ സ്‌നേഹിക്കുക നാം
നിഷ്‌കളങ്കരായി സ്‌നേഹിക്കുക
ശത്രുക്കളെയും സ്‌നേഹിക്കൂ
മനസ്സില്‍ കപടതയില്ലാതെ
എല്ലാവരേയും സ്‌നേഹിക്കൂ
ജാതിമതങ്ങള്‍ വ്യത്യാസമില്ലാതെ
എല്ലാവരേയും സ്‌നേഹിക്കൂ.

പ്രവീണ ടി എം
ജി യു പി എസ്
ആശാരിക്കാട്‌

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യക്ക്



ലേബര്‍ ഇന്‍ഡ്യ എനിക്ക് അറിവുകള്‍ പകര്‍ന്നു തരുന്നു.
ലേബര്‍ ഇന്‍ഡ്യയില്‍ നിന്ന് എനിക്ക് അനേകം
ാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ലേബര്‍
ഇന്‍ഡ്യക്ക് എന്റെ ആയിരം നന്ദികള്‍.

കാര്‍ത്തിക്
എന്‍ എസ് എസ് എച്ച് എസ് എസ്
കരുവാറ്റ.

അമ്മതന്‍സ്‌നേഹം


എന്‍ അമ്മ തന്‍ സ്‌നേഹം വാനോളമുണ്ട്
അമ്മ തന്‍ മാറോടു ചേരും ഞാന്‍
അക്ഷരം ചൊല്ലിപ്പഠിപ്പിച്ച എന്‍ അമ്മ
എന്നമ്മ തന്‍ സ്‌നേഹം താളങ്ങളാക്കി
അക്ഷരം ചൊല്ലിപ്പഠിച്ചു ഞാന്‍
എന്‍ നെറ്റിയില്‍ ചാര്‍ത്തിയ
ചുംബനസ്പര്‍ശങ്ങള്‍
കുളിരുകളായി എനിക്കു തന്നു.

ആന്‍ഡ്രിയാ റോഡിക്‌സ്‌

ആത്മസ്വരം

അലയുമെന്‍ ആത്മാവു
തേടുന്നതെന്തിനോ
അറിയില്ലാ എനിക്കറിയില്ല
അമ്പലമുറ്റത്തെ പ്രാവുകള്‍
കരയുന്നതെന്തിനോ
അറിയില്ലാ എനിക്കറിയില്ല
സുഖത്തിന്റെ രാഗങ്ങള്‍
ദുഃഖത്തിന്‍ അപസ്വരങ്ങള്‍
മീട്ടുന്ന വിപഞ്ചിക
ജീവിതത്തിന്റെയോ?

വൈശാഖ് ജയപ്രകാശ്
എ എം എം എച്ച് എസ് എസ്
ഇടയാറന്മുള

പ്രഭാത സുന്ദരി


മെയ്മാസ പുലരിയില്‍ കുളിരുള്ള പ്രഭാതത്തില്‍
വന്നിറങ്ങി അവള്‍ വന്നിറങ്ങി
എന്തിനായ് വന്നു അവള്‍
എന്‍ ഹൃദയവാതില്‍തുറക്കാനോ
വീണുപോയ് ഞാന്‍ അവള്‍തന്‍ സൗന്ദര്യമികവില്‍
ആദ്യമായ് മൊഴിഞ്ഞവള്‍ എന്നോടൊരു ചോദ്യം
എനിക്കാ പൂ പറിച്ചു തരുമോ
എതു പൂവെന്നു ചോദിക്കവേ
അവള്‍ പറയുന്നു ശിവമല്ലിപൂവെന്ന്
പറിച്ചുനല്‍കി ഞാന്‍ പൂവ്

വിനീത്‌
 
മാനവും ഭൂമിയും

മാനത്തുണ്ടൊരു അമ്പിളിമാമന്‍
ഭൂമിയിലുണ്ടൊരു പൂന്തോപ്പ്
മാനത്തുണ്ടൊരു സൂര്യന്‍
ഭൂമിയിലാണേല്‍ സൂര്യകാന്തി

അഭിരാമി കെ

ഭാര്യ

ആരോടും പറയാതെ പിരിഞ്ഞവള്‍
കുഞ്ഞിന്‍ അമ്മിഞ്ഞപ്പാലിന്റെ നനവ് മാറാതെ
മുഖം മൂടി വെക്കാത്ത നീചനായ മനുഷ്യന്‍
എന്‍ അരികില്‍ നിന്ന് അവളെ കൊണ്ടുപോയി
പുതച്ച വസ്ത്രത്തതിന്‍ മേല്‍ കോടിമുണ്ടുടുത്ത്
അവള്‍ വിശ്രമിക്കുന്നു
അവളിന്‍ ചുണ്ടില്‍ നിന്നും ഇന്നും എന്നും
മന്ദഹാസം നിറയുന്നു
അവളെന്‍ പ്രിയ സഖി

അഞ്ജു ബാബു
ചേന്നമല
കുറവന്‍കുഴി
പല്ലാട്‌ 

Death is a natural force

When death comes we are alone
We do not take anything with us
What we got in our life
remain here itself
Death is a natural way
we all are puppets
controlled by nGod
when death comes
our work comesto stop

Thomas V M
Thadathil
Vallikunnam


 
 
 







2010, മാർച്ച് 20, ശനിയാഴ്‌ച

കൂട്ടുകാരുടെ കൂടുതല്‍ കത്തുകള്‍



ഞങ്ങളുടെ ഏക പഠനസഹായി
ഞങ്ങള്‍ ലേബര്‍ ഇന്‍ഡ്യയുടെ സ്ഥിരം വായനക്കാരിയാണ്‌. ഞങ്ങളുടെ പഠനത്തില്‍ പ്രത്യേകിച്ച്‌ പരീക്ഷാ സമയത്ത്‌ വിലമതിക്കാനാവാത്ത സഹായമാണ്‌ നീ ചെയ്യുന്നത്‌. ഓരോ ലക്കത്തിനായും കാത്തിരിക്കുന്ന ഞങ്ങളുടെ ഏക പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. എന്തിനാ പേടിക്കുന്നത്‌ സഹായത്തിന്‌ ലേബര്‍ ഇന്‍ഡ്യയില്ലേ'' ഈ വാക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമാണ്‌.
ഒരായിരം നന്മകളോടെ
ഐശ്വര്യ, അഞ്‌ജു, റബീല, റൂബി


എനിക്കു പഠിക്കാന്‍... രസകരമായി പഠിക്കാന്‍
എനിക്കു പഠിക്കാനുള്ള പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ലേബര്‍ ഇന്‍ഡ്യ അറിവും വിനോദവും ഒരുമിച്ച്‌ നല്‍കുന്നു. എന്റെ മുറ്റത്തെ നല്ല നന്മ മരമാണ്‌ ലേബര്‍ ഇന്‍ഡ്യ. ബോബനും മോളിയും mail box ഉം സുഡോകുവും പിന്നെ ഓരോ പാഠഭാഗങ്ങള്‍ കഴിയുമ്പോള്‍ നല്‌കുന്ന പദപ്രശ്‌നവും എനിക്കു വലിയ ഇഷ്ടമാണ്‌. അറിവിന്റെ പലഘട്ടങ്ങളിലേയ്‌ക്കും കയറി ചെല്ലാന്‍ ലേബര്‍ ഇന്‍ഡ്യ സഹായിക്കുന്നു.
ഷീന കെ എഫ്‌
ഇ കെ എം യു പി സ്‌കൂള്‍
വാണിയമ്പാറ



കുട്ടികളുടെ വിജയം ലേബര്‍ ഇന്‍ഡ്യ
നിനക്ക്‌ സുഖംതന്നെ അല്ലേ?

 നിന്നെയും കാത്താണ്‌ ഞാനിരിക്കുന്നത്‌. പഠനത്തിനിടയിലാണ്‌ ഞാന്‍ ഈ കത്ത്‌ എഴുതുന്നത്‌.
 നിന്റെ സഹായത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. എന്തെങ്കിലുമൊക്കെ വെറുതെ കുത്തിവരച്ചിട്ടാല്‍ അത്‌ നിന്നെ പ്രശംസിക്കുന്നതിന്റെ പതിനായിരത്തിലൊന്നുപോലും വരില്ല.
 അധര്‍മ്മങ്ങളെയും ചൂഷണങ്ങളെയും കാര്‍ട്ടൂണുകളിലൂടെ നീ നല്‍കണം. ഞാനെന്തു ചെയ്യുമ്പോഴും ആലോചിച്ചേ ചെയ്യൂ. എന്നാല്‍ നിന്റെതിരഞ്ഞെടുപ്പിന്‌ഒട്ടും ആലോചിക്കേണ്ടിവന്നിട്ടില്ല. കാരണം നിന്നെ എനിക്ക്‌ പൂര്‍ണ്ണവിശ്വാസമാണ്‌.
മുനീര്‍ എം എസ്‌
എസ്‌ വി പി എം എച്ച്‌ എസ്‌
വടക്കുംതല



പ്രിയ ലേബര്‍ ഇന്‍ഡ്യേ
ഞാന്‍ ലേബര്‍ ഇന്‍ഡ്യയുടെ ഒരു വരിക്കാരനാണ്‌. ലേബര്‍ ഇന്‍ഡ്യയിലെ കഥകളും പാട്ടുകളും ഞാന്‍ വായിക്കാറുണ്ട്‌. എന്റെ പഠനസഹായിയാണ്‌ ലേബര്‍ ഇന്‍ഡ്യ. ബോബനും മോളിയും എനിക്ക്‌ വളരെ ഇഷ്ടമാണ്‌.
പ്രിന്‍സ്‌ പ്രഭാകരന്‍
എസ്‌.ജെ.യു.പി.എസ്‌ ജോസ്‌ഗിരി, ഇടുക്കി.


എന്റെ സ്വന്തം ലേബര്‍ ഇന്‍ഡ്യ
ലേബര്‍ ഇന്‍ഡ്യ ഞാന്‍ എല്ലാ മാസവും വാങ്ങാറുണ്ട്‌. ലേബര്‍ ഇന്‍ഡ്യ ഉള്ളതുകൊണ്ട്‌ ക്ലാസില്‍ നന്നായ്‌ പഠിക്കാന്‍ പറ്റുന്നുണ്ട്‌. ബോബനും മോളിയും എനിക്ക്‌ വളരെ ഇഷ്ടമാണ്‌. എനിക്ക്‌ പരീക്ഷയില്‍ നല്ല മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞത്‌ ലേബര്‍ ഇന്‍ഡ്യ കാരണമാണ്‌.
അക്ഷയ്‌ കരുണ്‍ ചീനംവീട്‌ യു.പി.സ്‌കൂള്‍, വടകര. 

കൂട്ടുകാരുടെ രചനകള്‍ (കവിതകള്‍)

വിദ്യാലയം
ഞാന്‍ വിദ്യാലയ പടി കയറുമ്പോള്‍
എന്നില്‍ ആശകള്‍ ഉണര്‍ന്നല്ലോ
ഞാന്‍ ആദ്യാക്ഷരങ്ങള്‍ പഠിച്ചു
ഞാന്‍ ആദ്യ പാഠം പഠിച്ചു
ഭാഷകള്‍ എല്ലാം പഠിച്ചു
നന്മകള്‍ എന്തെന്നറിഞ്ഞു
തിന്മകള്‍ എന്തെന്നറിഞ്ഞു
ലോകം എന്തെന്നറിഞ്ഞു
അധ്യാപിക ഉരുവിടും അക്ഷരം
ഓരോന്നായ്‌ ഞാന്‍ കോര്‍ത്തു വെച്ചു
ഓര്‍മ്മയിലെന്നും അദ്ധ്യാപിക തന്‍
ആദ്യാക്ഷരങ്ങള്‍ വിളങ്ങിനിന്നു
വന്ദിക്കുന്നു ഞാന്‍ എന്‍ വിദ്യാലയത്തെ
വന്ദിക്കുന്നു ഞാന്‍ ഗുരുക്കന്മാരെ.
കാവ്യ കിഷോര്‍
STD IX B
സെന്‍റ്‌ ആന്‍റണീസ്‌ ഹൈസ്‌കൂള്‍
പഴുവില്‍.

പ്രഭാത ഗീതം
സൂര്യനുദിക്കുന്ന നേരത്ത്‌
മുറ്റത്തെ മാവിന്റെ കൊമ്പത്ത്‌
ഇരുന്നുകൊണ്ടൊരുപക്ഷി കൂവുന്നു
ആ കൂവലാണെന്നുടെ പ്രഭാതഗീതം
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നു വിരിഞ്ഞപ്പോള്‍
മുറ്റമാകെ സുഗന്ധം പരന്നു
ഭൂമിയെ പുണരുന്ന മഞ്ഞിനേയും
തീറ്റതേടും കിളികളേയും
കൊക്കരേക്കോ... കൂവുന്ന കോഴിയേയും
നോക്കി നില്‍ക്കവേ ഞാന്‍ കേള്‍ക്കുന്നു
പക്ഷികള്‍ കൂവും മധുരമാം പ്രഭാത ഗീതം
അനഘ സി.
STD IX
കെ. പി. ആര്‍. ജി. എസ്‌. ജി.എച്ച്‌.എസ്‌.എസ്‌.
കല്ല്യാശ്ശേരി, കണ്ണൂര്‍

പിയപ്പെട്ട ലേബര്‍ ഇന്‍ഡ്യയ്‌ക്ക്‌,
എന്‍െറ പേര്‌ SHEIN. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ താമസിക്കുന്നത്‌ പാലക്കാട്ടാണ്‌. അഞ്ചാം ക്ലാസുമുതലാണ്‌ ഞാന്‍ ആദ്യമായി ലേബര്‍ ഇന്‍ഡ്യ വാങ്ങുന്നത്‌. അന്നുതന്നെ എനിക്ക്‌ ലേബര്‍ ഇന്‍ഡ്യ ഇഷ്‌ടമായി. പിന്നെ ഞാന്‍ ഒരു ലക്കംപോലും വിടാതെ വാങ്ങി അതിലുള്ളതൊക്കെ പഠിക്കും. അങ്ങനെ എനിക്ക്‌ നന്നായി പഠിക്കാന്‍ കഴിഞ്ഞു. ക്ലാസിലൊക്കെ ടീച്ചറിന്‍െറ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞു.
Shehin P.S.
S/o Saleem P. K.
20/553 (1) putham pully house
Pathukudi road
Pudupalli street
Nurani (P O)
Palakkad.

പ്രിയപ്പെട്ട ലേബര്‍ ഇന്‍ഡ്യേ,
നിന്റെ പ്രവര്‍ത്തനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്‌ടമാണ്‌. ഉദാഹരണം പറയുകയാണെങ്കില്‍ ഗുണനത്തിന്‌ ഒരെളുപ്പവഴി, ഗണിതമാന്ത്രികം, സുഡോകു എന്നീ പ്രവര്‍ത്തനങ്ങള്‍ ഗണിതം വളരെ ലളിതമാക്കുന്നു. സഞ്ചാര അനുഭവങ്ങള്‍ നീ എല്ലാ ലക്കത്തിന്‍േറയും മുന്‍ പേജില്‍ പ്രസിദ്ധീകരിക്കണം. ഈ പ്രസിദ്ധീകരണം എത്താന്‍ ഞാന്‍ കാത്തിരിക്കാറുണ്ട്‌. സ്‌പെഷ്യല്‍ ഇന്‍റലിജന്‍സ്‌ എന്ന പ്രവര്‍ത്തനം
കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ?Evaluation Activities? ഓരോ പാഠത്തിന്‍െറയും ഓരോ വിഷയത്തിന്‍െറയും പിന്നില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത്‌ കൂടുതല്‍ അറിവ്‌ പകര്‍ന്നു തരുന്നു. രസകരമായ ഇന്‍റര്‍വെല്‍ എനിക്ക്‌ വളരെ ഇഷ്‌ടമാണ്‌. ഹോജാ കഥകള്‍ എന്നെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്‌. ഉണ്ണിക്കുട്ടന്‍െറ ഓരോ കുസൃതിത്തരങ്ങളും എനിക്ക്‌ ഇഷ്‌ടമാണ്‌. എന്നെ പഠനത്തിനു സഹായിക്കുന്ന നിനക്ക്‌ എന്‍െറ നന്ദി. പ്രോജക്‌ടിനും നീ എന്നെ സഹായിക്കാറുണ്ട്‌. നിനക്ക്‌ എന്‍െറ ഒരുപാട്‌ നന്ദി.
എന്ന്‌
മേഘ എം. എം.
STD VII
സെന്‍റ്‌ മേരീസ്‌ എച്ച്‌. എസ്‌.
ചെല്ലാനം


ഭാര്യ


ആരോടും പറയാതെ പിരിഞ്ഞവള്‍
കുഞ്ഞിന്‍ അമ്മിഞ്ഞപ്പാലിന്റെ നനവ് മാറാതെ
മുഖം മൂടി വെക്കാത്ത നീചനായ മനുഷ്യന്‍
എന്‍ അരികില്‍ നിന്ന് അവളെ കൊണ്ടുപോയി
പുതച്ച വസ്ത്രത്തതിന്‍ മേല്‍ കോടിമുണ്ടുടുത്ത്
അവള്‍ വിശ്രമിക്കുന്നു
അവളിന്‍ ചുണ്ടില്‍ നിന്നും ഇന്നും എന്നും
മന്ദഹാസം നിറയുന്നു
അവളെന്‍ പ്രിയ സഖി

അഞ്ജു ബാബു
ചേന്നമല
കുറവന്‍കുഴി
പല്ലാട്‌

2010, മാർച്ച് 11, വ്യാഴാഴ്‌ച

രചനകള്‍ (ക്ലാസ്‌VI)




കത്തുകള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ ഫലിതങ്ങള്‍

കഥകള്‍ (ക്ലാസ്‌ VII)

സ്‌നേഹബന്ധം

ഒരിടത്ത്‌ ഒരിടത്ത്‌ ചിപ്പുവെന്നും ചിപ്പിയെന്നും പേരുള്ള രണ്ട്‌ കുരുവികള്‍ താമസിച്ചിരുന്നു. അവരില്‍ ആരെങ്കിലും ഒരാളാണ്‌ തീറ്റതേടാന്‍ പോയിരുന്നത്‌. ഒരിക്കല്‍ തീറ്റതേടാന്‍ ചിപ്പുവിന്‌ കാട്ടിലേക്ക്‌ പോകേണ്ടതായിവന്നു. അങ്ങനെ പോകുമ്പോള്‍ ചിപ്പുവിന്‌ ഒരു വേടന്റെ അമ്പേറ്റു. അവന്‍ ഏന്തിവലിഞ്ഞ്‌ തന്റെ കൂടിനരികിലെത്തി. ചിപ്പിയെ വിളിച്ചു. പക്ഷെ ചിപ്പി പറന്നെത്തിയപ്പോഴേയ്‌ക്കും ചിപ്പു രക്തം വാര്‍ന്നുമരിച്ചു. ചിപ്പി അവന്റെ അരികില്‍ ദിവസങ്ങളോളം ഒന്നുകഴിയ്‌ക്കാതെ പട്ടിണികിടന്ന്‌ മരിച്ചു.
നിഖിത എല്‍സ ജോര്‍ജ്‌
std VII
എസ്‌.വി.എച്ച്‌.എസ്‌.
ചെങ്ങന്നൂര്‍.
അധ്വാനത്തിന്റെ മഹത്വം

ഒരു കാട്ടില്‍ ഒരു മുയല്‍ താമസിച്ചിരുന്നു. മുയല്‍ ഒരു പാവത്താനായിരുന്നു. മുയലിന്‌ ഒരു ഉറ്റ സുഹൃത്ത്‌ ഉണ്ടായിരുന്നു. അവന്റെ പേരാണ്‌ ചിക്കു കാക്ക. അവന്‌ ആരോടും കൂടുതല്‍ സ്‌നേഹം ഇല്ലായിരുന്നു. പക്ഷേ മുയലിന്‌ അവനോട്‌ കടുത്ത സ്‌നേഹം ഉണ്ടായിരുന്നു. ഒരിക്കല്‍ മുയല്‍ വാഴക്കൃഷിചെയ്യാന്‍ തീരുമാനിച്ചു. തന്റെകൂടെ കൂടുണ്ടോ എന്ന്‌ മുയല്‍ കാക്കയോട്‌ പചോദിച്ചു. കാക്കപറഞ്ഞു: എനിക്ക്‌ അധ്വാനിക്കാന്‍ വയ്യ. ഞാന്‍ അധ്വാനിക്കാതെ എങ്ങനെയെങ്കിലും ആഹാരം സമ്പാദിച്ചോളാം.
കാക്ക പറന്നുപോയി. മുയല്‍ ആ കാട്ടിലെ എല്ലവരോടും പറഞ്ഞു. ചിക്കു എന്ന കാക്ക നിങ്ങളുടെയെല്ലാം കൃഷികള്‍ മോഷ്ടിക്കാന്‍ വരും. ഇതുകേട്ട്‌ മൃഗങ്ങളെല്ലാം ദുഃഖത്തിലായി. മുയല്‍ അവരോടെല്ലാം പറഞ്ഞു. നമുക്ക്‌ ഒരുമിച്ച്‌ കൃഷിക്ക്‌ കാവല്‍ നില്‍ക്കാം. രാത്രി ആയപ്പോള്‍ കാക്ക മോഷ്ടിക്കാന്‍ വന്നു. കാവലുള്ളതിനാല്‍ കാക്കയ്‌ക്ക്‌ ഒരു വിധത്തിലും മോഷ്ടിക്കാന്‍ പറ്റാത്ത അവസ്ഥയായി. കാക്കയോട്‌ മുയല്‍ പറഞ്ഞു. ഞാന്‍ അന്നുപറഞ്ഞില്ലേ. അധ്വാനിക്കാതെ വയറ്‌ നിറക്കാന്‍ പറ്റില്ലെന്ന്‌. ഇപ്പോഴെങ്കിലും നിനക്കത്‌ മനസ്സിലായോ? അന്നുമുതല്‍ കാക്ക നന്നായി അധ്വാനിച്ച്‌ ജീവിച്ചു. 



ജലം തേടുന്ന ജീവനുകള്‍

അന്നൊരു തിങ്കളാഴ്‌ചയായിരുന്നു. ഞാന്‍ മണല്‍പാതയിലൂടെ നടന്നുപോകുകയായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണല്‍പാത. ഒരു പുല്‍നാമ്പുപോലും കാണാനില്ല. വേനല്‍ക്കാലത്തെ ചൂടുള്ള ഒരു പൊടിക്കാറ്റ്‌ വീശിയടിച്ചു. ഞാന്‍ ഉരുകിയൊലിച്ചു. അങ്ങനെ നടക്കവേ ദൂരെ ഒരു കുഴല്‍ പൈപ്പ്‌. അതില്‍ നിന്ന്‌ ഇറ്റിറ്റു വീഴുന്ന ജലം ആര്‍ത്തിയോടെ കുടിക്കുന്ന ഒരു കുട്ടി. മുഷിഞ്ഞ വേഷമാണവളുടേത്‌, വര്‍ഷങ്ങളായി എണ്ണ കാണാത്തതുപോലെ പാറിപ്പറന്നു കിടക്കുന്ന മുടി. ഞാന്‍ അവളുടെ അടുത്തെത്തി. ആ കണ്ണുകളില്‍ ഞാന്‍ ദയനീയാവസ്ഥ കണ്ടു. അവള്‍ എന്നെപ്പോലും ശ്രദ്ധിക്കാതെ ആര്‍ത്തിയോടെ ജലം കുടിക്കുകയാണ്‌. പെട്ടെന്ന്‌ വെള്ളത്തിന്റെ വരവു നിലച്ചു. അവള്‍ എന്നെ കണ്ടു. ദൂരെ നിന്നും കണ്ടപ്പോള്‍ അവളോട്‌ എന്തെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍.... എനിക്കവളോട്‌ ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. ഒരു പട്ടി അങ്ങോട്ട്‌ വന്നു. മെലിഞ്ഞ ഒരു പട്ടി. ആ പട്ടി ടാപ്പില്‍ തട്ടുകയും മുട്ടുകയും ചെയ്‌തു. പെട്ടെന്ന്‌ ജലം പിന്നെയും വന്നു. അവള്‍ ജലം ആര്‍ത്തിയോടെ കുടിക്കാന്‍ തുടങ്ങി. ആ പട്ടി അവളുടെ അരികില്‍ കിടന്നു. ഞാന്‍ വേനല്‍ക്കാലത്തിന്റെ ക്രൂരതയെ കുറിച്ചോര്‍ത്തു നടന്നു. ഇടയ്‌ക്ക്‌ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ കുട്ടിയുടെ ദാഹം ശമിച്ചിട്ടില്ലായിരുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു: `ജലം തേടുന്ന ജീവനുകള്‍'.
ജോയിസ്‌ ജോസ്‌
std VII, ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബുധനൂര്‍.


ആപ്പിള്‍മനുഷ്യന്‍

പണ്ട്‌ പണ്ട്‌ ഒരു കാട്ടില്‍ ഒരു ആപ്പിള്‍മനുഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തല ആപ്പിള്‍പോലെയും ദേഹം മനുഷ്യന്റേതുപോലെയുമായിരുന്നു. എന്നും അദ്ദേഹം കാട്ടില്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞുനടന്ന്‌ മരങ്ങളില്‍നിന്ന്‌ കിട്ടുന്ന പഴങ്ങളും അരുവിയില്‍ നിന്ന്‌ കിട്ടുന്ന വെള്ളവും കുടിച്ചാണ്‌ ജീവിച്ചിരുന്നത്‌. ഒരിക്കല്‍ കാട്ടില്‍ക്കൂടി നടക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഭയങ്കര ദാഹം തോന്നി. അയാള്‍ നദി അന്വേഷിച്ച്‌ നടന്നു. അങ്ങനെ അദ്ദേഹം ഒരു നദി കണ്ടെത്തി. ആ നദിയില്‍ നിന്ന്‌ വെള്ളം കുടിക്കുവാന്‍ അതിന്റെ അടുത്തേക്ക്‌ നീങ്ങി. അപ്പോള്‍ ഒരാള്‍ ആ വഴിയെ വന്നു. അയാള്‍ ആപ്പിള്‍ മനുഷ്യന്‍ നദിയുടെ അടുത്തേക്ക്‌ നീങ്ങുന്നത്‌ കണ്ടു. അപ്പോള്‍ അയാള്‍ പറഞ്ഞു: ``ഈ നദിയില്‍ നിന്ന്‌ വെള്ളം കുടിച്ചാല്‍ അപകടമാണ്‌. അവരുടെ തല വെട്ടും. ഇത്‌ അങ്ങ്‌ അകലെയുള്ള രാജകൊട്ടാരത്തിന്റെ നദിയാണ്‌. രാജാവിന്‌ അവിടെനിന്നാല്‍ ഈ നദിയില്‍നിന്ന്‌ വെള്ളം കുടിക്കുന്നവരെ കാണാന്‍ സാധിക്കും. മരിക്കന്നതിനെക്കാള്‍ നല്ലത്‌ കുറച്ച്‌നേരം ദാഹം സഹിക്കുന്നതാണ്‌.'' അദ്ദേഹം പറഞ്ഞത്‌ ആപ്പിള്‍മനുഷ്യന്‍ കാര്യമായി കണ്ടില്ല. കാരണം അദ്ദേഹത്തിന്‌ ദാഹം സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആപ്പിള്‍ മനുഷ്യന്‍ പറഞ്ഞു: ``ഇനി എത്ര നടക്കണം വെള്ളം കിട്ടാനെന്ന്‌ എനിക്കറിഞ്ഞുകൂടാ. അതിനെക്കാള്‍ നല്ലത്‌ ഈ വെള്ളം കുടിക്കുന്നതാണ്‌.'' ആ വഴി വന്ന മനുഷ്യന്‍ പറഞ്ഞു: ``എങ്കില്‍ ഞാന്‍ പോകുന്നു. ഞാന്‍ പറഞ്ഞ കാര്യമൊന്നും അവരോട്‌ പറയണ്ട. അവര്‍ എന്നെയും അരിഞ്ഞുവീഴ്‌ത്തും.'' ആ മനുഷ്യന്‍ അവിടെനിന്നും പോയി. ആപ്പിള്‍ മനുഷ്യന്‍ നദിയില്‍ ഇറങ്ങി വെള്ളം കുടിച്ചു.
ആ നിമിഷം കുതിരപ്പുറത്ത്‌ കുറേ ഭടന്മാര്‍ വന്ന്‌ ആപ്പിള്‍ മനുഷ്യനെ പിടിച്ചുകൊണ്ടുപോയി രാജാവിന്റെ മുന്നില്‍ ഹാജരാക്കി. രാജാവ്‌ ആപ്പിള്‍മനുഷ്യനോട്‌ പറഞ്ഞു. ``ഞങ്ങളുടെ നദിയില്‍ നിന്ന്‌ വെള്ളം കുടിക്കുന്നവരുടെ തലവെട്ടുന്ന പതിവുണ്ട്‌. പിന്നീട്‌ നദിയുടെ കരയില്‍ കൊണ്ടുപോയി അവിടെവച്ച്‌ ആപ്പിള്‍ മനുഷ്യന്റെ തലവെട്ടി കുഴിച്ചിട്ടു. എന്നിട്ട്‌ അവര്‍ പോയി. പിറ്റേന്ന്‌ രാജകൊട്ടാരത്തില്‍നിന്ന്‌ നോക്കുമ്പോള്‍ നദിയുടെ കരയില്‍ ഒരു മരം. രാജഭടന്മാര്‍ ഇത്‌ രാജാവിനെ അറിയിച്ചു. ഉടന്‍തന്നെ രാജാവ്‌ നദിയുടെ അടുത്തെത്തി. ആപ്പിള്‍മനുഷ്യനെ കുഴിച്ചിട്ട സ്ഥലത്തായിരുന്നു ആ മരം. അതില്‍ നിറയെ പഴങ്ങളും. രാജാവ്‌ ആ പഴം ഭക്ഷിച്ചുനോക്കി. നല്ല മധുരം. രാജാവ്‌ എല്ലാവര്‍ക്കും ആ പഴം നല്‌കി. ആ പഴത്തില്‍ നിന്നും ഒരു കറുത്ത സാധനം എല്ലാവരും തറയില്‍ കളഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അതെല്ലാം മരങ്ങളായി മാറി. നിറയെ പഴങ്ങളും. രാജാവിന്‌ തല വെട്ടിയ മനുഷ്യന്റെ പേര്‌ ഓര്‍മ്മവന്നു. രാജാവ്‌ ആ പഴത്തിന്‌ ആ പേര്‌ നല്‍കി-ആപ്പിള്‍. രാജാവ്‌ ആ പഴം എല്ലാ സ്ഥലങ്ങളിലും വില്‌ക്കാന്‍ തുടങ്ങി. അങ്ങനെ നാടുമുഴുവന്‍ ആപ്പിള്‍മരം വ്യാപിച്ചു. ഇങ്ങനെയാണ്‌ ആപ്പിള്‍ ഉണ്ടായത്‌.
Joysha J
std VII
St. Margrets G.H.S, Kanjiracode, Kundara, Kollam
.

2010, മാർച്ച് 8, തിങ്കളാഴ്‌ച

കൂടുതല്‍ ചിത്രങ്ങള്‍ ( ക്ലാസ്‌ 8 )


ഷിന്‍സി ആന്‍റണി
സെന്‍റ്‌ ജോസഫ്‌സ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍
കരുവണ്ണൂര്‍
ഫിദ ജാസ്‌മിന്‍
പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നന്ദ്‌ രാജ്‌ വി എ
ജി എച്ച്‌ എസ്‌ എസ്‌ സ്‌കൂള്‍
ചെങ്ങമനാട്‌
ശാലിനി ജോസഫ്‌
സെന്‍റ്‌ അലോഷ്യസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കൊല്ലം
സോജി സാജന്‍
എ എസ്‌ ബി എച്ച്‌ എസ്‌ എസ്‌
വെണ്ണികുളം
വിബിന്‍ എന്‍ ബി
സെന്‍റ്‌ ജോസഫ്‌സ്‌ ഇ എം എസ്‌ സ്‌കൂള്‍
എറവ്‌
സ്‌നേഹരാജ്‌
നവാമുകുന്ദ എച്ച്‌ എസ്‌
തിരുനാവായ

അക്ഷയ്‌ എം
മാപ്പിള ഹൈസ്‌കൂള്‍
കണ്ണൂര്‍
ജോഫിന്‍ ജോര്‍ജ്‌
കെ ഇ എം എച്ച്‌ എസ്‌
തലക്കാട്‌ ,കോട്ടപ്പുറം

അങ്കിത ചാക്കോ
ഐ എം എച്ച്‌ എസ്‌
 കലൂര്‍

താണുമോള്‍ തങ്കച്ചന്‍
സെന്‍റ്‌ ജൂഡ്‌ ഇ എം എച്ച്‌ എസ്‌ സ്‌കൂള്‍

അമല്‍ റോയ്‌
സെന്‍റ്‌ മേരീസ്‌ ഹൈസ്‌കൂള്‍
ചെറുപുഴ

സ്‌നേഹ സൈമണ്‍
സെന്‍റ്‌ മേരീസ്‌ ഹൈസ്‌കൂള്‍
ചെങ്ങന്നൂര്‍

റഫീദാ
വി എച്ച്‌ എച്ച്‌ എസ്‌ എസ്‌ സ്‌കൂള്‍
ചാലിയം

ഷിജോ മാത്യു
ജെ എം ഹൈസ്‌കൂള്‍
വാകത്താനം

റിനു ക്ലീറ്റസ്‌
സെന്‍റ്‌ റീത്താസ്‌ ഹൈസ്‌കൂള്‍
എറണാകുളം
ഫസ്‌ന ടി
ജി എച്ച്‌ എസ്‌ എസ്‌
മാവൂര്‍

പ്രവീണ പി
എന്‍ എസ്‌ എസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കരുവാറ്റ

മെറിന്‍ ജോസ്‌
സെന്‍റ്‌ ആന്‍റണീസ്‌ ഹൈസ്‌കൂള്‍
വണ്ടന്‍മേട്‌


ഗോകുല്‍ കൃഷ്‌ണന്‍
വി എച്ച്‌ എസ്‌ എസ്‌

 കണിച്ചുകുളങ്ങര


വിനീത മോഹന്‍
ജി എച്ച്‌ എസ്‌ എസ്‌
കല്ലില്‍

അഖില്‍ ആര്‍ നായര്‍
ജി എച്ച്‌ എസ്‌ എസ്‌
എലിമുള്ളുംപ്ലാക്കല്‍

അമ്പാടി
വി എച്ച്‌ എസ്‌ എസ്‌
കണിച്ചുകുളങ്ങര

രാജേഷ്‌ ജഗന്നാഥന്‍
ഐ എം എച്ച്‌ എസ്‌
 കലൂര്‍

ഹില്‍മ ജോസഫ്‌
അസ്സീസി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍
തലക്കോട്ടുകര


ജിബിന്‍ കെ രാജു
ജി വി എച്ച്‌ എസ്‌ എസ്‌ പുത്തൂര്‍
തോണിപ്പാറ

ഷഹന കെ കെ
സെന്‍റ്‌ സെബാസ്‌റ്റിയന്‍സ്‌ സി ജി എച്ച്‌ എസ്‌
നെല്ലിക്കുന്ന്‌

വിനീത മോഹന്‍
ജി എച്ച്‌ എസ്‌ എസ്‌
കല്ലില്‍
മേതല


ഗോകുല്‍ കൃഷ്‌ണന്‍
വി എച്ച്‌ എസ്‌ എസ്‌
കണിച്ചുകുളങ്ങര


അഖില്‍ ആര്‍ നായര്‍
ജി എച്ച്‌ എസ്‌ എസ്‌
എലിമുള്ളുംപ്ലാക്കല്‍


സായികൃഷ്‌ണ ആര്‍
സെന്‍റ്‌ ജോസഫ്‌ സി ജി എച്ച്‌ എസ്‌
കരുവണ്ണൂര്‍


ഷിസ്‌ന ജോണ്‍സണ്‍
കാനംകുടം ഹൗസ്‌
ഇരിഞ്ഞാലക്കുട


അരവിന്ദ്‌ യു എസ്‌
ജി എച്ച്‌ എസ്‌ എസ്‌ ബലരാമപുരം

ഐശ്വര്യ എം എസ്‌
സെന്‍റ്‌ ഗൊരേറ്റീസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
നാലാഞ്ചിറ തിരുവനന്തപുരം
അഖില്‍രാജ്‌
സി ബി എം എച്ച്‌ എസ്‌എസ്‌
നൂറനാട്‌
സൂരജ്‌്‌ പി
ബി യു എം എച്ച്‌ എസ്‌ കല്‍പറമ്പ്‌

ഡയാനാ ജസ്‌റ്റിന്‍
ഹോളി എയ്‌ഞ്ചല്‍ കോണ്‍വെന്‍റ്‌ എച്ച്‌ എസ്‌
വഞ്ചിയൂര്‍ തിരുവനന്തപുരം


കൃഷ്‌ണപ്രിയ എം എസ്‌
പയസ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍ എടപ്പള്ളി

ലക്ഷ്‌മിപ്രിയ ബി മേനോന്‍
ബി എച്‌ എസ്‌ എസ്‌ കാലടി


അക്ഷയ
നന്ദനം
ആറ്റിങ്ങല്‍
അഭിഷേക്‌
ബി എച്ച്‌ എസ്‌ എസ്‌
ആറ്റിങ്ങല്‍